Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 075 (The Jewish council sentences Jesus to death)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
4. ലാസറിനെ ഉയിര്‍പ്പിക്കലും പരിണിത ഫലവും (യോഹന്നാന്‍ 10:40 - 11:54)

d) യഹൂദസമിതി യേശുവിനു മരണശിക്ഷ നിശ്ചയിക്കുന്നു (യോഹന്നാന്‍ 11:45-54)


യോഹന്നാന്‍ 11:45
45മറിയയുടെ അടുക്കല്‍ വന്ന യഹൂദന്മാരില്‍ പലരും അവന്‍ ചെയ്തതു കണ്ടിട്ട് അവനില്‍ വിശ്വസിച്ചു.

മരിച്ചശേഷം ജീവിച്ച ലാസര്‍ ഭക്ഷിച്ചു, പാനം ചെയ്തു, സംസാരിച്ചു. ആളുകള്‍ അവനെ വഴിയില്‍വെച്ചും വീട്ടില്‍വെച്ചും ജീവനോടെ കണ്ടു. യേശുവിന്റെ വല്ലഭത്വത്തില്‍ പലരും സംഭ്രമിക്കുകയും അവന്‍ മസീഹ് (ജീവനുള്ള ദൈവത്തിന്റെ പുത്രന്‍) ആണെന്നു വിശ്വസിക്കുകയും ചെയ്തു. ഇങ്ങനെ ശിഷ്യന്മാര്‍ പെരുകി, യേശുവിനോടൊപ്പം ലാസറിനെയും കാണുന്നതിന് ആളുകള്‍ മറിയയുടെ വീട്ടിലേക്കോടി. ലാസറിനെ കാണാന്‍ വന്നവര്‍ യേശുവില്‍ വിശ്വസിച്ചാണു മടങ്ങിയത്.

യോഹന്നാന്‍ 11:46-48
46എന്നാല്‍ ചിലര്‍ പരീശന്മാരുടെ അടുക്കല്‍ പോയി യേശു ചെയ്തത്അവരോടറിയിച്ചു. 47മഹാപുരോഹിതന്മാരും പരീശന്മാരും സംഘംകൂടി: നാം എന്തു ചെയ്യേണ്ടൂ? ഈ മനുഷ്യന്‍ വളരെ അടയാളങ്ങള്‍ ചെയ്യുന്നുവല്ലോ. 48അവനെ ഇങ്ങനെ വിട്ടേച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും; റോമാക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.

ഈ അത്ഭുതം നിരീക്ഷിച്ചവരില്‍ ചിലര്‍, പരീശന്മാരുടെ അടുക്കലേക്കു തിടുക്കപ്പെട്ടു ചെന്നിട്ടു യേശുവിന്റെ പ്രവൃത്തികള്‍ അറിയിച്ചു. അപ്പോഴും അവര്‍ അവിശ്വാസികളായിരുന്നു. "ധനവാനായ" മനുഷ്യന്റെ ഉപമയില്‍ അവര്‍ക്കുള്ള ദൈവികന്യായവിധിയുടെ സൂചനയുണ്ട്. ആ ധനവാനോട് അബ്രഹാം മറുപടി പറഞ്ഞത്, "അവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വചനങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍, മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റുചെന്നാലും അവര്‍ നിരസിക്കും" എന്നാണ് (ലൂക്കോസ് 16:31). യേശുവില്‍ വിശ്വസിക്കാന്‍ മനസ്സില്ലാത്ത കഠിനഹൃദയങ്ങള്‍ക്കു മാറ്റം വരുത്താന്‍ ദൈവാത്മാവിനു കഴിയുകയില്ല- അതിശക്തമായ അത്ഭുതങ്ങള്‍ അവര്‍ കണ്ടെങ്കില്‍പ്പോലും.

