Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 025 (We are Justified by Faith in Christ)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ആ - വിശ്വാസത്താലുള്ള പുതിയ നീതീകരണം സകലമനുഷ്യര്‍ക്കും നല്കപ്പെട്ടിരിക്കുന് (റോമര്‍ 3:21 - 4:22)

2. ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ നാം നീതീകരിക്കപ്പെട്ടിരിക്കുന് (റോമര്‍ 3:27-31)


റോമര്‍ 3:27-28
27 ആകയാല്‍ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു പ്രമാണത്തില്‍? കര്‍മ്മമാര്‍ഗ്ഗത്താലോ? അല്ല, വിശ്വാസപ്രമാണത്താലത്രെ. 28 അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി കൂടാതെ വിശ്വാസത്താല്‍ത്തന്നെ നീതീകരിക്കപ്പെടുന്നുവെന്ന് നാം നിര്‍ണ്ണയിക്കുന്നു.

ലോകത്തിന്റെ നീതീകരണവും ദൈവത്തോടുള്ള നമ്മുടെ നിരപ്പും ക്രൂശിലത്രെ നിവര്‍ത്തിക്കപ്പെട്ടത്. മനുഷ്യന്‍ വിശ്വാസത്താലത്രെ നീതീകരിക്കപ്പെടുന്നത്. 21 മുതല്‍ 31 വരെയുള്ള വാക്യങ്ങളില്‍ വിശ്വാസം എന്ന പദം ഒന്‍പതു പ്രാവശ്യം നാം വായിക്കുന്നു. ജീവനുള്ള വിശ്വാസത്താല്‍ മാത്രമാണ് നീതീകരിക്കപ്പെടുന്നത് എന്നപ്പോസ്തലന്‍ അവിടെ സാക്ഷിക്കുന്നു.

എല്ലാ മതങ്ങളുടെയും വിശ്വാസത്തിനും തത്വശാസ്ത്രത്തിനുമുള്ള മാറ്റത്തെയാണ് ഈ പ്രമാണംകൊണ്ടര്‍ത്ഥമാക്കുന്നത്; കാരണം സര്‍വ്വമനുഷ്യരുടെയും പാപങ്ങളെ ശിക്ഷിക്കാതെ ദൈവം അവരോട് ക്ഷമിച്ചിരിക്കുന്നു. അതുകൊണ്ട് ഉത്സാഹം, പ്രതിഫലം, സല്‍പ്രവൃത്തി, ന്യായപ്രമാണ ആചരണം ഇത്യാദി ലോകപ്രമാണങ്ങള്‍ നിഷ്പ്രയോജനമായിരിക്കുന്നു; എന്തുകൊണ്ടെന്നാല്‍ ദൈവം നമ്മെ സൌജന്യമായി വീണ്ടെടുത്ത്, തന്റെ കൃപയിലേക്ക് ആനയിച്ച്, ന്യായപ്രമാണത്തിന്റെ ശാപത്തില്‍നിന്ന് നമ്മെ വിടുവിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ രക്തത്തെയും നീതീകരണത്തെയും വിശ്വാസത്താലും നന്ദിയാലും സ്വീകരിച്ചിട്ടല്ലാതെ ഉപവസിച്ചാലോ, സല്‍പ്രവൃത്തി ചെയ്താലോ, ഭക്തരായിരുന്നാലോ യാതൊരു പ്രയോജനവും ഇല്ല. നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ത്തന്നെ ഇരിക്കും. മാത്രമല്ല പവിത്രമായ നീതീകരണത്തിന്റെ പ്രവൃത്തിയില്‍ നിങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. അത് ദൈവത്തിന്റെ പക്കല്‍നിന്നും നിങ്ങള്‍ക്കു കിട്ടുന്ന ദാനമാണ്. നിങ്ങളുടെ നേരും നീതിയും നിമിത്തമല്ല, ദൈവം നിങ്ങളെ നീതീകരിച്ചത്, പ്രത്യുത, ക്രിസ്തുവിന്റെ രക്തം നിങ്ങളെ മുഴുവനായും ശുദ്ധീകരിച്ചതുകൊണ്ടത്രെ. എത്രയോ ആശ്ചര്യകരമായ കൃപ!

