Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 015 (He who Judges Others Condemns Himself)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
മ - സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു; ദൈവം സകലരെയും തന്റെ നീതിയില്‍ വിധിക്കും (റോമര്‍ 1:18 - 3:20)
2. യഹൂദന്മാര്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന് (റോമര്‍ 2:1 - 3:20)

മ) അന്യരെ വിധിക്കുന്നവന്‍ തന്നെത്താന്‍ കുറ്റം വിധിക്കുന് (റോമര്‍ 2:1-11)


റോമര് ‍2:1-2
1 അതുകൊണ്ട് വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്ക് പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതുതന്നെ പ്രവര്‍ത്തിക്കുന്നുവല്ലോ. 2 എന്നാല്‍ ആവക പ്രവര്‍ത്തിക്കുന്നവരുടെ നേരെ ദൈവത്തിന്റെ വിധി സത്യാനുസരണമായിരിക്കുന്നു എന്നു നാം അറിയുന്നു.

പാപത്തിന്റെ മകുടമാണ് കപടഭക്തി. ദൈവിക വിശുദ്ധിയോടുള്ള ബന്ധത്തില്‍ തങ്ങള്‍ ദുഷ്ടന്മാരെന്നു സ്വന്ത മനസ്സാക്ഷിയുടെ സാക്ഷ്യത്തില്‍നിന്നും അറിഞ്ഞിട്ടും മനുഷ്യന്‍ നീതിമാനും, ജ്ഞാനിയും, ഭക്തനുമെന്നു സ്വയം അനുമാനിക്കുന്നു. തങ്ങള്‍ കപടഭക്തരായിരിക്കെ, തങ്ങള്‍ മാതൃകാവ്യക്തികളും, ആത്മീയരും, അപരര്‍ കൊള്ളരുതാത്തവരും എന്ന ഭാവേന അവര്‍ വിദ്വേഷത്തോടെ തങ്ങളുടെ സ്നേഹിതരെ വിധിക്കുന്നു.

എന്നാല്‍ നിങ്ങളുടെ ധാര്‍ഷ്ട്യഭാവത്തെ പൌലോസ് ഇവിടെ തകര്‍ക്കുന്നു. നിങ്ങളുടെ വ്യാജമുഖംമൂടി അവന്‍ നീക്കി നിങ്ങള്‍ വിധി കല്പിക്കുവാന്‍ യോഗ്യരല്ല എന്നു താന്‍ തുറന്നു കാണിക്കുന്നു. അസത്യവാനായി ആരെയെങ്കിലും നിങ്ങള്‍ക്കറിയാമോ? അവനേക്കാള്‍ അധികം അസത്യവാദിയാകുന്നു നിങ്ങള്‍. ഒരു കൊലപാതകിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? വിദ്വേഷമുള്ള നിങ്ങള്‍ അവനേക്കാള്‍ വലിയ കൊലപാതകിയാണ്. നിങ്ങളെപ്പറ്റിയുള്ള നിങ്ങളുടെ ചിന്തകള്‍ ശരിയല്ല. ദൈവാത്മാവ് നിങ്ങളെ കുറ്റം വിധിക്കുന്നു. യഥാര്‍ത്ഥ ഭക്തി എന്തെന്ന് അറിയാത്തവരും അപ്പോള്‍ത്തന്നെ തങ്ങള്‍ മറ്റുള്ളവരെക്കാള്‍ മെച്ചമാണെന്നഭിമാനിക്കുന്നവരുമായ കപടഭക്തിക്കാരെ അവന്‍ ആദ്യം കുറ്റം വിധിക്കുന്നു. യേശുവിനെ ക്രൂശിലേറ്റിയത് പുരുഷാരമല്ല, പ്രത്യുത ഭക്തരെന്ന് സ്വയം ചിന്തിക്കുകയും മയിലിനെപ്പോലെ അഹങ്കരിച്ച് ഭക്തി കാണിക്കുകയും അകമേ ചീഞ്ഞുനാറുന്ന ശവക്കല്ലറകള്‍ക്കു സമാനരുമായി ധാര്‍ഷ്ട്യരും കപടഭക്തരുമായ മതത്തിന്റെയാളുകളാണ്.

