Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 046 (Sifting out of the disciples)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
B - യേശു ജീവന്റെ അപ്പം (യോഹന്നാന്‍ 6:1-71)

5. ശിഷ്യന്മാരില്‍നിന്ന് ഒരു വേര്‍തിരിച്ചെടുക്കല്‍ (യോഹന്നാന്‍ 6:59-71)


യോഹന്നാന്‍ 6:59-60
59അവന്‍ കഫര്‍ന്നഹൂമില്‍ ഉപദേശിക്കുമ്പോള്‍ പള്ളിയില്‍വെച്ച് ഇതു പറഞ്ഞു. 60അവന്റെ ശിഷ്യന്മാര്‍ പലരും അതു കേട്ടിട്ട്: ഇതു കഠിനവാക്ക്, ഇത് ആര്‍ക്കു കേള്‍ക്കാന്‍ കഴിയും എന്നു പറഞ്ഞു.

ദൈവത്തിന്റെ അപ്പം, യേശുവിന്റെ ശരീരം ഭക്ഷിക്കല്‍ എന്നിവയെക്കുറിച്ചു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്. ചില വിഷയങ്ങള്‍ അവന്‍ ആവര്‍ത്തിക്കുകയും, ക്രമേണ അതിന്റെ ഉള്ളടക്കം ആഴമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും യോഹന്നാന്‍ അത് ഒരുമിച്ചാണു ശേഖരിച്ചത്. കഫര്‍ന്നഹൂമിലെ പള്ളിയില്‍വെച്ച്, മോശെയെക്കാള്‍ താന്‍ നല്ലവനാണെന്നും, എല്ലാ വിശ്വാസികളും അവന്റെ ശരീരത്തിലും രക്തത്തിലും പങ്കാളികളാകണമെന്നും യേശു പഠിപ്പിച്ചു.

അത്തരമൊരു വെളിപ്പാട് അവന്റെ വിശ്വസ്തരായ അനുയായികള്‍ക്കുപോലും ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ചോദ്യം ചോദിക്കാനും സംശയിക്കാനും തുടങ്ങി. ദൈവത്തെ അനുസരിക്കാനും അവനെ സേവിക്കാനും അവര്‍ തീരുമാനിച്ചു. എന്നാല്‍ ശരീരവും രക്തവും തിന്നുകയും കുടിക്കുകയും ചെയ്യുന്നതിലെ 'യുക്തിരാഹിത്യം' അവരെ ആശയക്കുഴപ്പത്തിലാക്കി. അതിന്റെ മൂര്‍ദ്ധന്യത്തില്‍, വിശ്വസ്തരായ അനുയായികളുടെ മനസ്സ്, ജീവന്റെ അപ്പത്തിന്റെ ഉപമ ഗ്രഹിക്കാന്‍ കര്‍ത്താവു തുറന്നു.

യോഹന്നാന്‍ 6:61-63
61ശിഷ്യന്മാര്‍ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നില്‍ത്തന്നെ അറിഞ്ഞ് അവരോട്: ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ചയാകുന്നുവോ? 62മനുഷ്യപുത്രന്‍ മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങള്‍ കണ്ടാലോ? 63ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാന്‍ നിങ്ങളോടു സംസാരിച്ച വചനങ്ങള്‍ ആത്മാവും ജീവനും ആകുന്നു.

ശിഷ്യന്മാരുടെ ചിന്തകള്‍ യേശു അറിഞ്ഞു. എന്നാല്‍ അവരുടെ ചോദ്യം ചെയ്യലിനെ കുറ്റപ്പെടുത്തിയില്ല. അവിശ്വാസികളെപ്പോലെ തലതിരിഞ്ഞരീതിയിലല്ല അവര്‍ പരാതിപ്പെട്ടത്, ക്രിസ്തുവിന്റെ മാര്‍മ്മികസത്യങ്ങളുടെ ഉപമകള്‍ അവര്‍ തെറ്റിദ്ധരിച്ചതാണു കാരണം. എന്നാല്‍ യേശു അവര്‍ക്കു പരിജ്ഞാനം നല്‍കുന്നതിനുമുമ്പ്, ഉപമയുടെ നിഗൂഢത അവന്‍ അവര്‍ക്കു നീക്കിക്കൊടുക്കുകയാണ് - ലോകത്തിന്റെ രക്ഷാപദ്ധതിയുടെ പൂര്‍ണ്ണമായ വിശദീകരണമാണത്.

