Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 123 (Jesus appears to the disciples with Thomas)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)

3. തോമസിനോടൊപ്പമുള്ള ശിഷ്യന്മാര്‍ക്കു യേശു പ്രത്യക്ഷപ്പെടുന്നു (യോഹന്നാന്‍ 20:24-29)


യോഹന്നാന്‍ 20:24-25
24എന്നാല്‍ യേശു വന്നപ്പോള്‍, പന്തിരുവരില്‍ ഒരുവനായ ദിദിമോസ് എന്ന തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. 25മറ്റേ ശിഷ്യന്മാര്‍ അവനോട്: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു എന്നു പറഞ്ഞപ്പോള്‍: ഞാന്‍ അവന്റെ കൈകളില്‍ ആണിപ്പഴുതു കാണുകയും ആണിപ്പഴുതില്‍ വിരലിടുകയും അവന്റെ വിലാപ്പുറത്തു (നെഞ്ചിന്റെ പാര്‍ശ്വഭാഗത്ത്) കൈയിടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കുകയില്ലെന്ന് അവന്‍ അവരോടു പറഞ്ഞു.

എല്ലാ വിമര്‍ശകരും പരിശുദ്ധാത്മാവിന് എതിരാണെന്നു കരുതരുത്; നിങ്ങളുടെ സാക്ഷ്യം തിരസ്ക്കരിക്കുന്നവരെല്ലാം വഴിതെറ്റിയവരും നശിച്ചുപോകുന്നവരുമാണെന്നും ചിന്തിക്കരുത്. ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുമുമ്പുള്ള നാല്പതുദിവസങ്ങളിലെ സംഭവങ്ങളില്‍ പ്രത്യേകിച്ചൊരെണ്ണം യോഹന്നാന്‍ വിവരിക്കുന്നു. ഇങ്ങനെയാണു മനുഷ്യഹൃദയങ്ങളില്‍ കൃപ വിശ്വാസം സൃഷ്ടിക്കുന്നത്. അതു പ്രവൃത്തികളോ ബുദ്ധിയോ യുക്തിയോ അല്ല, മറിച്ചു കൃപയും കരുണയും മാത്രമാണ്.

തോമസ് ഒരു ദോഷചിന്തക്കാര(pessimist)നായിരുന്നു, സംഭവങ്ങളുടെ മങ്ങിയ വശമേ അവന്‍ കാണുകയുള്ളൂ. നഗ്നസത്യത്തിലേക്കെത്താന്‍ അവന്‍ വിഷയത്തിന്റെ ആഴത്തിലേക്കു നുഴഞ്ഞിറങ്ങേണ്ടിയിരുന്നു (യോഹന്നാന്‍ 11:16; 14:5). ചിന്താശീലനായ തോമസ്, പ്രശ്നങ്ങള്‍ ബുദ്ധിപരമായി പരിഹരിക്കുന്നവനാണ്. ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടുന്നതാണു ക്രിസ്തുവിന്റെ മരണത്തില്‍ അവന്‍ കണ്ടത്. ശിഷ്യവൃന്ദത്തില്‍നിന്ന് അകന്നുപോയ അവന്‍, യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായ ആദ്യ ഞായറാഴ്ച അവിടെയില്ലായിരുന്നു.

ആ പ്രത്യക്ഷത ഒരു സാത്താന്യമായക്കാഴ്ചയാണെന്നു തോമസ് വാദിച്ചു കാണും - അവരെ വഴിതെറ്റിക്കേണ്ടതിന് ഒരു ദുരാത്മാവു ക്രിസ്തുവിന്റെ രൂപത്തില്‍ വന്നുവെന്ന ചിന്ത. സംഭവിച്ചതിനു പഴുതില്ലാത്ത ഒരു തെളിവ് (യേശു വ്യക്തിത്വമായി വന്നു എന്നതിന്) അവന്റെ നിര്‍ബ്ബന്ധമായിരുന്നു. ആണിപ്പഴുതുകള്‍ സ്പര്‍ശിച്ചുനോക്കാതെ അവനു ബോദ്ധ്യമാകുകയില്ല. ഈ നിലയിലാണ് അവന്‍ ദൈവവുമായി വിശ്വാസത്തിനു വില പേശിയത് - വിശ്വസിക്കുന്നതിനുമുമ്പു കാണണം.

