Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 082 (Paul’s Doxology)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
മൂന്നാം ഭാഗത്തിന്റെ അനുബന്ധം - പൌലോസിന്റെ സ്വഭാവവിശേഷതയെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് റോമിലെ ആത്മിക നേതൃത്വത്തിന് നല്കുന് (റോമര്‍ 15:14 – 16:27)

8. ലേഖനത്തിന്റെ ഉപസംഹാരത്തോടനുബന്ധിച്ചുള്ള പൌലോസിന്റെ ദൈവസ്തുതി (റോമര്‍ 16:25-27)


റോമര്‍ 16:25-27
25 പൂര്‍വ്വകാലങ്ങളില്‍ മറഞ്ഞിരുന്നിട്ട് ഇപ്പോള്‍ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകല ജാതികള്‍ക്കും വിശ്വാസത്തിന്റെ അനുസരണത്തിനായി 26 പ്രവാചകന്മാരുടെ എഴുത്തുകളാല്‍ അറിയി ച്ചിരിക്കുന്നതുമായ മര്‍മ്മത്തിന്റെ വെളിപ്പാടിന് അനുസരണമായുള്ള എന്റെ സുവിശേഷത്തിനും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ കഴിയുന്ന 27 ഏകജ്ഞാനിയായ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേന്‍.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനാരാധന അര്‍പ്പിച്ചുകൊണ്ടാണ് പൌലോസ് റോമര്‍ക്കുള്ള ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്. ആത്മിക വര്‍ദ്ധനയുടെ ശക്തികേന്ദ്രം, നിത്യശക്തി നല്കുവാന്‍ പ്രാപ്തനായ ഒരേ ഒരുവന്‍, അവനാണ് നമ്മുടെ ദൈവം. അവിടുന്നു സഭകളുടെ സ്ഥാപകനും, അവിടുത്തെ ആത്മാവിന്റെ ശക്തിയാല്‍ അതിനെ കാത്തുസൂക്ഷിക്കുന്നവനുമാണ്.

ലേഖനത്തിന്റെ ഒന്നാം അദ്ധ്യായം 16-ാം വാക്യത്തില്‍പ്പറഞ്ഞ സൂചനയോടുകൂടെത്തന്നെ ഈ ലേഖനം താന്‍ പര്യവസാനിപ്പിക്കുന്നു. പൌലോസിന്റെ സുവിശേഷം മരിച്ചവരെ ജീവിപ്പിക്കുന്നു സുവിശേഷമാണ്. മത്തായി, മര്‍ക്കൊസ്, ലുക്കൊസ്, യോഹന്നാന്‍ എന്നിങ്ങനെ നാലു സുവിശേഷങ്ങള്‍ മാത്രമല്ല, പൌലോസ് അറിയിച്ച സദ്വര്‍ത്തമാനം, അഥവാ തന്റെ പ്രസംഗത്തിലൂടെ പ്രഖ്യാപനം ചെയ്ത യേശു മുഖാന്തിരമുള്ള രക്ഷ സാക്ഷാല്‍ സുവിശേഷമാണ്. ദമസ്കോസിന്റെ പടിവാതില്ക്കല്‍വെച്ച് തനിക്ക് പ്രത്യക്ഷനായ ക്രിസ്തുവും, ക്രൂശിക്കപ്പെട്ടവനെ താന്‍ ദര്‍ശിച്ച ദര്‍ശനവും, അവന്‍ തന്നെ വാഗ്ദത്തം ചെയ്യപ്പെട്ട മശിഹ എന്നുള്ള അവന്റെ തിരിച്ചറിവുമാണ് ഈ ലേഖനം എഴുതുവാനുണ്ടായ പ്രധാനപ്പെട്ട പ്രചോദനം. കേള്‍ക്കുവാന്‍ ആഗ്രഹമുള്ള ആര്‍ക്കും വെളിപ്പെടുത്തപ്പെട്ട മര്‍മ്മമാണ് താന്‍ പ്രസംഗിച്ച സുവിശേഷം. അതുവരെയും രഹസ്യമായി സൂക്ഷിക്കപ്പെട്ട അത് നിത്യനും പരിശുദ്ധനുമായ ദൈവത്താല്‍ നിയമിക്കപ്പെട്ടിട്ട് വിശുദ്ധ പ്രവാചകന്മാരുടെ രേഖകള്‍പ്രകാരം ഇപ്പോള്‍ വെളിപ്പെട്ടും അറിയിക്കപ്പെട്ടും വരുന്നു.

