Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 063 (The Jews interrogate the healed man)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
2. ജന്മനാ അന്ധനായിരുന്നവനെ സൌഖ്യമാക്കുന്നു (യോഹന്നാന്‍ 9:1-41)

b) യഹൂദന്മാര്‍ സൌഖ്യമായവനെ ചോദ്യം ചെയ്യുന്നു (യോഹന്നാന്‍ 9:13-34)


യോഹന്നാന്‍ 9:13-15
13കുരുടനായിരുന്നവനെ അവര്‍ പരീശന്മാരുടെ അടുക്കല്‍ കൊണ്ടുപോയി. 14യേശു ചേറുണ്ടാക്കി അവന്റെ കണ്ണുതുറന്നതു ശബ്ബത്തുനാളില്‍ ആയിരുന്നു. 15അവന്‍ കാഴ്ച പ്രാപിച്ചത് എങ്ങനെയെന്നു പരീശന്മാരും അവനോടു ചോദിച്ചു. അവന്‍ അവരോട്: അവന്‍ എന്റെ കണ്ണിന്മേല്‍ ചേറു തേച്ചു, ഞാന്‍ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.

യഹൂദജീവിതം ചട്ടക്കൂടുകളുടെ (ഹലഴമഹശാ) ഒരു തടവറയായിരുന്നു. സൌഖ്യത്തിന്റെ സന്തോഷത്തെക്കാള്‍ അവര്‍ കാര്യമാക്കിയതു ശബ്ബത്ത് ലംഘനമായിരുന്നു. അയല്ക്കാരും യഹൂദന്മാരും കൂടി ആ സൌഖ്യം പ്രാപിച്ച മനുഷ്യനെ പരീശന്മാരുടെയടുക്കല്‍ കൊണ്ടുവന്നു. ആ സൌഖ്യം ദൈവികമോ അതോ സാത്താന്യമോ എന്നു തീരുമാനിക്കേണ്ടതിനായിരുന്നു അത്.

അങ്ങനെ ചോദ്യം ചെയ്യലും, യേശുവിനെക്കുറിച്ചുള്ള ചര്‍ച്ചയും ആരംഭിച്ചു. സൌഖ്യത്തിന്റെ വിവരണം ആ യുവാവു നല്‍കി. യേശുവിന്റെശത്രുക്കളുടെ പകയില്‍ അവന്റെ സൌഖ്യത്തിന്റെ സന്തോഷം മങ്ങിയതിനാല്‍, അവന്റെ വാക്കുകള്‍ അവന്‍ ചുരുക്കുകയായിരുന്നു.

യോഹന്നാന്‍ 9:16-17
16പരീശന്മാരില്‍ ചിലര്‍: ഈ മനുഷ്യന്‍ ശബ്ബത്ത് പ്രമാണിക്കാത്തതുകൊണ്ടു ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലര്‍: പാപിയായോരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങള്‍ ചെയ്യാന്‍ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെയിടയില്‍ ഒരു ഭിന്നതയുണ്ടായി. 17അവര്‍ പിന്നെയും കുരുടനോട്: നിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചതിന്: അവന്‍ ഒരു പ്രവാചകനെന്ന് അവന്‍ പറഞ്ഞു.

അവന്റെ സാക്ഷ്യം കേട്ടതിനുശേഷം, പരീശന്മാര്‍ തര്‍ക്കിക്കാന്‍ തുടങ്ങി. ദൈവകല്പന ലംഘിച്ചതിനാല്‍ യേശുവിനു ദൈവത്തില്‍നിന്നുള്ള ശക്തിയൊന്നുമല്ല ഉള്ളതെന്നു ചിലര്‍ പറഞ്ഞു. ചട്ടത്തിന്റെ ന്യായം പറഞ്ഞാണു യേശുവിനെ അവര്‍ വിധിച്ചത്.

അന്ധന്റെ പാപവും സൌഖ്യവും പാപക്ഷമയും തമ്മിലുള്ള ബന്ധമാണു മറ്റുള്ളവര്‍ കണ്ടത്. സൌഖ്യത്തിന് ആഴമേറിയ ഒരര്‍ത്ഥമുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പാപം ക്ഷമിക്കാനുള്ള ദൈവത്തിന്റെ കഴിവിനോട് അതു ബന്ധപ്പെട്ടിരിക്കുന്നതാണു കാരണം. അതുകൊണ്ട് ഒരു പാപിയായിരിക്കുന്നതു യേശുവിനെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായിരുന്നു. കാരണം, അവന്‍ പാപം ക്ഷമിക്കുകയും കഷ്ടപ്പാടിന്റെ കാരണത്തിനു പരിഹാരം വരുത്തുകയും ചെയ്തു.

