Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 116 (Peter and John race to the tomb)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)
1. പെസഹാപ്പുലരി(ഈസ്റര്‍)യിലെ സംഭവങ്ങള്‍ (യോഹന്നാന്‍ 20:1-10)

b) പത്രോസും യോഹന്നാനും കല്ലറയ്ക്കലേക്ക് ഓടുന്നു (യോഹന്നാന്‍ 20:3-10)


യോഹന്നാന്‍ 20:6-8
6അവന്റെ പിന്നാലെ ശിമോന്‍ പത്രോസും വന്നു കല്ലറയില്‍ കടന്നു ശീലകള്‍ കിടക്കുന്നതും 7അവന്റെ തലയില്‍ ചുറ്റിയിരുന്ന റൂമാല്‍ ശീലകളോടുകൂടെ കിടക്കാതെ വേറിട്ട് ഒരിടത്തു ചുരുട്ടിവെച്ചിരിക്കുന്നതും കണ്ടു. 8ആദ്യം കല്ലറയ്ക്കലെത്തിയ മറ്റെ ശിഷ്യനും അപ്പോള്‍ അകത്തുചെന്നു കണ്ടു വിശ്വസിച്ചു.

പത്രോസ് വരുന്നതു കാത്തുകൊണ്ടു യോഹന്നാന്‍ കല്ലറയുടെ വെളിയില്‍ നിന്നു. മുതിര്‍ന്ന അപ്പോസ്തലന്‍ ഒഴിഞ്ഞ കല്ലറ ആദ്യം കാണട്ടെയെന്ന ബഹുമാനസൂചകമായാണ് അങ്ങനെ നിന്നത്. കല്ലറയുടെ വാതില്ക്കല്‍ വെച്ചിരുന്ന കല്ല് ഉരുണ്ടുനീങ്ങിയിരിക്കുന്നതു കണ്ട യുവാവായ യോഹന്നാന്‍ അമ്പരന്നുപോയി, തുറന്ന കല്ലറയും മറഞ്ഞ ശരീരവും. ശവക്കച്ചകളും ശ്രദ്ധയോടെ ക്രമീകരിച്ചിരുന്നു. മനസ്സു കലങ്ങിയെങ്കിലും, എന്താണു സംഭവിച്ചതെന്നു തെളിയിച്ചുതരാനുള്ള വെളിച്ചത്തിനായി അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു.

പെട്ടെന്നു പത്രോസ് അവിടെയെത്തി, തുറന്ന കല്ലറയിലേക്കു നേരെ കടന്നു; യേശുവിന്റെ മുഖം മറച്ചിരുന്ന തുണിക്കഷണം പ്രത്യേകമായി ഒരു വശത്തു വെച്ചിരുന്നത് അവന്‍ ശ്രദ്ധിച്ചു. അവന്റെ ശരീരം മോഷ്ടിച്ചുകൊണ്ടുപോയതല്ല എന്നാണ് ഇതിനര്‍ത്ഥം. അവന്‍ പുറത്തുപോയതും ചന്തമായും ശാന്തമായുമായിരുന്നു.

ഒരു പരിശോധകനെപ്പോലെയാണു പത്രോസ് ആ കല്ലറയിലേക്കു നേരെ കടന്നത്. എന്നാല്‍ വ്യക്തമായ ആ അടയാളങ്ങളുടെ അര്‍ത്ഥമെന്തെന്ന് അവനു മനസ്സിലായില്ല. ദിവ്യരഹസ്യങ്ങള്‍ അറിയാവുന്ന യോഹന്നാന്‍ ആലോചനയില്‍ മുഴുകി, പ്രാര്‍ത്ഥിച്ചു, പ്രത്യാശ അവനിലുണ്ടായി. പത്രോസിന്റെ വിളി കേട്ട് അവന്‍ കല്ലറയിലേക്കു കടന്നപ്പോള്‍, അവന്റെ ആത്മാവു പ്രകാശിച്ചിട്ട്, ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റുവെന്നു വിശ്വസിക്കാന്‍ തുടങ്ങി. അത് അവനില്‍ വിശ്വാസമുളവാക്കിയത് ഉയിര്‍ത്തെഴുന്നേറ്റവനുമായുള്ള കൂടിക്കാഴ്ചയല്ല, മറിച്ചു ശൂന്യമായ കല്ലറയും നന്നായി മടക്കിവെച്ച ശവക്കച്ചകളും അവനു ചൂണ്ടിക്കാട്ടിയതു സത്യവും വിശ്വാസവുമായിരുന്നു.

യോഹന്നാന്‍ 20:9-10
9അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവര്‍ അതുവരെ അറിഞ്ഞില്ല. 10അങ്ങനെ ശിഷ്യന്മാര്‍ വീട്ടിലേക്കു മടങ്ങിപ്പോയി.

മറ്റുള്ള തത്വജ്ഞാനികള്‍, പ്രവാചകന്മാര്‍, പാപികള്‍ എന്നിവരെപ്പോലെ യേശു കല്ലറയില്‍ ഒടുങ്ങിയില്ല. മറിച്ച് ഒരാള്‍ വസ്ത്രം ഉപേക്ഷിക്കുന്നതുപോലെ മരണത്തെ വിട്ട് ഉയിര്‍ത്തെഴുന്നേറ്റു. പരിശുദ്ധന്‍ പാപരഹിതനായിത്തുടര്‍ന്നു. മരണത്തിന് അവന്റെ മേല്‍ യാതൊരധികാരവും ഇല്ലായിരുന്നു. ദൈവത്തിന്റെ സ്നേഹം ഒരിക്കലും പരാജയപ്പെടുകയില്ല.