ഈ മര്‍മ്മത്തിന്റെ സാരാംശം എന്തെന്നു ചോദിച്ചാല്‍ അശുദ്ധരായ മനുഷ്യവര്‍ഗ്ഗത്തെയും, അവഗണിക്കപ്പെട്ടവരായ ജനതകളെയും വിശ്വാസത്തിന്റെ അനുസരണം പഠിപ്പിക്കുവാന്‍ പുതിയനിയമപ്രകാരം ദൈവം ആഗ്രഹിക്കുന്നുവെന്നുള്ളതാണ്. അങ്ങനെ യേശുക്രിസ്തുവിന്റെ പാപപരിഹാരബലി മുഖാന്തരം സകല മനുഷ്യര്‍ക്കും തന്റെ കൃപയാല്‍ ദൈവം പാപമോചനത്തെ സൌജന്യമായി നല്കുന്നു. അതുകൊണ്ട് ഈ ആഹ്വാനത്തെ കേട്ട് ദൈവദാനത്തെ കൈക്കൊള്ളുന്ന ഏവനും രക്ഷിക്കപ്പെടുന്നു. എന്നാല്‍ അനുസരിക്കാത്തവന്‍ തന്നെത്താന്‍ ശിക്ഷാവിധിക്കര്‍ഹനായിത്തീരുന്നു.

ഏകജ്ഞാനിയായ ദൈവത്തിന് പൌലോസ് ആരാധന അര്‍പ്പിച്ചു. ദൈവം സകല മഹത്വത്തിനും ബഹുമാനത്തിനും യോഗ്യനാണെന്നും പിതാവിനോടും പരിശുദ്ധാത്മാവിനോടുംകൂടെ ഐക്യപ്പെട്ട് എന്നെന്നേക്കും ജീവിക്കുന്നവനായ യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ വെളിച്ചത്തിലാണ് ഈ മാനുഷിക ആരാധന സാധ്യമായിത്തീര്‍ന്നിരിക്കുന്നതെന്നും നന്ദിയോടും വിനയത്തോടുംകൂടെ അവന്‍ സാക്ഷിച്ചു. 'ആമേന്‍' എന്ന പദത്തോടെയാണ് താന്‍ ഈ ലേഖനം ഉപസംഹരിച്ചിരിക്കുന്നത്. അതിന്റെ അര്‍ത്ഥം ഇത് നിശ്ചയമായ സത്യമാണെന്നും അത് നിശ്ചയമായും നിവര്‍ത്തിക്കപ്പെട്ടുവെന്നുമത്രെ ആകുന്നു.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവിന്‍ പിതാവാം ദൈവമേ, ഞങ്ങള്‍ നിനക്ക് നന്ദി കരേറ്റുന്നു. അവിടുന്നു പൌലോസിനെ തെരഞ്ഞെടുത്തു. ജാതികളുടെ സഭകളില്‍ അവിടുത്തെ വീണ്ടെടുപ്പിനെ പ്രസിദ്ധമാക്കുവാന്‍ നീ അവനെ വിളിച്ചു. അവന്റെ നാമത്തിനുവേണ്ടി കഷ്ടം സഹിച്ചു മരിക്കുവാന്‍ നീ അവനെ നിയോഗിച്ചു. കര്‍ത്താവേ, ഞങ്ങള്‍ ആത്മാവില്‍ സ്വാര്‍ത്ഥതയുള്ളവരാകാതെ, അവിടുത്തെ പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന്‍പ്രകാരം സത്യത്തിനായി കാംക്ഷിക്കുന്ന ഏവരെയും അവിടുത്തെ സുവിശേഷം അറിയിപ്പാന്‍ ഞങ്ങളെ സഹായിക്കണമേ. ആമേന്‍.

