Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 020 (Circumcision is Spiritually Unprofitable)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
മ - സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു; ദൈവം സകലരെയും തന്റെ നീതിയില്‍ വിധിക്കും (റോമര്‍ 1:18 - 3:20)
2. യഹൂദന്മാര്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന് (റോമര്‍ 2:1 - 3:20)

റ) പരിച്ഛേദന ആത്മികമായി പ്രയോജനം ചെയ്യുന്നില്ല (റോമര്‍ 2:25-29)


റോമര്‍ 2:25-29
25 നീ ന്യായപ്രമാണം ആചരിച്ചാല്‍ പരിച്ഛേദന പ്രയോജനമുള്ളത്, സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചര്‍മ്മമായിത്തീര്‍ന്നു. 26 അഗ്രചര്‍മ്മി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാല്‍ അവന്റെ അഗ്രചര്‍മ്മം പരിച്ഛേദന എന്നെണ്ണുകയില്ലയോ? 27 സ്വഭാവത്താല്‍ അഗ്രചര്‍മ്മിയായവന്‍ ന്യായപ്രമാണം അനുഷ്ഠിക്കുന്നുവെങ്കില്‍ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവന്‍ വിധിക്കയില്ലയോ? 28 പുറമേ യഹൂദനായവന്‍ യഹൂദനല്ല; പുറമേ ജഡത്തിലുള്ളത് പരിച്ഛേദനയുമല്ല; 29 അകമേ യഹൂദനായവനത്രെ യഹൂദന്‍; അക്ഷരത്തിലല്ല, ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രെ പരിച്ഛേദന; അവന് മനുഷ്യരാലല്ല ദൈവത്താല്‍ തന്നെ പുകഴ്ച ലഭിക്കും.

യഹൂദന്മാരില്‍നിന്നും ക്രൈസ്തവവിശ്വാസം സ്വീകരിച്ചവര്‍ ന്യായപ്രമാണത്തിന്റെ വക്താക്കളും ജനത്തിന്റെ ഉപദേഷ്ടാക്കളുമാണെന്നുള്ള അവരുടെ അഹന്തയെ തകര്‍ത്തുകഴിഞ്ഞപ്പോള്‍ "അതെ, ഞങ്ങള്‍ തെറ്റുകാരാണ്; ദൈവമല്ലാതെ പൂര്‍ണ്ണതയുള്ളവരാരുമില്ല" എന്ന് ആരോ മന്ദമായി പൌലോസിന്റെ ഹൃദയത്തോടു സംസാരിക്കുന്നതായി അവനു തോന്നി. "എങ്കിലും അത്യുന്നതനായ ദൈവം അബ്രഹാമിനും അവന്റെ സന്തതിക്കുമായി ചെയ്ത നിയമത്തിന്റെ അടയാളമായ പരിച്ഛേദനയുടെ വാഗ്ദത്തം ഞങ്ങള്‍ക്കുണ്ട്; അതുകൊണ്ട് ഞങ്ങള്‍ നീതിമാന്മാരല്ലെങ്കിലും, അവന്‍ ഞങ്ങളെ തെരഞ്ഞെടുത്തതുകൊണ്ട് ഞങ്ങള്‍ അവന്റെ വകയാണ്."