മതപരമായ കാര്യങ്ങളുടെ പരമോന്നതസമിതിയില്‍ പരീശന്മാര്‍ക്കു വലിയ സ്വാധീനമുണ്ടായിരുന്നു. മഹാപുരോഹിതന്മാര്‍ അവരുടെ നിര്‍ബ്ബന്ധത്തിനു വഴിപ്പെടുകയും ചെയ്തു. കാര്യം ചര്‍ച്ച ചെയ്യാന്‍ 70 അംഗങ്ങളെ നിയോഗിച്ചു. പുനരുത്ഥാനനിഷേധികളായ സദൂക്യര്‍ സമിതിയുടെ ആലോചന സ്വാഗതം ചെയ്തു. അംഗങ്ങള്‍ക്കു തീരുമാനമെടുക്കാനായില്ല, അവര്‍ കുഴങ്ങി. കാരണം അറസ്റിനുള്ള പ്രത്യേക കുറ്റമൊന്നും യേശു ചെയ്തില്ലല്ലോ. എന്നാലും പതിനായിരക്കണക്കിനാളുകള്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്ന പെസഹയ്ക്കുമുമ്പ്, ജനക്കൂട്ടത്തിനിടയില്‍ അവിടെയൊരു ക്രിസ്തീയ ഉണര്‍വ്വുണ്ടായി. അതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍, യേശുവിനെ വെറും മനുഷ്യനെന്നാണു സമിതിയംഗങ്ങള്‍ വിളിച്ചത് - ദൈവമനുഷ്യനെന്നോ പ്രവാചകനെന്നുപോലുമോ അല്ല. ഇങ്ങനെ നിഷേധിച്ചെങ്കിലും, അവന്റെ അമ്പരപ്പിക്കുന്ന അത്ഭുതങ്ങള്‍ ഇല്ലാതാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

ഇങ്ങനെ മുന്നോട്ടുപോകുമ്പോള്‍, സമിതിയുടെ അന്തരീക്ഷത്തില്‍ ഭയം നിഴലിട്ടു. സാമ്രാജ്യശക്തി ഇക്കാര്യം ശ്രദ്ധിച്ച് ഇടപെടുമെന്നതായിരുന്നു ആ ഭയം. മശീഹ എന്ന പേരില്‍ അത്ഭുതം ചെയ്തവനു ചുറ്റും കൂടുന്നവര്‍ ഒരു വിപ്ളവത്തിന്റെ അപകടത്തിലേക്കാകും വിരല്‍ ചൂണ്ടുക. അങ്ങനെയായാല്‍ ദൈവം വസിക്കുന്ന ദൈവാലയത്തെ റോമാക്കാര്‍ തടസ്സപ്പെടുത്തും. യാഗങ്ങള്‍, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയോടുകൂടെ ദൈവാലയച്ചടങ്ങുകളും നിലയ്ക്കും.

യോഹന്നാന്‍ 11:49-52
49അവരില്‍ ഒരുത്തന്‍, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നെ അവരോട്: നിങ്ങള്‍ ഒന്നും അറിയുന്നില്ല; 50ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യന്‍ ജാതിക്കുവേണ്ടി മരിക്കുന്നതു നന്നെന്ന് ഓര്‍ക്കുന്നതുമില്ല എന്നു പറഞ്ഞു. 51അവന്‍ ഇതു സ്വയമായി പറഞ്ഞതല്ല, താന്‍ ആ സംവത്സരത്തെ മഹാപുരോഹിതനാകയാല്‍ ജനത്തിനുവേണ്ടി യേശു മരിക്കാനിരിക്കുന്നു എന്നു പ്രവചിച്ചതത്രേ. 52ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേര്‍ക്കേണ്ടതിനും തന്നെ.

മതസമിതിയിലെ ആശയക്കുഴപ്പവും ബഹളവും ഉച്ചസ്ഥായിയിലെത്തിയപ്പോള്‍, മഹാപുരോഹിതനായ കയ്യഫാവ് എഴുന്നേറ്റു രാഷ്ട്രത്തിന്റെ നേതാക്കന്മാരെ ശകാരിച്ചു, അവരുടെ അറിവില്ലായ്മയെയും ചിന്താശൂന്യതയെയും കുറ്റപ്പെടുത്തി. മഹാപുരോഹിതനെന്ന നിലയില്‍ സമിതിയുടെ തലവനായിരുന്ന അദ്ദേഹത്തിന് അതു പറയാനുള്ള അവകാശമുണ്ടായിരുന്നു. വിശുദ്ധിയുടെ പ്രതീകമായ എണ്ണകൊണ്ട് അഭിഷേകം ചെയ്യപ്പെട്ട അയാള്‍ ഒരു എതിര്‍ക്രിസ്തുവായിരുന്നു. പരിശുദ്ധാത്മാവില്‍ നിറഞ്ഞ്, ദൈവത്തിനുവേണ്ടി രാഷ്ട്രനേതാവെന്ന നിലയില്‍ ജനത്തോടു സംസാരിക്കേണ്ടിയ വ്യക്തിയായിരുന്നു അയാള്‍. എന്നിട്ടും അവന്‍ തെറ്റും ചാപല്യവും പിന്‍തുടര്‍ന്നു. മഹാപുരോഹിതനെന്ന നിലയില്‍ പ്രവാചകന്റെ ദൌത്യം അവനോടു ബന്ധിപ്പിച്ചെന്ന സങ്കല്പത്തില്‍, ആളുകളെല്ലാം അറിവില്ലാത്തവരാണെന്ന് അവന്‍ വിശദമാക്കി.