ഈ കൃപയെ സ്വീകരിക്കുക, അതിനു നന്ദിപറയുക, ദാതാവിനോടേകീഭവിക്കുക; അതാണ് വിശ്വാസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കുറ്റക്കാരായ നമുക്കു നല്കപ്പെട്ട ദാനമാണ് ക്രൂശിതനായ ക്രിസ്തു. അവനാല്‍ സ്രഷ്ടാവ് നിങ്ങളിലേക്ക് വന്നു നിങ്ങളെ ശുദ്ധീകരിച്ച്, നിങ്ങള്‍ക്ക് അവനെത്തന്നെ തന്ന് പാപിയെ നീതീകരിക്കുന്നു. ആകയാല്‍ അവന്റെ നീതി നിങ്ങളില്‍ പ്രബലപ്പെടുവാന്‍ തക്കവണ്ണം ക്രിസ്തുവിനെ പ്രാര്‍ത്ഥനയോടും വിശ്വാസത്തോടുംകൂടെ മുറുകെ പിടിക്കുക. അവന്റെ സ്നേഹത്തിനു പ്രത്യുപകാരമായി നിങ്ങളെത്തന്നെ അവന് സമര്‍പ്പിക്കുക.

വിശ്വാസം പാപിയെ നീതീകരിക്കുന്നു. അത് മനുഷ്യന്റെ കഴിവുകളുടെ ചിന്തയെ രൂപാന്തരപ്പെടുത്തുന്നു; എല്ലാവിധ സ്വയനീതിക്കും, സ്വയംരക്ഷയ്ക്കും, പ്രശംസയ്ക്കും അറുതിവരുത്തുന്നു. നാം മൂഢന്മാരും, ദുഷ്ടന്മാരും, മലിനപ്പെട്ടവരും, യാതനപ്പെടുന്നവരുമെന്ന് ക്രിസ്തുവില്‍ നാം മനസ്സിലാക്കുന്നു. കരുണാസമ്പന്നനായ ദൈവത്തിന്റെ കരങ്ങളില്‍ മാത്രമേ രക്ഷയുള്ളു. പാരമ്പര്യവും, വിദ്യാഭ്യാസവും, ദേശീയത്വവും ഒന്നും നിങ്ങള്‍ക്ക് ആത്മികവര്‍ദ്ധന നല്കയില്ല, കാരണം നിങ്ങള്‍ രക്ഷിക്കപ്പെട്ടത് പാരമ്പര്യമോ, പഠിപ്പോ, കഴിവുകളോ കൊണ്ടല്ല, മറിച്ച് ക്രിസ്തുവിലുള്ള വിശ്വാസത്താലത്രെ ആകുന്നു. അതുകൊണ്ട് ദൈവപുത്രന് നിങ്ങളെത്തന്നെ സമര്‍പ്പിച്ച് ജീവിതത്തിന്റെ പുതിയ ഉടമ്പടിയിലേക്ക് പ്രവേശിക്കുക. അവനെക്കൂടാതെ നിങ്ങള്‍ പാപത്തില്‍ മരിച്ചവരാണ്. എന്നാല്‍ അവനില്‍ നിങ്ങള്‍ ശുദ്ധീകരിക്കപ്പെട്ടവരായി നിങ്ങളുടെ നീതി എന്നേക്കും നിലനില്ക്കുന്നു. ദൈവപുത്രന്റെ രക്തത്തെ വിശ്വസിച്ച് അതില്‍ നിലനില്ക്കുന്നതല്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ മറ്റൊരു വഴിയുമില്ല. ദൈവം തന്റെ നീതി നിങ്ങളുടെ മേല്‍ വെച്ചിരിക്കകൊണ്ട് അവനില്‍ വിശ്വസിക്കുക. ക്രിസ്തുവിന്റെ എല്ലാ അനുഗ്രഹത്തിനും അവകാശത്തിനും നിങ്ങളെ പങ്കാളികളാക്കിത്തീര്‍ക്കുന്നത് അവനിലുള്ള വിശ്വാസമാണ്.