കല്ലറ ശൂന്യമായതിനാല്‍, യേശുവിന്റെ ശരീരം ജീര്‍ണ്ണിച്ചുപോയെന്നു യേശുവിന്റെ ശത്രുക്കള്‍ക്കു പറയാനാവില്ല. ക്രിസ്തു ഓടിപ്പോവുകയോ അവനെ തട്ടിക്കൊണ്ടുപോവുകയോ ചെയ്തില്ല. കാരണം, അവന്റെ മരണമുറി ചിട്ടയായ ഒരു ചിത്രമായിരുന്നു. അതിനു യോഹന്നാന്‍ സാക്ഷിയാണ്. പുല്‍ത്തൊട്ടിയില്‍ പൊതിഞ്ഞുകിടത്തിയ തുണികളില്‍ ജീവിതയാത്ര അവന്‍ തുടങ്ങി, ശവക്കച്ചകളില്‍ അവന്‍ ജീവിതം വിട്ടുപോയി. അവന്‍ മാനുഷിക സ്വഭാവം നിലനിര്‍ത്തിക്കൊണ്ടാണെങ്കിലും തന്റെ ഉയിര്‍ത്തെഴുന്നേല്പിലൂടെ അത്യുന്നതമായൊരു ഘട്ടത്തിലേയ്ക്ക് ഉയരുകയാണുണ്ടായത്.

തുറന്ന കല്ലറയ്ക്കല്‍നിന്നു മടങ്ങിയപ്പോള്‍ ഈ ചിന്തകള്‍ യോഹന്നാന്റെ മനസ്സിനെ മഥിച്ചു. പുനരുത്ഥാനത്തിലെ ദൈവപുത്രന്റെ വിജയം ആദ്യമായി ഗ്രഹിച്ചത് അവനായിരുന്നിട്ടും അതില്‍ അവന്‍ അഹങ്കരിക്കാതെ, ഈ അത്ഭുതം അവന്‍ വിശ്വസിക്കാന്‍ താമസിച്ചുപോയി എന്നു സമ്മതിക്കുകയാണ് - അതു തിരുവെഴുത്തില്‍ വ്യക്തമാക്കിയിട്ടുപോലും. യെശയ്യാവ് 53 ല്‍ ദൈവത്തിന്റെ ദാസന്റെ മരണത്തെയും വിജയത്തെയും കുറിച്ച് അവന്‍ വായിച്ചിരുന്നതു കാണാന്‍ അവന്റെ കണ്ണുകള്‍ തുറക്കുകയോ, അതേ വിഷയത്തെക്കുറിച്ചു ദാവീദ് പ്രവചിച്ച കാര്യങ്ങള്‍ ഗ്രഹിക്കുകയോ ചെയ്തില്ല (ലൂക്കോസ് 24:44-48; പ്രവൃത്തികള്‍ 2:25-32; സങ്കീര്‍ത്തനം 16:8-11).

വലിയ പെരുന്നാള്‍ (ഉത്സവം) ദിവസം രാവിലെ, രണ്ടു ശിഷ്യന്മാര്‍ വീടുകളിലേക്കു മടങ്ങുന്നതിനാണു സാക്ഷ്യം വഹിച്ചത്. മനം കലങ്ങിയവരാണെങ്കിലും പ്രത്യാശയുള്ളവര്‍, വിശ്വാസമുണ്ടെങ്കിലും സംശയിക്കുന്നവര്‍; കല്ലറ വിട്ടുപോയ, എവിടെയെന്നറിയാത്ത യേശുവിനോട് അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, നിനക്കു ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. നീ നിന്റെ ശിഷ്യന്മാരുടെ ഹൃദയങ്ങളില്‍ ഒരു വിജയിയാണല്ലോ, നിന്റെ ഉയിര്‍പ്പിലുള്ള വിശ്വാസം നീ അവരില്‍ സൃഷ്ടിക്കുന്നല്ലോ. നിത്യജീവന്റെ വലിയ പ്രത്യാശ നീ ഞങ്ങള്‍ക്കു ദാനം ചെയ്തു. നീ നിത്യദൈവമായതിനാല്‍ ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു, നിന്റെ കൃപയാല്‍ ഞങ്ങള്‍ അമര്‍ത്യരായിത്തീര്‍ന്നു. ഞങ്ങളുടെ സ്നേഹിതര്‍ പാപത്തില്‍ മരിക്കാതിരിക്കാന്‍ അവരെ രക്ഷിക്കണമേ. നിന്റെ ബലിയിലുള്ള വിശ്വാസത്താല്‍ അവര്‍ക്കു നിത്യജീവന്‍ ദാനം ചെയ്യണമേ.

ചോദ്യം:

  1. ശൂന്യമായ കല്ലറയിലായിരുന്നപ്പോള്‍ യോഹന്നാന്‍ എന്തിലാണു വിശ്വസിച്ചത്?

www.Waters-of-Life.net

Page last modified on May 16, 2012, at 11:08 AM | powered by PmWiki (pmwiki-2.3.3)