കയ്യഫാവില്‍ സംസാരിച്ച ആത്മാവു വേഗം പ്രത്യക്ഷമായി, ദൈവത്തിന്റെ ഉദ്ദേശ്യത്തിനായി സാത്താനാണ് അവനില്‍ സംസാരിച്ചത്, എന്നാല്‍ പ്രായോഗികമായി എതിര്‍പ്പുമായിരുന്നു. ജനത്തിന്റെ സ്ഥാനത്തു ദൈവകുഞ്ഞാടു മരിക്കുന്നതും, അങ്ങനെയവര്‍ ദൈവക്രോധത്തില്‍നിന്നു രക്ഷപ്പെട്ടു നിത്യജീവന്‍ പ്രാപിക്കുന്നതിനും അതു നല്ലതായിരുന്നുവെന്നതിനു സംശയമില്ല. എന്നാല്‍ സാത്താന്റെ വക്താവ് അത്തരം കാര്യങ്ങള്‍ പറഞ്ഞതു രാഷ്ട്രീയ കാരണങ്ങളാലാണ്, "റോമിന്റെ കോപത്തില്‍നിന്നു നമ്മെ വിടുവിക്കുന്നതിനു യേശു മരിക്കട്ടെ." ഈ പൈശാചിക പ്രവചനത്തോടെ,അനേക യഹൂദന്മാരുടെയും ആത്മീയപിതാവു സാത്താനാണെന്ന ക്രിസ്തുവിന്റെ വാക്കുകള്‍ ശരിയെന്നു തെളിഞ്ഞു. കാരണം, പിശാചു കള്ളം പറയുന്നവനും കള്ളത്തിന്റെ അപ്പനുമാണല്ലോ.

ഈ പൈശാചികമനോഭാവമുണ്ടായിട്ടും, ദൈവിക സത്യമെന്നു സംശയമില്ലാത്ത ഒരു ദുഷ്ടലക്ഷ്യം കയ്യഫാവ് പ്രകടിപ്പിച്ചതു യോഹന്നാന്‍ കണ്ടു. യേശുവിന്റെ മരണം എല്ലാവരുടെയും വിടുതലിനുവേണ്ടിയാണെന്നു കയ്യഫാവ് വിശദീകരിക്കേണ്ടിയിരുന്നു - "ആധികാരികമായ" വാക്കുകളുടെ ഉന്നത മായ സൂചനകള്‍ അവന്‍ ഗ്രഹിച്ചില്ല. അറിവില്ലാത്തവനും ചിന്താശൂന്യനും കയ്യഫാവ് ആയിരുന്നു. കാരണം, അവന്‍ യേശുവില്‍ വിശ്വസിച്ചില്ല. ക്രിസ്തുവിന്റെ പാപപരിഹാരത്തെക്കുറിച്ച് ഒരു വാചകം ഉച്ചരിക്കാന്‍ പരിശുദ്ധാത്മാവ് അവനെ നയിച്ചിട്ടുപോലും അവനതിനു കഴിഞ്ഞില്ല. അവന്റെ സ്വന്തവാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കുന്നതില്‍പ്പോലും അവന്‍ പരാജയപ്പെട്ടു. കാരണം, അവന്റെ മനോഭാവം അതിനു വിരുദ്ധമായിരുന്നു.

