Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 005 (The Baptist prepares the way of Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
A - യേശുവില്‍ വചനത്തിന്റെ വെളിപ്പെടല്‍ (യോഹന്നാന്‍ 1:1-18)

2. സ്നാപകന്‍ ക്രിസ്തുവിനു വഴിയൊരുക്കുന്നു (യോഹന്നാന്‍ 1:6-13)


യോഹന്നാന്‍ 1:6-8
6 ദൈവം അയച്ചിട്ട് ഒരു മനുഷ്യന്‍ വന്നു; അവനു യോഹന്നാന്‍ എന്നു പേര്. 7 അവന്‍ സാക്ഷ്യത്തിനായി, താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിനു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറയാന്‍ തന്നെ വന്നു. 8 അവന്‍ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ.

ദിവ്യപ്രകാശത്തിലേക്ക് ആളുകളെ വിളിച്ചുവരുത്തുന്നതിനായി, ഇരുണ്ട ലോകത്തിലേക്കു യോഹന്നാന്‍ സ്നാപകനെ ദൈവം അയച്ചു. ഇരുട്ടില്‍ ഒരുപാടു പാപങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ദൈവമുമ്പാകെ ആരൊക്കെ കുറ്റം സമ്മതിക്കുമോ, തകര്‍ന്ന ഹൃദയത്തോടെ അനുതപിക്കുമോ, അവരൊക്കെ വെളിച്ചത്തിലേക്കു വന്നവരാണ്. താങ്കളെന്തു പറയുന്നു? താങ്കള്‍ വെളിച്ചത്തിലേക്കു വന്നോ, അതോ ഇപ്പോഴും ഇരുട്ടില്‍ ഒളിഞ്ഞിരിക്കുകയാണോ?

ജനങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥയെക്കുറിച്ചു സ്നാപകന്‍ അവര്‍ക്കു വിശദീകരിച്ചുകൊടുത്തു. ദൈവത്തിന്റെ പ്രമാണത്തോടുള്ള ബന്ധത്തില്‍, എല്ലാവരും ദുഷ്ടന്മാരാണ്. അവര്‍ക്കു മാനസാന്തരവും അടിസ്ഥാനപരമായ മാറ്റവും ആവശ്യമാണ്. അങ്ങനെയവര്‍ കര്‍ത്താവിന്റെ ദിവസത്തില്‍ നശിച്ചു പോകുകയില്ല. സ്നാപകന്റെ വിളിച്ചുപറച്ചില്‍ ജനക്കൂട്ടത്തെ കുലുക്കിക്കളഞ്ഞു. മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെയടുക്കലേക്കു മാനസാന്തരത്തിനായി ജനം ഓടിച്ചെന്നു. അവര്‍ അവരുടെ പാപങ്ങള്‍ തുറന്നു സമ്മതിക്കുകയും, യോര്‍ദ്ദാന്‍നദിയില്‍ അവരെ സ്നാനപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പാപത്തില്‍നിന്നുള്ള ശുദ്ധീകരണത്തിന്റെ അടയാളമായിട്ടായിരുന്നു സ്നാനം. അവരുടെ സ്വാര്‍ത്ഥത വെള്ളത്തില്‍ മുങ്ങിത്താഴുകയും, വെള്ളത്തില്‍നിന്നു പുതുജീവനിലേക്കു വരുന്നതുമാണ് അര്‍ത്ഥമാക്കുന്നത്.

