Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 064 (The Jews interrogate the healed man)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
2. ജന്മനാ അന്ധനായിരുന്നവനെ സൌഖ്യമാക്കുന്നു (യോഹന്നാന്‍ 9:1-41)

b) യഹൂദന്മാര്‍ സൌഖ്യമായവനെ ചോദ്യം ചെയ്യുന്നു (യോഹന്നാന്‍ 9:13-34)


യോഹന്നാന്‍ 9:24-25
24കുരുടനായിരുന്ന മനുഷ്യനെ അവര്‍ രണ്ടാമതും വിളിച്ചു: ദൈവത്തിനു മഹത്വം കൊടുക്കുക; ആ മനുഷ്യന്‍ പാപിയെന്നു ഞങ്ങള്‍ അറിയുന്നു എന്നു പറഞ്ഞു. 25അതിന് അവന്‍: അവന്‍ പാപിയോ അല്ലയോ എന്നു ഞാന്‍ അറിയുന്നില്ല; ഒന്നറിയുന്നു; ഞാന്‍ കുരുടനായിരുന്നു, ഇപ്പോള്‍ കണ്ണു കാണുന്നു എന്ന് ഉത്തരം പറഞ്ഞു.

യേശുവിനെ വിധിക്കുന്നതിന് അവനില്‍ ഒരു ബലഹീനവശം കണ്ടെത്താന്‍ പരീശന്മാര്‍ ശ്രമിക്കുകയായിരുന്നു. വീണ്ടും അവര്‍ സൌഖ്യമായ മനുഷ്യനെ വിളിച്ചുകൊണ്ടുവന്ന് അവര്‍ക്കു മുന്നില്‍ നിര്‍ത്തി. യേശുവിനെതിരായി പ്രതിജ്ഞ ചെയ്യാനും അവനെതിരായി കുറ്റം ചുമത്താനുമായിട്ടായിരുന്നു അങ്ങനെ ചെയ്തത്. പഴയനിയമത്തിന്റെ വിദഗ്ദ്ധരെന്നു പ്രഖ്യാപിച്ചുകൊണ്ട് അവര്‍ യേശു പാപിയാണെന്നങ്ങു പറയുകയാണ്; ആകെക്കൂടി അവര്‍ക്കാവശ്യമുള്ളതു വ്യക്തമായ ഒരു തെളിവാണ്. യേശുവിനെ കുറ്റപ്പെടുത്താന്‍ ആ മനുഷ്യന്റെ മേല്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തി. അവന്റെ സൌഖ്യം നസറായന്റെ മഹത്വമല്ലെന്ന് അവന്‍ സമ്മതിക്കുമെന്നായിരുന്നു അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ അവന്റെ മറുപടി ബുദ്ധിപൂര്‍വ്വമായിരുന്നു, "അവനൊരു പാപിയാണെന്ന് എനിക്കറിയില്ല, ദൈവത്തിനു മാത്രമേ അതറിയൂ. ഒരു കാര്യം എനിക്കറിയാം - ഒരിക്കല്‍ ഞാന്‍ അന്ധനായിരുന്നു, എന്നാല്‍ ഇപ്പോള്‍ കണ്ണു കാണുന്നു." ഈ വസ്തുത നിഷേധിക്കാനാവാത്തതാണ്. ഒരു അത്ഭുതം, ദൈവികമായ ഊര്‍ജ്ജം, പാപക്ഷമയുടെ കൃപ എന്നിവയാണ് ഇതു സൂചിപ്പിക്കുന്നത്. ഈ യുവാവിന്റെ സാക്ഷ്യം ആയിരക്കണക്കിനു വിശ്വാസികള്‍ ഉറപ്പിക്കുന്നതാണ്. സ്വര്‍ഗ്ഗനരകങ്ങളുടെ രഹസ്യങ്ങള്‍ അവര്‍ക്കറിയില്ലായിരിക്കാം, എന്നാല്‍ അവര്‍ വീണ്ടും ജനനം പ്രാപിച്ചു. ഓരോരുത്തര്‍ക്കും അവകാശപ്പെടാം, "ഞാന്‍ അന്ധനായിരുന്നു, ഇപ്പോള്‍ കാണുന്നു."

യോഹന്നാന്‍ 9:26-27
26അവര്‍ അവനോട്: അവന്‍ നിനക്ക് എന്തു ചെയ്തു? നിന്റെ കണ്ണ് എങ്ങനെ തുറന്നു എന്നു ചോദിച്ചു. 27അതിന് അവന്‍: ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങള്‍ ശ്രദ്ധിച്ചില്ല; വീണ്ടും കേള്‍ക്കാന്‍ ഇച്ഛിക്കുന്നതെന്ത്? നിങ്ങള്‍ക്കും അവന്റെ ശിഷ്യന്മാര്‍ ആകുവാന്‍ മനസ്സുണ്ടോ എന്ന് ഉത്തരം പറഞ്ഞു.