ലോകത്തിനു രക്ഷയെന്ന വിശാലതലത്തില്‍ ഈ പ്രസ്താവനയുടെ അര്‍ത്ഥം സുവിശേഷകനായ യോഹന്നാന്‍ ഗ്രഹിച്ചു. യേശു സ്വന്തജനത്തിന്റെ പാപപരിഹാരത്തിനുവേണ്ടി മാത്രമല്ല മരിച്ചത്, മറിച്ചു യഹൂദേതരജാതികള്‍ക്കിടയിലെ ഓരോ വിശ്വാസിക്കുംവേണ്ടിയാണ്. അവനില്‍ വിശ്വസിക്കുന്നവരെല്ലാം ദൈവമക്കളാണ്, അങ്ങനെ അവരുടെ രക്ഷകനിലുള്ള വിശ്വാസംമൂലം അവര്‍ നിത്യജീവന്‍ പ്രാപിക്കുന്നു.

നമ്മുടെ വിശ്വാസത്തിന്റെ ലക്ഷ്യം വ്യക്തിപരമായ രക്ഷ മാത്രമല്ല, മറിച്ച് എല്ലാ ദൈവമക്കളും ക്രിസ്തുവില്‍ ഒന്നായിത്തീരുകയെന്നതാണ്. അവന്റെ സ്നേഹമാണു ക്രിസ്ത്യാനിത്വത്തിന്റെ പ്രതീകവും ശക്തിയും. അവന്റെ നാമമാണ് അനുയായികളെ ഒരുമിപ്പിക്കുന്നത്. കേന്ദ്രവുമായി അവര്‍ ബന്ധപ്പെടുമ്പോഴാണ് അവര്‍ പരസ്പരം ബന്ധമുള്ളവരാകുന്നത്. ദൈവകുടുംബത്തിലെ സഹോദരീസഹോദരന്മാരാണ് നാമെന്നു കണ്ടെത്താന്‍ നമുക്ക് എഴുന്നേറ്റ് അവന്റെയടുത്തേക്ക് ഓടിച്ചെല്ലാം. അതു ലോകത്തിന്റെ സാഹോദര്യത്തെക്കാള്‍ ഉറ്റ ബന്ധമാണ്.

യോഹന്നാന്‍ 11:53-54
53അന്നുമുതല്‍ അവര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു. 54അതുകൊണ്ടു യേശു യഹൂദന്മാരുടെ ഇടയില്‍ പിന്നെ പരസ്യമായി നടക്കാതെ അവിടംവിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാര്‍ത്തു.

മതസമിതിയിലെ അംഗങ്ങളില്‍ ചിലര്‍ക്കു കയ്യഫാവിന്റെ കര്‍ക്കശമായ മുന്നറിയിപ്പില്‍ അലോസരമുണ്ടായി. അവര്‍ക്കു യേശുവിനെക്കുറിച്ചു വിചാരമുണ്ടായിരുന്നു. പക്ഷേ ഭൂരിപക്ഷത്തിന് അത് ഇഷ്ടമായിരുന്നു. ആളുകളെ കബളിപ്പിച്ചവനെ വധിക്കാനുള്ള വിധി കയ്യഫാവില്‍ക്കൂടെ ദൈവം പുറപ്പെടുവിച്ചതാണെന്ന് അവര്‍ വിശ്വസിച്ചു. അഭിപ്രായസമന്വയത്തിലൂടെ സമിതി വിധി അംഗീകരിച്ചു, യേശുവിനെ കൊല്ലണമെന്ന കയ്യഫാവിന്റെ അഭിപ്രായത്തോടു യോജിക്കുകയും ചെയ്തു. സംഘാംഗങ്ങളില്‍ ചിലര്‍ കൂടുതല്‍ നേരുള്ളവരായിരുന്നു എന്നതിനു സംശയമില്ല, അവര്‍ ഈ വിധിയെ എതിര്‍ത്തെങ്കിലും ആരുമതു ഗൌനിച്ചില്ല. സൂത്രശാലിയായ കയ്യഫാവ്, യേശുവിനെ നശിപ്പിക്കാനുള്ള പദ്ധതിയിലേക്ക് അവരെ വഴിതെറ്റിച്ചുകളഞ്ഞു. ആളുകള്‍ക്കിടയില്‍ ഒരു കുഴപ്പമുണ്ടാകാതിരിക്കാന്‍ രഹസ്യത്തില്‍ ഇതു ചെയ്യാനാണ് അവന്‍ പദ്ധതിയിട്ടത്.

