Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 009 (The Righteousness of God)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
പ്രവേശകം: വന്ദനംപറച്ചില്‍, ദൈവത്തിന്റെ നീതിയെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുക എന്നതത്രെ തന്റെ ലേഖനത്തിന്റെ ഉദ്ദേശ്യം (റോമര്‍ 1:1-17)

ര) നിരന്തരമായ വിശ്വാസത്താല്‍ നമ്മിലുള്ള ദൈവനീതി സ്ഥിരീകരിക്കപ്പെട്ടും സാഫല്യമായും വരുന് (റോമര്‍ 1:16-17)


റോമര്‍ 1:17
17 അതില്‍ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. 'നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും' എന്ന് എഴുതിയിരിക്കുന്നുവല്ലോ.

ദൈവനീതി എന്നത് ദൈവശാസ്ത്രത്തിലെ വിഷമകരമായ ഒരു വിഷയമാണ്. നമ്മുടെ വിശ്വാസം കേവലം കാതലില്ലാത്തതായിരുന്നെങ്കില്‍, അത്തരം വൈഷമ്യത ഉണ്ടാകുമായിരുന്നില്ല. ഏതു പാപിയും മരിക്കണമെന്ന് ദൈവത്തിന്റെ വിശുദ്ധി ആവശ്യപ്പെടുന്നു; ദൈവമുമ്പാകെ നീതിമാന്മാരായി ആരുമില്ല എന്നൊക്കെ നാം പഠിക്കുമ്പോള്‍ നാം ദുഃഖിക്കുന്നു; കാരണം സകല മനുഷ്യരും മരണത്തിന് ഓഹരിക്കാരായിരിക്കുന്നു. ദൈവം തന്നില്‍ത്തന്നെ പരിശുദ്ധനും, നീതിമാനുമായ ഒരു ന്യായാധിപനായിരിക്കുമ്പോള്‍ത്തന്നെ, കരുണയുള്ള പിതാവുമാണ്; അവന്‍ സ്നേഹസമ്പന്നനും, നല്ലവനും, ദീര്‍ഘക്ഷമയുള്ളവനുമാണ്. അവിടുന്നു പാപികളെ നശിപ്പിക്കാതെ അവരെ രക്ഷിക്കുന്നു.

എല്ലാവര്‍ക്കും സൌജന്യമായ പാപക്ഷമ നല്കുമ്പോള്‍ത്തന്നെ, അവന്റെ പരിശുദ്ധി നിമിത്തം എപ്പോഴും എല്ലാവരോടും അവന് ക്ഷമിക്കുവാന്‍ കഴികയില്ല. ദൈവം മഹത്വധാരിയാണ്.

ഈ പ്രശ്നത്തിന് പരിഹാരമായി യാഗത്തില്‍ ഒരു പ്രായശ്ചിത്തം അവന്‍ കൊണ്ടുവന്നു. പാപിക്കു പകരമായി പ്രായശ്ചിത്തം മരിക്കുകയാണ്. ദൈവത്തിന്റെ പരിശുദ്ധി ആവശ്യപ്പെടുന്നത് നിവര്‍ത്തിക്കുവാന്‍ യാതൊരു വിധ മൃഗയാഗമോ നരയാഗമോ പര്യാപ്തമല്ലാത്തതുകൊണ്ട് സര്‍വ്വകാലങ്ങള്‍ക്കും മുമ്പെയുള്ള തന്റെ പുത്രനെ, കാലത്തിന്റെ സമ്പൂര്‍ണ്ണതയില്‍ ജഡാവതാരം സ്വീകരിച്ചവനായി, നമ്മുടെ പാപത്തിനു പ്രായശ്ചിത്തമായി മരിച്ച് നമ്മെ നീതീകരിക്കേണ്ടതിന് ദൈവം തെരഞ്ഞെടുത്തു. എന്നാല്‍ റോമാലേഖനത്തിന്റെ വിഷയം നമ്മുടെ സ്വന്ത നീതീകരണമല്ല, പ്രത്യുത ദൈവത്തിന്റെ നീതി യാണ്. പാപികളായ നമ്മെ നീതീകരിക്കയും പരിശുദ്ധനായവന്‍ നീതിമാനായി തുടരുകയും ചെയ്യുന്നത് എങ്ങനെ? ക്രിസ്തുവത്രെ ഈ ചോദ്യത്തിനുള്ള ഏക ഉത്തരം.