ഈ യുവാവിന്റെ മറുപടികളില്‍ തൃപ്തരാകാതെ, അവന്‍ പറഞ്ഞതിലെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ പരീശന്മാര്‍ ശ്രമിക്കുകയും, സംഭവവിവരണം ആവര്‍ത്തിക്കാന്‍ അവനോട് ആവശ്യപ്പെടുകയും ചെയ്തു. കുപിതനായ അവന്‍ പറഞ്ഞു, "ആദ്യം പറഞ്ഞതു നിങ്ങള്‍ക്കു മനസ്സിലായില്ലേ? ഒന്നുകൂടി ഈ സംഭവം കേട്ടിട്ട് അവന്റെ ശിഷ്യന്മാരാകാനാണോ നിങ്ങളുടെയാഗ്രഹം?"

യോഹന്നാന്‍ 9:28-34
28അപ്പോള്‍ അവര്‍ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യന്‍; ഞങ്ങള്‍ മോശെയുടെ ശിഷ്യന്മാര്‍. 29മോശെയോടു ദൈവം സംസാരിച്ചുവെന്നു ഞങ്ങള്‍ അറിയുന്നു; ഇവനോ എവിടെനിന്നുവെന്ന് അറിയുന്നില്ല എന്നു പറഞ്ഞു. 30ആ മനുഷ്യന്‍ അവരോട്: എന്റെ കണ്ണു തുറന്നിട്ടും അവന്‍ എവിടെനിന്നെന്നു നിങ്ങള്‍ അറിയാത്തത് ആശ്ചര്യം. 31പാപികളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ലായെന്നും, ദൈവഭക്തനായിരുന്ന് അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നുവെന്നും നാം അറിയുന്നു. 32കുരുടനായിപ്പിറന്നവന്റെ കണ്ണ് ആരെങ്കിലും തുറന്നതായി ലോകം ഉണ്ടായതുമുതല്‍ കേട്ടിട്ടില്ല. 33ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നവനല്ലെങ്കില്‍ അവന് ഒന്നും ചെയ്യാന്‍ കഴിയുകയില്ല എന്ന് ഉത്തരം പറഞ്ഞു. 34അവര്‍ അവനോട്: നീ മുഴുവന്‍ പാപത്തില്‍ പിറന്നവന്‍; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞ് അവനെ പുറത്താക്കിക്കളഞ്ഞു.

ഈ ശാസ്ത്രിമാരെയും പണ്ഡിതന്മാരെയും ഈ യുവാവ് ആക്ഷേപിച്ചപ്പോള്‍, അവര്‍ അവനെ ഉച്ചത്തില്‍ ചീത്ത വിളിച്ചു, "ഞങ്ങളല്ല, നീയാണ് ഈ വഞ്ചകന്റെ ശിഷ്യന്‍. ഞങ്ങള്‍ മോശെയുടെ അനുയായികളാണ്, അവന്‍ ദൈവവുമായി സംസാരിച്ചവനാണ്." അവര്‍ മോശെയെ ശരിയായി മനസ്സിലാക്കിയിരുന്നെങ്കില്‍, അവര്‍ അവന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയും അവ ഗ്രഹിക്കുകയും ചെയ്യുമായിരുന്നെന്നു യേശു മുമ്പൊരിക്കല്‍ അവരെ അറിയിച്ചിരുന്നു. എന്നാല്‍, അവര്‍ മോശെയുടെ വാക്കുകള്‍ വളച്ചൊടിക്കുകയും തങ്ങളെത്തന്നെ നീതീകരിക്കാന്‍ അതുപയോഗിക്കുകയും ചെയ്ത സ്ഥിതിക്ക്, അവര്‍ക്ക് അവനെ മനസ്സിലാക്കാനോ അവനിലൂടെ സംസാരിച്ച ആത്മാവിനെ തിരിച്ചറിയാനോ കഴിഞ്ഞില്ല.

സൌഖ്യമായവന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, "ജന്മനാ അന്ധനായവന്റെ കണ്ണുകള്‍ തുറന്നവനു സൃഷ്ടിക്കാനുള്ള ശക്തിയുണ്ട്. അവന്‍ ശക്തനും കഴിവുള്ളവനുമാണ്. അവന്റെ സൌമ്യതയില്‍ അവന്‍ എന്നെ കുറ്റപ്പെടുത്തിയില്ല, പണം ചോദിച്ചില്ല, മറിച്ചു സ്നേഹത്തോടെ സൌജന്യമായ ദാനം എനിക്കു തന്നു. ഞാന്‍ അവനു നന്ദി പറയാന്‍ പോലും അവന്‍ കാത്തുനിന്നില്ല. അവനില്‍ ഞാനൊരു കുറവും കുറ്റവും കണ്ടില്ല."