ഈ ഗൂഢാലോചനയെക്കുറിച്ചറിഞ്ഞ യേശു, ദൈവിക ഉള്‍ക്കാഴ്ചയാല്‍ ഇതിനെക്കുറിച്ചു ബോധവാനായിരിക്കാം. കൌണ്‍സിലിന്റെ അധികാരപരിധി വിട്ട് അവന്‍ നബ്ലുസിനു കിഴക്കുള്ള യോര്‍ദ്ദാന്‍ താഴ്വരയിലേക്കു പോയി, അവന്റെ ബലിയുടെയും ഉയിര്‍പ്പിന്റെയും സമയത്തിനായി ശിഷ്യന്മാരോടൊപ്പം കാത്തിരുന്നു.

യുദ്ധക്കളം വ്യക്തമായിവരികയാണ്. ദൈവാലയം ശുദ്ധീകരിച്ചതു നിമിത്തം പുരോഹിതന്മാരുമായുള്ള കലഹം മുതല്‍, ശബ്ബത്തില്‍ സൌഖ്യമാക്കിയതുമൂലം നിയമജ്ഞരുമായുണ്ടായ വാദപ്രതിവാദം ലാസറിന്റെ ഉയിര്‍പ്പിക്കലോടെ ഉച്ചസ്ഥായിയിലെത്തി. അങ്ങനെ ജനനായകന്മാര്‍ ഈ ഉപകാരിയെ ഉടനടി കൊന്നുകളയാന്‍ നിശ്ചയിച്ചു.

വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു, ഇരുളോ അതിനെ പിടിച്ചടക്കിയുമില്ല.

പ്രിയ സഹോദരാ, സഹോദരീ, ക്രിസ്തുവാണു വെളിച്ചമെന്നു താങ്കള്‍ കണ്ടിട്ടുണ്ടോ? അവന്റെ സുവിശേഷം താങ്കളുടെ മനസ്സിനെ പ്രകാശിപ്പിക്കുകയും താങ്കളുടെ ഹൃദയത്തെ പുതുക്കുകയും ചെയ്തിട്ടുണ്ടോ? അവന്റെ എന്നേക്കു മുള്ള ജീവന്‍ താങ്കളുടെമേല്‍ വന്നിട്ടുണ്ടോ, അവന്റെ ആത്മാവു താങ്കളെ അനുതാപത്തിലേക്കും പാപങ്ങള്‍ ഏറ്റുപറയുന്നതിലേക്കും നയിച്ച്, നിങ്ങളെ അനുഗ്രഹിക്കുന്ന, വിശുദ്ധീകരിക്കുന്ന വിശ്വാസം താങ്കളില്‍ സൃഷ്ടിച്ചിട്ടുണ്ടോ? ക്രിസ്തുവിന്റെ ആത്മാവു നിങ്ങളെ അടുപ്പിക്കുന്നതിനായി നിങ്ങളെ ത്തന്നെ തുറന്ന് ഏല്പിക്കുക, നിങ്ങളുടെ ജീവിതവും ഭാവിയും അവനു വിധേയപ്പെടുത്തുക. അങ്ങനെയായാല്‍ യേശുവിന്റെ ശത്രുക്കളോടൊപ്പം ചേര്‍ന്നു മനസ്സില്ലാതെ അവനെ ന്യായം വിധിക്കാന്‍ നിങ്ങള്‍ക്കിടവരില്ല. അതിനു പകരമായി, അവന്റെ ശിഷ്യന്മാരോടൊപ്പം ചേരുക, പരിശുദ്ധനായവനെ അറിയുക. അങ്ങനെ നിങ്ങള്‍ പറയും, "ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍നിന്ന് ഏകജാതനായവന്റെ തേജസ്സായി കൃപയും സത്യവും നിറഞ്ഞതായി കണ്ടു."

പ്രാര്‍ത്ഥന: യേശുക്രിസ്തുവേ നാശത്തിന്റെ സമയത്തും സത്യം നിഷേധിക്കാത്തതിനായി നന്ദി; നീ എപ്പോഴും നിന്റെ സ്വര്‍ഗ്ഗീയപിതാവിനെ മഹത്വീകരിച്ചിരിക്കുന്നു. ഞങ്ങളുടെ ബലഹീനവിശ്വാസവും ഉദാസീനതയും ക്ഷമിക്കണമേ. നിന്റെ തേജസ്സേറിയ കൃപയ്ക്കായുള്ള ഒരു സ്തുതിയായി ഞങ്ങളുടെ ജീവിതത്തെ സ്വീകരിച്ചാലും.

