Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 056 (Jesus the light of the world)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)

d) യേശു ലോകത്തിന്റെ വെളിച്ചം (യോഹന്നാന്‍ 8:12-29)


യോഹന്നാന്‍ 8:21-22
21അവന്‍ പിന്നെയും അവരോട്: ഞാന്‍ പോകുന്നു; നിങ്ങള്‍ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും; ഞാന്‍ പോകുന്ന ഇടത്തേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയില്ല എന്നു പറഞ്ഞു. 22ഞാന്‍ പോകുന്ന ഇടത്തേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയില്ലായെന്ന് അവന്‍ പറഞ്ഞതുകൊണ്ടു പക്ഷേ തന്നെത്താന്‍ കൊല്ലുമോയെന്നു യഹൂദന്മാര്‍ പറഞ്ഞു.

യേശുവിനു ചുറ്റും ദൈവാലയച്ചേവകരാണെന്ന് അവനറിഞ്ഞു. ഭാവിയുടെ ആഴമായ അര്‍ത്ഥം ഗൂഢഭാഷയിലാണ് അവന്‍ പറഞ്ഞത്, "എന്റെ മരണസമയം അടുത്തിരിക്കുന്നു. പിന്നെ ഞാന്‍ ഈ ലോകം വിട്ടുപോകും, എന്നെ പിന്തുടരാന്‍ നിങ്ങള്‍ക്കു കഴിയില്ല. നിങ്ങളുടെ പദ്ധതികളനുസരിച്ചു നിങ്ങള്‍ എന്റെ കൊലയാളികളല്ല. എന്റെ വേര്‍പാടിന്റെ സമയം നിശ്ചയിക്കുന്നതു ഞാനാണ്."

"എന്നാല്‍ ഞാന്‍ എന്റെ കല്ലറയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും, പാറകള്‍ക്കുള്ളിലൂടെയും അടഞ്ഞ വാതിലിലൂടെയും ഞാന്‍ കടന്നുപോകും. നിങ്ങള്‍ എന്നെ വെറുതെ തിരഞ്ഞുനടക്കും, കണ്ടെത്തുകയില്ല. എന്റെ പിതാവിന്റെ അടുത്തേക്കു ഞാന്‍ ആരോഹണം ചെയ്യും, നിങ്ങള്‍ക്ക് അതിനെക്കുറിച്ചു ഗൌരവമുണ്ടായിരിക്കുകയില്ല. ദൈവകുഞ്ഞാടായ എന്നെ നിങ്ങള്‍ തള്ളിക്കളഞ്ഞു, മനുഷ്യരാശിയെ വിടുവിക്കുന്നവനായ എന്നെ നിങ്ങള്‍ വിശ്വസിക്കുന്നുമില്ല. നിങ്ങളുടെ പാപത്തിന്റെ തടവറയില്‍ നിങ്ങള്‍ നശിക്കും." നമ്മുടെ നാനാവിധമായ സാമൂഹ്യപാപങ്ങള്‍ നമ്മുടെ യഥാര്‍ത്ഥ കുറ്റത്തെ രൂപവത്ക്കരിക്കുന്നില്ല, മറിച്ചു ദൈവത്തോടുള്ള നമ്മുടെ മനോഭാവവും അവിശ്വാസവുമാണത് - അതാണു നമ്മുടെ പാപം.

യേശു അവന്റെ അന്തിമവിടവാങ്ങലിനെക്കുറിച്ചാണു സംസാരിക്കുന്നതെന്നു യഹൂദന്മാര്‍ക്കു മനസ്സിലായി. എന്നാല്‍ പിതാവിന്റെ അടുക്കലേക്കു മടങ്ങുന്നുവെന്ന സാക്ഷ്യം അവര്‍ക്കു പിടികിട്ടിയില്ല. എന്നാല്‍ പരീശന്മാരും പുരോഹിതന്മാരുമായുള്ള അവന്റെ അഭിപ്രായവ്യത്യാസത്തില്‍, അവന്‍ അവന്റെ ശേഷിയുടെ പരമാവധിയിലെത്തിച്ചേര്‍ന്നുവെന്ന് അവര്‍ ഊഹിച്ചു. ആത്മഹത്യയേ അവന് അവശേഷിക്കുന്നുള്ളൂ. ആത്മഹത്യ ചെയ്തവനെ നരകമോ നാശമോ ആകുമോ വിഴുങ്ങുക? അവരുടെ നീതിയുടെ കണക്കില്‍ അവന്റെ ശിക്ഷാവിധിയുടെ ഓഹരി വരില്ലെന്നു യഹൂദന്മാര്‍ ഊഹിച്ചു. എന്നാല്‍ എ.ഡി. 70 ല്‍ റോമാക്കാര്‍ യെരൂശലേം ഉപരോധിച്ചപ്പോള്‍, ക്ഷാമവും കഷ്ടതയും നിമിത്തം ആയിരക്കണക്കിനു യഹൂദന്മാര്‍ ആത്മഹത്യ ചെയ്തു.

