Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 035 (The Believer Considers Himself Dead to Sin)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)

1. വിശ്വാസി പാപത്തിനു തന്നില്‍ത്തന്നെ മരിച്ചവനായി എണ്ണുന് (റോമര്‍ 6:1-14)


റോമര്‍ 6:12-14
12 ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറ് ഇനി വാഴരുത്. 13 നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന് സമര്‍പ്പിക്കയും അരുത്. നിങ്ങളെത്തന്നെ മരിച്ചിട്ട് ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന് സമര്‍പ്പിച്ചുകൊള്‍വിന്‍. 14 നിങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രെ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ.

പാപത്തിന്റെ ശക്തിയില്‍നിന്ന് വിടുവിക്കപ്പെട്ട് ക്രിസ്തുവിനോടുള്ള കൂട്ടായ്മയില്‍ സ്ഥിരപ്പെട്ടവര്‍, പാപത്തെ വെറുക്കുകയും, അതിനോടു മടുപ്പുകാണിക്കുകയും, അത് ചെയ്യുവാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നു. മോഹം ശക്തിയുള്ളതാണ്, എന്നാല്‍ സ്നേഹം അതിനെക്കാള്‍ ശക്തമാണ്. സുവിശേഷത്തില്‍ നിലനില്ക്കുകയും പ്രാര്‍ത്ഥനയില്‍ പോരാടുകയും ചെയ്യുന്നവന്‍ അവന്റെ ശരീരത്തിന്റെയും ആത്മാവിന്റെയും ആഗ്രഹങ്ങള്‍ക്കെതിരെ പോരാടുവാന്‍ ശക്തി പ്രാപിക്കുന്നു. അവന്‍ സ്വയം സേവിക്കുകയോ, തെറ്റായ ഒരുപദേശത്തെ അനുഗമിക്കുകയോ അല്ല, ദോഷകരമായ പ്രവൃത്തികളില്‍നിന്ന് മനഃപൂര്‍വ്വമായി അകന്നുനില്ക്കയത്രെ ചെയ്യുന്നത്. പരീക്ഷിക്കപ്പെടുവാനുള്ള ആഹ്വാനത്തിന് മേലാല്‍ അവന്‍ ചെവിക്കൊടുക്കുന്നില്ല, എന്തെന്നാല്‍ ജയാളിയായ ക്രിസ്തുവിനോടുള്ള നിരന്തര കൂട്ടായ്മയിലാണവന്‍. അവന്റെ ശക്തി നിങ്ങളുടെ ശരീരത്തിലെ എല്ലാ മരണതാല്‍പര്യങ്ങളെയും മറികടക്കുന്ന ശക്തിയാണ്. ലോകത്തിന്റെ എല്ലാ തത്വജ്ഞാനങ്ങളെക്കാളും ശ്രേഷ്ഠമായ ജ്ഞാനത്താല്‍ പരിശുദ്ധാത്മാവ് നിങ്ങളെ ജ്ഞാനപൂര്‍ണ്ണരാക്കുന്നു.

എല്ലാ ദോഷപ്രവൃത്തികള്‍, പുസ്തകങ്ങള്‍, സിനിമകള്‍, അശുദ്ധ കൂട്ടുകെട്ടുകള്‍ എന്നിവകളില്‍നിന്നും മനഃപൂര്‍വ്വമായി ഒഴിഞ്ഞിരിക്കുക. ക്രിസ്തുവിനോടുള്ള നിങ്ങളുടെ കൂട്ടായ്മാബന്ധത്തില്‍നിന്നും അവ നിങ്ങളെ അകറ്റിക്കളയരുത്. നിങ്ങളുടെ പാപത്തിന്റെ ശക്തിയിലല്ല, ക്രിസ്തുവിലും അവന്റെ രക്ഷയുടെ ശക്തിയിലും ആശ്രയിക്കുക.

നിങ്ങള്‍ ദൈവത്തിന്റെ വകയാണ്. നിങ്ങള്‍ അവന്റെ ആത്മാവിനാല്‍ ജീവിക്കുന്നു; നിത്യമായ സത്യത്തെ അനുഭവമാക്കിയിരിക്കുന്നു. ദൈവത്തെക്കൂടാതെയുള്ള വഴികളെപ്പറ്റി എങ്ങനെ നിങ്ങള്‍ക്ക് ചിന്തിക്കാനാവും? വിശുദ്ധ യുദ്ധത്തിനായി ഒരുക്കപ്പെട്ട ഒരു യോദ്ധാവിനെപ്പോലെ, നിങ്ങളെത്തന്നെ കര്‍ത്താവിന്റെയടുക്കല്‍ കൊണ്ടുവരിക. നിങ്ങളുടെ സമയം, ശക്തി, ധനം ഇതെല്ലാം അവന് സമര്‍പ്പിക്കുക. നിങ്ങളുടെ അര്‍പ്പണം ഒരു ഉദ്യോഗമല്ല; ഒരു പദവിയും, സന്തോഷവും, ഒരു സ്തോത്രവുമാണ്. എവിടെയാണ് നിങ്ങള്‍ കര്‍ത്താവിന്റെ വേല ചെയ്യേണ്ടത് എന്ന് കര്‍ത്താവിനോട് ചോദിക്കുക. കൊയ്ത്ത് വളരെയുണ്ട് സത്യം, വേലക്കാരോ ചുരുക്കം. അതുകൊണ്ട് കൊയ്ത്തിനായി വേലക്കാരെ അയക്കേണ്ടതിന് കൊയ്ത്തിന്റെ യജമാനനോട് യാചിക്കുക. തത്രപ്പെട്ടും ശാഠ്യത്തോടുമല്ല, അവന്റെ നടത്തിപ്പിനായി സമര്‍പ്പിച്ച്അവിടുത്തെ ഇഷ്ടംപോലെ വേല ചെയ്യുക. അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ച അനേകര്‍ നിങ്ങള്‍ മുഖാന്തരമായി ജീവിക്കേണ്ടതുണ്ട്. അതുകൊണ്ട് നിങ്ങളുടെ ശരീരങ്ങളെയും, നിങ്ങള്‍ക്കുള്ള സകലത്തെയും നീതിയുടെ ആയുധങ്ങളായി ദൈവത്തിനു സമര്‍പ്പിക്കുക.