(വാക്യം 25) മോശൈക ന്യായപ്രമാണത്തിന്റെ മികവുറ്റ ഉപദേഷ്ടാവായ പൌലോസ് അവരുടെ ഈ തെറ്റിദ്ധാരണയ്ക്ക് മറുപടി പറയുകയാണ്. അബ്രഹാമിനോടു ചെയ്ത ഉടമ്പടി ന്യായപ്രമാണത്തെ നിര്‍വീര്യമാക്കുന്നില്ല; എന്തെന്നാല്‍ ഉടമ്പടി ന്യായപ്രമാണത്തോടും ന്യായപ്രമാണം ഉടമ്പടിയോടും ബന്ധപ്പെട്ടാണിരിക്കുന്നത്. "ഞാന്‍ സര്‍വ്വശക്തിയുള്ള ദൈവമാകുന്നു; നീ എന്റെ മുമ്പാകെ നടന്ന് നിഷ്കളങ്കനായിരിക്ക'' എന്നത്രെ (ഉല്പ. 17:1) ദൈവം അബ്രഹാമിനോട് പറഞ്ഞത്. അബ്രഹാമിനു നല്കിയ ആദ്യവാഗ്ദത്തില്‍ അവന്‍ വിശ്വസിക്കാതെ, ദൈവനടത്തിപ്പു കൂടാതെ, മിസ്രയീമ്യദാസിയില്‍ അവന്‍ യിശ്മായേലിനെ ജനിപ്പിച്ചപ്പോള്‍ ദൈവം അബ്രഹാമിനോടു ചെയ്ത ഉടമ്പടിയുടെ സ്ഥിരീകരണമാണ് ഈ വാക്യം.

അങ്ങനെ ന്യായപ്രമാണത്തെക്കൂടാതെ ഉടമ്പടിയില്ലെന്നും, കല്പനകളെ അനുസരിക്കുന്നില്ലെങ്കില്‍ പരിച്ഛേദനകൊണ്ട് പ്രയോജനമില്ലെന്നും റോമിലുള്ള യഹൂദക്രൈസ്തവരായവര്‍ക്ക് പൌലോസ് തെളിയിച്ചുകൊടുത്തു. തത്വത്തില്‍ പരിച്ഛേദന എന്ന കര്‍മ്മത്തിലൂടെ ഒരു കാര്യം പൌലോസ് ദര്‍ശിക്കയുണ്ടായി; അതായത്, ദൈവം പാപിയെ ആരംഭത്തിലെ ശുദ്ധീകരിക്കുന്നു; തുടര്‍ന്ന് വിശ്വാസിയും അവന്റെ സന്തതികളും ദൈവത്തെ അനുസരിക്കുന്നു.

ഉടമ്പടിയുടെ അവകാശികള്‍ ദൈവേഷ്ടം നിവര്‍ത്തിക്കുന്നുവെങ്കില്‍ മാത്രമേ ഈ പ്രമാണം പ്രായോഗികമാകയുള്ളൂ. വിശ്വാസി കല്പനകളെ പാലിക്കാതെ ദൈവത്തോടു ലംഘനം ചെയ്യുമ്പോള്‍ അവന്‍ പരിച്ഛേദനക്കാരനായാലും അവന്റെ പരിച്ഛേദനയെ അഗ്രചര്‍മ്മമായേ എണ്ണുകയുള്ളു. ദൈവത്തില്‍നിന്ന് അകന്നവനും അന്യനുമാണവന്‍.

(വാക്യം 26) എന്നാല്‍ ഒരു യവനന്‍ ന്യായപ്രമാണം പഠിച്ച് പരിശുദ്ധാന്മശക്തിയാല്‍ അത് പ്രമാണിക്കുമെങ്കില്‍ അവന്‍ സ്വഭാവത്താല്‍ അഗ്രചര്‍മ്മിയായിരുന്നാല്‍പ്പോലും ദൈവം അവനെ പരിച്ഛേദനക്കാരന്‍ എന്നെണ്ണുന്നു. അതായത് അവനെ ന്യായപ്രമാണമുള്ളവനും നിത്യതയിലെ തെരഞ്ഞെടുക്കപ്പെട്ടവനുമായി പരിഗണിക്കുന്നു; കാരണം ഉടമ്പടിയും തെരഞ്ഞെടുപ്പുമെല്ലാം മുന്‍നിയമിച്ചവരെ രംഗത്തു വരുത്തുവാനുള്ള ദൈവിക കാര്യപരിപാടികളാണ്. പഴയനിയമത്തിന്റെ ഉടമ്പടിയുടെ മതില്‍ക്കെട്ടിലല്ലെങ്കിലും തന്റെ ജീവിതം ധാര്‍മ്മിക ലക്ഷ്യത്തെ പ്രാപിക്കുന്ന ജീവിതമാണെങ്കില്‍, അവനെ ഉടമ്പടിയില്‍ ഉള്‍പ്പെട്ടവനായിട്ടത്രെ കണക്കാക്കുന്നത്.