ന്യായപ്രമാണത്തിന്‍ കീഴിലുള്ളവര്‍ ക്രൂശിനെതിരെ പറയുന്ന ദൂഷണമിതാണ്: "എല്ലാവരും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താല്‍ നീതീകരിക്കപ്പെടുമെങ്കില്‍, നമുക്ക് അധികം പാപം ചെയ്യാമല്ലോ, കാരണം ക്രൂശിക്കപ്പെട്ടവന്റെ കൃപ നമ്മെ സ്വതന്ത്രമായി നീതീകരിക്കുമല്ലോ?'' പൌലോസ് അക്കൂട്ടരെ അപലപിച്ചുകൊണ്ടു പറയുന്നു: ക്രിസ്തീയ വിശ്വാസം കേവലം ഒരു വിശ്വാസമല്ല, അത് ക്രിസ്തുവിനോടൊത്തുള്ള ജീവിതമാണ്; അവിടെ അവന്റെ ശക്തി നമ്മുടെ ബലഹീനതകളില്‍ പ്രാവര്‍ത്തികമാകുന്നു; തത്ഫലമായി അവന്റെ ഫലം നമ്മില്‍ ഉളവാക്കപ്പെടുന്നു. ക്രിസ്തുവിനെ പിന്‍ പറ്റുന്നതിനെ ഒരു ചങ്ങലയോട് ഉപമിക്കാവുന്നതാണ്. അതിന്റെ കണ്ണികള്‍ എന്നു പറയുന്നത് നീതീകരിക്കുകയും, ശുദ്ധീകരിക്കുകയും, പൂര്‍ണ്ണതയുളവാക്കുകയും ചെയ്യുന്ന നന്ദിനിറഞ്ഞ വിശ്വാസം, ക്രിസ്തുവിനോടുള്ള സ്നേഹം എന്നിവയാല്‍ നിറയപ്പെട്ടതാണ്. നാം നമ്മെത്തന്നെ രക്ഷിക്കയല്ല, മറിച്ച് ദൈവത്തിന്റെ കൃപയ്ക്ക് നാം നമ്മുടെ ഹൃദയങ്ങളെ തുറക്കുകയാണ്. നീതീകരിക്കപ്പെട്ടവര്‍ വിശ്വാസത്താല്‍ മാത്രമാണു ജീവിക്കുന്നത്. അവര്‍ വിശ്വാസത്തില്‍നിന്ന് വിശ്വാസത്തിലേക്ക് വരികയും തങ്ങളില്‍ ത്തന്നെ നീതിമാന്മാര്‍ എന്ന് ചിന്തിക്കാതിരിക്കയും ചെയ്യുന്നു. ക്രിസ്തു അവരെ നീതീകരിച്ചിരിക്കുന്നു; അവന്‍ അവരെ അനുദിനം പരിപാലിച്ച് ശുദ്ധീകരിക്കുന്നു; തന്റെ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാലത്രെ ഇതു സാധ്യമാകുന്നത്. ദൈവം നമ്മോട് അനുദിനം ക്ഷമിക്കുന്നു; അനുനിമിഷം നമ്മെ ശുദ്ധീകരിക്കുന്നു; അങ്ങനെ അവിടുന്ന് എന്നും നീതിമാനായിരിക്കുന്നു. നാം അവന്റെ വകയാണ്; അവന് വിശുദ്ധവുമാണ്.

ദൈവത്തിന്റെ നീതിയെ ഒരു ചോദ്യചിഹ്നമാക്കുംവിധം മറ്റൊരു ചോദ്യം പഴയനിയമകാല വിശ്വാസികളെപ്പറ്റി ചോദിക്കാറുണ്ട്. അത് യഹൂദന്മാര്‍ കൃപയെ നിരസിച്ചതിനെക്കുറിച്ചുള്ളതാണ്. യഹൂദന്മാര്‍ യേശുക്രിസ്തുവിനെ (ദൈവപുത്രനെ) ക്രൂശിക്കുകയും തന്നിമിത്തം രക്ഷ നഷ്ടപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, തങ്ങളെ മാനസാന്തരത്തിലേക്കും വിശ്വാസത്തിലേക്കും നടത്തുവാനുള്ള പരിശുദ്ധാത്മാവിന്റെ ശബ്ദത്തോട് അവര്‍ എപ്പോഴും മറുതലിച്ചുനിന്നു. അവിതര്‍ക്കിതമായ ഈ സത്യത്തിന്റെ മുമ്പാകെ പൌലോസും മറ്റ് അപ്പോസ്തലന്മാരും പകച്ചുനിന്നു. "ദൈവം അബ്രഹാമിന്റെ കുടുംബത്തെ തെരഞ്ഞെടുത്ത് നിത്യനിയമത്താല്‍ അവരോട് ബന്ധിക്കപ്പെട്ടുവെങ്കില്‍ ദൈവം എപ്രകാരം നീതിമാനായി തുടരും? ഇക്കാലത്താകട്ടെ, പരിശുദ്ധാത്മാവിനോട് മറുത്തുനില്ക്കയാല്‍ ദൈവം അവരെ കഠിനപ്പെടുത്തി തള്ളിക്കളഞ്ഞിരിക്കുന്നു. അങ്ങനെയെങ്കില്‍ ദൈവത്തിന് പരാജയം സംഭവിച്ചോ? "ഇല്ലഎന്ന് തന്റെ ലേഖനത്തില്‍ പൌലോസ് മറുപടി പറയുന്നു. 9-11 വരെയുള്ള അദ്ധ്യായങ്ങളില്‍ തന്റെ മറുപടിയെ വ്യക്തമാക്കുമ്പോള്‍ യഹൂദന്മാരെ നീതീകരിക്കുകയല്ല, ദൈവത്തിന്റെ നീതിയെ ഊന്നിപ്പറയുകയാണ് ചെയ്യുന്നത്. എന്തെന്നാല്‍ ജാതികളുടെ അപ്പോസ്തലനായ പൌലോസ് യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്റെ ദൈവത്വം, വിശുദ്ധി, നീതി എന്നിവയെപ്പറ്റി തീക്ഷ്ണതയുള്ള ആളായിരുന്നു.

