Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 064 (The Sanctification of your Life)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം മൂന്ന് - ക്രിസ്തുവിനെ പിന്‍പറ്റുന്നവരുടെ ജീവിതത്തിലൂടെ ദൈവനീതി വെളിപ്പെടുന്നു (റോമര്‍ 12:1 - 15:13)

1. ദൈവത്തിലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്താല്‍ ലഭ്യമാകുന്ന വിശുദ്ധീകരണം (റോമര്‍ 12:1-2)


റോമര്‍ 12:2
2 ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍.

പാപപരീക്ഷകള്‍ക്കെതിരെയുള്ള ആത്മിക പോരാട്ടത്തിനുള്ള ആഹ്വാനമാണു പൌലോസ് ഇവിടെ നല്കുന്നത്. ആത്മരക്ഷ പ്രാപിപ്പാനുള്ള ആത്മിക പോരാട്ടമല്ലത്, എന്തെന്നാല്‍ ക്രിസ്തു നിങ്ങളെ ഇതിനോടകം രക്ഷിച്ചുകഴിഞ്ഞു. എന്നാല്‍ നിങ്ങളുടെ ജീവിതത്തിന്റെ വിശുദ്ധീകരണത്തിലൂടെ തന്റെ നീതീകരണം വെളിപ്പെടുത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു. നിങ്ങളുടെ വിശുദ്ധീകരണത്തിന്റെ സൃഷ്ടിപരമായ വഴികള്‍ പൌലോസിവിടെ അംിനിരത്തുന്നു:

