Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 121 (Jesus appears to the disciples)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)

2. മാളികമുറിയില്‍ ശിഷ്യന്മാര്‍ക്കു യേശു പ്രത്യക്ഷനാകുന്നു (യോഹന്നാന്‍ 20:19-23)


യോഹന്നാന്‍ 20:21
21യേശു പിന്നെയും അവരോട്: നിങ്ങള്‍ക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു.

"നിങ്ങള്‍ക്കു സമാധാനം" എന്നതു യേശു ആവര്‍ത്തിച്ചപ്പോള്‍, പാപപരിഹാരബലിയും അനുരഞ്ജനവുമായിരുന്നു അവന്റെ മനസ്സില്‍, ദുഷ്ടരായ മനുഷ്യകുലത്തിനു പൂര്‍ണ്ണമായ രക്ഷ വിളംബരം ചെയ്യുന്ന സമാധാനവാഹകരായിരിക്കാന്‍ അവരെക്കുറിച്ച് അവന്‍ ആഗ്രഹിച്ചു. സകല മനുഷ്യരുടെ പാപം ദൈവം ക്രൂശില്‍ ക്ഷമിച്ചു. ഈ പുതിയ യാഥാര്‍ത്ഥ്യം കുറ്റവാളികള്‍ക്കു പാപക്ഷമയും, വിശ്വാസികള്‍ക്കു ന്യായവിധി ഒഴിഞ്ഞു പോയതും നാശത്തില്‍നിന്നുള്ള സ്വാതന്ത്യ്രത്തിന്റെ പ്രത്യാശയുമാണ്. പാപികളോടു ദൈവത്തിന്റെ സമാധാനം പ്രസംഗിക്കുന്നതിനാണു യേശു അനുയായികളെ ലോകത്തിലേക്കു അയച്ചത്.

ദൈവകൃപയാല്‍ രക്ഷിക്കപ്പെട്ടവര്‍ക്കെല്ലാം ഹൃദയത്തിനു രൂപാന്തരമുണ്ടായിട്ട് അവരുടെ ശത്രുക്കളോടു ക്ഷമിക്കാനാവും - ദൈവം തങ്ങളോടു ക്ഷമിച്ചതുപോലെ. അനീതി ചെയ്യുന്നതിനെക്കാള്‍, യോഗ്യമായത് ആ വ്യക്തികള്‍ തിരഞ്ഞെടുക്കും. അങ്ങനെയവര്‍ക്കു തങ്ങളുടെ ചുറ്റുപാടുകളില്‍ സ്വര്‍ഗ്ഗത്തിന്റെ സൌരഭ്യം പരത്താനാവും. യേശു അതു പറഞ്ഞിട്ടുണ്ട്, "സമാധാനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും." സുവിശേഷീകരണമെന്നാല്‍ സാഹചര്യങ്ങള്‍ക്കു മാറ്റം വരുത്തലോ, രാജ്യങ്ങള്‍ തമ്മില്‍ ഉപരിപ്ളവമായ സമാധാനമുണ്ടാക്കുന്നതോ അല്ല; മറിച്ചു ജീവിതങ്ങള്‍ക്കു (വ്യക്തികള്‍ക്കു) രൂപാന്തരം വരുന്നതാണ്. അതിനായിട്ടാണു നാം പ്രാര്‍ത്ഥിക്കുന്നത് - കല്ലായ ഹൃദയങ്ങള്‍ മൃദുവാകണം. അത്തരം മാറ്റങ്ങളിലൂടെ രാഷ്ട്രീയമായ മാറ്റങ്ങളുണ്ടാകും.