നിങ്ങളുടെ പ്രവൃത്തികള്‍ക്ക് മാത്രമല്ല ദൈവം നിങ്ങളെ കുറ്റം വിധിക്കുന്നത്, മറിച്ച് നിങ്ങളുടെ ഉദ്ദേശ്യങ്ങളും, ചിന്തകളും, ആഗ്രഹങ്ങളുമെല്ലാം ഇതില്‍പ്പെടുന്നു. ബാല്യംമുതല്‍ നിങ്ങളുടെ നിരൂപണങ്ങള്‍ ദോഷമുള്ളവയാണ്. നിങ്ങളുടെ താല്‍പര്യങ്ങള്‍ സ്വാര്‍ത്ഥലാഭമുള്ളതാണ്. നിങ്ങള്‍ ദൈവത്തെ അനുസരിക്കാതെ, അവന്റെ പദ്ധതികളോടെതിര്‍ത്ത്, അവന്റെ നിയമത്തെ ലംഘിച്ച്, നിങ്ങളുടെ കൂട്ടുകാരനെ തുച്ഛീകരിച്ചു മുന്നേറുകയാണ്. നിങ്ങള്‍ ആത്മാവില്‍ മലിനപ്പെട്ടവരും സ്രഷ്ടാവില്‍നിന്ന് വേര്‍പെട്ടു കഴിയുന്നവരുമാണ്. നിങ്ങളുടെ ദുഷ്ടചിന്തകള്‍ നിങ്ങളുടെ ഹൃദയത്തില്‍നിന്നത്രെ ഉത്ഭവിക്കുന്നത്. എന്നാല്‍ അന്ത്യനാളിലെ ന്യായവിധിയുടെ ദിവസത്തില്‍ നിങ്ങള്‍ പറഞ്ഞ വാക്കുകളും, നിങ്ങളുടെ പ്രവൃത്തികളും, മലിനമായ നിങ്ങളുടെ താല്‍പര്യങ്ങളും എല്ലാം ഒരു തിരശ്ശീലയിലെന്നപോലെ തെളിഞ്ഞുവരികയും അത് നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭയപ്പെട്ട് വിറച്ച് നിശ്ചലരായിത്തീരും. നിങ്ങള്‍ പാപത്താല്‍ നിറയപ്പെട്ടവരാണ്. നിങ്ങളുടെ ഹൃദയം മുഴുവനായി ദുഷിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പാപങ്ങളെ പരസ്യമായി ഏറ്റുപറയുക. മറ്റൊരു പാപിയെ നിങ്ങള്‍ തുച്ഛീകരിക്കരുത്. നിങ്ങളുടെ അയല്‍ക്കാരന്‍ പക്ഷേ വളരെ ദുഷ്ടനായിരിക്കാം. എന്നാല്‍ അവന്റെ ദുഷ്ടതയെപ്പറ്റിയുള്ള നിന്റെ എരിവ് നിന്റെ നിഷ്കളങ്കതയ്ക്കുള്ള തെളിവല്ല; നിങ്ങള്‍ ദൈവത്തോട് ഉത്തരം പറയേണ്ടുന്നവനാകയാല്‍ നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ മരിക്കും. അതുകൊണ്ട് കുറ്റകരമായ നിങ്ങളുടെ സ്വയത്തെ ദൈവത്തിന്റെ വിശുദ്ധിയില്‍ അറിയുവാന്‍ ഉõാഹിക്കുക.