ഇരുകൂട്ടര്‍ക്കും ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ല. ഇരുപക്ഷവും അന്ധന്മാരായിരുന്നു. ഇന്നും അവരെപ്പോലെയുള്ള അനവധിയാളുകളുണ്ട്. അവര്‍ യേശുവിനെക്കുറിച്ച് ആഴമായും വസ്തുനിഷ്ഠമായും ചര്‍ച്ച ചെയ്യുന്നില്ല. യേശു മറ്റെന്തെങ്കിലും പറഞ്ഞോയെന്നും, യേശുവിനെക്കുറിച്ച് അവന് എന്താണു തോന്നുന്നതെന്നും സൌഖ്യം പ്രാപിച്ചവനെ അവര്‍ ചോദ്യം ചെയ്തു. യേശുവിനെക്കുറിച്ചു ചിലതൊക്കെ അറിയാവുന്നവര്‍ക്ക് അത്തരം അന്വേഷണങ്ങള്‍ പ്രയോജനകരമായിരുന്നു. വീണ്ടും ജനിച്ചവരെ ചോദ്യം ചെയ്യുന്നതു നല്ലതാണ്; പാപത്തില്‍നിന്നും ദൈവക്രോധത്തില്‍നിന്നും വിടുതല്‍ പ്രാപിക്കുന്നത് എങ്ങനെയാണെന്ന് അവര്‍ക്കറിയാമല്ലോ. നമ്മുടെ ആത്മീയമായ വീണ്ടും ജനനം കൂടാതെ ദൈവത്തെ നമുക്കു കാണാനാവില്ല.

സൌഖ്യം പ്രാപിച്ച മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങി: "യേശു ആരാണ്?" തന്റെ ജനത്തിന്റെ ചരിത്രത്തിലെ ദൈവമനുഷ്യരോട് അവന്‍ യേശുവിനെ താരതമ്യം ചെയ്തു. അക്കാലയളവില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്, പക്ഷേ ജന്മനാ കുരുടനായ ഒരാളിനെ ആരും സൌഖ്യമാക്കിയിട്ടില്ല. യേശുവിന്റെ പ്രവൃത്തികളില്‍നിന്ന്, അവനൊരു അതുല്യനായ രക്ഷകനാണെന്ന്, ചിന്തിക്കുന്ന ഏതൊരാള്‍ക്കും ഗ്രഹിക്കാം. അങ്ങനെ പ്രവാചകനെന്ന് അവന്‍ യേശുവിനെ വിളിച്ചു. അവന്‍ ഭാവി വിവേചിക്കുക മാത്രമല്ല, ദൈവശക്തിയില്‍ അവന്‍ വര്‍ത്തമാനകാലം നിര്‍ണ്ണയിക്കുക കൂടിയാണ്. അവന്‍ ഹൃദയങ്ങളെ ആരാഞ്ഞറിയുകയും ദൈവഹിതം പ്രകടമാക്കുകയും ചെയ്യുന്നു.

യോഹന്നാന്‍ 9:18-23
18കാഴ്ച പ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം, അവന്‍ കുരുടനായിരുന്നുവെന്നും കാഴ്ച പ്രാപിച്ചുവെന്നും യഹൂദന്മാര്‍ വിശ്വസിച്ചില്ല. 19കുരുടനായി ജനിച്ചുവെന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവന്‍ തന്നെയോ? എന്നാല്‍ അവന് ഇപ്പോള്‍ കണ്ണു കാണുന്നത് എങ്ങനെയെന്ന് അവര്‍ അവരോട് ചോദിച്ചു. 20അവന്റെ അമ്മയപ്പന്മാര്‍: ഇവന്‍ ഞങ്ങളുടെ മകനെന്നും കുരുടനായി ജനിച്ചവനെന്നും ഞങ്ങള്‍ അറിയുന്നു. 21എന്നാല്‍ കണ്ണു കാണുന്നത് എങ്ങനെയെന്നു ഞങ്ങള്‍ അറിയുന്നില്ല; അവന്റെ കണ്ണ് ആരു തുറന്നുവെന്നും അറിയുന്നില്ല; അവനോടു ചോദിക്കുവിന്‍; അവനു പ്രായമുണ്ടല്ലോ; അവന്‍ തന്നെ പറയുമെന്ന് ഉത്തരം പറഞ്ഞു. 22യഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാര്‍ ഇങ്ങനെ പറഞ്ഞത്; അവനെ ക്രിസ്തു എന്ന് ഏറ്റുപറയുന്നവന്‍ പള്ളിഭ്രഷ്ടനാകണമെന്നു യഹൂദന്മാര്‍ തമ്മില്‍ പറഞ്ഞൊത്തിരുന്നു. 23അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാര്‍: അവനു പ്രായമുണ്ടല്ലോ; അവനോടു ചോദിക്കുവിന്‍ എന്നു പറഞ്ഞത്.