ക്രിസ്തു തങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടതിന്റെ നിറഞ്ഞ ആഹ്ളാദത്തിലായിരുന്ന ശിഷ്യന്മാരുടെ അടുക്കലേക്ക് അവന്‍ മടങ്ങിച്ചെന്നു. ദുഃഖിതനായ അവന്, യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്നതിനുള്ള തെളിവു വേണമായിരുന്നു.

യോഹന്നാന്‍ 20:26-28
26എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാര്‍ പിന്നെയും അകത്തു കൂടിയിരിക്കുമ്പോള്‍ തോമസും ഉണ്ടായിരുന്നു. വാതില്‍ അടച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ട്: നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു. 27പിന്നെ തോമസിനോട്: നിന്റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണുക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക എന്നു പറഞ്ഞു. 28തോമസ് അവനോട്: എന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളോവേയെന്ന് ഉത്തരം പറഞ്ഞു.

ഒരാഴ്ചയ്ക്കുശേഷം, യേശു തന്റെ ശിഷ്യന്മാര്‍ക്കു വീണ്ടും പ്രത്യക്ഷനായി. അപ്പോഴും അവര്‍ ഭയപ്പെട്ടിരിക്കുകയായിരുന്നു, കതകുകളും അടച്ചിരുന്നു. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീരം ശബ്ദരഹിതമായി മുറിക്കുള്ളിലേക്കു തുളഞ്ഞുകയറിവന്നു. അവന്റെ സമാധാനംകൊണ്ട് അവനവരെ അനുഗ്രഹിച്ചു, ബലഹീനരായ തന്റെ ശിഷ്യന്മാര്‍ക്ക് അവന്‍ പാപമോചനം നല്‍കി.

വിടര്‍ന്ന കണ്ണുകളോടെ തോമസ് കര്‍ത്താവിനെ കണ്ടു, അവന്റെ ശബ്ദം കേട്ട തോമസ് അത്ഭുതപ്പെട്ടു. യേശു അവരെയെല്ലാം കണ്ടു, അവന്റെ ദിവ്യമായ നോട്ടം തോമസിന്റെ സംശയങ്ങളിലേക്കു തുളഞ്ഞു കയറി. തന്നെ സ്പര്‍ശിക്കാന്‍ അവന്‍ തോമസിനെ ക്ഷണിച്ചു. അതു മഗ്ദലക്കാരി മറിയയോടു കല്പിച്ചതുപോലെയല്ലായിരുന്നു. "ഞാന്‍ യഥാര്‍ത്ഥ വ്യക്തിയാണെന്നു തൊട്ടറിയുക, നിങ്ങളുടെയിടയില്‍ സന്നിഹിതനായിരിക്കുന്നു." "ആണിപ്പാടുകള്‍ വന്നൊന്നു കാണാനല്ല, അടുത്തുവന്ന് അവയില്‍ തൊട്ടിട്ടു വിശ്വസിക്കാനാണു യേശു ക്ഷണിച്ചത്."

വിമുഖനായ തന്റെ ശിഷ്യനെ, അവന്റെ സംശയങ്ങളെല്ലാം അതിജീവിക്കാന്‍ യേശു ക്ഷണിച്ചു. പൂര്‍ണ്ണമായ വിശ്വാസമാണു യേശു നമ്മില്‍നിന്നു പ്രതീക്ഷിക്കുന്നത്. കാരണം, അവന്റെ ക്രൂശ്, പുനരുത്ഥാനം, ദൈവവുമായുള്ള സമ്മേളനം, രണ്ടാം വരവ് എന്നിവയെല്ലാം നമ്മുടെ പ്രയോജനത്തിനായി അവനറിയിച്ചു. ഈ സത്യങ്ങള്‍ നിഷേധിക്കുന്നവരൊക്കെ യേശുവിനെ കള്ളനാക്കുന്നു.