ദൈവം യോഹന്നാന്‍ സ്നാപകനെ തിരഞ്ഞെടുത്തു. അവനെ പ്രകാശിപ്പിച്ചിട്ട്, ആളുകളെ ബോധവത്ക്കരിക്കാന്‍ അവനെ ദൈവം നിയോഗിക്കുകയും ചെയ്തു. ആളുകളുടെ മനോഭാവം മാറിയിട്ട്, ക്രിസ്തുവിന്റെ വരവിനുവേണ്ടി അവര്‍ ഒരുങ്ങേണ്ടതിനായിരുന്നു ആ നിയോഗം. കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവനെക്കുറിച്ച്, പഴയനിയമത്തിന്റെ ആളുകള്‍ക്കു നല്ല അറിവുണ്ടായിരുന്നു. യെശയ്യാപ്രവാചകന്‍ അവനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്, "ഇരുട്ടില്‍ നടന്ന ജനം വലിയോരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെ മേല്‍ പ്രകാശം ശോഭിച്ചു (യെശയ്യാവ് 9:2). കര്‍ത്താവിന്റെ നാമത്തില്‍ അവന്‍ ഇങ്ങനെയും പറഞ്ഞു, "എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു! യഹോവയുടെ തേജസ്സു നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു (യെശയ്യാവ് 60:1). ഇരുട്ടിലേക്കുള്ള വെളിച്ചത്തിന്റെ വരവു പഴയനിയമത്തിന്റെ ആളുകള്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കുമായിട്ടാണെന്നാണു സ്നാപകന്‍ പഠിപ്പിച്ചത്. ഇങ്ങനെ, സ്നാപകന്റെ സന്ദേശം മുഴുലോകത്തിലുമെത്തി, ഏഷ്യാമൈനറിലെയും മദ്ധ്യധരണിക്കടലിനു ചുറ്റുമുള്ള സ്ഥലങ്ങളിലെയും ആളുകള്‍, അവന്‍ മരിച്ചുകഴിഞ്ഞിട്ടും വര്‍ഷങ്ങളോളം അവനെ അനുഗമിച്ചു.

അവന്‍ വെളിച്ചമല്ലെന്നു പറഞ്ഞിട്ടും ആയിരങ്ങള്‍ അവനെ പിന്‍ തുടര്‍ന്നു. അവനൊരു മുന്നോടി മാത്രമായിരുന്നു. അവന്‍ ചൂണ്ടിക്കാട്ടിയത് അവനെത്തന്നെയല്ല, മറിച്ചു ക്രിസ്തുവിലേക്കാണ് അവന്‍ വഴി കാട്ടിയത്. യഥാര്‍ത്ഥത്തിലുള്ള എല്ലാ ദൂതുവാഹികളുടെയും ലക്ഷണമിതാണ്. അവര്‍ അവരിലേക്കല്ല, ക്രിസ്തുവിലേക്കു മാത്രമേ ആളുകളെ അടുപ്പിക്കാറുള്ളൂ.

യോഹന്നാന്റെ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം മാനസാന്തരവും സ്നാനവുമല്ലായിരുന്നു, മറിച്ചു ക്രിസ്തുവിലുള്ള വിശ്വാസമായിരുന്നു. താന്‍ ക്രിസ്തുവാണെന്നു യോഹന്നാന്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ആളുകള്‍ക്കുണ്ടായിരുന്നു - അതു യോഹന്നാനറിയാമായിരുന്നു. എന്നാല്‍ ആ പ്രലോഭനത്തില്‍ വീഴാതെ, അവന്‍ കര്‍ത്താവിനായി വഴിയൊരുക്കി. പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം നല്‍കുന്നതു വരാന്‍ പോകുന്ന ക്രിസ്തുവാണെന്ന് അവനറിയാമായിരുന്നു. പാപമോചനത്തിനുള്ള സ്നാനമേറ്റാല്‍ പ്പോലും, മനഃശാസ്ത്രപരമായ ഒരു മാനസാന്തരം മതിയായതല്ലെന്നും യോഹന്നാനറിയാമായിരുന്നു. അതിനെക്കാള്‍ നമുക്കാവശ്യമായിട്ടുള്ളത്, നമ്മുടെ ആന്തരികസത്തയുടെ പരിപൂര്‍ണ്ണമായ പുതുക്കമാണെന്ന് അവനറിഞ്ഞിരുന്നു. ഹൃദയങ്ങളെ രൂപാന്തരപ്പെടുത്താനുള്ള അധികാരം യോഹന്നാനു ദൈവം നല്‍കിയില്ല, പഴയനിയമപ്രവാചകന്മാര്‍ക്കും ദൈവമതു കൊടുത്തില്ല. യഥാര്‍ത്ഥ വെളിച്ചത്തിനു മാത്രമാണ് ആ പദവി വച്ചിരിക്കുന്നത്, അതു സൃഷ്ടിക്കുന്നതാണ്, ജീവദായകമായ വചനം, ഒരു വ്യക്തി ദൈവവചനത്തില്‍ വിശ്വസിക്കുമ്പോഴും ദൈവപ്രകാശത്തിലേക്കു മനസ്സു തുറക്കുമ്പോഴും ആ വ്യക്തിയെ പുതുതാക്കാനുള്ള ആധികാരികമായ ശേഷിയുള്ളതാണ്. ഈ നിലയില്‍, വമ്പിച്ച ജനാവലിയെ യോഹന്നാന്‍ ക്രിസ്തുവിലേക്കു നയിച്ചു. വിശ്വാസം മാത്രമേ അവരെ നവയുഗത്തിലേക്കു നയിക്കൂ എന്നറിയാമായിരുന്നു.

