Previous Lesson -- Next Lesson
യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി
2. ആശ്വാസപ്രദന്‍ (കാര്യസ്ഥന്‍) മൂലം പരിശുദ്ധത്രിത്വം വിശ്വാസികളുടെമേല്‍ ഇറങ്ങുന്നു (യോഹന്നാന്‍ 14:12-25)
യോഹന്നാന്‍ 14:15
15നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പനകളെ കാത്തുകൊള്ളും.
സുവിശേഷീകരണം കാല്‍വറിക്കായി നന്ദി കരേറ്റുകയാണ്. സുവിശേഷം അറിയിക്കാത്തവന്‍ ക്രിസ്തുവിന്റെ സ്വാതന്ത്യ്രം അറിയുന്നില്ല. പ്രാര്‍ത്ഥനയും സാക്ഷ്യം വഹിക്കലുംകൊണ്ടു ഫലമില്ലെന്നു നിങ്ങള്‍ കണ്ടാല്‍, നിങ്ങള്‍ ക്രിസ്തുവിന്റെ സ്നേഹത്തില്‍ അതോ നിങ്ങളുടെ പാപം ആ ആഗ്രഹത്തെ തടയുകയാണോയെന്നു നിങ്ങള്‍ തന്നെ പരിശോധിക്കുക. നിങ്ങളുടെ കുറവു യേശുവിനോട് ഏറ്റുപറയുക, അങ്ങനെ മറ്റുള്ളവരി ലേക്കുള്ള അനുഗ്രഹത്തിന്റെ ഒഴുക്കു നിലയ്ക്കാതിരിക്കട്ടെ. ധാരാളം കല്പനകള്‍ നാഥന്‍ നമുക്കു നല്‍കിയിട്ടുണ്ട്: നിങ്ങളുടെ ശത്രുക്കളെ സ്നേഹി ക്കുവിന്‍, നിങ്ങള്‍ പ്രലോഭനങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍, നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവു സല്‍ഗുണപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍; അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ, എന്റെയടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഈ പ്രസ്താവങ്ങളെല്ലാം ഈ സുവര്‍ണ്ണവാക്യത്തില്‍ സംക്ഷേപിച്ചിരിക്കുന്നു: ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കുവിന്‍. അവന്റെ കല്പനകള്‍ ഭാരമുള്ളവയല്ല, മറിച്ചു ജീവിക്കുന്നവര്‍ക്ക് ഒരു സഹായവും വിശ്വാസത്തിലേക്കും സ്നേഹത്തിലേക്കുമുള്ള ഒരു പാലവുമാണ്.
യേശുവിന്റെ മോചനദ്രവ്യം അനുഭവിച്ചറിയുന്നവര്‍ക്ക് അവര്‍ക്കുവേണ്ടി ജീവിക്കാന്‍ കഴിയില്ല, അവര്‍ രക്ഷകനായ ക്രിസ്തുവിനെ സേവിക്കുന്നു.
യോഹന്നാന്‍ 14:16-17
16എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും. 17ലോകം അവനെ കാണുകയോ അറിയുകയോ ചെയ്യായ്കയാല്‍ അതിന് അവനെ ലഭിക്കാന്‍ കഴിയുകയില്ല; നിങ്ങളോ അവന്‍ നിങ്ങളോടുകൂടെ വസിക്കുകയും നിങ്ങളില്‍ ഇരിക്കുകയും ചെയ്യുന്നതുകൊണ്ട് അവനെ അറിയുന്നു.
സ്വന്തഹിതമനുസരിച്ചു യേശുവിന്റെ കല്പനകള്‍ പാലിക്കാന്‍ ശ്രമിക്കുന്നവര്‍ നിരാശരാകും. ഇക്കാരണത്താലാണു പരിശുദ്ധാത്മാവെന്ന കാര്യസ്ഥനെ (ആശ്വാസപ്രദനെ) അയയ്ക്കാന്‍ യേശു പിതാവിനോടു മദ്ധ്യസ്ഥത ചെയ്തത്. അവന് ഒരുപാടു പ്രവൃത്തികള്‍ ഇവിടെയുണ്ട്. നമ്മുടെ പാപങ്ങളുടെ അങ്ങേയറ്റംവരെ നമുക്കു കാണിച്ചുതരുന്നതു സത്യത്തിന്റെ ആത്മാവാണ്. യേശുവിനെ ക്രൂശിക്കപ്പെട്ടവനായി അവന്‍ നമുക്കു മുന്നില്‍ ചിത്രീകരിക്കുന്നു. ഈ ദിവ്യപുത്രനാണു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നതെന്ന ഉറപ്പ് അവന്‍ നമുക്കു നല്‍കുന്നു. കൃപയാല്‍ അവന്‍ ദൈവമുമ്പാകെ നമ്മെ നീതീകരിക്കുന്നു. ഈ വാഴ്ത്തപ്പെട്ട കര്‍ത്താവു നമുക്കു രണ്ടാം ജനനം നല്‍കുന്നു. ദൈവത്തെ നമ്മുടെ പിതാവെന്നു വിളിക്കാന്‍ അവന്‍ നമ്മുടെ വായ് തുറക്കുന്നു. അങ്ങനെ ദത്തെടുപ്പിന്റെ ആത്മാവിനാല്‍ നാം വാസ്തവത്തില്‍ ദൈവമക്കളാണെന്ന ഉറപ്പു നമുക്കനുഭവപ്പെടുന്നു. അവസാനമായി, അവന്‍ നമുക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകനാകുന്നു. സാത്താന്‍ മന്ത്രിക്കുന്നതിനു മുന്നില്‍ നമ്മെ ഉറപ്പിച്ചുനിര്‍ത്തി രക്ഷ പൂര്‍ണ്ണമാണെന്ന ഉറപ്പ് അവന്‍ നമുക്കു നല്‍കുന്നു. നമ്മുടെ പരിശോധനകളില്‍ നിശ്ചയവും ഈ ലോകത്തില്‍ സംതൃപ്തിയും, യേശു അയച്ച ആശ്വാസപ്രദനെക്കൂടാതെ കണ്ടെത്താന്‍ നമുക്കു കഴിയുകയില്ല.