യഥാര്‍ത്ഥ വിശ്വാസം കൈക്കൊണ്ട് പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന് വിധേയപ്പെടുന്നവന്‍ മനസ്സിന് പുതുക്കം പ്രാപിച്ച് പുതിയനിയമത്തില്‍ നീതീകരിക്കപ്പെട്ട സകലരോടും കൂടെ വിശുദ്ധ ജീവിതത്തിന് പ്രാപ്തനായിത്തീരുന്നു. മനുഷ്യന്റെ വിദ്യാഭ്യാസം, മാനുഷിക ശക്തി എന്നിവയില്‍ അവസാനിക്കുന്നതല്ല ക്രിസ്തീയ സദാചാരം, അത് ദൈവസ്നേഹത്തിലേക്കും രക്ഷയുടെ ശക്തിയിലേക്കും നമ്മെ ആനയി ക്കുന്നു; പുത്രനില്‍ വിശ്വസിക്കുന്ന ഏവനിലും ഇത് പ്രത്യക്ഷമായിരിക്കും. ക്രിസ്തീയ സ്വഭാവം പിതാവിന്റെ നാമത്തെ വിശുദ്ധീകരിക്കുന്നു. അവന്റെ നീതിയുടെ പ്രദര്‍ശനമത്രെ റോമര്‍ക്ക് എഴുതിയ ലേഖനത്തിന്റെ സുപ്രധാന വിഷയം.

പ്രാര്‍ത്ഥന: പരിശുദ്ധ ത്രിത്വമേ, യഥാര്‍ത്ഥ വിശ്വാസം നീ ഞങ്ങള്‍ക്ക് നല്കിയതിനാലും, സൌജന്യമായി ഞങ്ങളെ നീതീകരിച്ചതിനാലും, അനുദിനം ഞങ്ങളെ ശുദ്ധീകരിച്ച് വഴിനടത്തുന്നതിനാലും ഞങ്ങള്‍ അവിടുത്തെ ആരാധിക്കുന്നു. അവിടുന്നു നീതിമാനാണ്; എന്നും നീതിമാനായിത്തന്നെ നിലകൊള്ളുന്നു. ഈ ലോകത്തിലെ മനുഷ്യരുടെ പല ചലനങ്ങളും ഞങ്ങള്‍ക്കറിയില്ല. എങ്കിലും അവിടുന്ന് നീതിമാനാണല്ലോ. ഞങ്ങള്‍ സകല ജനത്തിനും ഒരു സൌരഭ്യവാസനയായിത്തീരുവാനും, മറ്റുള്ളവര്‍ക്ക് പ്രശംസയായിത്തീരുവാനും തക്കവിധം ഞങ്ങളെ സമ്പൂര്‍ണ്ണമായി വിശുദ്ധീകരിച്ച് ശിഷ്ടമുള്ള പാപസ്വഭാവങ്ങളെ ഞങ്ങളില്‍നിന്നും നീക്കണമേ.

ചോദ്യം:

  1. ദൈവത്തിന്റെ നീതി നമ്മുടെ വിശ്വാസവുമായി ഏതുപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു?

www.Waters-of-Life.net

Page last modified on January 21, 2013, at 09:04 AM | powered by PmWiki (pmwiki-2.3.3)