ശിഷ്യന്മാരുടെ ശുശ്രൂഷയുടെ തലം അവന്റെ നിലവാരത്തിലേക്കു യേശു ഉയര്‍ത്തി, "പിതാവ് എന്നെ അയച്ചതുപോലെ, ഞാനും നിങ്ങളെ അയയ്ക്കുന്നു." എങ്ങനെയാണു ദൈവം തന്റെ പുത്രനെ അയച്ചത്? ഒന്നാമ തായി, പുത്രനെന്ന നിലയില്‍. രണ്ടാമതായി, ദൈവത്തിന്റെ പിതൃത്വവും (fatherhood) പരിശുദ്ധിയും വാക്ക്, പ്രവൃത്തി, പ്രാര്‍ത്ഥന എന്നിവയിലൂടെ പ്രഘോഷിക്കുക. മൂന്നാമതായി, ദൈവവചനത്തിന്റെ ഉടമസ്ഥന്‍ യേശുവാണ്, അവനില്‍ നിത്യസ്നേഹം കവിഞ്ഞൊഴുകുന്നു. ഈ പ്രമാണങ്ങളില്‍ സുവിശേഷീകരണത്തിന്റെ ലക്ഷ്യങ്ങള്‍ നാം കണ്ടെത്തുന്നു. നാം വിശുദ്ധജീവിതം നയിച്ച്, സ്നേഹത്തോടെ അവന്റെ മുമ്പില്‍ കറയില്ലാത്തവരായി നില്ക്കേണ്ടതിനു യേശു മരിക്കുകയും, അതിലൂടെ നമ്മെ ദൈവമക്കളാക്കുകയും ചെയ്തു.

ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്. അവര്‍ നീതീകരിക്കപ്പെട്ട്, വിശുദ്ധീകരിക്കപ്പെട്ട്, അവരുടെ സ്വര്‍ഗ്ഗീയപിതാവിന്റെ സാരാംശത്തെയും സ്നേഹത്തെയും പ്രതിനിധീകരിക്കേണ്ടവരാണ്. അവരുടെ സന്ദേശത്തിന്റെ ആകെത്തുകയാണ് അത് - ക്രിസ്തുവിന്റെ മരണത്താല്‍ പിതാവ് അവരെ ദൈവമക്കളാക്കിത്തീര്‍ത്തു. അവരുടെ പുതിയ പദവിയുടെ വ്യവസ്ഥയാണു ക്രൂശ്, ദത്തെടുപ്പിലേക്കുള്ള വഴി വിശ്വാസവുമാണ്.

യേശു ഒരു ബലിയായി മരിക്കാന്‍ ജനിച്ചതുപോലെ, അവന്റെ അനുയായികളുടെ ജീവിതവും ഒരു ബലിയാണ്. അവര്‍ വീമ്പടിക്കാതെ, തങ്ങള്‍ അത്യുന്നതന്റെയും സകലജനത്തിന്റെയും ദാസന്മാരായി തങ്ങളെത്തന്നെ കണക്കാക്കുന്നു.

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, നീ ഞങ്ങളെ വിളിച്ചതിനായി നിനക്കു നന്ദി. ഞങ്ങളുടെ ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവ മൂലം പിതാവിനെയും നിന്നെയും മഹത്വപ്പെടുത്താനുള്ള യോഗ്യത ഞങ്ങള്‍ക്കില്ല. ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചതിനു നന്ദി. നിന്റെ സമാധാനം മറ്റുള്ള ഹൃദയങ്ങളി ലേക്കു പകരുന്നതിനും, അങ്ങനെ അവര്‍ പ്രകാശിതരായി സത്യമായ ജീവിതം നയിക്കേണ്ടതിനും ഞങ്ങളെ നീ വിശുദ്ധീകരിക്കുന്നു. ക്രിസ്തുവേ, നന്ദി, നീ ഞങ്ങളെ നിന്റെ സ്നേഹത്തിന്റെ പുത്രന്മാരാക്കിയല്ലോ. അങ്ങനെ ഞങ്ങള്‍ നീ ചെയ്തതുപോലെ കരുണയോടെ സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യട്ടെ.

ചോദ്യം:

  1. ശിഷ്യന്മാരെ പുറത്തേക്ക് (ലോകത്തിലേക്ക്) അയച്ചതിലെ അപൂര്‍വ്വത എന്ത്?

www.Waters-of-Life.net

Page last modified on May 16, 2012, at 11:30 AM | powered by PmWiki (pmwiki-2.3.3)