തങ്ങളുടെ കഠിനഭാവത്തിനു മാറ്റമില്ലാതെയും, മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിയുവാന്‍ മനസ്സില്ലാതെയും ഈ കഠിനവാക്കുകളെ അംഗീകരിക്കാന്‍ മനസ്സില്ലാതെ കേവലം അവയോടു ന്യായവാദം ചെയ്യുന്ന ആളായിരിക്കാം ഒരുപക്ഷേ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ ഗ്രഹിച്ചുകൊള്ളുക, നിങ്ങളുടെ അവസ്ഥയെപ്പറ്റി നിങ്ങള്‍ക്കുള്ള അജ്ഞത ഒരിക്കലും ദൈവത്തിന്റെ ന്യായവിധിയില്‍നിന്നും നിങ്ങളെ രക്ഷിക്കയില്ല. നിത്യനായ ന്യായാധിപതി നിങ്ങളെ ചോദ്യം ചെയ്യുകയും കുറ്റം വിധിക്കുകയും ചെയ്യും. ലോകത്തിലെ സുപ്രധാനമായ എല്ലാ മതങ്ങള്‍ക്കും അന്തിമമായൊരു ന്യായവിധിയെക്കുറിച്ച് ഏറെക്കുറെ ധാരണയുണ്ട്. പുനരുത്ഥാനത്തിന്റെ നാളെന്നും, 'അല്‍ കാരിയാ' അഥവാ 'നാശത്തിന്റെ നാള്‍' എന്നുമൊക്കെ ചിലര്‍ അതിനെ വിളിക്കുന്നു. അവിശ്വാസികള്‍ക്ക് മാത്രമേ ജീവനുള്ള ദൈവമുമ്പാകെ നില്ക്കുവാന്‍ കഴിയാതെയുള്ളു. ആ നിര്‍ണ്ണായക നാഴികയില്‍ നിങ്ങളുടെ എല്ലാ രഹസ്യങ്ങളും, ചിന്തകളും, വാക്കുകളും, ഭൂഷണങ്ങളും സര്‍വ്വരുടെയും മുമ്പാകെ തുറക്കപ്പെടുകയും നിങ്ങള്‍ സംസാരിച്ച ഓരോ വ്യര്‍ത്ഥവാക്കുകള്‍ക്കും, ചെലവഴിച്ച പണത്തിനും, ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ഉപയോഗിക്കാതിരുന്ന ഓരോ നിമിഷങ്ങള്‍ക്കും നിങ്ങള്‍ കണക്കുകൊടുക്കേണ്ടതായി വരും. കാരണം ദൈവിക ദാനങ്ങളുടെ കാര്യവിചാരകരാണ് നിങ്ങള്‍; നിങ്ങളുടെ പക്കല്‍ ഭരമേല്പിക്കപ്പെട്ട എന്തിനും അവന്‍ കണക്കു ചോദിക്കും. ദൈവമഹത്വത്തിന്റെ പ്രകാശകിരണങ്ങള്‍ ഇന്ന് ലോകത്തിലെ ആശുപത്രികളിലും മറ്റും ഉപയോഗിച്ചുവരുന്ന ഏതു പ്രകാശരശ്മികളെക്കാളും (തൃമ്യ) കൃത്യതയോടും ആഴത്തോടും കൂടെ നിങ്ങളുടെ ഹൃദയത്തിന്റെയും ഗതകാല ജീവിതത്തിന്റെയും രഹസ്യ അറകളിലേക്ക് തുളച്ചുചെല്ലും. അവിടെ സകലവും നഗ്നമായി നിങ്ങള്‍ നില്ക്കേണ്ടിവരും.

പ്രാര്‍ത്ഥന: പരിശുദ്ധനായ ദൈവമേ, അങ്ങ് നിത്യനും നീതിമാനും, ഞാന്‍ പാപിയും കുറ്റക്കാരനുമാകുന്നു. കര്‍ത്താവേ, എന്റെ കപടഭക്തി എന്നോട് ക്ഷമിച്ച് നിന്റെ പ്രകാശത്താല്‍ എന്റെ മലിനതകള്‍ നീങ്ങിപ്പോകുവാന്‍ തക്കവണ്ണം എന്റെ ഹൃദയത്തെ തുറക്കണമേ. ഞാന്‍ എന്റെ സകല പാപങ്ങളെയും ഏറ്റുപറയുന്നു. ആരെയും ഞാന്‍ ഉപേക്ഷിക്കുകയോ, കുറ്റം വിധിക്കുകയോ, പകയ്ക്കുകയോ ചെയ്യാതെ സ്നേഹത്തിലും പരിജ്ഞാനത്തിലും വളരേണ്ടതിന് നിന്റെ ആത്മാവിന്റെ സ്നേഹത്താല്‍ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. എല്ലാ പാപികളിലും വെച്ച് ഞാന്‍ ഒന്നാമനാണ്. കര്‍ത്താവേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകണമേ; എന്റെ അഹങ്കാരത്തിന്റെയും ഇന്ദ്രിയാസക്തികളുടെയും അവസാനത്തെ കണികവരെ തകര്‍ക്കണമേ; ഞാന്‍ ഹൃദയത്തില്‍ താഴ്മയുള്ളവനാകുവാന്‍ സഹായിക്കണമേ.

ചോദ്യം:

  1. അന്യരെ കുറ്റം വിധിക്കയില്‍ മനുഷ്യന്‍ തന്നെത്താന്‍ കുറ്റം വിധിക്കുന്നതെങ്ങനെ?

www.Waters-of-Life.net

Page last modified on January 21, 2013, at 09:12 AM | powered by PmWiki (pmwiki-2.3.3)