അവന്റെ ശരീരം അവര്‍ ആത്മീയമായി ഭക്ഷിക്കുന്നതിനുവേണ്ടി അവന്‍ വെറുതെയങ്ങു മരിക്കുക മാത്രമല്ല, മറിച്ച് അവന്‍ പിതാവിന്റെയടുക്കലേക്കു കയറിപ്പോകുക കൂടിയാണ്. അവിടെനിന്നാണല്ലോ അവന്‍ ഇറങ്ങിവന്നത്. സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവന്‍ ഭൂമിയില്‍ തുടരുകയില്ല. കടലിന്മീതെ നടന്ന അവനെ കണ്ട അവര്‍ അവന്‍ അമാനുഷനെന്നു കരുതി. അവന്റെ അനുയായികളുടെമേല്‍ തന്റെ ആത്മാവിനെ പകരുന്നതിന് അവന്‍ പിതാവിന്റെയടുക്കലേക്കു കയറിപ്പോകും. അവന്റെ മരണത്തിന്റെ ഉദ്ദേശ്യം ഇതാണ്, അവന്റെ വരവിന്റെ ലക്ഷ്യവും ഇതാണ്. അവര്‍ക്കായുള്ള അവന്റെ ദാനം അവന്റെ മാംസത്തിന്റേതായിരുന്നു, അവന്റെ അനുയായികളുടെ ഹൃദയത്തിലേക്കുള്ള അവന്റെ വരവു ശാരീരികമല്ല, മറിച്ച് അവന്റെ പരിശുദ്ധാത്മാവാണ് അവരില്‍ പ്രവേശിക്കുന്നത്.

മാംസം ഒന്നിനും ഉപകരിക്കുന്നില്ലെന്നു യേശു കാണിച്ചുകൊടുത്തു. നമ്മെ നന്നായിട്ടാണു സൃഷ്ടിച്ചത്. പക്ഷേ നമ്മുടെ വിചാരങ്ങളും സത്തയും ദുഷിച്ചുപോയി. യഥാര്‍ത്ഥമായ ജീവിതത്തിനുള്ള ശക്തി നമ്മുടെ ശരീരത്തിലില്ല, അതിനു പാപം ചെയ്യാനുള്ള ശക്തിയേ ഉള്ളൂ. ബലഹീനതയ്ക്കു വഴിപ്പെടുന്നതാണു നമ്മുടെ ശരീരം. അതുകൊണ്ടാണു "പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍; ആത്മാവ് ഒരുക്കമുള്ളത്, ശരീരമോ ബലഹീനമത്രേ''യെന്ന് അവന്‍ പറഞ്ഞത്.

യേശുവിന്റെ ശരീരത്തില്‍ സദാ പരിശുദ്ധാത്മാവുണ്ടായിരുന്നു - അതിനായി ദൈവത്തിനു സ്തുതി. അവന്റെ സത്തയുടെ (യലശിഴ) രഹസ്യം ആ പരിശുദ്ധാത്മസാന്നിദ്ധ്യമായിരുന്നു. അവന്റെ മരണം, പുനരുത്ഥാനം, സ്വര്‍ഗ്ഗാരോഹണം എന്നിവമൂലം ആത്മാവിന്റെയും ശരീരത്തിന്റെയും ഈ ഐക്യതയും, നമ്മുടെ ബലഹീനശരീരത്തില്‍ അവന്റെ പരിശുദ്ധാത്മാവിന്റെ അധിവാസവും നമുക്കു ദാനം ചെയ്യാന്‍ അവനാഗ്രഹിക്കുന്നു. നാം ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിന് ആത്മാവും വെള്ളവും നമ്മെ പ്രാപ്തരാക്കുന്നുവെന്നു നേരത്തെ അവന്‍ നിക്കോദേമോസിനോടു പറഞ്ഞിരുന്നു. യോഹന്നാന്റെ ജലസ്നാനവും പെന്തെക്കോസ്തുനാളിലെ പരിശുദ്ധാത്മസ്നാനവുമാണ് അവിടെ അവന്‍ സൂചിപ്പിച്ചത്. ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രസംഗ ത്തിന്റെ സന്ദര്‍ഭം നോക്കിയാല്‍, ക്രിസ്തു തന്റെ ശിഷ്യന്മാരോടു വിശദീകരിച്ചത്, അവര്‍ കര്‍ത്താവിന്റെ അത്താഴത്തില്‍ പങ്കുകൊള്ളുമ്പോള്‍ അവന്‍ അവരുടെ അടുത്തേക്കും അവരുടെമേലും വരുമെന്നാണ്. പരിശുദ്ധാത്മാവു നമ്മുടെമേല്‍ വന്നില്ലെങ്കില്‍ ഈ പ്രതീകങ്ങള്‍കൊണ്ടു യാതൊരു പ്രയോജനവുമില്ലായെന്നാണു വ്യവസ്ഥ. പരിശുദ്ധാത്മാവാണ് ഉണര്‍ത്തുന്നത്, മാംസത്തിനു വിലയൊന്നുമില്ല. ക്രിസ്തുവിന്റെ ആത്മാവു മാത്രമാണു വിശ്വാസികളില്‍ അവന്റെ സാന്നിദ്ധ്യം ഉറപ്പിക്കുന്നത്.

