Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 033 (The Believer Considers Himself Dead to Sin)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)

1. വിശ്വാസി പാപത്തിനു തന്നില്‍ത്തന്നെ മരിച്ചവനായി എണ്ണുന് (റോമര്‍ 6:1-14)


റോമര്‍ 6:1-4
1 ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ~ഒരുനാളും അരുത്. 2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നത് എങ്ങനെ? 3 അല്ല, യേശുക്രിസ്തുവിനോട് ചേരുവാന്‍ സ്നാനമേറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനമേറ്റിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ട് പിതാവിന്റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തില്‍ നടക്കേണ്ടതിനു തന്നെ.

കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവന്‍ നീതീകരിക്കപ്പെടുകയും തന്നിമിത്തം ദൈവക്രോധത്തിന്റെ ശിക്ഷാവിധിയില്‍നിന്നും വിടുവിക്കപ്പെടുകയും ചെയ്യുന്നു എന്ന് ഒന്നുമുതല്‍ അഞ്ചുവരെ അദ്ധ്യായങ്ങളിലൂടെ പൌലോസ് വിവരിച്ചുതന്നു. ഈ നീതീകരണം മുഖാന്തരം നമുക്ക് ദൈവത്തോടു സമാധാനമുണ്ടെന്നും അതുനിമിത്തം നാം ലോകത്തെ സ്നേഹിക്കേണ്ടതാണെന്നും പൌലോസ് വിശദീകരിക്കുന്നു.

പ്രാരംഭമായ ഈ വിശദീകരണത്തിനുശേഷം സൌജന്യമായ നീതീകരണത്തിന്റെ ശത്രുക്കളായവര്‍ ദൈവദൂഷകമായി ചോദിച്ച ഒരു ചോദ്യത്തിന് പൌലോസ് മറുപടി പറയുകയാണ്: ആകയാല്‍ കൃപ പെരുകേണ്ടതിനും ദൈവത്തിന്റെ വിശ്വസ്തത വെളിപ്പെടേണ്ടതിനും നാം പാപം ചെയ്തുകൊണ്ടിരിക്ക എന്നോ?

ദോഷകരമായ ഈ ചോദ്യത്തിനുള്ള മറുപടിയില്‍, നമ്മുടെ ജീവിതത്തിലെ പാപത്തിന്മേല്‍ ആത്യന്തികമായി വിജയം കണ്ടെത്തുവാനുള്ള മാര്‍ഗ്ഗത്തിലേക്കുള്ള വഴിതെളിയിക്കയാണ് പൌലോസ് അപ്പോസ്തലന്‍. താഴെപ്പറയുന്ന ഭാഗം വായിച്ചു ജീവിതത്തില്‍ പ്രായോഗികതയില്‍ വരുത്താന്‍ യാതൊരു വിശ്വാസിക്കും നിവാരണമുണ്ടാകയില്ല. സൈദ്ധാന്തികമായ ഒരു വിവരണമല്ല; പ്രായോഗിക വിശുദ്ധിക്കുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ഇവിടെ നല്കപ്പെടുന്നത്.

നിങ്ങള്‍ അറിയപ്പെടുന്നതായ നിങ്ങളുടെ പാപങ്ങളോടു പോരാടി അതിനെ ജയിക്കുന്നതിനെപ്പറ്റിയല്ല അപ്പോസ്തലന്‍ (പൌലോസ്) പറയുന്നത്; കാരണം യാതൊരുവനും സ്വന്ത പാപങ്ങളുടെ മേല്‍ വിജയം വരിക്കാനാവില്ല എന്ന് പൌലോസിനറിയാമായിരുന്നു. നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുവാനുള്ള ആഹ്വാനവുമല്ലത്, മറിച്ച് നമ്മുടെ പഴയ സ്വയത്തിനും മോശപ്പെട്ട സ്വഭാവങ്ങള്‍ക്കും മരിക്കുവാനുള്ള ഒരാഹ്വാനമാണത്.

നമ്മിലുള്ള പാപസ്വഭാവത്തിന് നാം മരിക്കുന്നത് എങ്ങനെ? ദോഷത്തെ പ്രയാസമില്ലാതെ നശിപ്പിക്കാം എന്ന ഭാവേന "നാം മരിച്ചിരിക്കുന്നു'' എന്ന് പൌലോസ് ഉത്തരം പറയുന്നു. മരണത്തിന്റെ പ്രവൃത്തി അവസാനിച്ചിരിക്കുന്നു എന്ന ആശയത്തില്‍ ഭൂതകാലത്തിലാണ് പൌലോസ് ഇത് പ്രയോഗിച്ചിരിക്കുന്നത്. നമ്മുടെ സ്വന്തതാല്‍പര്യത്തെ ആശ്രയിച്ചല്ല അത്; അതിനുവേണ്ടി നാം ഇനി പോരാടേണ്ടതുമില്ല.