യോഹന്നാന്‍ 8:23-24
23അവന്‍ അവരോട്: നിങ്ങള്‍ കീഴില്‍നിന്നുള്ളവര്‍, ഞാന്‍ മേലില്‍നിന്നുള്ളവന്‍; നിങ്ങള്‍ ഈ ലോകത്തില്‍നിന്നുള്ളവര്‍, ഞാന്‍ ഈ ലോകത്തില്‍നിന്നുള്ളവനല്ല. 24ആകയാല്‍ നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു; ഞാന്‍ അങ്ങനെയുള്ളവന്‍ എന്നു വിശ്വസിക്കാഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു പറഞ്ഞു.

നമ്മുടെ ദുഷ്ടലോകത്തിനു മുകളിലായാണു ദൈവത്തിന്റെ സ്ഥലമെന്നു യേശു പ്രഖ്യാപിച്ചു. മണ്ണുകൊണ്ടു നിര്‍മ്മിക്കപ്പെട്ടു, താഴേനിന്നുള്ളവരായ നമ്മില്‍ കയ്പുചിന്തകള്‍ നിറഞ്ഞിരിക്കുകയാണ്. പിശാചിന്റെ വിത്ത് ഉല്പാദിപ്പിച്ചതു ചീഞ്ഞ ഫലമാണ്. സ്വാഭാവിക (natural) മനുഷ്യനു ദൈവത്തിന്റെ ഇടത്തെ മനസ്സിലാക്കാനാവില്ല, എന്നാല്‍ അനേകര്‍ക്ക് അതിന്റെ മങ്ങിയ നിലകൊള്ളല്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്.

ക്രിസ്തു നമ്മുടെ ലോകത്തിന്റേതല്ല; അവന്റെ ഉറവിടം പിതാവാണ്. പിതാവു വസിക്കുന്നത് ഉയരത്തിലാണെന്ന് അവന്‍ പറഞ്ഞതു ഭൂമിശാസ്ത്രപരമായല്ല. ആകര്‍ഷണശക്തി കുറയുന്തോറും നാം മുകളിലേക്കു പോകുന്നതുപോലെതന്നെ, നാം ദൈവത്തോട് അടുക്കുമ്പോള്‍ പാപത്തിന്റെ പേടിസ്വപ്നവും മാഞ്ഞുപോകും. നമുക്കു രക്ഷപ്പെടാന്‍ കഴിയാത്ത ഒരു തടവറയാണു നമ്മുടെ ലോകം. നമ്മുടെ പരിസ്ഥിതിയുടെ മക്കളാണു നാം, ദൈവസ്നേഹത്തിനു കീഴടങ്ങാന്‍ നമുക്കു മനസ്സില്ല. നമ്മുടെ ജീവിതം പാപം നിറഞ്ഞതാണ്. ഇവിടെ യേശു "പാപങ്ങള്‍" എന്ന ബഹുവചനമാണ് ഉപയോഗിച്ചത്, ദൈവത്തോടുള്ള നമ്മുടെ എതിര്‍പ്പിനാല്‍ പല പാപങ്ങളും തെറ്റുകളും ഉളവാകുന്നു. വ്രണം നിറഞ്ഞ കുഷ്ഠരോഗിയെപ്പോലെയാണു നാം - ജീവനുണ്ടെങ്കിലും, മരിച്ചുകൊണ്ടിരിക്കുന്നവനെപ്പോലെ. ഇതുപോലെയാണു പാപം മനുഷ്യനെ നശിപ്പിക്കുന്നത്. നാം പാപം ചെയ്തതു നിമിത്തം നാം മരിക്കും. എന്താണു പാപം? അത് അവിശ്വാസമാണ്, ക്രിസ്തുവിനോടു ബന്ധിക്കപ്പെട്ടിരിക്കുന്നയാള്‍ എന്നേക്കും ജീവിക്കുന്നു - ദൈവപുത്രന്റെ രക്തം നമ്മെ പാപത്തില്‍നിന്നു ശുദ്ധീകരിക്കുന്നു. അവന്റെ ശക്തി നമ്മുടെ മനഃസാക്ഷിയെ ശുദ്ധീകരിക്കുകയും നമ്മുടെ ചിന്തകളെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ക്രിസ്തുവിനെക്കൂടാതെ ആരെല്ലാം നിലകൊള്ളുന്നുവോ, അവര്‍ മരണം തിരഞ്ഞെടുക്കുന്നു, പാപത്തിന്റെ തടവറയില്‍ തുടരുന്നു, ന്യായവിധി കാത്തിരിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണു ദൈവക്രോധത്തില്‍നിന്നു നമ്മെ സ്വതന്ത്രമാക്കുന്നത്.