ആ ചെറുപ്പക്കാരന്‍ പിന്നെ ഇങ്ങനെയും ഏറ്റുപറഞ്ഞു, "അഹങ്കാരികളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ലായെന്നു പഴയനിയമത്തിന്റെ ആളുകള്‍ക്കെല്ലാം അറിയാം. മനുഷ്യനിലുള്ള പാപമാണു ദൈവാനുഗ്രഹത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത്. എന്നാല്‍ പരിശുദ്ധനായവന്റെ മുന്നില്‍ തകരുന്നവനും, പാപത്തെ ഏറ്റുപറയുന്നവനും, വിശ്വാസവും സ്നേഹവും നന്ദിയോടെ തേടുന്നവനുംവേണ്ടി ദൈവം വ്യക്തിപരമായി സംസാരിക്കുന്നു."

"നിങ്ങള്‍ക്കാര്‍ക്കും എന്റെ കണ്ണു തുറക്കാന്‍ കഴിഞ്ഞില്ല, യേശുവിനൊഴികെ മറ്റാര്‍ക്കും ഇതു കഴിയുകയുമില്ല; കാരണം എല്ലാവരും പാപം ചെയ്തു. എന്നെ സൌഖ്യമാക്കിയവന്‍ പാപരഹിതനാണെന്നുള്ളതിനു തെളിവാണത്. ദൈവം അവനില്‍ വസിക്കുന്നു." ഈ വിചാരണാവേളയില്‍ യേശുവിനെക്കുറിച്ച് ഇങ്ങനെ ചിന്തിക്കാന്‍ നിര്‍ബന്ധിതനായ അവന്‍ യേശുവിന്റെ നിരപരാധിത്വവും ദൈവത്വവും അറിഞ്ഞു.

അതുകേട്ട സ്വയനീതിക്കാരായ പരീശന്മാര്‍ അവനെ ശപിച്ചു, "നിന്നെക്കാള്‍ അധഃപതിച്ച വേറാരുമില്ല, നിന്റെ മാതാപിതാക്കളും അങ്ങനെതന്നെയാണ്. നിന്റെ അധഃപതനമാണു നിന്നെ കുരുടനാക്കിയത്." ഈ പാവം മനുഷ്യനെക്കാള്‍ തങ്ങളാണ് അന്ധന്മാരെന്ന് ഈ പരീശന്മാര്‍ ഗ്രഹിച്ചില്ല. യേശു ഈ യുവാവിനെ അവര്‍ക്കുവേണ്ടി ഒരു അപ്പോസ്തലനായി ഉപയോഗിക്കുകയായിരുന്നു - അവരുമായി അവനു ചെയ്യാനുള്ള കാര്യങ്ങള്‍ അവരെ കാണിക്കുന്നതിനുവേണ്ടി. പക്ഷേ സൌഖ്യമായ സന്ദേശവാഹകന്‍ മൂലമുള്ള ഉപദേശം അവര്‍ തള്ളിക്കളഞ്ഞു. അങ്ങനെ അവര്‍ അവനെ ബലമായി പള്ളിയില്‍നിന്നു പുറത്താക്കിക്കളഞ്ഞു. ആദ്യം അവനെ പുറത്താക്കിയതു മതസമിതിയുടെ മുറിയില്‍നിന്നും, പിന്നെ അവനെ യേശുവിന്റെ ദാസനെന്നു വിളിച്ചുകൊണ്ടു പരസ്യമായിട്ടുമായിരുന്നു. അവന്‍ സൌഖ്യമായിരുന്നവനായിട്ടും, സ്വന്തജാതിക്കാര്‍ അവനെ തിരസ്ക്കരിച്ചു. ക്രിസ്തുവിന്റെ ആത്മാവിനെ സഹിക്കാന്‍ അവരുടെ ആത്മാവിനു കഴിഞ്ഞില്ലായെന്നതിന്റെ തെളിവാണത്.

ചോദ്യം:

  1. ചോദ്യം ചെയ്യല്‍വേളയില്‍ ഈ യുവാവു മനസ്സിലാക്കിയത് എന്ത്?

www.Waters-of-Life.net

Page last modified on May 11, 2012, at 10:37 AM | powered by PmWiki (pmwiki-2.3.3)