ചോദ്യം:

  1. യഹൂദസമിതി യേശുവിനെ എന്തിനാണു കൊന്നത്?

ക്വിസ് - 4

പ്രിയ വായനക്കാരാ, വായനക്കാരീ,
ഈ 17 ചോദ്യങ്ങളില്‍ 15 എണ്ണത്തിന്റെ ശരിയുത്തരം ഞങ്ങള്‍ക്ക് അയച്ചുതരിക. ഈ പഠനപരമ്പരയുടെ ബാക്കി ഭാഗങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അയച്ചുതരാം.

  1. യഹൂദന്മാര്‍ അബ്രാഹാമിന്റെ മക്കളല്ലെന്നു യേശു തെളിയിച്ചതെങ്ങനെ?
  2. യേശു നമുക്കു വ്യക്തമാക്കിത്തന്ന (പിശാചിന്റെ) സ്വഭാവവിശേഷതകള്‍ ഏതെല്ലാം?
  3. യേശുവിനെ കല്ലെറിയാന്‍ യഹൂദന്മാര്‍ തുനിഞ്ഞത് എന്തുകൊണ്ട്?
  4. ജന്മനാ അന്ധനായവനെ യേശു സൌഖ്യമാക്കിയത് എന്തുകൊണ്ട്?
  5. ജന്മനാ അന്ധനായവന്‍ സൌഖ്യമാകാന്‍ സാദ്ധ്യതയില്ലെന്നു യഹൂദന്മാര്‍ പറഞ്ഞത് എന്തുകൊണ്ട്?
  6. സൌഖ്യമായ അന്ധയുവാവിനെ ചോദ്യം ചെയ്തപ്പോള്‍ അവന്‍ ക്രമേണ മനസ്സിലാക്കിയത് എന്ത്?
  7. യേശുവിനെ നമസ്കരിച്ചത് എന്തിനെ കാണിക്കുന്നു?
  8. യേശുവിന്റെ ആടുകളുടെമേല്‍ അവന്‍ പകരുന്ന അനുഗ്രഹങ്ങള്‍ എന്തെല്ലാം?
  9. യേശു നല്ലയിടയനായത് എങ്ങനെ?
  10. യേശു തന്റെ ആട്ടിന്‍കൂട്ടത്തെ നയിക്കുന്നത് എങ്ങനെ?
  11. യേശുവിന്റെ ദൈവത്വം അവന്‍ പ്രഘോഷിച്ചതെങ്ങനെ?
  12. ലാസര്‍ മരിച്ചിട്ടും ദൈവമഹത്വത്തെക്കുറിച്ചു യേശു പറഞ്ഞതെന്തുകൊണ്ട്?
  13. ലാസറിനെ വിടുവിക്കാന്‍ യേശു വിജയകരമായി മുന്നോട്ടു പോയത് എന്തുകൊണ്ട്?
  14. ഇന്നു നാം മരണത്തില്‍നിന്ന് ഉയിര്‍ക്കുന്നത് എങ്ങനെ?
  15. യേശുവിന്റെ ഉള്ളം കലങ്ങിയതും യേശു കരഞ്ഞതും എന്തുകൊണ്ട്?
  16. ലാസറിന്റെ ഉയിര്‍പ്പില്‍ ദൈവമഹത്വം പ്രത്യക്ഷപ്പെട്ടതെങ്ങനെ?
  17. യഹൂദസമിതി യേശുവിനെ കൊന്നത് എന്തുകൊണ്ട്?

ഉത്തരങ്ങള്‍ക്കൊപ്പം നിങ്ങളുടെ പേരും മേല്‍വിലാസവും വ്യക്തമായെഴുതി താഴെപ്പറയുന്ന മേല്‍വിലാസത്തിലേക്ക് അയച്ചുതരിക:

Waters of Life
P.O.Box 600 513
70305 Stuttgart
Germany

Internet: www.waters-of-life.net
Internet: www.waters-of-life.org
e-mail: info@waters-of-life.net

www.Waters-of-Life.net

Page last modified on May 11, 2012, at 12:12 PM | powered by PmWiki (pmwiki-2.3.3)