തന്നില്‍ വ്യക്തിപരമായി വിശ്വസിക്കണമെന്ന് ആവശ്യപ്പെടുന്ന ഈ യേശു ആരാണ്? വീണ്ടും അവന്‍ തന്നെക്കുറിച്ചുതന്നെ വിവരിക്കുന്നു - "ഞാന്‍ അവന്‍ ആകുന്നു" (യോഹന്നാന്‍ 6:20; 8:24). ഇങ്ങനെ തന്നെക്കുറിച്ചുള്ള എല്ലാ ശ്രേഷ്ഠമായ സാക്ഷ്യങ്ങളും അവന്‍ സംഗ്രഹിക്കുന്നു. അവന്‍ തന്നെത്തന്നെ വിളിച്ചതു സത്യത്തിന്റെ കര്‍ത്താവ്, ജീവനുള്ള ദൈവം, 'ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു' എന്ന പേരില്‍ മോശെയ്ക്കു വെളിപ്പെട്ട പരിശുദ്ധന്‍ എന്നിങ്ങനെയാണ് (പുറപ്പാട് 3:14; യെശയ്യാവ് 43:1-12). മറ്റൊരു രക്ഷയുമില്ല. ഓരോ യഹൂദനും ഈ രണ്ടു വാചകങ്ങളറിയാം. പക്ഷേ ദൈവത്തിന്റെ നാമം വൃഥാ പ്രയോഗിക്കാതിരിക്കാന്‍ അതു പറയുന്നത് ഒഴിവാക്കുന്നു. എന്നാല്‍ ആ പേരുകളില്‍ യേശു തന്നെത്തന്നെ പരസ്യമായി വിളിച്ചു. അവന്‍ വെറും ദൈവപുത്രനായ ക്രിസ്തു അല്ല, സത്യദൈവമായ യഹോവയാണ്.

അവന്‍ സുവിശേഷത്തിന്റെ സാരാംശമാണ്, മനുഷ്യനായ ദൈവമാണ്. ആര് അവനില്‍ വിശ്വസിക്കുന്നുവോ ആ വ്യക്തി ജീവിക്കുന്നു. അവനെ തിരസ്ക്കരിക്കുകയും അവന്റെ അധികാരത്തോടു ചെറുക്കുകയും ചെയ്യുന്ന വ്യക്തി, തന്നെത്താന്‍ പാപക്ഷമ നഷ്ടപ്പെടുത്തുന്നു. വിശ്വാസമോ അവിശ്വാസമോ ആണു മനുഷ്യന്റെ വിധി നിര്‍ണ്ണയിക്കുന്നത്.

ചോദ്യം:

  1. "അവന്‍ ഞാനാകുന്നു" എന്നു തന്നെത്താന്‍ വിളിച്ചവനിലുള്ള വിശ്വാസം എന്തു ചെയ്യുന്നു?

www.Waters-of-Life.net

Page last modified on May 11, 2012, at 09:19 AM | powered by PmWiki (pmwiki-2.3.3)