റോമര്‍ 3:29-31
29 അല്ല, ദൈവം യഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതെ, ജാതികളുടെയും ദൈവമാകുന്നു. 30 ദൈവം ഏകനല്ലോ; അവന്‍ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മ്മികളെയും നീതീകരിക്കുന്നു. 31 ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബ്ബലമാക്കുന്നുവോ? ഒരുനാളുമില്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രെ ചെയ്യുന്നു.

റോമിലെ സഭയ്ക്കാണ് പൌലോസ് ഈ വ്യക്തമായ ലേഖനം എഴുതുന്നത്. നീതീകരണം എന്ന വിഷയം ഹ്രസ്വമായിട്ടാണെങ്കിലും ശക്തമായി എഴുതിയപ്പോള്‍ എതിര്‍ന്യായങ്ങള്‍ തന്റെ ആത്മാവില്‍ അവന്‍ ശ്രവിച്ചു.

"ക്രിസ്തുവിന്റെ മരണം ന്യായപ്രമാണത്തിന്‍കീഴിലുള്ള ജനത്തിന്റെ പാപത്തെ ക്ഷമിക്കുന്നതിലുള്ള നീതിയുടെ പ്രദര്‍ശനമാണെങ്കില്‍, ക്രൂശ് അവര്‍ക്കുവേണ്ടി മാത്രമുള്ളതാണ്, ഞങ്ങളെ ഒഴിവാക്കിയിരിക്കുന്നു'' എന്നാണ് യവനായരുടെ അഭിപ്രായം.

പൌലോസിന്റെ മറുപടി: "ദൈവം സകലമനുഷ്യരുടെയും പാപത്തിനു പരിഹാരം വരുത്തിയിരിക്കുന്നു. യഹൂദന്മാര്‍ക്ക് ഒരു ദൈവം; മറ്റുള്ളവര്‍ക്ക് വേറൊരു ദൈവം എന്നിങ്ങനെയില്ല; ദൈവം ഒരുവനെയുള്ളു. അവന്‍ യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണത്തില്‍ വിശ്വസിക്കുന്ന പരിച്ഛേദനക്കാരനെയും അഗ്രചര്‍മ്മിയെയും ഒരുപോലെ നീതീകരിക്കുന്നു.''

അപ്പോള്‍ ചില യഹൂദന്മാര്‍ പറയുന്നു: "അത് സാധ്യമല്ല; ജാതികള്‍ പരിച്ഛേദനയും ന്യായപ്രമാണവും കൂടാതെ നീതീകരിക്കപ്പെടുന്നുവെങ്കില്‍, അങ്ങനെ പറയുന്നത് ദൈവനാമദൂഷണമാണ്. പൌലോസേ, നീ ദൈവത്തിന്റെ വെളിപ്പാടിനെ മേല്‍ക്കീഴായി മറിച്ചുകളയുകയാണ്.''

ആ അവിശ്വാസികളോടു പൌലോസ് മറുപടി പറയുകയാണ്: ഞാന്‍ ന്യായപ്രമാണത്തിന്റെ വെളിപ്പാടിനെ ദുര്‍ബ്ബലമാക്കുന്നുവോ? ~ഒരുനാളുമില്ല. മറിച്ച് ക്രൂശിന്റെ സദ്വര്‍ത്തമാനത്താല്‍ ഞങ്ങള്‍ ന്യായ പ്രമാണത്തെ ഉറപ്പിക്കയത്രെ ചെയ്യുന്നത്. ന്യായപ്രമാണം ദൈവത്തിന്റെ യാഗത്തിലേക്കുള്ള മുഖാന്തരവും ആരംഭവുമാണ്; ക്രൂശ് ന്യായപ്രമാണത്തിന്റെ എല്ലാ ആവശ്യകതകളെയും ഇഷ്ടാതെയാക്കുന്നു.

