Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 034 (The Believer Considers Himself Dead to Sin)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)

1. വിശ്വാസി പാപത്തിനു തന്നില്‍ത്തന്നെ മരിച്ചവനായി എണ്ണുന് (റോമര്‍ 6:1-14)


റോമര്‍ 6:5-11
5 അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. 6 നാം ഇനി പാപത്തിനടിമപ്പെടാതവണ്ണം പാപശരീരത്തിന് നീക്കംവരേണ്ടതിന് നമ്മുടെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. 7 അങ്ങനെ മരിച്ചവന്‍ പാപത്തില്‍നിന്ന് മോചനം പ്രാപിച്ചിരിക്കുന്നു. 8 നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടുകൂടെ ജീവിക്കും എന്ന് വിശ്വസിക്കുന്നു. 9 ക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍ ഇനി മരിക്കയില്ല; മരണത്തിന് അവന്റെ മേല്‍ ഇനി കര്‍ത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ; 10 അവന്‍ മരിച്ചത് പാപസംബന്ധമായി ഒരിക്കലായിട്ട് മരിച്ചു; അവന്‍ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു. 11 അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവര്‍ എന്നും ക്രിസ്തുയേശുവില്‍ ദൈവത്തിന് ജീവിക്കുന്നവര്‍ എന്നും നിങ്ങളെത്തന്നെ എണ്ണുവിന്‍.

നിങ്ങളുടെ അശുദ്ധമായ പാപങ്ങള്‍ നിമിത്തമാണ് ക്രിസ്തു ക്രൂശില്‍ മരിച്ചതെന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? നിങ്ങളുടെ പാപത്തിന്റെ ഫലമായി നിങ്ങള്‍ മരിച്ച് നിത്യനരകത്തില്‍ യാതനപ്പെടേണ്ടവരായിരുന്നു. എന്നാല്‍ നിങ്ങളുടെ പാപത്തിന്റെ കുറ്റം ഏറ്റെടുത്തുകൊണ്ട് നിങ്ങള്‍ക്കുവേണ്ടി ക്രൂശിലെ ശാപകരമായ മരണം അവന്‍ ഏറ്റെടുത്തു.

യേശുക്രിസ്തുവിന്റെ രക്ഷണ്യവേലയെയും സ്നേഹത്തെയും നിങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍, നിങ്ങളുടെ പാപത്തെക്കുറിച്ച് നിങ്ങള്‍ ലജ്ജിക്കുമായിരുന്നു; മേലാല്‍ പാപം നിങ്ങള്‍ ചിന്തിക്കയോ പ്രവര്‍ത്തിക്കയോ ഇല്ലായിരുന്നു. അതുമൂലം നിങ്ങള്‍ നിങ്ങളെത്തന്നെ വെറുത്ത് ഉപേക്ഷിക്കുമായിരുന്നു. നിങ്ങള്‍ നിങ്ങളെ അംഗീകരിക്കാതെ, നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കപ്പെടുവാന്‍ മനസ്സാകയും ചെയ്യുമായിരുന്നു. നിങ്ങളെത്തന്നെ മരിച്ചുമാറ്റപ്പെട്ടവനായി നിങ്ങള്‍ കരുതുമായിരുന്നു. ഈ ആത്മിക മരണം പ്രായോഗികമാക്കുന്നതിനെക്കാള്‍ നിങ്ങളുടെ ദോഷൈകമായ സ്വയത്തിന്റെ രക്ഷയ്ക്ക് പറ്റിയ മറ്റൊരു മാര്‍ഗ്ഗവുമില്ല. അങ്ങനെ നിങ്ങളുടെ സ്വയത്തിന് മരിക്കുന്നിടത്ത് ക്രിസ്തു നിങ്ങളില്‍ ജീവിക്കും.

