Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 086 (The Holy Trinity descends on believers)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
C - മാളികമുറിയിലെ വിടവാങ്ങല്‍ പ്രസംഗം (യോഹന്നാന്‍ 14:1-31)

2. ആശ്വാസപ്രദന്‍ (കാര്യസ്ഥന്‍) മൂലം പരിശുദ്ധത്രിത്വം വിശ്വാസികളുടെമേല്‍ ഇറങ്ങുന്നു (യോഹന്നാന്‍ 14:12-25)


യോഹന്നാന്‍ 14:12
12ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ ചെയ്യുന്ന പ്രവൃത്തി എന്നില്‍ വിശ്വസിക്കുന്നവനും ചെയ്യും; ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതുകൊണ്ട് അതില്‍ വലിയതും അവന്‍ ചെയ്യും.

ദൈവത്തെക്കുറിച്ചുള്ള അറിവ് ഒരു തത്വജ്ഞാനമോ യുക്തിസമ്പ്രദായമോ അല്ല. തലയിലെ അറിവെല്ലാം വെച്ചുകെട്ടാണ്. എന്നാല്‍ ഇതു ദൈവസ്നേഹത്തെക്കുറിച്ചും പുത്രന്റെ രക്ഷയെക്കുറിച്ചുള്ള അറിവാണ്. സേവിക്കാനുള്ള സ്വാതന്ത്യ്രത്തെ ഇതു ചൂണ്ടിക്കാട്ടുന്നു. ക്രിസ്തു ശിഷ്യന്മാര്‍ക്കു നല്‍കിയ പുതിയ കല്പന "പ്രാര്‍ത്ഥനയോടുകൂടെയുള്ള പ്രവൃത്തികളാല്‍ ദൈവികസ്നേഹം ജീവിതത്തില്‍ പ്രായോഗികമാക്കുക."

യേശു തങ്ങളെ വിട്ടുപോവുകയാണെന്നു ശിഷ്യന്മാര്‍ക്കു മനസ്സിലായപ്പോള്‍, സംരക്ഷണത്തിനായും ദൈവത്തെക്കുറിച്ചുള്ള അറിവിനായും ശിഷ്യന്മാര്‍ അവനോട് അപേക്ഷിച്ചു. എന്നാല്‍ ക്രിസ്തു അവരെ പിതാവില്‍ ഭരമേല്പിച്ചു. അങ്ങനെ അവര്‍ ലോകത്തെ സുവിശേഷീകരിക്കാന്‍ യോഗ്യതയുള്ളവരാകും.

തങ്ങള്‍ക്കുവേണ്ടിയുള്ള താത്ക്കാലികമായ കരുതലുകളല്ല, ദൈവികസേവനത്തിനായുള്ള അവരുടെ ഒരുക്കമാണു പരമപ്രധാനമായ കാര്യം. പിതാവിനെയും പുത്രനെയുംകുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനം അഹംഭാവത്തില്‍നിന്നു നമ്മെ വിടുവിച്ച് എളിയ സേവനത്തിലേക്കു നമ്മെ നയിക്കുന്നു. യേശു പറഞ്ഞു: എന്റെ പ്രവൃത്തികളില്‍ വിശ്വസിക്കുന്നവന്‍, വെറുതെ സംസാരിക്കുക മാത്രമല്ല, ത്യാഗത്തിന്റെ പാതയില്‍ അനുഗമിക്കുകയും ചെയ്തു. ആ വിശ്വാസി തന്നെത്താന്‍ ത്യജിച്ചു ക്രിസ്തുവിനെ മഹിമപ്പെടുത്തും. മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ പുത്രന്‍ അവനില്‍ പ്രവര്‍ത്തിക്കുകയും സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവന്റെമേല്‍ ചൊരിയുകയും ചെയ്യും. അത്തരം വിശ്വാസംകൊണ്ട് അപ്പോസ്തലന്മാര്‍ക്കു രോഗികളെ സൌഖ്യമാക്കാനും പാപങ്ങള്‍ ക്ഷമിക്കാനും, യേശുവിന്റെ നാമത്തില്‍ മരിച്ചവരെ ഉയിര്‍പ്പിക്കാനും പരിശുദ്ധാത്മാവിനെ പകര്‍ന്നതിനുശേഷം കഴിഞ്ഞു. സ്വയം ത്യജിച്ച അവരില്‍ ക്രിസ്തു ജീവിച്ചു. അവരുടെ സകല ശേഷികളോടുംകൂടി അവര്‍ അവനെ സ്നേഹിക്കുകയും പെരുമാറ്റത്തിലൂടെ അവനെ മഹത്വപ്പെടുത്തുകയും ചെയ്തു.