മ) ഇനിമേലാല്‍ ക്രിസ്തുവിനെ കൂടാതെയുള്ളവര്‍ ചെയ്യുന്നതുപോലെ ധനം, പ്രശസ്തി, ലൈംഗികത, വിനോദം എന്നിവയെ നിങ്ങള്‍ അന്വേഷിക്കാതെ, നിങ്ങളുടെ ചിന്തയിലും പ്രവര്‍ത്തിയിലും യേശുവിന്റെയും അപ്പോസ്തലന്മാരുടെയും ജീവിതത്തെ മാതൃകയാക്കുക.
യ) ഈ പ്രമാണങ്ങള്‍ പാലിക്കേണ്ടതിനു പുതുക്കം പ്രാപിച്ച മനസ്സിനെ ദൈവം നിങ്ങള്‍ക്കു നല്കുന്നു. ആഡംബരജീവിതമായിരിക്കരുത് നിങ്ങളുടെ ജീവിത ലക്ഷ്യം, മറിച്ചു കൃപയുടെ ആത്മാവു നിങ്ങളുടെ ഹൃദയത്തെയും ഇഷ്ടത്തെയും വിശുദ്ധീകരിപ്പാന്‍ തക്കവണ്ണം ദൈവിക ചിന്തകളെ വേണം നിങ്ങള്‍ ചിന്തിക്കുവാന്‍.
ര) ദൈവഹിതം നിങ്ങള്‍ തിരിച്ചറിയുകയും നിങ്ങളെക്കുറിച്ചുള്ള ദൈവ ഉദ്ദേശ്യം എന്താണെന്നു നിങ്ങള്‍ മനസ്സിലാക്കുകയും വേണം. അവന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി നിങ്ങള്‍ പ്രവര്‍ത്തിക്കുകയും അവന്‍ ഉപേക്ഷിക്കുന്നതിനെ നിങ്ങള്‍ ഉപേക്ഷിക്കുകയും വേണം. ഈ ആത്മിക പക്വതയെ പ്രാപിക്കുവാന്‍ വിശുദ്ധ ബൈബിള്‍ നിരന്തരമായി നിങ്ങള്‍ വായിക്കുകയും, സ്വര്‍ഗ്ഗീയപിതാവിന്റെ നടത്തിപ്പും നിയോ ഗവും പ്രകാശനവും നിങ്ങള്‍ തേടുകയും വേണം. എങ്കില്‍ മാത്രമേ ശരിയായ നിലയില്‍ അവനെ പ്രസാദിപ്പിച്ചു സംതൃപ്തിപ്പെടുത്തുവാന്‍ നമുക്കു സാധിക്കയുള്ളു.
റ) പൌലോസ് ലളിതമായി പറയുന്നു: നന്മ ചെയ്യുക. നന്മയെ ക്കുറിച്ചു സംസാരിച്ചാല്‍ മാത്രം പോരാ, നിങ്ങളുടെ സമയവും ധനവും ചെലവഴിച്ചുകൊണ്ടു നന്മ പ്രവര്‍ത്തിക്കണം. നന്മതിന്മകളെക്കുറിച്ചു ദൈവത്തില്‍നിന്നു പഠിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ അതു വേര്‍തിരിച്ചറിയുകയും ചെയ്യുക. വിശുദ്ധ ബൈബിളില്‍നിന്നു ജ്ഞാനം സമ്പാദിക്കുക; ദൈവപ്രസാദമുള്ളതു പ്രവര്‍ത്തിപ്പാന്‍ ദൈവാത്മാവു നിങ്ങളെ പരിശീലിപ്പിക്കും.
ല) ജീവിതത്തില്‍ ആത്മിക പൂര്‍ണ്ണത അന്വേഷിക്കുക. നിങ്ങളെക്കൊണ്ടുതന്നെ നിങ്ങളില്‍ പൂര്‍ണ്ണതയുണ്ടാക്കുവാന്‍ കഴിയുമെന്ന് ഈ പ്രസ്താവനയ്ക്കര്‍ത്ഥമില്ല. ആകയാല്‍ നിങ്ങളുടെ കുറവുകളെ നികത്തുവാന്‍ യേശുവിനോടാവശ്യപ്പെടുക. അപ്പോള്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം പൂര്‍ണ്ണവും, പെട്ടെന്നും, സത്യവുമായിരിക്കുവാന്‍ അവന്‍ നിങ്ങളെ സഹായിക്കും. പരിശുദ്ധാത്മാവിന്റെ ഐക്യതയിലുള്ള ദാനം എന്ന നിലയില്‍ ഇതു നിങ്ങളുടെ ജീവിതത്തില്‍ നിവര്‍ത്തിപ്പാനാകും.
ള) ഈ നിലയിലാണു നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ നിങ്ങള്‍ ദൈവത്തോടൊപ്പമാണു ജീവിക്കുന്നത്. അങ്ങനെയെങ്കില്‍ ദൈവത്തിന്റെ ആത്മാവു നിങ്ങളുടെ ബലഹീനതയില്‍ പ്രവര്‍ത്തിക്കുകയും നിങ്ങള്‍ സന്തോഷമുള്ളവനായിരിക്കുകയും ഗോല്‍ഗോത്തായിലെ അവന്റെ പരമയാഗത്തിനു നിങ്ങള്‍ നന്ദിപറയുകയും ചെയ്യും.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗസ്ഥപിതാവേ, ഞങ്ങള്‍ സ്വാര്‍ത്ഥരായി അങ്ങയെക്കാള്‍ അധികം ഞങ്ങളെ സ്നേഹിച്ചുപോയെങ്കില്‍ അത് ഞങ്ങളോടു ക്ഷമിക്കണമേ. ഞങ്ങള്‍ യഥാര്‍ത്ഥ ആത്മിക ശുശ്രൂഷകളില്‍ ജീവിപ്പാന്‍ കഴിയേണ്ടതിന് ഞങ്ങളുടെ മനസ്സിനെ രൂപാന്തരപ്പെടുത്തണമെ. യേശു ക്രൂശില്‍ ഞങ്ങളുടെ സകല പാപങ്ങളും ക്ഷമിച്ചുവെന്നും അവിടുത്തെ ആത്മാവ് ഞങ്ങളുടെ ജീവിതത്തിന്റെ ശക്തിയായിത്തീര്‍ന്നെന്നും ഞങ്ങള്‍ അറിയട്ടെ. അങ്ങേക്കായി എന്നേക്കും സമര്‍പ്പിച്ച് അങ്ങയെ സ്നേഹിപ്പാന്‍ ഞങ്ങളെ സഹായിക്കണമേ.

ചോദ്യം:

  1. യേശുവിനെ അനുഗമിക്കുന്നവര്‍ വിശുദ്ധ ജീവിതം നയിക്കുന്നതിനാവശ്യമായ ഘടകങ്ങള്‍ ഏതെല്ലാം?

www.Waters-of-Life.net

Page last modified on January 22, 2013, at 07:09 AM | powered by PmWiki (pmwiki-2.3.3)