സ്വയം പരിത്യജിച്ചിട്ടല്ലാതെ ക്രിസ്തുവിനെ അനുഗമിക്കുവാന്‍ സാധ്യമല്ല. പൌലോസിനൊരു പ്രാരംഭസാക്ഷ്യമുണ്ട്, അത് ഈ ലേഖനത്തില്‍ താന്‍ ആവര്‍ത്തിച്ചുപറയുന്നു: കര്‍ത്താവിനോടുള്ള അനുരൂപത്തില്‍ ജീവിക്കേണ്ടതിന് ഞങ്ങള്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടവന് തനിക്ക് ഇഷ്ടമുള്ള വഴികളില്‍ പോകുവാന്‍ സാധ്യമല്ല. അവന്‍ തേജസ്കരിക്കപ്പെട്ടവനും, അനേക കാര്യങ്ങള്‍ക്ക് മരിച്ചുകൊണ്ടിരിക്കുന്നവനുമത്രെ.

ക്രൂശിക്കപ്പെട്ട കര്‍ത്താവില്‍ വിശ്വസിപ്പാന്‍ തുടങ്ങിയതുമുതലാണ് നമ്മില്‍ ഈ മരണം സംഭവിപ്പാന്‍ തുടങ്ങിയത് എന്ന് പൌലോസ് സാക്ഷിക്കുന്നു. കര്‍ത്താവിന്റെ മരണത്തോടേകീഭവിച്ച ആ നിമിഷത്തില്‍, അവന്റെ മരണം നമ്മുടെ മരണമെന്ന് നാം ഏറ്റുപറയുകയുണ്ടായി. ന്യായമായും നാം മരിച്ചുകഴിഞ്ഞു; ഈ ലോകജീവിതത്തെക്കുറിച്ച് മേലാല്‍ യാതൊരു താല്‍പര്യങ്ങളും നമുക്കില്ല, കാരണം ദൈവത്തിന്റെ ക്രോധം നമ്മെ ക്രിസ്തുവില്‍ മുഴുവനായും തകര്‍ത്തിരിക്കുന്നു.

മരിച്ച വ്യക്തിക്ക് യാതൊരുവിധ അവകാശങ്ങളും മൌലിക നിയമപ്രകാരം ലഭിക്കാത്തതുപോലെ, മരിച്ചവന്റെ മേല്‍ ന്യായപ്രമാണത്തിന് ഇനിമേല്‍ യാതൊരു അധികാരവുമില്ല. നമ്മുടെ ദുഷ്ടശരീരത്തെ മരിച്ചതായി കണക്കാക്കുന്നതുകൊണ്ട് പരീക്ഷകള്‍ക്കും ഈ ശരീരത്തില്‍ സ്ഥാനമില്ല.

എങ്കിലും ഏതാണ്ടു മരിച്ചവരോ, പകുതി മരിച്ചവരോ ആയി അല്പം ശ്വാസം അവശേഷിക്കുന്ന പലരുമുണ്ട്, അങ്ങനെയുള്ളവര്‍ ഇപ്പോഴും നടപ്പാന്‍ പ്രാപ്തരാണ്. എന്നാല്‍ മരിച്ച ഒരുവന്‍ തന്റെ ജീര്‍ണ്ണിച്ച ശരീരവുമായി എഴുന്നേറ്റ് നിങ്ങളുടെ തെരുവിലൂടെ നടക്കുന്നത് ഒന്ന് ചിന്തിക്കുക! അവനെയുള്ള ദുര്‍ഗന്ധം നിമിത്തം എല്ലാവരും അവനെ വിട്ടോടിപ്പോകും ഒരു വിശ്വാസി തന്റെ പഴയ പാപങ്ങളിലേക്ക്, മടങ്ങിപ്പോകുക, പഴയ ശരീരത്തെ വീണ്ടും ധരിക്കുക, തന്റെ മ്ളേച്ഛമായ മോഹങ്ങള്‍ക്ക് വീണ്ടും അധീനപ്പെടുക എന്നൊക്കെപ്പറയുന്നതിനെക്കാള്‍ ഹീനമായി മറ്റൊന്നുമില്ല. സ്വയംപരിത്യാഗിയായി തുടരുന്നത് നമ്മുടെ വിശ്വാസത്തിന്റെ സ്ഥിതിയെ കാണിക്കയാകുന്നു. എല്ലായ്പ്പോഴും ക്രിസ്തുവില്‍ മരിച്ചവരായി നാം നമ്മെ കാണേണ്ടതാണ്.

