Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 049 (Paul’s Anxiety for his Lost People)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)

1. നഷ്ടപ്പെട്ടവരായ തന്റെ ജനത്തെക്കുറിച്ച് പൌലോസ് ഉല്‍ക്കണ്ഠപ്പെടുന്നു (റോമര്‍ 9:1-3)


റോമര്‍ 9:1-3
1 ഞാന്‍ ക്രിസ്തുവില്‍ സത്യം പറയുന്നു; }ഞാന്‍ പറയുന്നത് ഭോഷ്ക്കല്ല. 2 എനിക്ക് വലിയ ദുഃഖവും ഹൃദയത്തില്‍ ഇടവിടാതെ നോവുമുണ്ട് എന്ന് എന്റെ മനസ്സാക്ഷി എനിക്ക് പരിശുദ്ധാത്മാവില്‍ സാക്ഷിയായിരിക്കുന്നു. 3 ജഡപ്രകാരം എന്റെ ചാര്‍ച്ചക്കാരായ എന്റെ സഹോദരന്മാര്‍ക്കുവേണ്ടി ഞാന്‍ തന്നെ ക്രിസ്തുവിനോട് വേറുവിട്ടു ശാപഗ്രസ്തനാവാന്‍ ഞാന്‍ ആഗ്രഹിക്കാമായിരുന്നു.

തന്റെ ജനമായ യഹൂദന്മാരുടെ കാഠിന്യത്തിന്റെ സാഹചര്യത്തെ വിശദീകരിക്കുവാന്‍ തുടങ്ങുന്ന പൌലോസ് "ഞാന്‍ ക്രിസ്തുവില്‍ സത്യം പറയുന്നു'' എന്ന വിചിത്ര വാക്കുകളോടെയാണതാരംഭിക്കുന്നത്. ഒരു തത്വശാസ്ത്രമോ വ്യക്തിഗത അഭിപ്രായമോ അവതരിപ്പിക്കയല്ല; ക്രിസ്തുവില്‍ തുടരുന്നതു മുഖാന്തരമായുണ്ടായ കഷ്ടതകളുടെ കയ്പേറിയ അനുഭവത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍നിന്നു പറയുകയാണ്. തന്റെ സ്വന്ത വിശ്വാസത്തെ നമ്മോടൊത്ത് പങ്കിടുകയല്ല, മറിച്ച് യേശു അവനിലൂടെ സംസാരിക്കുകയാണ്. കാരണം തന്നെ അനുഗമിക്കുന്ന വിശുദ്ധന്മാര്‍ അവന്റെ ശരീരത്തിന്റെ അവയവങ്ങളും അവന്‍ ആ ശരീരത്തിന്റെ തലയുമാണ്.

"എന്റെ മനസ്സാക്ഷി എനിക്ക് പരിശുദ്ധാത്മാവില്‍ സാക്ഷിയായിരിക്കുന്നു'' എന്ന വാക്കുകളിലൂടെ താന്‍ ഏറ്റുപറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് അപ്പോസ്തലന്‍ തന്റെ അനുവാചകര്‍ക്ക് സ്ഥിരീകരിക്കുകയാണ്. എന്റെ ക്രിസ്തു രക്ഷിതാവാണ്; അവനില്‍ സത്യത്തിന്റെ ആത്മാവ് പ്രവര്‍ത്തിക്കുന്നു. ഈ ആത്മാവ് കളവ്, ഭിന്നത, അതിരാഗം, നിഗമനം ഇതൊന്നും അനുവദിക്കാതെ, ക്രിസ്തുവിനെ പിന്‍പറ്റുന്നവര്‍ സത്യത്തിന്റെ സാക്ഷ്യം വഹിപ്പാന്‍ തക്കവണ്ണം അവരെ ഉത്സാഹിപ്പിച്ചു നടത്തുന്നു. അവരുടെ സാക്ഷ്യം ന്യായമായതും പക്വവുമായിരിക്കുവാന്‍ അവന്‍ അവരെ സഹായിക്കുന്നു.

അപ്പോസ്തലന്റെ മനസ്സാക്ഷി തന്റെ ആത്മികതയുടെ അളവുകോലായി മാറി. താന്‍ ഹൃദയത്തില്‍ പുതുക്കം പ്രാപിച്ചവനായി പരിശുദ്ധാത്മനടത്തിപ്പിനു സ്വയം സമര്‍പ്പിച്ചിരിക്കകൊണ്ട് സ്വവികാരങ്ങള്‍ ക്കടിമപ്പെട്ട് തന്നെത്താന്‍ വ്യതിചലിക്കുന്നില്ല. ദൈവത്തിന്റെ ആത്മാവ് അവന്റെ വാക്കുകളുടെ ദൃഢതയെയും, മനസ്സാക്ഷിയുടെ സമാധാനത്തെയും അത്യധികമായി ഉറപ്പിക്കയുണ്ടായി. അതുകൊണ്ട് ഏതു നിലയിലും അവന്റെ സാക്ഷ്യം സത്യമാണ്.

നീണ്ട ഈ പരിഗണനകള്‍ക്കുശേഷം പൌലോസ് എന്താണ് സാക്ഷിച്ചത്?