നിങ്ങള്‍ പാപത്തില്‍ മരിച്ചവരായിരുന്നു, ഇപ്പോഴോ ക്രിസ്തുവില്‍ ജീവിക്കുന്നു. ആകയാല്‍, നന്ദികരേറ്റുവാന്‍ മറക്കരുത്. നിങ്ങളുടെ കൃപാവരങ്ങള്‍ അനേകരുടെ രക്ഷയ്ക്കായി ഉപയോഗപ്പെടുത്തേണ്ടതിന് ദൈവത്തിങ്കലേക്ക് മടക്കിക്കൊണ്ടുവരിക. പരിശുദ്ധനായവന്‍ ക്രിസ്തുവിനുവേണ്ടി നിങ്ങളെ കൊള്ളാകുന്നവരാക്കി നിങ്ങളുടെ ബലഹീനതയെ ശക്തീകരിച്ച് അവന്റെ നീതിയുടെ ശക്തിയെ മഹത്വപ്പെടുത്തുവാനായി നിങ്ങളെ പറഞ്ഞയക്കും. സംശയിക്കരുത്! അപ്പോസ്തലനായ പൌലോസ് തന്നെത്തന്നെ ക്രിസ്തുവിന്റെ ബന്ധിതദാസന്‍ എന്നത്രെ സംബോധന ചെയ്തത്. കര്‍ത്താവിനുവേണ്ടി എന്നേക്കും ശുശ്രൂഷ ചെയ്യുവാന്‍ എപ്പോഴാണ് താങ്കള്‍ അവനെ പിന്‍പറ്റുന്നത്?

പൌലോസിനെപ്പോലെ ദൈവസ്നേഹത്തിന്റെ കൂട്ടായ്മയില്‍ സേവ ചെയ്യുന്ന ഏവരും അനുദിനം പരിശുദ്ധാത്മാവിന്റെ ശക്തി അനുഭവിച്ചറിയുന്നവരാണ്. അവരുടെ ഹൃദയത്തിലുണ്ടായ മാറ്റം അവര്‍ക്കറിയാം. നിങ്ങളുടെ ഹൃദയകവാടത്തില്‍ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നത് ഇനി പാപമല്ല; ക്രിസ്തു താന്‍ തന്നെ നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നു. അവന്‍ നമ്മുടെ ഹൃദയത്തില്‍ വസിപ്പാന്‍ തുടങ്ങിയതോടെ നമ്മുടെ ജീവിതത്തിന് ഒരു പുതിയ തുടക്കം കുറിക്കയായി. കര്‍ത്താവിന്റെ കല്പന കളെ പ്രമാണിക്കുന്നത് മേലാല്‍ അസാധ്യമായ ഒരു പ്രവൃത്തിയല്ല; പരിശുദ്ധാത്മപ്രേരണയാല്‍ സന്തോഷത്തോടെ അത് പ്രമാണിപ്പാന്‍ നാം വാഞ്ഛിക്കുന്നു. ഏതു വിശ്വാസിയും കൃപയുടെ ശക്തി ദാനമായി പ്രാപിച്ചവനാണ്. മരണവും ദ്രവത്വവും ഇനിമേല്‍ അവനില്‍ വാഴുന്നില്ല. നമ്മുടെ ഹൃദയങ്ങളെ ഭരിക്കുന്നത് ക്രിസ്തുവും അവന്റെ കൃപയും മാത്രമത്രെ ആശുന്നു.

പ്രാര്‍ത്ഥന: കര്‍ത്താവായ ദൈവമേ, അവിടുന്നു ഞങ്ങളുടെ മര്‍ത്യശരീരത്തിലേക്ക് വന്ന് ഞങ്ങളെ നിത്യജീവനു പങ്കാളികളാക്കിയതുകൊണ്ട് ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു. അവിടുന്നു ഞങ്ങളുടെ മനസ്സിലും ഹൃദയത്തിലും വാഴുന്നു. ഞങ്ങളുടെ സകല ധനവും, ശക്തിയും, ബലവുംകൊണ്ട് അങ്ങയെയും അവിടുത്തെ പിതാവിനെയും വാഴ്ത്തുവാന്‍തക്കവണ്ണം ഞങ്ങളെ സല്‍സ്വഭാവമുള്ളവരാക്കണമേ. അവിടുത്തെ എല്ലാ മക്കളോടുംകൂടെ അങ്ങയുടെ സ്നേഹത്തിന്റെ ബന്ധിത ദാസന്മാരായി ഞങ്ങളെ പരിഗണിക്കണമേ.

ചോദ്യം:

  1. നമ്മെത്തന്നെയും നമ്മുടെ അവയവങ്ങളെയും ദൈവത്തിനു നീതിയുടെ ആയുധങ്ങളായി സമര്‍പ്പിക്കുന്നതെങ്ങനെ?

അതുകൊണ്ട് എനിക്ക് ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി
എല്ലായ്പ്പോഴും ഉണ്ടായിരിപ്പാന്‍ ഞാന്‍ ശ്രമിക്കുന്നു.

(അ. പ്ര: 24:16)

www.Waters-of-Life.net

Page last modified on January 21, 2013, at 09:54 AM | powered by PmWiki (pmwiki-2.3.3)