പഴയ മനുഷ്യനെ ഉരിയുക, നമ്മെത്തന്നെ മരിച്ചവരായും ക്രൂശിക്ക പ്പെട്ടവരായും എണ്ണുക എന്നിങ്ങനെയുള്ള നിഷേധാത്മകമായ സാധ്യതകള്‍ മാത്രമല്ല നമ്മുടെ വിശ്വാസത്തിനുള്ളത്. നമ്മുടെ വിശ്വാസം ക്രിയാത്മകവുമാണ്. ക്രിസ്തുവിന്റെ സ്നേഹത്തില്‍ നമ്മെ അവനോടേകീഭവിപ്പിക്കുന്നതും അവന്റെ പുനരുത്ഥാനത്തിനും, വിജയത്തിനും, ശക്തിക്കും നമ്മെ പങ്കാളികളാക്കിത്തീര്‍ക്കുന്നതുമായ ജീവിത വിശ്വാസമാണത്. ക്രിസ്തു പാറകളെയും ഭിത്തികളെയും കടന്ന് നിശ്ശബ്ദമായി തന്റെ ആത്മിക ശരീരത്തോടെ പുറത്തുവന്നതുപോലെ, യേശുവില്‍ വിശ്വസിക്കുന്നവന്‍ ക്രിസ്തുവിനെ ധരിക്കുകയും അവനെ മുറുകെ പിടിക്കുന്നവനിലേക്ക് കര്‍ത്താവില്‍നിന്നും നിത്യജീവന്റെ ധാര ഒഴുകുന്നുവെന്നറിയുകയും ചെയ്യുന്നു.

ക്രിസ്തു ഒരിക്കലും മരിക്കുന്നില്ല, അവന്‍ മരണത്തെ ജയിച്ചിരിക്കുന്നു. മരണം എന്ന ഈ യഥാര്‍ത്ഥ പ്രതിയോഗിക്ക് നമ്മുടെ കര്‍ത്താവിന്റെ മേല്‍ യാതൊരു അധികാരവുമില്ല. ക്രിസ്തു ദൈവത്തിന്റെ കുഞ്ഞാടായി നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ച് നമ്മുടെ നിത്യജീവനെ സ്ഥാപിതമാക്കി. ദൈവത്തെയും മനുഷ്യനെയും ശുശ്രൂഷിക്കേണ്ടതിനാണവന്‍ മരിച്ചത്. ദൈവത്തിനും മനുഷ്യനും വേണ്ടി ഇന്നും എത്രമാത്രം അവിടുന്നു തന്റെ ജീവനെ നല്കുന്നു. അനേകര്‍ വീണ്ടുംജനനത്താല്‍ തന്റെ പുത്രന്മാരും പുത്രിമാരുമായിത്തീര്‍ന്നിട്ട് തങ്ങളുടെ നല്ല ജീവിതത്തിലൂടെ ദൈവത്തിന്റെ നിത്യനാമത്തെ വിശുദ്ധീകരിക്കേണ്ടതിന് പിതാവിന്റെ മഹത്വത്തിനായി അവന്‍ എന്നേക്കും ജീവിക്കുന്നു.