(വാക്യം 27) ന്യായപ്രമാണലംഘിയായ യഹൂദന്‍ ദൈവത്തിന്റെ മുമ്പാകെ അഗ്രചര്‍മ്മിയാണ്. ന്യായപ്രമാണത്തിന്റെ ആവശ്യകതകളെ നിവര്‍ത്തിക്കുന്ന ഒരു യവനന്‍ സത്യത്തില്‍ യഹൂദനായിത്തീരുന്നു എന്നു മാത്രമല്ല, ശരീരത്തില്‍ അഗ്രചര്‍മ്മിയായവന്‍ യഹൂദനെ ന്യായം വിധിക്കുകയും ചെയ്യും. പരിച്ഛേദനയുടെ അടയാളം മനുഷ്യനെ രക്ഷിക്കുന്നില്ല; എന്നാല്‍ മനുഷ്യന്റെ വിശുദ്ധ ജീവിതവും പ്രവൃത്തിയും അവന്‍ ദൈവത്തോടു ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ്. ദൈവത്തിന്റെ ശക്തി അവന്റെ ബലഹീനതകളില്‍ പ്രാവര്‍ത്തികമായിത്തീരുന്നു.

(വാക്യം 28) യഹൂദപാരമ്പര്യങ്ങള്‍ക്ക് നേരെ തൊടുത്തുവിട്ട ഈ പ്രഹരത്തെത്തുടര്‍ന്ന് "യഹൂദന്‍'' എന്ന പേരിന്റെ വിവരണത്തിലേക്ക് കടക്കുകയാണ് പൌലോസിവിടെ; ഇക്കാലയളവില്‍ ഈ വിവരണം തിരിച്ചറിയേണ്ടതും ഓര്‍ത്തിരിക്കേണ്ടതും അനിവാര്യമാണ്. യഹൂദവംശാവലിയില്‍ ജനിച്ചതുകൊണ്ടോ, എബ്രായഭാഷ സംസാരിക്കുന്നതിനാലോ, വളഞ്ഞ മൂക്കുള്ളതുകൊണ്ടോ ഒരുവന്‍ യഹൂദനാകയില്ല. ന്യായപ്രമാണത്തില്‍ വിശ്വസിച്ചതുകൊണ്ടോ, പരിച്ഛേദന ഏറ്റതുകൊണ്ടോ, ശബ്ബത്തുനാളില്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടോ ദൈവദൃഷ്ടിയിലും അവന്‍ യഹൂദനല്ല. സ്നേഹം, താഴ്മ, വിശുദ്ധി, പൂര്‍ണ്ണത എന്നീ ഗുണങ്ങളാല്‍ ദൈവത്തോടുള്ള ബന്ധത്തെ തെളിയിക്കുന്നവനാണ് യഹൂദനായി ദൈവത്താല്‍ കൈക്കൊള്ളപ്പെടുന്നത്. ആത്മിക കാഴ്ചപ്പാടിന്റെ വിവരണമനുസരിച്ച് യേശുക്രിസ്തു മാത്രമാണ് തികഞ്ഞ യഹൂദന്‍. ദുശ്ശാഠ്യക്കാരായ യഹൂദന്മാരെ വിരോധിക്കയാല്‍ തങ്ങളുടെ കപടഭക്തിയില്‍ അവര്‍ അവനെ ക്രൂശിച്ചു. തങ്ങളുടെ താഴ്മയും വിനയവും നിമിത്തം അബ്രഹാമിന്റെ സന്തതികള്‍ ഇന്നെയോളം യേശുവില്‍ വിശ്വസിക്കുന്നവരെ ഉപദ്രവിച്ചുവരുന്നു. മനസ്സിനു രൂപാന്തരമുണ്ടായവനത്രെ പൌലോസ്യവീക്ഷണത്തില്‍ സാക്ഷാല്‍ യഹൂദന്‍.

