Waters of LifeBiblical Studies in Multiple Languages |
|
Home Bible Treasures Afrikaans |
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba
റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
മൂന്നാം ഭാഗത്തിന്റെ അനുബന്ധം - പൌലോസിന്റെ സ്വഭാവവിശേഷതയെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് റോമിലെ ആത്മിക നേതൃത്വത്തിന് നല്കുന് (റോമര്‍ 15:14 – 16:27)
8. ലേഖനത്തിന്റെ ഉപസംഹാരത്തോടനുബന്ധിച്ചുള്ള പൌലോസിന്റെ ദൈവസ്തുതി (റോമര്‍ 16:25-27)റോമര്‍ 16:25-27 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനാരാധന അര്‍പ്പിച്ചുകൊണ്ടാണ് പൌലോസ് റോമര്‍ക്കുള്ള ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്. ആത്മിക വര്‍ദ്ധനയുടെ ശക്തികേന്ദ്രം, നിത്യശക്തി നല്കുവാന് പ്രാപ്തനായ ഒരേ ഒരുവന്, അവനാണ് നമ്മുടെ ദൈവം. അവിടുന്നു സഭകളുടെ സ്ഥാപകനും, അവിടുത്തെ ആത്മാവിന്റെ ശക്തിയാല്‍ അതിനെ കാത്തുസൂക്ഷിക്കുന്നവനുമാണ്. ലേഖനത്തിന്റെ ഒന്നാം അദ്ധ്യായം 16-ാം വാക്യത്തില്പ്പറഞ്ഞ സൂചനയോടുകൂടെത്തന്നെ ഈ ലേഖനം താന്‍ പര്യവസാനിപ്പിക്കുന്നു. പൌലോസിന്റെ സുവിശേഷം മരിച്ചവരെ ജീവിപ്പിക്കുന്നു സുവിശേഷമാണ്. മത്തായി, മര്‍ക്കൊസ്, ലുക്കൊസ്, യോഹന്നാന് എന്നിങ്ങനെ നാലു സുവിശേഷങ്ങള്‍ മാത്രമല്ല, പൌലോസ് അറിയിച്ച സദ്വര്‍ത്തമാനം, അഥവാ തന്റെ പ്രസംഗത്തിലൂടെ പ്രഖ്യാപനം ചെയ്ത യേശു മുഖാന്തിരമുള്ള രക്ഷ സാക്ഷാല്‍ സുവിശേഷമാണ്. ദമസ്കോസിന്റെ പടിവാതില്‍ക്കല്‍വെച്ച് തനിക്ക് പ്രത്യക്ഷനായ ക്രിസ്തുവും, ക്രൂശിക്കപ്പെട്ടവനെ താന്‍ ദര്‍ശിച്ച ദര്‍ശനവും, അവന് തന്നെ വാഗ്ദത്തം ചെയ്യപ്പെട്ട മശിഹ എന്നുള്ള അവന്റെ തിരിച്ചറിവുമാണ് ഈ ലേഖനം എഴുതുവാനുണ്ടായ പ്രധാനപ്പെട്ട പ്രചോദനം. കേള്‍ക്കുവാന്‍ ആഗ്രഹമുള്ള ആര്‍ക്കും വെളിപ്പെടുത്തപ്പെട്ട മര്‍മ്മമാണ് താന്‍ പ്രസംഗിച്ച സുവിശേഷം. അതുവരെയും രഹസ്യമായി സൂക്ഷിക്കപ്പെട്ട അത് നിത്യനും പരിശുദ്ധനുമായ ദൈവത്താല്‍ നിയമിക്കപ്പെട്ടിട്ട് വിശുദ്ധ പ്രവാചകന്മാരുടെ രേഖകള്‍പ്രകാരം ഇപ്പോള്‍ വെളിപ്പെട്ടും അറിയിക്കപ്പെട്ടും വരുന്നു. ഈ മര്‍മ്മത്തിന്റെ സാരാംശം എന്തെന്നു ചോദിച്ചാല്‍ അശുദ്ധരായ മനുഷ്യവര്‍ഗ്ഗത്തെയും, അവഗണിക്കപ്പെട്ടവരായ ജനതകളെയും വിശ്വാസത്തിന്റെ അനുസരണം പഠിപ്പിക്കുവാന്‍ പുതിയനിയമപ്രകാരം ദൈവം ആഗ്രഹിക്കുന്നുവെന്നുള്ളതാണ്. അങ്ങനെ യേശുക്രിസ്തുവിന്റെ പാപപരിഹാരബലി മുഖാന്തരം സകല മനുഷ്യര്‍ക്കും തന്റെ കൃപയാല്‍ ദൈവം പാപമോചനത്തെ സൌജന്യമായി നല്കുന്നു. അതുകൊണ്ട് ഈ ആഹ്വാനത്തെ കേട്ട് ദൈവദാനത്തെ കൈക്കൊള്ളുന്ന ഏവനും രക്ഷിക്കപ്പെടുന്നു. എന്നാല്‍ അനുസരിക്കാത്തവന് തന്നെത്താന്‍ ശിക്ഷാവിധിക്കര്ഹനായിത്തീരുന്നു. ഏകജ്ഞാനിയായ ദൈവത്തിന് പൌലോസ് ആരാധന അര്‍പ്പിച്ചു. ദൈവം സകല മഹത്വത്തിനും ബഹുമാനത്തിനും യോഗ്യനാണെന്നും പിതാവിനോടും പരിശുദ്ധാത്മാവിനോടുംകൂടെ ഐക്യപ്പെട്ട് എന്നെന്നേക്കും ജീവിക്കുന്നവനായ യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ വെളിച്ചത്തിലാണ് ഈ മാനുഷിക ആരാധന സാധ്യമായിത്തീര്ന്നിരിക്കുന്നതെന്നും നന്ദിയോടും വിനയത്തോടുംകൂടെ അവന് സാക്ഷിച്ചു. 'ആമേന്‍' എന്ന പദത്തോടെയാണ് താന്‍ ഈ ലേഖനം ഉപസംഹരിച്ചിരിക്കുന്നത്. അതിന്റെ അര്‍ത്ഥം ഇത് നിശ്ചയമായ സത്യമാണെന്നും അത് നിശ്ചയമായും നിവര്ത്തിക്കപ്പെട്ടുവെന്നുമത്രെ ആകുന്നു. പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവിന് പിതാവാം ദൈവമേ, ഞങ്ങള്‍ നിനക്ക് നന്ദി കരേറ്റുന്നു. അവിടുന്നു പൌലോസിനെ തെരഞ്ഞെടുത്തു. ജാതികളുടെ സഭകളില്‍ അവിടുത്തെ വീണ്ടെടുപ്പിനെ പ്രസിദ്ധമാക്കുവാന്‍ നീ അവനെ വിളിച്ചു. അവന്റെ നാമത്തിനുവേണ്ടി കഷ്ടം സഹിച്ചു മരിക്കുവാന്‍ നീ അവനെ നിയോഗിച്ചു. കര്‍ത്താവേ, ഞങ്ങള്‍ ആത്മാവില്‍ സ്വാര്‍ത്ഥതയുള്ളവരാകാതെ, അവിടുത്തെ പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന്പ്രകാരം സത്യത്തിനായി കാംക്ഷിക്കുന്ന ഏവരെയും അവിടുത്തെ സുവിശേഷം അറിയിപ്പാന്‍ ഞങ്ങളെ സഹായിക്കണമേ. ആമേന്‍. ചോദ്യം:
ക്വിസ് 4പ്രിയ വായനക്കാരാ,
ഈ പരമ്പരയില്‍പ്പെട്ട റോമാ ലേഖനത്തിന്റെ എല്ലാ പഠനവും നിങ്ങള്‍ പൂര്‍ത്തിയാക്കുകയും ഉത്തരങ്ങള്‍ യഥാസമയം ഞങ്ങള്‍ക്ക് അയച്ചുതരികയും ചെയ്താല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് അയച്ചുതരുന്നതാണ്. അതു നിങ്ങളുടെ ഭാവിയിലെ ശുശ്രൂഷയ്ക്ക് ഒരു പ്രോത്സാഹനമായിരിക്കും. റോമാലേഖനത്തിന്റെ ഈ പഠന പരമ്പരയും അതിനുള്ള പരീക്ഷയും പൂര്‍ത്തിയാക്കുവാന്‍ ഞങ്ങള്‍ നിങ്ങളെ ശുപാര്‍ശ ചെയ്യുന്നു; അതു നിശ്ചയമായും നിങ്ങള്‍ക്കെത്ര നിത്യനിക്ഷേപമായിരിക്കും. നിങ്ങളുടെ ഉത്തരക്കടലാസിനായി ഞങ്ങള്‍ കാത്തിരിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു: Waters of Life Internet: www.waters-of-life.net |