കര്‍ത്താവിന്റെ സ്നേഹം നിറഞ്ഞ പെരുമാറ്റം തോമസിനെ തകര്‍ത്തുകളഞ്ഞു. അവന്റെ ധ്യാനങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും ആകെത്തുകയായ മന്ത്രണമായിരുന്നു "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്നുള്ളത്. മനുഷ്യന്‍ യേശുവിനെപ്പറ്റി ഏറ്റുപറഞ്ഞതിലെ ഏറ്റവും ശ്രേഷ്ഠമായ ഏറ്റുപറച്ചിലായിരുന്നു. ഇത്. സത്യത്തിനായി ദുഃഖത്തോടെ കാംക്ഷിച്ചുകൊണ്ടിരുന്നു. പിതാവില്‍നിന്നു സ്വതന്ത്രനായ ദൈവപുത്രനല്ല, മറിച്ച് അവന്‍ കര്‍ത്താവു തന്നെയാണെന്നും, ശരീരത്തില്‍ ദൈവത്തിന്റെ സര്‍വ്വസമ്പൂര്‍ണ്ണതയുമുള്ളവനാണെന്നും തോമസ് ഗ്രഹിച്ചു. ദൈവം ഒന്നാണ്, രണ്ടല്ല. യേശുവിനെ തോമസ് വിളിച്ചതു ദൈവമെന്നാണ്. തന്റെ അവിശ്വാസത്തിനു പരിശുദ്ധന്‍ തന്നെ ന്യായം വിധിക്കുകയില്ലെന്നും, കര്‍ത്താവിനെത്തന്നെ നോക്കാനുള്ള കൃപ ചൊരിയുമെന്നും അവനറിയാമായിരുന്നു. തോമസ് യേശുവിനെ കര്‍ത്താവെന്നും വിളിച്ചു, അവന്റെ ഭൂതവും ഭാവിയുമെല്ലാം മൊത്തമായി രക്ഷകന്റെ കൈകളിലേല്പിച്ചു, യേശുവിന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍ പറഞ്ഞതൊക്കെ അവന്‍ ഉറച്ചുവിശ്വസിച്ചു. സഹോദരങ്ങളേ, നിങ്ങള്‍ എന്താണു പറയുന്നത്? തോമസിന്റെ ഏറ്റുപറച്ചിലില്‍ നിങ്ങള്‍ക്കു പങ്കുണ്ടോ? ഉയിര്‍ത്തെഴുന്നേറ്റവന്‍ നിങ്ങളുടെ അടുത്തേക്കു വരുന്നുണ്ടോ, അങ്ങനെ അവന്റെ മഹത്വത്തില്‍ വിസ്മയിക്കുകയും നിങ്ങളുടെ സംശയങ്ങളെയും മര്‍ക്കടമുഷ്ടിയെയും അതിജീവിച്ചിട്ടുണ്ടോ? നിങ്ങളെത്തന്നെ അവന്റെ കരുണയില്‍ ഇട്ടിട്ട് അവന്റെ മുമ്പില്‍ ഏറ്റുപറയുക: "എന്റെ കര്‍ത്താവും ദൈവവുമേ."

പ്രാര്‍ത്ഥന: കര്‍ത്താവേ, സംശയിച്ച തോമസിനെ തള്ളിക്കളയാതെ, അവനു നിന്നെത്തന്നെ വെളിപ്പെടുത്തിയതിനു നന്ദി. ഞങ്ങളുടെ ജീവിതത്തെ നിന്റെ സ്വന്തമായി സ്വീകരിക്കുകയും, സകലവഞ്ചനകളില്‍നിന്നും ഞങ്ങളുടെ നാവിനെ ശുദ്ധീകരിക്കുകയും ചെയ്യണമേ.

ചോദ്യം:

  1. തോമസിന്റെ ഏറ്റുപറച്ചില്‍ നല്‍കുന്ന സൂചനയെന്ത്?

www.Waters-of-Life.net

Page last modified on May 16, 2012, at 11:42 AM | powered by PmWiki (pmwiki-2.3.3)