(വാക്യം 29) 'പരിച്ഛേദന' എന്ന കര്‍മ്മമുള്ളതുകൊണ്ട് ദൈവം ഏതെങ്കിലും ഒരു പ്രത്യേക ജനതയുടെയോ സമൂഹത്തിന്റെയോ ദൈവം എന്നു വരുന്നില്ല; നൂറു പ്രാവശ്യം ബൈബിളില്‍ ഇതെക്കുറിച്ചെഴുതിയാലും അങ്ങനെയതിനര്‍ത്ഥമില്ല. കാരണം, ദൈവം തന്റെ ഉടമ്പടി ജനതയായി കൈക്കൊള്ളുന്നത് അലസന്മാരായ ആളുകളെയല്ല, മറിച്ച് ഹൃദയാന്തര്‍ഭാഗത്ത് രൂപാന്തരം പ്രാപിച്ച് പരിശുദ്ധാത്മനിറവോടു കൂടിയ പ്രിയപ്പെട്ടവരെയാണ്. വീണ്ടുംജനനം പ്രാപിച്ചവരെ മാത്രമേ ഉടമ്പടിയുടെ പങ്കാളികളായി ദൈവം ദര്‍ശിക്കുന്നുള്ളു. ആത്മഫലങ്ങളെ പുറപ്പെടുവിക്കുന്നവരെ സമൃദ്ധമായി അവന്‍ അനുഗ്രഹിക്കുന്നു. എന്നാല്‍ യഹൂദന്മാരോ, ക്രിസ്ത്യാനികളോ എന്ന് സ്വയം അഭിമാനിക്കുകയും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആത്മാവിനോടെതിര്‍ത്തുനില്‍ക്കുകയും ചെയ്യുന്നവരെ, അവരുടെ വിശ്വാസം എത്രമാത്രം വിശുദ്ധമായിരുന്നാല്‍ പോലും ദൈവം അംഗീകരിക്കുകയില്ല. അവരെ തന്റെ ശത്രുക്കളായി അവന്‍ എണ്ണുകയും അവരെ ന്യായം വിധിക്കുകയും ചെയ്യും.

പ്രാര്‍ത്ഥന: കര്‍ത്താവേ, പണ്ട് അബ്രഹാമിനോടും അവന്റെ സന്തതികളോടും പരിച്ഛേദന എന്ന അടയാളത്തിലൂടെ അങ്ങ് ബന്ധപ്പെട്ടതോര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അവിടുത്തെ പുതിയ നിയമത്തില്‍ ഞങ്ങളെ അംഗീകരിച്ചതിനാലും ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. ഞങ്ങള്‍ നിന്റെ വിശുദ്ധിയില്‍ നടന്നിട്ടില്ലാത്തതും, ഹൃദയത്തില്‍ പരിച്ഛേദന ഏല്ക്കാത്തവരെയും പുതുക്കം പ്രാപിക്കാത്തവരെയുംപോലെ ഞങ്ങള്‍ പെരുമാറിയതും ഞങ്ങളോടു ക്ഷമിക്കണമേ. അന്യാത്മാക്കളില്‍നിന്നും ഞങ്ങളെ വിശുദ്ധീകരിച്ച് എക്കാലവും അവിടുത്തെ പിന്‍പറ്റുവാന്‍ തക്കവണ്ണം താഴ്മയും ദൈവസ്നേഹവും ഞങ്ങള്‍ക്ക് നല്കണമേ.

ചോദ്യം:

  1. 'പരിച്ഛേദന' എന്നതിന് പഴയ പുതിയ നിയമങ്ങള്‍ നല്കുന്ന അര്‍ത്ഥം എന്താണ്?

നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് നിനക്കുതന്നെ കോപം ശേഖരിച്ച് വെയ്ക്കുന്നു. അവന്‍ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കുതക്ക പകരം ചെയ്യും.
(റോമര്‍ 2:5-6)

www.Waters-of-Life.net

Page last modified on January 21, 2013, at 09:20 AM | powered by PmWiki (pmwiki-2.3.3)