പഴയനിയമത്തിലെ അത്ഭുതങ്ങളും ക്രിസ്തുവിന്റെ ദൈവിക അത്ഭുതങ്ങളും താരതമ്യം ചെയ്ത് ആശ്ചര്യപ്പെടുന്നതു യുക്തിസഹമാണെന്നു സമ്മതിക്കാന്‍ യഹൂദന്മാര്‍ തയ്യാറായില്ല. അവന്‍ പ്രവാചകനാണെന്നോ ദൈവം അയച്ചവനാണെന്നോ അവര്‍ വിശ്വസിച്ചുമില്ല. മറിച്ചായിരുന്നെങ്കില്‍ അവരുടെ നിലപാട് ആരോപണയോഗ്യവുമായേനെ.

ഈ അത്ഭുതം ഒരു മതിഭ്രമമായിരുന്നുവെന്നും, ഈ മനുഷ്യന്‍ അന്ധനേ അല്ലായിരുന്നുവെന്നുമുള്ള വിശ്വാസത്തിലേക്ക് അവരെത്തിച്ചേര്‍ന്നു. യേശുവിന്റെ കൈയാലുണ്ടായ അത്ഭുതം അസാദ്ധ്യമെന്നു പ്രഖ്യാപിച്ച് അതിനെ അപലപിക്കാന്‍ അവര്‍ തയ്യാറായിരുന്നു. ജന്മനാ അന്ധനായവന്റെ സൌഖ്യം അവരെ സംബന്ധിച്ച് അസാദ്ധ്യമായ ഒരു കാര്യമായിരുന്നു, പിതാക്കന്മാരുടെ അകൃത്യത്തിന്റെ ഫലമായ കഷ്ടതയായിരുന്നു.

നിയമപാലകരുമായി തങ്ങളുടെ മകനുണ്ടായ പ്രശ്നത്തെക്കുറിച്ചു കേട്ട മാതാപിതാക്കളെയും അവിടെയെത്തിച്ചു. പരീശന്മാരെ ഭയപ്പെട്ട മാതാപിതാക്കള്‍ സൂക്ഷ്മതയോടെയാണു സംസാരിച്ചത്; നേരത്തെ മകന്‍ പറഞ്ഞതു കേട്ടതൊക്കെ അവര്‍ നിഷേധിച്ചു. പ്രതിസന്ധിയില്‍ കുരുങ്ങാതിരിക്കാന്‍ അവര്‍ അവനെ വിട്ടുകൊടുത്തു. അങ്ങനെ മകന്റെ ഉത്തരവാദിത്വം അവനുതന്നെയായി. മതസമിതിയില്‍നിന്നുള്ള പുറത്താക്കല്‍ മരിക്കുന്നതുപോലെയാണ്. അതിനര്‍ത്ഥം ഒരു കുഷ്ഠരോഗിയെപ്പോലെ സമൂഹത്തില്‍നിന്നുള്ള വേര്‍പെടലാണ്. അവകാശങ്ങളുടെ നിഷേധവും വിവാഹം നടക്കാതിരിക്കുന്നതുമെല്ലാം അതിലുള്‍പ്പെടും. യേശുവിന്റെ അനുയായികളെയും നശിപ്പിക്കത്തക്കനിലയില്‍ അവര്‍ അത്രത്തോളം യേശുവിനെ വെറുത്തു.

പ്രാര്‍ത്ഥന: ഓ, യേശുവേ, നീ മനുഷ്യാവതാരം ചെയ്ത ദൈവികാധികാരമായതിനാല്‍ നിനക്കു നന്ദി. പരിശോധനാവേളയില്‍ ഞങ്ങളെ സൂക്ഷിക്കുകയും, നിന്നെക്കാളധികം ഞങ്ങളുടെ സുരക്ഷയിലും സുഖത്തിലും പറ്റിച്ചേരാതിരിക്കാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. ഞങ്ങളെത്തന്നെ ത്യജിച്ചു ധൈര്യത്തിലേക്കും വിശ്വസ്തതയിലേക്കും നയിക്കണമേ, നിന്നെ ഉപേക്ഷിക്കുന്നതിനെയും അവഗണിക്കുന്നതിനെയുംകാള്‍ മരണമാണല്ലോ നല്ലത്.

ചോദ്യം:

  1. ജന്മനാ അന്ധനായിരുന്നവനെ യേശു സൌഖ്യമാക്കിയതിന്റെ സാദ്ധ്യത യഹൂദന്മാര്‍ നിഷേധിച്ചത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 11, 2012, at 10:31 AM | powered by PmWiki (pmwiki-2.3.3)