സ്വാഭാവികമായി ഒരാള്‍ക്കും പരിശുദ്ധാത്മാവില്ല, ഒരു ബുദ്ധിശാലിക്കോ കവിക്കോ പ്രവാചകനോ അതില്ല. ഈ ആത്മാവു പ്രകൃത്യാതീതനാണ്, ക്രിസ്തുവിന്റെ രക്തത്തില്‍ വിശ്വസിക്കുന്നവരുടെമേല്‍ മാത്രമേ ആ ആത്മാവു വരികയുള്ളൂ. യേശുവിനെ സ്നേഹിക്കാത്തവരോ അംഗീകരിക്കാത്തവരോ ആയവരില്‍ ആത്മാവ് അധിവസിക്കുന്നില്ല. എന്നാല്‍ യേശുവിനെ സ്നേഹിച്ച് അവന്റെ രക്ഷ സ്വീകരിക്കുന്നവര്‍ സന്തോഷം അനുഭവിക്കുന്നു. നമ്മുടെ ഹൃദയത്തിലെ പരിശുദ്ധാത്മാവുകൊണ്ട്, ബലഹീനതയുടെ മദ്ധ്യത്തില്‍ നാം ദൈവശക്തി അനുഭവിക്കുന്നു. ഈ ആശ്വാസപ്രദന്‍ മരണത്തിലോ ന്യായവിധിയിലോ നിങ്ങളെ കൈവിടുകയില്ലെന്നു യേശു ഉറപ്പു തരുന്നു - കാരണം, അവന്‍ നിത്യനാണ്.
യോഹന്നാന്‍ 14:18-20
18ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും. 19കുറഞ്ഞോന്നു കഴിഞ്ഞാല്‍ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാന്‍ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും. 20ഞാന്‍ എന്റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും എന്നു നിങ്ങള്‍ അന്ന് അറിയും.
ഒറ്റിക്കൊടുക്കുന്നവന്‍ പുറത്തുപോയപ്പോള്‍, താന്‍ വേഗം അവരെ വിട്ടുപോകുമെന്നു യേശു ശിഷ്യ ന്മാരെ അറിയിച്ചു. അവര്‍ക്കു പിന്തുടരാനും കഴിയുകയില്ല. എന്നാല്‍ അവന്‍ വ്യക്തിപരമായി മടങ്ങിവരുമെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ ഭയത്തെക്കുറിച്ച് അവന്‍ ബോധവാനായിരുന്നു, അവന്‍ പറഞ്ഞതിനു രണ്ട് അര്‍ത്ഥങ്ങളുണ്ട്: ഒന്നാമതായി, പരിശുദ്ധാത്മാവിന്റെ വരവ് - യേശു പരിശുദ്ധാത്മാവാണ്. രണ്ടാമതായി, അന്ത്യസമയത്ത് അവന്റെ തേജസ്സോടെയുള്ള വരവ്. ഈ രണ്ടു കാരണങ്ങളാല്‍, അവന്‍ അവരെ വിട്ടു പിതാവിന്റെ അടുക്കലേക്കു പോകേണ്ടതാണ്. ഈ വിടവാങ്ങല്‍ കൂടാതെ പരിശുദ്ധാത്മാവു നമ്മുടെയടുക്കല്‍ വരില്ലായിരുന്നു.
കണ്ണുകളും ഹൃദയവും ഉടനടി തുറക്കുന്നവനാണ് ഈ ആത്മാവ്. മറ്റുള്ളവരെപ്പോലെ യേശു കല്ലറയില്‍ വിശ്രമിച്ചില്ല, അവന്‍ ജീവനോടെ പിതാവിന്റെ സന്നിധിയിലായിരിക്കുന്നു. അതിനെക്കുറിച്ചു നാം ബോധമുള്ളവരാണ്. പ്രപഞ്ചത്തിന്റെയും നമ്മുടെ രക്ഷയുടെയും അടിസ്ഥാനം അവന്റെ ജീവനാണ്. അവന്‍ മരണത്തെ കീഴടക്കിയതിനാല്‍ അവന്‍ നമുക്കു ജീവന്‍ നല്‍കുന്നു. അങ്ങനെ നാമും വിശ്വാസത്താല്‍ മരണത്തെ ജയിക്കുകയും ക്രിസ്തുവിന്റെ നീതിയില്‍ ജീവിക്കുകയും ചെയ്യുമല്ലോ. പ്രത്യാശ നിറഞ്ഞ ഒരു ജീവിതമാണു നമ്മുടെ വിശ്വാസം.
