Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 018 (The first six disciples)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
B - അനുതാപത്തിന്റെ (മാനസാന്തരത്തിന്റെ) ലോകത്തില്‍നിന്നു വിവാഹത്തിന്റെ സന്തോഷത്തിലേക്കു യേശു ശിഷ്യന്മാരെ നയിക്കുന്നു (യോഹന്നാന്‍ 1:19 - 2:12)

3. ആദ്യത്തെ ആറു ശിഷ്യന്മാര്‍ (യോഹന്നാന്‍ 1:35-51)


യോഹന്നാന്‍ 1:43-46
43പിറ്റെന്നാള്‍ യേശു ഗലീലയ്ക്കു പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ ഫിലിപ്പോസിനെ കണ്ടു: എന്നെ അനുഗമിക്കുകയെന്ന് അവനോടു പറഞ്ഞു. 44ഫിലിപ്പോസോ അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത്ത്സയിദയില്‍നിന്നുള്ളവന്‍ ആയിരുന്നു. 45ഫിലിപ്പോസ് നഥനയേലിനെക്കണ്ട് അവനോട്: ന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്റെ പുത്രനായ യേശു എന്ന നസറേത്തുകാരന്‍ തന്നെ എന്നു പറഞ്ഞു. 46നഥനയേല്‍ അവനോട്: നസറേത്തില്‍നിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോട്: വന്നു കാണുക എന്നു പറഞ്ഞു.

തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ നടന്ന കാര്യങ്ങളാണു കഴിഞ്ഞ വാക്യങ്ങളില്‍ നാം വായിച്ചത്. ഒന്നാമത്തെ ദിവസം യെരൂശലേമില്‍നിന്നുള്ള സംഘാംഗങ്ങള്‍ വന്നു; രണ്ടാമത്തെ ദിവസം യോഹന്നാന്‍ സ്നാപകന്‍ യേശു ദൈവത്തിന്റെ കുഞ്ഞാടാണെന്നു പ്രഖ്യാപിച്ചു; മൂന്നാം ദിവസം യേശു നാലു ശിഷ്യന്മാരെ തിരഞ്ഞെടുത്തു; അഞ്ചാം ദിവസത്തില്‍ അവന്‍ ഫിലിപ്പോസിനെയും നഥനയേലിനെയും ശിഷ്യവൃന്ദത്തില്‍ ചേര്‍ത്തു.

ഫിലിപ്പോസിനെ തേടിയെത്തിയതു യേശുവായിരുന്നു. യേശു തങ്ങളുടെയിടയില്‍ ഉണ്ടെന്നു യോഹന്നാന്‍ സ്നാപകന്‍ പറഞ്ഞതു ഫിലിപ്പോസ് കേട്ടിരുന്നുവെന്നതിനു സംശയമില്ല. ദൈവത്തിന്റെ കുഞ്ഞാടായി യേശുവിനെ സ്നാപകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഫിലിപ്പോസ് ആശ്ചര്യപ്പെട്ടു. കര്‍ത്താവായ യേശുവിനെ അറിയണമെന്നയാഗ്രഹം ഫിലിപ്പോസിനുണ്ടായിരുന്നെങ്കിലും, യേശുവിനെ സമീപിക്കാന്‍ അവന്‍ ധൈര്യപ്പെട്ടില്ല. യേശുവുമായുള്ള കൂട്ടായ്മയ്ക്കു തനിക്കു യോഗ്യതയില്ലെന്നായിരുന്നു ഫിലിപ്പോസ് കരുതിയത്. അതുകൊണ്ട് അവന്റെയടുക്കലേക്കു യേശു ചെന്ന് അവന്റെ അസ്വസ്ഥത മാറ്റിയിട്ട്, തന്നെ അനുഗമിക്കാന്‍ ക്ഷണിച്ചു.

തനിക്കായി ആളുകളെ തിരഞ്ഞെടുക്കാനുള്ള അവകാശം യേശുവിനുണ്ടായിരുന്നു. കാരണം, അവനാണ് അവരെ സൃഷ്ടിച്ചതും സ്നേഹിച്ചതും വീണ്ടെടുത്തതും. അവനെ തിരഞ്ഞെടുത്തതു നമ്മളല്ല; മറിച്ച് അവനാണു നമ്മെ ആദ്യമേ കാണുന്നത്; അവന്‍ നമ്മെ അന്വേഷിച്ചു കണ്ടെത്തുകയും അവന്റെ ശുശ്രൂഷയ്ക്കായി വിളിക്കുകയും ചെയ്തു.

വിളിയില്ലാതെ അനുഗമിക്കുന്നില്ല, ക്രിസ്തുവില്‍നിന്നുള്ള കല്പനയില്ലാതെ പ്രയോജനപ്രദമായ സേവനവുമില്ല. ദൈവരാജ്യത്തിലെ വേലയ്ക്കുള്ള തിരഞ്ഞെടുപ്പില്ലാതെ ആരു സേവനം ചെയ്താലും, അവന്‍ തനിക്കുതന്നെയും മറ്റുള്ളവര്‍ക്കും ദോഷം ചെയ്യുകയാണ്. എന്നാല്‍ യേശു പറയുന്നതു കേട്ട് ആര് അനുസരിച്ചാലും, അവന്‍ ക്രിസ്തുവിന്റെ ആര്‍ദ്രമായ കരുതല്‍ അനുഭവിക്കും. യേശുവിന് അവനെക്കുറിച്ചു സദാ ഉത്തരവാദിത്വമുണ്ട്.