യോഹന്നാന്റെ ഉപദേശങ്ങള്‍ പാലിച്ചിരുന്ന ഒരു വാഗ്മിയായിരുന്നു അപ്പോല്ലോസ്. പുതിയ ഉടമ്പടിയുടെ വെളിച്ചം ശരിയായി അനുഭവിക്കാതെയാണ് അദ്ദേഹം ക്രിസ്തുവിനുവേണ്ടി കാര്യക്ഷമമായി പ്രസംഗിച്ചത്. പക്ഷേ, അവന്‍ തന്നെത്തന്നെ ക്രിസ്തുവിനു വിട്ടുകൊടുത്തപ്പോള്‍, അവന്റെ ഹൃദയത്തില്‍ വെളിച്ചം കടക്കുകയും, അവന്‍ കര്‍ത്താവില്‍ വെളിച്ചമായും, ഇരുട്ടില്‍ ഒരു പ്രകാശരശ്മിയായും മാറി. അവന്‍ അനേകരെ വെളിച്ചത്തിലേക്കു നയിച്ചു (പ്രവൃത്തികള്‍ 18:24-28).

പ്രാര്‍ത്ഥന: കര്‍ത്താവായ ക്രിസ്തുവേ, നീ ലോകത്തിന്റെ വെളിച്ചമായതിനാലും, ഹീനരായവര്‍ക്കു പ്രത്യാശയായതിനാലും ഞങ്ങള്‍ നിന്നെ മഹത്വപ്പെടുത്തുന്നു, നിനക്കു നന്ദി കരേറ്റുന്നു. ഞങ്ങളുടെ ഹൃദയത്തിന്റെ ഇരുട്ടു നീ പ്രകാശിപ്പിച്ചു, ഞങ്ങളുടെ പാപങ്ങള്‍ വെളിപ്പെടുത്തി അവയ്ക്കു നീ ക്ഷമ നല്‍കി. ഞങ്ങളെ വെളിച്ചത്തിന്റെ മക്കളാക്കിയതിനും നിത്യജീവനിലേക്കുള്ള സ്വാതന്ത്യ്രം തന്നതിനും നിനക്കു നന്ദിയര്‍പ്പിക്കുന്നു. നിന്റെ പ്രകാശത്തിന്റെ രശ്മികള്‍ ഞങ്ങളുടെ ബന്ധുമിത്രാദികളിലേക്ക് എത്തുന്നതിനും, അങ്ങനെയവര്‍ വിശ്വാസത്താലുള്ള മാനസാന്തരവും നിന്റെ വെളിച്ചത്തിലേക്കുള്ള പ്രവേശനവും അനുഭവിച്ചറിയട്ടെ.

ചോദ്യം:

  1. യോഹന്നാന്റെ പ്രവര്‍ത്തനത്തിന്റെ പ്രധാനലക്ഷ്യങ്ങള്‍ എന്തെല്ലാ മായിരുന്നു?

www.Waters-of-Life.net

Page last modified on April 05, 2012, at 10:11 AM | powered by PmWiki (pmwiki-2.3.3)