എങ്ങനെയാണു പരിശുദ്ധാത്മാവു നമ്മുടെമേല്‍ വരുന്നത്? ക്രിസ്തുവുമായി സമ്പൂര്‍ണ്ണ ഐക്യതയില്‍ ജീവിക്കുന്നതിന്, അവന്റെ ശരീരത്തിലും രക്തത്തിലും പങ്കാളികളാകാനായി ഒരുങ്ങുന്ന എല്ലാവരും ചോദിക്കുന്ന സുപ്രധാന ചോദ്യമാണിത്. യേശു അതിനു ലളിതമായി ഉത്തരം നല്‍കുന്നു: "എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, സുവിശേഷത്തിന്റെ സമ്പത്തിനായി നിങ്ങളുടെ ഹൃദയങ്ങള്‍ തുറക്കുക.'' ക്രിസ്തു ആണു ദൈവവചനം; അവന്റെ വചനങ്ങള്‍ കേട്ട് അവനില്‍ വിശ്വസിക്കുന്നവര്‍ പരിശുദ്ധാത്മാവില്‍ നിറയും. ദൈവശക്തികൊണ്ടു നിങ്ങളുടെ സ്നേഹബന്ധങ്ങള്‍ നിറയ്ക്കുന്നതു തിരുവചനങ്ങള്‍ മനഃപാഠമാക്കുന്നതിനാലാണ്. ദൈവവാഗ്ദത്തങ്ങളിന്മേല്‍ നില്‍ക്കുക, അവ മുറുകെപ്പിടിക്കുക, നിങ്ങള്‍ കണ്ടുപിടിത്തങ്ങളെക്കാള്‍, അവ കണ്ടുപിടിച്ചവരെക്കാള്‍ ശക്തരായിത്തീരും. കാരണം, ക്രിസ്തുവിന്റെ രക്ഷിക്കുന്ന വചനങ്ങളാല്‍ പ്രപഞ്ചസ്രഷ്ടാവു നിങ്ങളുടെമേല്‍ വരും, അവന്റെ ജീവനും അധികാരവും നിങ്ങള്‍ക്കു നല്‍കും.

യോഹന്നാന്‍ 6:64-65
64എങ്കിലും വിശ്വസിക്കാത്തവര്‍ നിങ്ങളുടെയിടയില്‍ ഉണ്ടെന്നു പറഞ്ഞു -വിശ്വസിക്കാത്തവര്‍ ഇന്നവര്‍ എന്നും തന്നെ കാണിച്ചുകൊടുക്കുന്നവന്‍ ഇന്നവന്‍ എന്നും യേശു ആദിമുതല്‍ അറിഞ്ഞിരുന്നു - 65ഇതു ഹേതുവായിട്ടത്രേ ഞാന്‍ നിങ്ങളോട്: പിതാവു കൃപ നല്‍കീട്ടല്ലാതെ ആര്‍ക്കും എന്റെ അടുക്കല്‍ വരുവാന്‍ കഴിയുകയില്ല എന്നു പറഞ്ഞതെന്നും അവന്‍ പറഞ്ഞു.

