Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 071 (Jesus across the Jordan)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
4. ലാസറിനെ ഉയിര്‍പ്പിക്കലും പരിണിത ഫലവും (യോഹന്നാന്‍ 10:40 - 11:54)

a) യേശു യോര്‍ദ്ദാനക്കരെ (യോഹന്നാന്‍ 10:40 - 11:16)


യോഹന്നാന്‍ 11:11-16
11ഇതു പറഞ്ഞിട്ട് അവന്‍: നമ്മുടെ സ്നേഹിതനായ ലാസര്‍ നിദ്രകൊള്ളുന്നു; എങ്കിലും ഞാന്‍ അവനെ ഉണര്‍ത്തുവാന്‍ പോകുന്നു എന്ന് അവരോടു പറഞ്ഞു. 12ശിഷ്യന്മാര്‍ അവനോട്: കര്‍ത്താവേ, അവന്‍ നിദ്രകൊള്ളുന്നു എങ്കില്‍ അവനു സൌഖ്യം വരും എന്നു പറഞ്ഞു. 13യേശുവോ അവന്റെ മരണത്തെക്കുറിച്ചായിരുന്നു പറഞ്ഞത്; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞുവെന്ന് അവര്‍ക്കു തോന്നിപ്പോയി. 14അപ്പോള്‍ യേശു സ്പഷ്ടമായി അവരോട്: ലാസര്‍ മരിച്ചുപോയി; 15ഞാന്‍ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങള്‍ വിശ്വസിക്കാന്‍ ഇടയാകുമല്ലോ; എന്നാല്‍ നാം അവന്റെ അടുക്കല്‍ പോകുക എന്നു പറഞ്ഞു. 16ദിദിമോസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോട്: അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോകുക എന്നു പറഞ്ഞു.

യേശു ലാസറിനെ വിശേഷിപ്പിക്കുന്നതു "നമ്മുടെ സ്നേഹിതന്‍" എന്നാണ്. യേശുവും ശിഷ്യന്മാരും പലപ്പോഴും ലാസറിന്റെ അതിഥികളായിരുന്നു. അതിനാല്‍ അവന്‍ ശിഷ്യന്മാരുടെയെല്ലാം സ്നേഹിതനായിരുന്നു. അബ്രാഹാം "ദൈവത്തിന്റെ സ്നേഹിതന്‍" എന്നു പറയുന്നതുപോലെ "ലാസര്‍ യേശുവിന്റെ സ്നേഹിതനെ"ന്നു നമുക്കു പറയാം.

മരണത്തെ "നിദ്ര"യെന്ന പദംകൊണ്ടാണു യേശു വിശേഷിപ്പിക്കുന്നത്. അതിനര്‍ത്ഥം മരണം ജീവിതത്തിന്റെ അവസാനമല്ലെന്നാണ്. നമ്മുടെശരീരമേ നശിക്കുന്നുള്ളൂ, ആത്മാവ് അനശ്വരമാണ്. ഇന്നു നമ്മുടെ വിശ്രമം വിശ്വാസത്താല്‍ കര്‍ത്താവിലാണ്. അവന്റെ ജീവനില്‍ നാം തൃപ്തരും വിശ്രമിക്കുന്നവരുമാണ്. പുനരുത്ഥാനത്തില്‍ നമ്മുടെ രക്ഷകന്‍ നമ്മെ ഉണര്‍ത്തുന്നതു നാം കാണും. നാം എന്നെന്നേക്കും ജീവിക്കും.

"ഞാന്‍ അവനെ ഉണര്‍ത്താന്‍ പോകുന്നു"വെന്ന് ആത്മവിശ്വാസത്തോടെ യേശു പറയുകയാണ്. "നാം ചെയ്യേണ്ടത് എന്താണെന്നാണു ദൈവം ആഗ്രഹിക്കുന്നതെന്നറിയാനും, ആ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നു മനസ്സിലാക്കേണ്ടതിനും നമുക്കു പ്രാര്‍ത്ഥിക്കാം."- ഇങ്ങനെ അവന്‍ പറഞ്ഞില്ല. സ്നേഹിതന്റെ മരണവാര്‍ത്ത എത്തുന്നതിനും രണ്ടു ദിവസം മുന്‍പ് യേശു തന്റെ പിതാവുമായി സംസാരിക്കുകയായിരുന്നു. യേശുവിന്റെ തേജസ്സോടെയുള്ള ഉയിര്‍ത്തെഴുന്നേല്പിനു മുന്നോടിയായിരിക്കും ലാസറിന്റെ ഉയിര്‍പ്പെന്നു യേശുവിനു തീര്‍ച്ചയുണ്ടായിരുന്നു. അവന്റെ അനുയായികളുടെ വിശ്വാസം ഉറപ്പിക്കാനും, താന്‍ തന്നെയാണു മസീഹ് എന്നു ശത്രുക്കള്‍ക്കു തെളിയിച്ചുകൊടുക്കാനുമായിരുന്നു ഇത്. "ഞാന്‍ എന്റെ മകനെ ഉണര്‍ത്താന്‍ പോകുന്നു; സ്കൂളില്‍ പോകാന്‍ സമയമായി" എന്ന് ഒരമ്മ പറയുന്നതുപോലെ അവന്‍ ചൂണ്ടിപ്പറഞ്ഞു, "ഞാന്‍ അവനെ ഉയിര്‍പ്പിക്കാന്‍ പോകുന്നു." യേശു ഒരു മടിയും കാണിച്ചില്ല, അവന്‍ ജീവനും മരണത്തിന്മേല്‍ അധികാരമുള്ള കര്‍ത്താവുമായിരുന്നു. യേശുവിലുള്ള വിശ്വാസം നമ്മെ ഭയത്തില്‍നിന്നെല്ലാം വിടുവിക്കുകയും, ജീവനില്‍ ഉറപ്പിക്കുകയും ചെയ്യുന്നു.