അനുസരണംകെട്ട തന്റെ ജനം നിമിത്തം തനിക്ക് അഗാധമായ ദുഃഖമുണ്ട് എന്ന് താന്‍ പറഞ്ഞു. തന്റെ ചാര്‍ച്ചക്കാരും പരിചയക്കാരുമായ ഇവരെ ഓര്‍ത്ത് അപ്പോസ്തലന്‍ വളരെ ദുഃഖിക്കുന്നതു മാത്രമല്ല; ആ ദുഃഖം അവനെ വിട്ടുമാറുന്നതുമില്ല.

തന്റെ ജനതയുടെ വര്‍ദ്ധിച്ചുവരുന്ന ഈ ആത്മിക കാഠിന്യം ഒരു മഹാദുഃഖമായി അവന്റെ ഹൃദയത്തില്‍ അവനെ പിന്തുടരുന്നു. തന്റെ ജനം ആത്മിക അന്ധത നിമിത്തം തങ്ങള്‍ക്ക് വെളിപ്പെട്ടുകിട്ടിയ ആത്മിക സത്യങ്ങളെ ഗ്രഹിക്കാതിരിക്കുന്നതിലുള്ള ഖേദമാണ് അവനുള്ളത്. അതുകൊണ്ട് അവര്‍ രക്ഷിക്കപ്പെടണമെന്നാണ് അവന്റെ താല്‍പര്യം, എന്നാല്‍ അവര്‍ക്കതിന് താല്‍പര്യമില്ലതാനും. അവര്‍ തങ്ങളില്‍ത്തന്നെ നീതിമാന്മാരായതുകൊണ്ട് പൌലോസ് പ്രസ്താവിക്കുന്ന രക്ഷയുടെ ആവശ്യകത തങ്ങള്‍ക്കില്ലെന്നത്രെ അവരുടെ മതം.

തന്റെ ജനത്തിന്റെ നടുവില്‍നിന്ന് വേര്‍പെട്ടുപോയി അവരുടെ ശിക്ഷാവിധി തന്റെ മേല്‍ വരട്ടെയോ എന്നു ചിന്തിക്കാന്‍പോലും അവനെ പ്രേരിപ്പിക്കത്തക്കവിധമുള്ള ദുഃഖമായിരുന്നു അത്. അങ്ങനെയെങ്കിലും അവരുടെ രക്ഷയ്ക്ക് താന്‍ ഒരു ഉപാധിയായിത്തീര്‍ന്നെങ്കില്‍ എന്നദ്ദേഹം ആഗ്രഹിച്ചു. യേശുക്രിസ്തു അവനെ ഉപേക്ഷിച്ചാല്‍പോലും സാരമില്ല, അവര്‍ രക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ എന്നുള്ള ഒറ്റ ആഗ്രഹമാണ് അവനുള്ളത്.

നഷ്ടപ്പെട്ടവരായ ആ ജനതയെ സ്വന്തഗോത്രവും കുടുംബവുമായി പൌലോസ് കണ്ടു. ഒരേ പൂര്‍വ്വപിതാവില്‍നിന്നും ഉണ്ടായവര്‍ എന്ന നിലയ്ക്ക് ചാര്‍ച്ചക്കാരും പിതൃഭവനക്കാരുമായത്രെ പൌലോസ് അവരെ പരിഗണിച്ചത്. ദൈവക്രോധത്തില്‍നിന്നും ആ സമൂഹത്തെ രക്ഷിപ്പാന്‍ വേണ്ടി എന്തു ചെയ്യുവാനും താന്‍ തയ്യാറായിരുന്നു.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, യരൂശലേമിനെ ഓര്‍ത്ത് അവിടുന്നു കരഞ്ഞു (ലൂക്കോ. 19:41). ആ ജനതയുടെ അനുസരണക്കേടും ഹൃദയകാഠിന്യവും നിമിത്തം അവിടുന്ന് ഏറ്റവും ദുഃഖിച്ചു. എങ്കിലും "പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്നറിയായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ എന്ന ക്രൂശിലെ പ്രാര്‍ത്ഥനയില്‍ നീ അവരുടെ പാപങ്ങളെ അവരോട് ക്ഷമിച്ചു. വര്‍ദ്ധിച്ചുവരുന്ന അവിശ്വാസത്താല്‍ കഷ്ടപ്പെടുന്ന ഞങ്ങളുടെ ജനത്തെ സ്നേഹിപ്പാനും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പാനും, അതുപോലെ യാക്കോബിന്റെ മക്കളും ആത്മാര്‍ത്ഥമായി മാനസാന്തരപ്പെട്ടും, അങ്ങയെ തിരിച്ചറിഞ്ഞ് കൈക്കൊള്ളുവാനും സഹായിക്കണമേ. ആമേന്‍.''

ചോദ്യങ്ങള്‍:

  1. പൌലോസിന്റെ അഗാധമായ ദുഃഖത്തിനുള്ള കാരണം എന്താണ്?
  2. തന്റെ ജനത്തിന്റെ രക്ഷയ്ക്കുവേണ്ടി പൌലോസ് പരിത്യജിക്കുവാന്‍ തയ്യാറായിരുന്നത് എന്തായിരുന്നു?

www.Waters-of-Life.net

Page last modified on January 21, 2013, at 10:20 AM | powered by PmWiki (pmwiki-2.3.3)