യേശുവിനെ അനുഗമിച്ച അനേകര്‍ക്ക് ഈ സുപ്രധാനഭാഗം ഗ്രഹിക്കാന്‍ കഴിയാതെ അവര്‍ അവനെ വിട്ടുപോയി. അവന്റെ മാംസവും രക്തവും ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും സംബന്ധിച്ചുള്ള പ്രസംഗം ഗലീലയിലെ പ്രവര്‍ത്തനത്തിന്റെ പ്രധാനഭാഗമായിരുന്നു. പലരും അവനെ വിട്ടുപോകാന്‍ കാരണവും അതുതന്നെയായിരുന്നു. അങ്ങനെ ഈ വാദത്തിനുശേഷം അവന്റെ ശിഷ്യന്മാരുടെ എണ്ണം കുറഞ്ഞു. നിരുപാധികമായി യേശുവില്‍ വിശ്വസിക്കാന്‍, അവനെ വിട്ടുപോയ ന്യായശാസ്ത്രികള്‍ക്കു കഴിഞ്ഞില്ല. അവന്റെ ദിവ്യത്വത്തെപ്പറ്റിയുള്ള സത്യം അവര്‍ വിട്ടുപോയി, അവന്റെ ബലിയുടെ അടിസ്ഥാനത്തില്‍ അവനുമായി ഒരുടമ്പടിയുണ്ടാക്കാന്‍ അവര്‍ ധൈര്യപ്പെട്ടില്ല.

ശിഷ്യന്മാരില്‍ ചിലര്‍, തന്റെ ആത്മാവിനെ എതിര്‍ത്ത്, അവനെ പുറത്താക്കി വാതിലടയ്ക്കുമെന്നു യേശു അവരോടു പറഞ്ഞു. അവരുടെ ഹൃദയവികാരങ്ങളില്‍ അവരെ ഓരോരുത്തരെയും യേശുവിനു കാണാന്‍ കഴിഞ്ഞു. യൂദാ ഇസ്ക്കര്യോത്തായുടെ വഞ്ചന അവനറിഞ്ഞു. ആരംഭത്തിലേ അവന്‍ ശിഷ്യനായതാണ്. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആത്മാവിനു സമ്പൂര്‍ണ്ണമായി വിധേയപ്പെടാന്‍ യൂദായ്ക്കു മനസ്സില്ലായിരുന്നു. ഒരുത്തന്‍ യേശുവിനെ ഒറ്റിക്കൊടുക്കുമെന്നു തന്റെ മരണത്തെക്കുറിച്ചു യേശു പ്രസ്താവിച്ചപ്പോള്‍ അറിഞ്ഞിരുന്നു.

ദൈവത്തിന്റെ ആത്മാവു ജീവിതത്തില്‍ പ്രവര്‍ത്തിച്ചിട്ടല്ലാതെ ആര്‍ക്കും യേശുവില്‍ വിശ്വസിക്കാന്‍ കഴിയില്ലായെന്ന രഹസ്യം യേശു ആവര്‍ത്തിച്ചു. ആത്മാവിനാലല്ലാതെ ആര്‍ക്കും യേശുവിനെ കര്‍ത്താവ് (Lord) എന്നു വിളിക്കാനാവില്ല. നമ്മുടെ വിശ്വാസം (faith) വെറും വിശ്വാസ(belief)മല്ല, മറിച്ച് ആത്മാവിന്റെ പ്രവൃത്തിയാല്‍ യേശുവുമായുള്ള വ്യക്തിപരമായ ഐക്യതയാണ്. പിതാവിനെപ്പോലെയുള്ള ആത്മാവിന്റെ ആകര്‍ഷണത്തിനായി നിങ്ങളുടെ ഉള്ളം തുറക്കുക, യേശുവിന്റെ സത്യങ്ങളൊന്നും തിരസ്ക്കരിക്കാതിരിക്കുക. അപ്പോള്‍ അവന്‍ നിങ്ങളില്‍ വന്നു വസിക്കുന്നതു നിങ്ങള്‍ക്കു അനുഭവമാകും. നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന ജീവന്റെ അപ്പമാണ് അവന്‍.

ചോദ്യം:

  1. ക്രിസ്തുവിന്റെ ശരീരത്തോടു ജീവദാതാവായ ആത്മാവു ചേര്‍ന്നത് എങ്ങനെയായിരുന്നു?

www.Waters-of-Life.net

Page last modified on May 10, 2012, at 12:05 PM | powered by PmWiki (pmwiki-2.3.3)