ആ സമയത്തു ക്രിസ്തുവിന്റെ വിജയത്തിന്റെ അര്‍ത്ഥം ഗ്രഹിക്കുന്നതില്‍ ശിഷ്യന്മാര്‍ പരാജയപ്പെട്ടു. ലാസര്‍ ഉറങ്ങുകയാണെന്നാണ് അവര്‍ ധരിച്ചത്; അതുകൊണ്ട് അവിടെപ്പോയി അവനെ ഉണര്‍ത്തേണ്ടുന്ന കാര്യമൊന്നുമില്ല. അതിനെക്കാള്‍ ഉപരിയായി, യഹൂദന്മാരുടെ കയ്യിലകപ്പെട്ടാലുള്ള ആപത്തുമുണ്ടായിരുന്നു.

പിന്നെ യേശു തുറന്നുപറഞ്ഞു: "ലാസര്‍ മരിച്ചുപോയി." ഈ വാര്‍ത്ത ശിഷ്യന്മാരെ അസ്വസ്ഥരാക്കി. എന്നാല്‍ "ഞാന്‍ സന്തോഷിക്കുന്നു" എന്നു പറഞ്ഞു യേശു അവരെ വീണ്ടും ഉറപ്പിച്ചു. ഇതു മരണത്തോടുള്ള ദൈവപുത്രന്റെ പ്രതികരണമായിരുന്നു. അവന്‍ കാണുന്നതു വിജയവും പുനരുത്ഥാനവുമാണ്. മരണം വിലപിക്കാനുള്ളതല്ല, മറിച്ചു സന്തോഷിക്കാനുള്ളതാണ്. കാരണം, യേശുവിന്റെ അനുയായികള്‍ക്ക് അവന്‍ നല്‍കുന്ന ഉറപ്പ് ജീവനാണ്. അവനാണു ജീവന്‍; അവനില്‍ വിശ്വസിക്കുന്നവര്‍ അവന്റെ ജീവനില്‍ പങ്കാളികളാകുന്നു.’

യേശു തുടര്‍ന്നു, "അവന്റെ മരണസമയത്ത് അവിടെ ഞാന്‍ ഇല്ലാതിരുന്നതിനാല്‍, അവനെ തല്‍ക്ഷണം ഞാന്‍ സൌഖ്യമാക്കാഞ്ഞതിനാല്‍ നിങ്ങളെ വിചാരിച്ചു ഞാന്‍ സന്തോഷിക്കുന്നു. ഓരോരുത്തരുടെയും അവസാനത്തെക്കുറിക്കുന്ന അടയാളമാണിത്. എന്നിരുന്നാലും, അവനിലുള്ള വിശ്വാസം ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിക്കുന്നു. നമുക്ക് അവന്റെ അടുക്കലേക്കു പോകാം." മനുഷ്യരാശിക്ക് ഈ പോക്കു കണ്ണുനീരിന്റെയും വിലാപത്തിന്റെയും സൂചനയാണ്, എന്നാല്‍ യേശുവിന് അതു പുനരുത്ഥാനത്തെക്കുറിച്ചുള്ള പരാമര്‍ശമാണ്. നാം ശവക്കുഴിയില്‍ കിടക്കുമ്പോള്‍ "നമുക്ക് അവന്റെ അടുക്കലേക്കു പോകാം" എന്നു യേശു പറയുന്നതുകൊണ്ടു നമുക്കു ദൈവത്തെ സ്തുതിക്കാം. നമ്മുടെ അടുക്കലേക്കുള്ള അവന്റെ വരവിന്റെ അര്‍ത്ഥം സ്വാതന്ത്യ്രം, ജീവന്‍, വെളിച്ചം എന്നിവയാണ്.

അപ്പോസ്തലനായ തോമസ് യേശുവിനെ സ്നേഹിച്ചവനും ധീരനുമായിരുന്നു. ശവത്തിന്റെ അടുത്തേക്കു പോകാനുള്ള ക്രിസ്തുവിന്റെ തീരുമാനം അവന്‍ ശ്രദ്ധിക്കുമ്പോള്‍, അവനെ ശവക്കുഴിയില്‍നിന്നു പിടിച്ചെടുക്കാനായിരുന്നു ക്രിസ്തു ഉദ്ദേശിച്ചതെന്നു അവന്‍ ഗ്രഹിച്ചില്ല. സഹ പ്രവര്‍ത്തകരോടു തോമസ് പറയുകയാണ്, "യേശുവിനെ നമ്മള്‍ ഒറ്റയ്ക്കു വിടുകയില്ല; നാം നമ്മുടെ നാഥനെ സ്നേഹിക്കുന്നു, മരണംവരെ അവനെ നമ്മള്‍ അനുഗമിക്കും. നമ്മളെല്ലാവരും അവനുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു." ഇങ്ങനെ അവസാനംവരെ തോമസ് അവന്റെ വിധേയത്വത്തിന് ഊന്നല്‍ നല്‍കി.

ചോദ്യം:

  1. ലാസറിനെ വിടുവിക്കാന്‍ യേശു വിജയകരമായി മുന്നേറിയതെന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 11, 2012, at 12:20 PM | powered by PmWiki (pmwiki-2.3.3)