ഫിലിപ്പോസ് പെട്ടെന്നു സുവിശേഷീകരണത്തിനായി പോയി. സുഹൃത്തായ നഥനയേലിനെക്കണ്ട് അവനോടു സദ്വാര്‍ത്തയറിയിച്ചു. സഭയ്ക്കുള്ള സന്ദേശത്തില്‍ അതു പ്രകടിപ്പിച്ചു, "ഞങ്ങള്‍ മശീഹയെ കണ്ടെത്തിയിരിക്കുന്നു!" "ഞാന്‍ കണ്ടെത്തി" യെന്നല്ല, പിന്നെയോ സഭയുടെ ഏറ്റുപറച്ചിലില്‍ അവന്‍ തന്നെക്കൂടി താഴ്മയോടെ ഉള്‍പ്പെടുത്തിയതാണ്.

ഈ ശിഷ്യന്മാരെ യേശു തന്റെ ശുശ്രൂഷയുടെ ക്രമം അറിയിച്ചതായി കാണുന്നു. യോസേഫ് യേശുവിന്റെ വളര്‍ത്തപ്പനാണ്. ബേത്ലെഹേമിലെ തന്റെ ജനനത്തെക്കുറിച്ചു യാതൊന്നുംതന്നെ യേശു പറയുന്നില്ല. ഈ സമയത്ത്, ശിഷ്യന്മാര്‍ക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു.

നഥനയേലിനു തിരുവചനങ്ങള്‍ നന്നായിട്ടറിയാമായിരുന്നു. അങ്ങനെയവന്‍ മോശെയുടെയും പ്രവാചകന്മാരുടെയും പുസ്തകങ്ങള്‍ പരിശോധിച്ചു. ക്രിസ്തുവിലേക്കു ചൂണ്ടിക്കാട്ടുന്ന വാഗ്ദത്തങ്ങളെക്കുറിച്ച് അവന്‍ മനസ്സിലാക്കി. വരുവാനുള്ളവന്‍ ദാവീദിന്റെ വംശത്തില്‍ ബേത്ലെഹേമില്‍ ജനിക്കുമെന്നും, അവന്‍ സ്വന്തജനത്തിന്റെ രാജാവായിരിക്കുമെന്നും നഥനയേല്‍ അറിഞ്ഞു. പഴയനിയമത്തില്‍ പറഞ്ഞിട്ടുപോലുമില്ലാത്ത, പ്രവചനബന്ധമില്ലാത്ത നസറേത്ത് എന്ന ചെറുപട്ടണത്തില്‍നിന്നു മശീഹ വരുമെന്ന കാര്യം അംഗീകരിക്കാന്‍ നഥനയേലിനു പ്രയാസമായിത്തോന്നി. ഗലീലയിലെ ഈ പട്ടണത്തില്‍ നടന്ന രക്തരൂക്ഷിതമായ ഒരു വിപ്ളവം നഥനയേലിന് ഓര്‍മ്മയുണ്ടായിരുന്നു. മതതീവ്രവാദികള്‍ റോമാക്കാര്‍ക്കെതിരെ പോരാടി. അടിച്ചമര്‍ത്തപ്പെട്ട ഈ വിപ്ളവത്തില്‍ ഒരുപാടു രക്തമൊഴുകിയിരുന്നു.

ഈ വസ്തുതകളൊന്നും ഫിലിപ്പോസ് പരിഗണിച്ചില്ല. ക്രിസ്തുവിനെ കണ്ടെത്തിയതായിരുന്നു അവന്റെ വലിയ സന്തോഷം. നഥനയേലിന്റെ സംശയങ്ങളെയൊക്കെ ഫിലിപ്പോസിന്റെ ഉത്സാഹം അതിജീവിച്ചു. "വന്നു കാണുക" യെന്നു പറഞ്ഞത് ഏതു വാദത്തെയും ഖണ്ഡിക്കുന്നതായിരുന്നു. യേശുവിനെക്കുറിച്ചു തര്‍ക്കിക്കരുത്, മറിച്ച് അവന്റെ ശക്തിയും കൂട്ടായ്മയും അനുഭവിച്ചറിയുകയാണു വേണ്ടത്. ഭാവനാപരമായ ചിന്തകളല്ല നമ്മുടെ സാക്ഷ്യത്തിന് അടിസ്ഥാനമാകേണ്ടത്, ആ അടിസ്ഥാനം യഥാര്‍ത്ഥ കര്‍ത്താവായ വ്യക്തിയിലായിരിക്കണം.

പ്രാര്‍ത്ഥന: പ്രിയ കര്‍ത്താവായ യേശുവേ, ഞങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞിരിക്കുന്ന നിന്റെ സന്തോഷത്തിനായി നന്ദി. നിന്റെ കൂട്ടായ്മയുടെ സൌന്ദര്യത്തില്‍ മറ്റുള്ളവരെ നിന്നിലേക്കു നയിക്കാന്‍ അതു ഞങ്ങളെ ചലിപ്പിക്കുന്നു. സഹിഷ്ണുതയോടെയുള്ള സ്നേഹത്തില്‍ പ്രസംഗിക്കാനുള്ള ആഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. ഞങ്ങളുടെ ഭയം, കാലതാമസം, ലജ്ജ എന്നിവയെല്ലാം ഞങ്ങളോടു ക്ഷമിക്കണമേ, നിന്റെ നാമം ധൈര്യത്തോടെ ഘോഷിക്കാന്‍ ഞങ്ങള്‍ക്കിടയാക്കണമേ.

ചോദ്യം:

  1. ആദ്യത്തെ ശിഷ്യന്മാര്‍ യേശുവിന്റെ നാമം മറ്റുള്ളവരോടു ഘോഷിച്ചത് എങ്ങനെയാണ്?

www.Waters-of-Life.net

Page last modified on May 09, 2012, at 11:40 AM | powered by PmWiki (pmwiki-2.3.3)