തീവ്രവാദികളും സാധാരണക്കാരുമായ ഇരുകൂട്ടരോടുമുള്ള പൌലോസിന്റെ പോരാട്ടത്തില്‍നിന്ന് ഒരു വസ്തുത നമുക്ക് മനസ്സിലാക്കാം; എല്ലാ വിശ്വാസികളും ദൈവത്തിന്റെ നീതിയെയും അതിന്റെ മഹത്വത്തെയും തിരിച്ചറിയുന്നില്ല; കാരണം എല്ലാവരും വിശ്വാസത്താല്‍ നീതീകരിക്കപ്പെടുന്നു എന്ന സദ്വര്‍ത്തമാനത്തെ അവര്‍ ഭയപ്പെടുന്നു. ന്യായപ്രമാണത്തിലോ, ജാതിയിലോ, മാനുഷിക സംവിധാനത്തിലോ അല്ല, മറിച്ച് വിശ്വാസത്തില്‍ മാത്രം അടിസ്ഥാനപ്പെട്ട ക്രിസ്തീയ സ്വാതന്ത്യ്രത്തിലേക്ക് വളരെ കുറച്ചുപേര്‍ മാത്രമേ പ്രവേശിക്കുന്നുള്ളു. നമ്മുടെ വിശ്വാസം നിത്യത മുതലേ നമ്മെ സ്നേഹിച്ച യേശുവിലുള്ള നമ്മുടെ സമര്‍പ്പണത്തെയും ആശ്രയത്തെയുമത്രെ അര്‍ത്ഥമാക്കുന്നത്.

പ്രാര്‍ത്ഥന: കര്‍ത്താവേ, ഞങ്ങളുടെ സ്വയനീതിയില്‍നിന്ന് ഞങ്ങളെ വിടുവിച്ച് ക്രിസ്തുവിന്റെ ശക്തിയാല്‍ ഞങ്ങളെ നീതീകരിച്ചതിനാല്‍ ഞങ്ങള്‍ നിനക്ക് നന്ദിപറയുന്നു. ഞങ്ങള്‍ ഞങ്ങളിലേക്ക് നോക്കു മ്പോള്‍ ഞങ്ങള്‍ പാപികളാണ്, എന്നാല്‍ ക്രൂശിക്കപ്പെട്ട അവിടുത്തെ പുത്രനെ നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് നല്കപ്പെട്ട നീതിയെ ഞങ്ങള്‍ കാണുന്നു. തെറ്റായ ആരാധനകളില്‍നിന്ന് ഞങ്ങളെ വിടുവിക്കണമേ. ഞങ്ങളുടെ നീതീകരണത്തിനു മാനുഷിക പ്രവൃത്തികളെ നോക്കാതെ ഞങ്ങള്‍ക്കുവേണ്ടി അവിടുത്തെ പുത്രന്‍ നിവര്‍ത്തിച്ച വേലയില്‍ സംതൃപ്തരാകുവാന്‍ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളെ സമ്പൂര്‍ണ്ണമായി നീതീകരിച്ചതിനായി സ്തോത്രം. തന്നിമിത്തം എന്നേക്കുമായി ഞങ്ങളെ അങ്ങേക്കായി സമര്‍പ്പിക്കട്ടെ.

ചോദ്യം:

  1. എന്തുകൊണ്ടാണ് നമ്മുടെ നല്ല പ്രവൃത്തികളാലല്ല, വിശ്വാസത്താല്‍ മാത്രം നാം നീതീകരിക്കപ്പെട്ടിരിക്കുന്നത്?

അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്റെ
പ്രവൃത്തി കൂടാതെ വിശ്വാസത്താല്‍ തന്നെ
നീതീകരിക്കപ്പെടുന്നു.

(ഠറാമര്‍ 3:28)

www.Waters-of-Life.net

Page last modified on January 21, 2013, at 09:34 AM | powered by PmWiki (pmwiki-2.3.3)