ചോദ്യം:

  1. ജാതികളുടെ അപ്പോസ്തലനായ പൌലോസിന് ദൈവം വെളിപ്പെടുത്തിക്കൊടുത്ത മര്‍മ്മം എന്തായിരുന്നു?

ക്വിസ് 4

പ്രിയ വായനക്കാരാ,
പൌലോസ് റോമര്‍ക്കെഴുതിയ ലേഖനത്തിന്റെ വ്യാഖ്യാനമാണല്ലോ ഈ ലഘുകൃതിയിലൂടെ നിങ്ങള്‍ വായിച്ചുകൊണ്ടിരുന്നത്. ഇനി താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക. 90% ചോദ്യങ്ങള്‍ക്കും ശരിയുത്തരം അയച്ചാല്‍, നിങ്ങളുടെ ആത്മിക വര്‍ദ്ധനയ്ക്കു സഹായകമായ ഇതിന്റെ ബാക്കി ഭാഗങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്കയച്ചുതരുന്നതാണ്. ഉത്തരക്കടലാസില്‍ നിങ്ങളുടെ പേരും പൂര്‍ണ്ണമേല്‍വിലാസവും എഴുതുവാന്‍ മറക്കരുത്.

  1. നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സമ്പൂര്‍ണ്ണമായും രക്ഷകനായ യേശുവിനു സമര്‍പ്പിച്ചിട്ടുണ്ടോ? അതോ ഇപ്പോഴും നിങ്ങള്‍ സ്വാര്‍ത്ഥതല്‍പരരായി നിങ്ങള്‍ക്കുവേണ്ടിത്തന്നെ ജീവിക്കയാണോ?
  2. യേശുവിനെ പിന്‍ഗമിക്കുന്നവരുടെ വിശുദ്ധജീവിതത്തിനുള്ള പടികള്‍ ഏതെല്ലാമാണ്?
  3. മുന്‍ പ്രസ്താവിക്കപ്പെട്ട ശുശ്രൂഷകളില്‍ ഇന്ന് ഏറ്റവും അനിവാര്യമായി നിങ്ങള്‍ കരുതുന്ന ശുശ്രൂഷ ഏതാണ്?
  4. നിങ്ങളുടെ കൂട്ടായ്മയില്‍ അനിവാര്യമായതും പ്രധാനവുമായി നിങ്ങള്‍ കാണുന്നതും നടപ്പിലാക്കുവാന്‍ ആഗ്രഹിക്കുന്നത് ഏതുവിധത്തിലുള്ള ദൈവസ്നേഹമാണ്?
  5. പകയും പ്രതികാരചിന്തയുമില്ലാതെ ഏതുവിധം ശത്രുക്കളോട് ക്ഷമിക്കുവാന്‍ നമുക്ക് സാധിക്കും?
  6. ഏതു ഭരണകൂടത്തിന്റെയും അധികാര പരിധി എന്തെല്ലാമാണ്? എന്തുകൊണ്ട് മനുഷ്യരെക്കാള്‍ അധികം ദൈവത്തെ നാം അനുസരിക്കേണ്ടിയിരിക്കുന്നു?
  7. "നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക'' എന്ന കല്പനയെ പൌലോസ് എങ്ങനെയാണ് പ്രായോഗികമായി വിശദീകരിച്ചിരിക്കുന്നത്?
  8. കര്‍ത്താവിന്റെ പെട്ടെന്നുള്ള ആഗമനത്തെക്കുറിച്ച് നമുക്കുള്ള അറിവ് എന്തെല്ലാം സദ്ഗുണങ്ങളിലേക്ക് നമ്മെ ആനയിക്കുന്നു?
  9. ജീവിതത്തിന്റെ ദ്വിതീയ പ്രാധാന്യ വിഷയങ്ങളില്‍ ഏതെങ്കിലും ഒരാള്‍ക്ക് വിഭിന്നാഭിപ്രായമുണ്ടായാല്‍ നാം എന്തു ചിന്തിക്കും? എന്തുപറയും?
  10. "ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല; നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവുമത്രെ'' എന്ന വാക്യത്തിന്റെ അര്‍ത്ഥമെന്താണ് (റോമര്‍ 14:17)?
  11. റോമര്‍ 15:5-6 ഭാഗത്തിന്റെ അര്‍ത്ഥമെന്താണ്?
  12. റോമിലെ സഭയിലെ വിഭിന്നങ്ങളായ അഭിപ്രായവ്യത്യാസങ്ങളെ പൌലോസ് ഏതു വിധത്തിലാണ് മറികടന്നത്?
  13. 'ഭാഗികമായി' എഴുതപ്പെട്ടത് എന്ന് താന്‍ കരുതുന്ന ഈ ലേഖനത്തില്‍ പൌലോസ് എന്താണ് എഴുതിയിട്ടുള്ളത്?
  14. അപ്പോസ്തലനായ പൌലോസിന്റെ ശുശ്രൂഷകളുടെ രഹസ്യം എന്താണ്?
  15. സ്പെയിനിലേക്കുള്ള യാത്രയ്ക്ക് മുമ്പെ പൌലോസ് യരൂശലേമിലേക്ക് പോയതെന്തിന്? കഷ്ടങ്ങളും അപകടങ്ങളും തനിക്കായി അവിടെ കാത്തിരിക്കുന്നുവെന്നറിഞ്ഞിട്ടും താന്‍ പോകുവാനുള്ള കാരണമെന്തായിരുന്നു?
  16. റോമിലെ സഭാംഗങ്ങളുടെ പേരുകളില്‍നിന്നും നമുക്ക് പഠിക്കുവാനുള്ളതെന്താണ്?
  17. ഇവിടെ പേര് പറയപ്പെടുന്ന വിശുദ്ധന്മാരുടെ പട്ടികയില്‍നിന്ന് എന്താണ് നമുക്ക് പഠിക്കുവാനുള്ളത്?
  18. സാത്താന്‍ നല്കുന്ന പരീക്ഷണത്തിന്റെ ലക്ഷ്യമെന്താണ്?
  19. റോമാലേഖനം ആര്‍ക്ക് പറഞ്ഞുകൊടുത്താണ് പൌലോസ് എഴുതിച്ചത്? ആളിന്റെ പേരെന്ത്?
  20. ജാതികളുടെ അപ്പോസ്തലനായ പൌലോസിന് ദൈവം വെളിപ്പെടുത്തി കൊടുത്ത മര്‍മ്മം എന്തായിരുന്നു?