ഈ ആശ്വസിപ്പിക്കുന്ന ആത്മാവു നമ്മില്‍ അധിവസിക്കാന്‍ വരുന്ന ദൈവത്തിന്റെ യഥാര്‍ത്ഥ ആത്മാവാണ്. പിതാവു പുത്രനിലും പുത്രന്‍ പിതാവിലും തികഞ്ഞ ഐക്യതയിലായിരിക്കുന്നുവെന്ന് അവന്‍ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള അറിവെന്നതു ഗണിതശാസ്ത്രം പഠിക്കുന്നതുപോലെയല്ല, അതു വിശ്വാസിയില്‍ അവതാരമെടുക്കുന്നതാണ് - യേശു ദൈവവുമായി ഐക്യപ്പെട്ടിരിക്കുന്നതുപോലെ നാമും ദൈവവുമായി ഐക്യപ്പെടേണ്ടതിനാണ് അങ്ങനെ. ആത്മാവിലെ ഈ നിഗൂഢതകള്‍ (mysteries) മനുഷ്യരെന്ന നിലയില്‍ നമ്മുടെ ബുദ്ധിക്കതീതമാണ്.
നിങ്ങളില്‍ പ്രത്യേകമായി (separately) വസിക്കാന്‍ ഞാനാഗ്രഹിക്കുന്നു എന്നല്ല, "നിങ്ങളില്‍ ഞാന്‍ ഒരുമിച്ചു (together) വസിക്കുന്നു" എന്നാണു യേശു പറഞ്ഞത്. ക്രിസ്ത്യാനി ദൈവാത്മാവിന്റെ ആലയത്തെ സ്വന്തമാക്കിവച്ചിരിക്കുകയല്ല, മറിച്ച് അവന്‍ ആ ദൈവിക വാസസ്ഥലത്തിലെ ഒരു കല്ലാണ്. ഈ ആത്മീയ അധിവാസത്തില്‍ എല്ലാ വിശ്വാസികളും പങ്കാളിക ളാണ്. ഈ വാഗ്ദത്തം ബഹുവചന രൂപത്തിലാണു നല്കിയിരിക്കുന്നത്: "നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും." വിശുദ്ധന്മാരുടെ കൂട്ടായ്മയിലാണു യേശു തന്നെത്താന്‍ വെളിപ്പെടുത്തുന്നത്. ഒരു നിര്‍ദ്ദേശത്തോടുകൂടെയാണു യേശുനാഥന്‍ ഈ വാഗ്ദത്തം അവസാനിപ്പിക്കുന്നതെന്നതു നിങ്ങള്‍ ശ്രദ്ധിച്ചുവോ? "ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കുവിന്‍." ഞാന്‍ മാത്രമല്ല, നാമെല്ലാവരും ക്രിസ്തുവിനോടു ബന്ധിക്കപ്പെട്ടവരും ദൈവത്തിന്റെ നിറവിലേക്കു നിറയപ്പെടുന്നവരുമാണ്.
പ്രാര്‍ത്ഥന: പരിശുദ്ധനായ ദൈവകുഞ്ഞാടേ, ഞങ്ങള്‍ നിന്നെ നമസ്കരിക്കുന്നു; നിന്റെ മരണത്താല്‍ ഞങ്ങള്‍ക്കു നിത്യജീവന്‍ ലഭിച്ചു. ഞങ്ങളുടെ അല്പവിശ്വാസവും അജ്ഞതയും ഞങ്ങളോടു ക്ഷമിക്കണമേ, അങ്ങനെ നമുക്കിടയില്‍ വേര്‍തിരിവൊന്നും ഉയരുകയില്ലല്ലോ. ഞങ്ങളുടെ പരിശോധനകളിലെല്ലാം ഞങ്ങള്‍ നിന്നെ കാണുകയും, ആ ബോധത്തില്‍ ഞങ്ങള്‍ ജീവിക്കുകയും ചെയ്യട്ടെ. ഞങ്ങളുടെ ആശ്വാസദായകന്‍ വന്നതിനാല്‍ നിനക്കു നന്ദി, സത്യത്തിന്റെ ആത്മാവായ അവന്‍ ഞങ്ങളെ എന്നേക്കും ഒരുമിച്ചു പാലിക്കും.
ചോദ്യം:
- പരിശുദ്ധാത്മാവിനു യേശു നല്‍കുന്ന ഗുണവിശേഷങ്ങള്‍ എന്തെല്ലാമാണ്?