ക്രിസ്തുവും നാമും തമ്മില്‍ ശ്രദ്ധേയമായ വ്യത്യാസമുണ്ട്. അവന്‍ നിത്യത മുതല്‍ക്കെ വിശുദ്ധനാണ്. അവനിലുള്ള നമ്മുടെ വിശ്വാസവും ഏകീഭാവവും മൂലമാണ് ആ വിശുദ്ധി നാം പ്രാപിച്ചത്. ദൈവത്തെ സേവിക്കുവാന്‍ നമ്മോടാവശ്യപ്പെടുന്ന അപ്പോസ്തലന്‍ ക്രിസ്തുവില്‍ അവനെ സേവിപ്പാന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. നമ്മുക്കു സ്വതവെ പരിശുദ്ധനായ ദൈവത്തെ സമീപിക്കുവാനുള്ള യോഗ്യതയില്ല, എന്നാല്‍ എവിടെ രക്ഷിതാവില്‍ നാം മറയുന്നുവോ, നമ്മുടെ സ്വാര്‍ത്ഥത അവന്റെ സ്നേഹത്തില്‍ മരിക്കുന്നുവോ, എവിടെ നാം അവനില്‍ തുടരുന്നുവോ അവിടെ അവന്റെ ശക്തി, ദയ, സന്തോഷം എന്നിവ നമ്മില്‍ പ്രാവര്‍ത്തികമാകയും, നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം നമ്മുടെ ബലഹീനതകളെ നാം അതിജീവിക്കുകയും ചെയ്യുന്നു. വിശ്വാസത്താലും തകര്‍ന്ന മനസ്സാലും ഈ ആനുകൂല്യത്തിനു നാം പങ്കാളികളാവുകയാണ്. സത്യമായിട്ടും അവന്റെ മരണ അടക്ക പുനരുത്ഥാനങ്ങളില്‍ നിങ്ങള്‍ പങ്കാളികളായിത്തീര്‍ന്നിരിക്കുന്നു എന്നുള്ള കാര്യം നിങ്ങള്‍ വിശ്വസിക്കുന്നുവോ?

പ്രാര്‍ത്ഥന: പരിശുദ്ധനായ കര്‍ത്താവേ, അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി ക്രൂശില്‍ പ്രതിപകരമായല്ലോ? എന്റെ പാപത്തിന്റെ ശിക്ഷാവിധി അവിടുന്നു വഹിച്ചു. വലിയതും മഹത്തരവുമായ ഈ രക്ഷയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. എന്റെ സ്വയംപരിത്യാഗം എന്നില്‍ പൂര്‍ണ്ണമാക്കണമേ. അവിടുത്തെ മരണത്തില്‍ ഞാന്‍ മരിച്ചുവെന്ന് എണ്ണുവാന്‍തക്കവണ്ണം ഞാന്‍ മരണത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു എന്നുള്ള പരിജ്ഞാനം എനിക്ക് നല്കണമേ. അവിടുത്തെ കഷ്ടാനുഭവങ്ങള്‍ക്കും ഉദ്ദേശ്യങ്ങള്‍ക്കുമായി സ്തോത്രം. ഞാന്‍ നിന്നില്‍ ജീവിക്കേണ്ടതിനും, നിന്റെ പിതാവിനെ മഹത്വപ്പെടുത്തി വിശ്വാസത്താല്‍ നിന്നോടൊന്നായി തീരേണ്ടതിനും നിന്റെ ജീവനെ എന്നില്‍ പകര്‍ന്നതുകൊണ്ട് ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു. കുറ്റവാളികളില്‍നിന്നും അവിടുത്തേക്ക് വിശുദ്ധന്മാരെ വേര്‍തിരിക്കുന്നുവല്ലോ. അവിടുത്തെ കൃപ എത്രയോ ശ്രേഷ്ഠം! ഞങ്ങളുടെ ആരാധനയും ജീവിതവും അവിടുത്തേക്കായി സമര്‍പ്പിക്കുന്നു.

ചോദ്യം:

  1. നാം ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ട് അവന്റെ ജീവനില്‍ ഉയിര്‍ത്തെഴുന്നേറ്റത് എങ്ങനെ?

www.Waters-of-Life.net

Page last modified on January 21, 2013, at 09:53 AM | powered by PmWiki (pmwiki-2.3.3)