ഈ പരമ്പരയില്‍പ്പെട്ട റോമാ ലേഖനത്തിന്റെ എല്ലാ പഠനവും നിങ്ങള്‍ പൂര്‍ത്തിയാക്കുകയും ഉത്തരങ്ങള്‍ യഥാസമയം ഞങ്ങള്‍ക്ക് അയച്ചുതരികയും ചെയ്താല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് അയച്ചുതരുന്നതാണ്. അതു നിങ്ങളുടെ ഭാവിയിലെ ശുശ്രൂഷയ്ക്ക് ഒരു പ്രോത്സാഹനമായിരിക്കും. റോമാലേഖനത്തിന്റെ ഈ പഠന പരമ്പരയും അതിനുള്ള പരീക്ഷയും പൂര്‍ത്തിയാക്കുവാന്‍ ഞങ്ങള്‍ നിങ്ങളെ ശുപാര്‍ശ ചെയ്യുന്നു; അതു നിശ്ചയമായും നിങ്ങള്‍ക്കെത്ര നിത്യനിക്ഷേപമായിരിക്കും. നിങ്ങളുടെ ഉത്തരക്കടലാസിനായി ഞങ്ങള്‍ കാത്തിരിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു:

Waters of Life
P.O.Box 600 513
70305 Stuttgart
Germany

Internet: www.waters-of-life.net
Internet: www.waters-of-life.org
e-mail: info@waters-of-life.net

www.Waters-of-Life.net

Page last modified on January 22, 2013, at 07:47 AM | powered by PmWiki (pmwiki-2.3.3)