ഈ വിശുദ്ധ ശുശ്രൂഷകള്‍ കൂടാതെ, ക്രിസ്തുവിന്റെ ഭൌമിക ജീവിതകാലത്ത് അവനു പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ദൌത്യങ്ങള്‍ നിര്‍വ്വഹിക്കാനും അവരെ അവന്‍ അയച്ചു. സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അവന്‍ പരിശുദ്ധാത്മാവിനെ അയച്ചു. തന്മൂലം അവരുടെ പ്രസംഗത്താല്‍ അനേകര്‍ രക്ഷിക്കപ്പെടും. സൂര്യോദയത്തില്‍ പൊഴിയുന്ന മഞ്ഞുതുള്ളികള്‍പോലെയാണു പിതാവില്‍ മക്കള്‍ ജനിക്കുക. ക്രൂശിക്കപ്പെടുകയും ഉയിര്‍ ത്തെഴുന്നേല്ക്കുകയും ചെയ്ത ക്രിസ്തുവിനു നല്‍കുന്ന സാക്ഷ്യത്തെക്കാള്‍ മികച്ചതൊന്നുമില്ല. ഈ സാക്ഷ്യത്തില്‍ വിശ്വസിക്കുന്നതുമൂലം ആളുകള്‍ക്കു നിത്യജീവന്‍ ലഭിക്കുന്നു. ക്രിസ്തുവിനോടു പറ്റിച്ചേരുന്നവരുടെമേല്‍ പരിശുദ്ധാത്മാവു വരികയും അവരെ ദൈവമക്കളാക്കുകയും ചെയ്യുന്നു. അങ്ങനെ ജീവിതകാലം മുഴുവന്‍ അവരുടെ പിതാവിനെ അവര്‍ നേരോടെ മഹിമപ്പെടുത്തുന്നു.

യോഹന്നാന്‍ 14:13-14
13നിങ്ങള്‍ എന്റെ നാമത്തില്‍ എന്നോട് അപേക്ഷിക്കുന്നതൊക്കെയും പിതാവു പുത്രനില്‍ മഹത്വപ്പെടേണ്ടതിനു ഞാന്‍ ചെയ്തുതരും. 14നിങ്ങള്‍ എന്റെ നാമത്തില്‍ എന്നോട് അപേക്ഷിക്കുന്നതൊക്കെയും ഞാന്‍ ചെയ്തുതരും.

നിങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ടോ? നിങ്ങളുടെ ഉത്ക്കണ്ഠകളും പാപങ്ങളുമായി നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് എത്ര അനുപാതമാണുള്ളത്? എത്ര കുറച്ചു സമയമാണു ദൈവത്തെ സ്തുതിക്കാനും മറ്റുള്ളവരെ സേവിക്കാനും നിങ്ങള്‍ ചെലവിടുന്നത്?

പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ സ്വാര്‍ത്ഥരാണോ, അതോ ദൈവത്തിനായും നഷ്ടപ്പെട്ടവര്‍ക്കായുമുള്ള സ്നേഹമാണോ അതു നിറയെ? ശത്രുക്കളെ അനുഗ്രഹിക്കത്തക്കനിലയില്‍ ദൈവസ്നേഹം നിങ്ങളുടെ പ്രാര്‍ത്ഥനകളെ മാറ്റിയിട്ടുണ്ടോ? ക്രിസ്തുവിന്റെ രക്ഷ നിങ്ങളെ അവന്റെ നാമത്തില്‍ അനേകരെ വിമോചിപ്പിക്കുന്ന വ്യക്തിയാക്കിയോ? നാഥന്റെ പ്രാര്‍ത്ഥനകളിലെ അപേക്ഷകള്‍ക്കു സമാനമാണോ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍? അതോ തുടര്‍ന്നും നിങ്ങള്‍ ചിലരെയൊക്കെ അവരുടെ അതിക്രമങ്ങള്‍ ക്ഷമിക്കാതെ വെറുക്കുന്നുണ്ടോ?

ക്രിസ്തുവിന്റെ നാമത്തില്‍ നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍, അവന്റെ ആത്മാവിന്റെ ആഗ്രഹമനുസരിച്ചു നിങ്ങള്‍ ജീവിക്കുകയും ചിന്തിക്കുകയും ചെയ്യും, അനുകമ്പാര്‍ദ്രമായ ചിന്തകളോടെ നിങ്ങളുടെ ഹൃദയം നിറയുകയും ചെയ്യും.

സ്വര്‍ഗ്ഗത്തിന്റെ ശക്തികളിലും അനുഗ്രഹങ്ങളിലുമുള്ള ഒരു വാഗ്ദത്തമാണു ക്രിസ്തു നല്‍കുന്നത്. വ്യക്തമായ ഒരു ഉപാധിയോടൊപ്പമാണ് അവന്‍ ഈ വാഗ്ദത്തം ചേര്‍ത്തുകെട്ടുന്നത്: "നിങ്ങളെ എന്റെ വചനങ്ങള്‍ മാറ്റേണ്ടതിനു നിങ്ങള്‍ എന്റെ വചനങ്ങള്‍ക്കു ഹൃദയം തുറന്നാല്‍, ഞാന്‍ നിങ്ങളില്‍ ബലവാനും വലിയവനുമായിരിക്കും. നിങ്ങളുടെ വിശ്വാസത്താലും പ്രാര്‍ത്ഥനയാലും ഞാന്‍ അനേകരെ തെറ്റില്‍നിന്നു രക്ഷിക്കും. ആത്മാവിന്റെ മാര്‍ഗ്ഗദര്‍ശനത്തില്‍ നിങ്ങള്‍ കൂടെക്കൂടെ പ്രാര്‍ത്ഥിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ നേരിട്ട് ഉത്തരം നല്‍കും."

സഹോദരാ, സഹോദരീ, യേശു നിങ്ങളുടെ കൈയില്‍ നല്‍കിയിരിക്കുന്ന താക്കോലിനെപ്പറ്റി നന്ദിപുരസ്സരം ചിന്തിക്കുക. പ്രാര്‍ത്ഥിച്ചു സ്വര്‍ഗ്ഗത്തിലെ ഭണ്ഡാരം തുറക്കുക. "നിങ്ങളുടെ അയല്‍ക്കാരുടെമേലും സ്നേഹിതരുടെമേലും അനുഗ്രഹങ്ങളും രക്ഷയും ജ്ഞാനവുംകൊണ്ട്, അനുതാപവും സഹായവുംകൊണ്ടെന്നപോലെതന്നെ ഞാന്‍ ഇറങ്ങും." നിങ്ങളുടെ ജാതിയില്‍(രാഷ്ട്രം)നിന്ന് അടിമകളെ തിരഞ്ഞെടുത്തു ദൈവമക്കളാക്കാന്‍ യേശുവിനോടു കേണപേക്ഷിക്കുക. പ്രാര്‍ത്ഥനയില്‍ ക്ഷീണിച്ചുപോകരുത്; അനേകരെ രക്ഷിക്കാനുള്ള മാദ്ധ്യമമാണു നിങ്ങളുടെ പ്രാര്‍ത്ഥന. പ്രാര്‍ത്ഥിക്കു മ്പോള്‍ മറുപടിയില്‍ വിശ്വസിക്കുക; മറുപടിക്കുവേണ്ടി അവനു മുന്‍ കൂറായി നന്ദി കരേറ്റുക. വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും നിങ്ങളോടു ചേരാന്‍ നിങ്ങളുടെ സഹോദരീസഹോദരന്മാരോട് ആവശ്യപ്പെടുക. സ്തുതിയിലും ആരാധനയിലും മടുത്തുപോകരുത്. പ്രാര്‍ത്ഥനയുടെ ആത്മാവിനെ അവന്‍ നിങ്ങളുടെമേല്‍ പകരുന്നതിനായി പ്രാര്‍ത്ഥിക്കുക.

നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കു യേശു മറുപടി നല്‍കുന്നില്ലെങ്കില്‍, അനുതപിച്ചു പാപങ്ങള്‍ ഏറ്റുപറയുക, പ്രാര്‍ത്ഥനയുടെ വേലിക്കെട്ടുകള്‍ പൊളി ക്കുക, അങ്ങനെ അവന്‍ നിങ്ങളെ ശുദ്ധീകരിക്കും. സ്വര്‍ഗ്ഗത്തിന്റെ നിറവു ഭൂമിയിലേക്കു കൊണ്ടുവരാനുള്ള അധികാരം അവന്‍ നിങ്ങള്‍ക്കു നല്‍കും. പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും സാക്ഷ്യത്തിലും നിങ്ങള്‍ ഏര്‍പ്പെടുമ്പോള്‍, നിങ്ങള്‍ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും മഹത്വപ്പെടുത്തും.

പ്രാര്‍ത്ഥന: യേശുനാഥാ, ഞങ്ങള്‍ക്കു മുന്‍ഗണന കൊടുത്തു ചിന്തിക്കാതെ, ഞങ്ങള്‍ അറിയുന്നവരെയും അറിയാത്തവരെയും കുറിച്ചു ആദ്യമേ ചിന്തിക്കാന്‍വേണ്ടി പ്രാര്‍ത്ഥനയുടെ ആത്മാവിനെ ഞങ്ങള്‍ക്കു തന്നാലും. ഞങ്ങളെ പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളാക്കുക, അങ്ങനെ ഞങ്ങളുടെ ബന്ധുജനങ്ങളെ നിനക്കു രക്ഷിക്കാമല്ലോ. ഞാന്‍ നിന്നെ സ്തുതിക്കുന്നു; സ്വര്‍ഗ്ഗം തുറന്നു ഞങ്ങളുടെമേല്‍നീ നിന്റെ അനുഗ്രഹങ്ങള്‍ സമൃദ്ധിയായി ചൊരിഞ്ഞുവല്ലോ. അനേകം ആത്മീയകുഞ്ഞുങ്ങളുടെ ജനനത്തിലൂടെ പിതാവിന്റെ നാമം മഹിമപ്പെടട്ടെ. അവരുടെ വിശുദ്ധ സ്വഭാവത്തിലൂടെയും ആത്മാവിന്റെ ശക്തിയിലൂടെയും നിന്റെ നാമം വിശുദ്ധീകരിക്കപ്പെടട്ടെ.

ചോദ്യം:

  1. മറുപടി ലഭിച്ച ഒരു പ്രാര്‍ത്ഥനയുടെ ഒരു പ്രാഥമിക വ്യവസ്ഥ സൂചിപ്പിക്കുക.

www.Waters-of-Life.net

Page last modified on May 14, 2012, at 10:04 AM | powered by PmWiki (pmwiki-2.3.3)