നമ്മുടെ സ്നാനം ദുഷ്ട (പഴയ) മനുഷ്യന്റെ അടക്കത്തെയും സ്വാര്‍ത്ഥതയുടെ മരണത്തെയുമത്രെ അര്‍ത്ഥമാക്കുന്നത്. ക്രിസ്തീയ സ്നാനം കേവലം ബാഹ്യമായ ഒരാചാരമോ, ബാഹ്യശുദ്ധീകരണമോ, ശരീരത്തിന്റെ കഴുകലോ അല്ല. അത് ഒരു ന്യായവിധിയാണ്, മരണ അടക്കത്തിന്റെ ന്യായവിധി. നിങ്ങളുടെ സ്നാനത്തില്‍ കര്‍ത്താവ് നിങ്ങളുടെ മേല്‍ മരണവിധി പുറപ്പെടുവിച്ചതായി നിങ്ങള്‍ സാക്ഷിക്കുന്നു; നിമജ്ജനത്താല്‍ നിങ്ങള്‍ അതിനു വിധേയനായി ഭവിക്കുന്നു. അവയവങ്ങളെ മരിപ്പിക്കുക, പഴയ മനുഷ്യനെ ഉരുതിരിഞ്ഞുകളയുക എന്നിവ പ്രായോഗികതലത്തില്‍ ജഡത്തിലല്ല ആത്മാവിലാണ് നടക്കേണ്ടത്. ക്രിസ്തുവിന്റെ പ്രായശ്ചിത്തമരണത്തെ അംഗീകരിച്ചതുകൊണ്ട് സംഭവിക്കേണ്ട കാര്യമാണത്. സ്നേഹത്തിന്റെ ഉടമ്പടിയാല്‍ ക്രിസ്തുവിനോടുള്ള നമ്മുടെ ആത്യന്തികമായ ഏകീഭാവത്തെയാണ് നമ്മുടെ സ്നാനംകൊണ്ടര്‍ത്ഥമാക്കുന്നത്.

ക്രിസ്തു നമ്മുടെ പാപത്തിനു നീക്കംവരുത്തിയപ്പോള്‍ നമ്മുടെ അഹന്തയ്ക്ക് നാം അവനോടുകൂടെ മരിക്കയുണ്ടായി. ക്രൂശ് എന്നുവെച്ചാല്‍ പാപിയുടെ മേല്‍ സംഭവിച്ച മുറിവെന്നര്‍ത്ഥം. വിശ്വസിക്കുന്നവന്‍ തന്നെത്താന്‍ ത്യജിച്ച് നാള്‍തോറും ക്രൂശെടുത്തുകൊണ്ട് ഏതു മനുഷ്യനും അനുദിനം നാശയോഗ്യന്‍ എന്നേറ്റുപറയുന്നു. മനഃശാസ്ത്രപരമായ ഒരു പോരാട്ടത്തിന്റെ ഫലമല്ല നമ്മുടെ മരണം. 'നിവൃത്തിയായി' എന്നുള്ള ക്രൂശിലെ കര്‍ത്താവിന്റെ നിലവിളിയില്‍ കഴിഞ്ഞകാലത്ത് സംഭവിച്ചതാണത്. നിങ്ങള്‍ അത് വിശ്വസിക്കുമെങ്കില്‍ പാപത്തിന്റെ ശക്തിയില്‍നിന്ന് നിങ്ങള്‍ വിടുവിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യും.

തന്റെ മരണത്താലും അടക്കത്താലും നമ്മെ തന്റെ മരണത്തോടും അടക്കത്തോടും ഏകീഭവിപ്പിച്ച കര്‍ത്താവ് തന്റെ പുനരുത്ഥാനത്തോടും നമ്മെ ഏകീഭവിപ്പിച്ച് തന്റെ നിത്യജീവനെ നമുക്ക് നല്കിയിരിക്കുന്നു. നമ്മുടെ സ്വയംപരിത്യാഗത്തെ കൂടാതെ ക്രിസ്തുവിന്റെ സ്വന്തജീവനോടും നാം ഏകീഭാവമുള്ളവരായിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് നമ്മുടെ വിശ്വാസത്തിന് ഉപദേശം, അറിവ് ഇത്യാദി അര്‍ത്ഥങ്ങള്‍ മാത്രമല്ല, ക്രിസ്തു നമ്മില്‍ ഉരുവാക്കപ്പെട്ടതുപോലെ നമ്മില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ശക്തിയെന്നും അതിനര്‍ത്ഥമുണ്ട്. നമ്മുടെ ശരീരത്തിലെ ദുഷ്ടതകളെ അതിജീവിച്ചുകൊണ്ട് അവന്‍ നമ്മില്‍ വളരുന്നു; പ്രവര്‍ത്തിക്കുന്നു; ജയാളിയാകുന്നു.

മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്റെ മഹത്വകരമായ ഒരു വിജയമാണ്. അവന്റെ പുനരുത്ഥാനത്തിലൂടെ അവന്റെ നിത്യമഹത്വവും മാറ്റമില്ലാത്ത നീതിയും താന്‍ പ്രഖ്യാപിക്കയുണ്ടായി. തന്റെ പുത്രന്‍ മുഖാന്തരമുള്ള നിരപ്പിന്റെ ശുശ്രൂഷയെയും, മരണത്തിന്മേലുള്ള അവന്റെ വിജയത്തെയും, അവന്റെ വിശുദ്ധ ജീവിതത്തിന്റെ വെളിപ്പാടിനെയും ദൈവം അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണിത്. ക്രിസ്തുവിന്റെ പുനരുത്ഥാനത്തില്‍ ദൈവശക്തിയുടെ പ്രകടനപത്രിക നാം കാണുന്നു. വിശ്വാസത്താല്‍ ക്രിസ്തുവിനോടേകീഭവിച്ചവരില്‍ ദൈവിക ജീവന്റെ പുതുമയുടെ അനുഭവം പ്രാവര്‍ത്തികമാക്കപ്പെടുന്നു. ക്രൈസ്തവ വിശ്വാസം ഭയത്തിന്റെയോ മരണത്തിന്റെയോ വിശ്വാസമല്ല, അത് പ്രത്യാശയുടെയും, ജീവന്റെയും, ശക്തിയുടെയും വിശ്വാസമത്രെ.

നമ്മുടെ ആരാധനയിലൂടെ നമുക്ക് സമീപസ്ഥനും, നമ്മെക്കുറിച്ച് ചിന്തയുള്ളവനുമായ ഒരു കര്‍ത്താവിനെയത്രെ നാം ആരാധിക്കുന്നത്, ഏറ്റുപറയുന്നത്. അഭേദ്യമായ ബാന്ധവത്താല്‍ അവന്‍ നമ്മോടു ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും, അവിടുത്തെ ശക്തിയുടെ പൂര്‍ണ്ണതയില്‍ അവിടുന്നു നമ്മില്‍ വസിക്കുന്നുവെന്നും, അവിടുന്നു നമ്മോടൊത്തു വസിച്ചുകൊണ്ട് വിശുദ്ധ ജീവിതത്തിനായി നമ്മെ ഉത്സാഹിപ്പിക്കുന്നുവെന്നും നാം അനുദിനം ഏറ്റുപറയുന്നു. അങ്ങനെ നിങ്ങളുടെ സ്നാനം ക്രിസ്തുവിന്റെ മരണ, അടക്ക, പുനരുത്ഥാനത്തില്‍ നിങ്ങള്‍ക്കുള്ള ഏകീഭാവത്തെയും, നിങ്ങളുടെ വിശ്വാസം പുതിയ ഉടമ്പടിയെയും കാണിക്കുന്നു. ക്രിസ്തുവിനോടേകീഭവിച്ചവന്‍ താന്‍ ക്രിസ്തുവിനോടുകൂടെ അവന്റെ ക്രൂശില്‍ മരിച്ചു, പുതുജീവിതത്തിനായിട്ട് അവനില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, അവിടുന്നു ക്രൂശില്‍ എന്റെ മരണത്തെ നിവര്‍ത്തിച്ച് നിന്റെ പുനരുത്ഥാനത്തില്‍ എന്റെ ജീവനെ പ്രഖ്യാപിച്ചല്ലോ. അങ്ങയോടുകൂടെ മരിച്ച് അങ്ങയോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റ സകല വിശുദ്ധന്മാരോടുംകൂടെ ഞാന്‍ അങ്ങയെ ആരാധിക്കുന്നു. മഹത്വത്തിന്റെ പിതാവേ, അവിടുത്തെ മഹത്വം പുത്രന്റെ പുനരുത്ഥാനത്തിലൂടെ ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നതുകൊണ്ട് ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. അവിടുത്തെ കൃപയില്‍ നിലനില്പാനും, കല്പനകളെ വിശുദ്ധിയിലും, സത്യത്തിലും, സ്നേഹത്തിലും, സഹിഷ്ണുതയിലും പാലിപ്പാനും ഞങ്ങളെ സഹായിക്കണമേ. അവിടുത്തെ ജീവന്‍ സകല വിശ്വാസികളിലും വെളിപ്പെടുവാന്‍ അങ്ങ് സഹായിക്കണമേ.

ചോദ്യം:

  1. സ്നാനത്തിന്റെ അര്‍ത്ഥം എന്താണ്?

നിങ്ങളില്‍ ഓരോരുത്തന്‍ പാപങ്ങളുടെ മോചനത്തിനായി മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം ഏല്പിന്‍, എന്നാല്‍
പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങള്‍ക്ക് ലഭിക്കും.

(അ. പ്ര. 2:38)

www.Waters-of-Life.net

Page last modified on January 21, 2013, at 09:52 AM | powered by PmWiki (pmwiki-2.3.3)