Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 073 (How those who are Strong in Faith ought to Behave)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം മൂന്ന് - ക്രിസ്തുവിനെ പിന്‍പറ്റുന്നവരുടെ ജീവിതത്തിലൂടെ ദൈവനീതി വെളിപ്പെടുന്നു (റോമര്‍ 12:1 - 15:13)

10. വിശ്വാസത്തില്‍ ശക്തരായവര്‍ അപ്രതീക്ഷിതമായ പ്രശ്നങ്ങളോട് ഏതുവിധം ഏര്‍പ്പെടണ (റോമര്‍ 15:1-5)


റോമര്‍ 15:1-5
1 എന്നാല്‍ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മില്‍ത്തന്നെ പ്രസാദിക്കാതിരിക്കുകയും വേണം. 2 നമ്മില്‍ ഓരോരുത്തന്‍ കൂട്ടുകാരനെ നന്മയ്ക്കായിട്ട് ആത്മിക വര്‍ദ്ധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കണം. 3 "നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേല്‍ വീണു'' എന്നെഴുതിയിരിക്കുന്നതുപോലെ ക്രിസ്തുവും തന്നില്‍ത്തന്നെ പ്രസാദിച്ചില്ല. 4 എന്നാല്‍ മുന്നെഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാല്‍ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ എഴുതിയിരിക്കുന്നു. 5 എന്നാല്‍ നിങ്ങള്‍ ഐകമത്യപ്പെട്ടു, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാല്‍ മഹത്വീകരിക്കേണ്ടതിന്...

ഏറെ ആഴത്തില്‍ വേരോടിയിരുന്ന ഭക്ഷണപാനീയങ്ങളെക്കുറിച്ചുള്ള സമ്പ്രദായങ്ങള്‍ പൌലോസിനറിയാമായിരുന്നു. ന്യായപ്രമാണത്തില്‍നിന്നും വിമുക്തരായവരും ശക്തരുമായ പലരെയും താന്‍ അഭിമുഖീകരിച്ചു; അവരില്‍ ഒരാളായി തന്നെത്തന്നെയും അവന്‍ കണക്കാക്കി. എന്നാല്‍ പെട്ടെന്നു തന്റെ സ്വാതന്ത്യ്രത്തെ പരിമിതപ്പെടുത്തിക്കൊണ്ടു താന്‍ പറയുകയാണ്. എന്നാല്‍ ശക്തരായ നാം അശക്തരായ പുതിയ വിശ്വാസികളുടെ ബലഹീനതകളെ അവര്‍ ക്രിസ്തുവില്‍ നിലനില്ക്കുവോളം ചുമക്കേണ്ടതാകുന്നു. നമ്മെ പ്രസാദിപ്പിക്കുവാനല്ല, എല്ലാ കാര്യങ്ങളെപ്പറ്റിയും വേണ്ടത്ര നിശ്ചയമില്ലാത്ത പുതിയ വിശ്വാസികളെ പ്രസാദിപ്പിച്ചുകൊണ്ടുവേണം നാം ജീവിക്കുവാന്‍. അവരുടെ നന്മയ്ക്കും, ആത്മികവര്‍ദ്ധനയ്ക്കുംവേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. നമ്മുടെ താല്‍പര്യങ്ങളും സന്തോഷങ്ങളും നിവര്‍ത്തിക്കുക എന്നതിനെക്കാള്‍ സുപ്രധാനമായ കാര്യമാണു മറ്റുള്ളവരുടെ ആത്മിക വര്‍ദ്ധന.

ഈ പ്രമാണം സ്വാര്‍ത്ഥതയുടെ ഇടുങ്ങിയ ആത്മാവിനെ സഭയുടെ എല്ലാ തലത്തിലും ഇല്ലാതാക്കുന്നു. നമ്മുടെ ജീവിതത്തെ, പ്രവര്‍ത്തനത്തെ, അവസരങ്ങളെ നാം പദ്ധതി ചെയ്യുകയല്ല, പ്രത്യുത കര്‍ത്താവിനെയും വിശ്വാസത്തില്‍ ബലഹീനരായവരെയും സേവിക്കയാണു നമ്മുടെ ദൌത്യം. നമ്മുടെ ചിന്തയുടെ കേന്ദ്രവിഷയം "സ്വയം'' അല്ല, മറിച്ചു യേശുവും അവന്റെ സഭയുമാണ്. യേശു തനിക്കുവേണ്ടി ജീവിക്കുവാനാഗ്രഹിക്കാതെ തന്റെ മഹത്വം ഉഴിഞ്ഞുവെച്ചു മനുഷ്യനായിത്തീര്‍ന്നു. ലോകത്തിന്റെ രക്ഷയ്ക്കായി എല്ലാ ആരോപണങ്ങളും, അപവാദങ്ങളും, കഷ്ടതകളും അവന്‍ സഹിക്കുകയും, ഒടുവിലായി ഒരു കുറ്റവാളിയെപ്പോലെ ക്രൂശിന്മേല്‍ മരിക്കയും ചെയ്തു. കുറ്റവാളികളെപ്പോലും രക്ഷിപ്പാനും അവര്‍ക്ക് ആത്മിക വര്‍ദ്ധന വരുത്തുവാനുമത്രെ അവന്‍ അങ്ങനെ ചെയ്തത്.

വിശുദ്ധ തിരുവെഴുത്തുകളിന്‍പ്രകാരം താഴ്മയിലും, സൌമ്യതയിലും, അസാധാരണമായ സഹിഷ്ണുതയിലുമാണവന്‍ ജീവിച്ചത്. പഴയനിയമതിരുവെഴുത്തുകളുടെ നിയോഗവും ശക്തിയും തന്റെ ശുശ്രൂഷകള്‍ക്ക് അവന്‍ കൈക്കൊണ്ടു. ദൈവസഭയില്‍ ശുശ്രൂഷ ചെയ്യുന്നവനും ക്രിസ്തുനിഷേധികളുടെ മദ്ധ്യേ ശുശ്രൂഷിക്കുന്നവനും ദൈവവചനത്തില്‍ ആഴമായ അറിവ് ഉണ്ടായിരിക്കണം. അതല്ലെങ്കില്‍ അവന്റെ ശുശ്രൂഷയുടെ ശക്തിയും സന്തോഷവും അവനു നഷ്ടമാകും.

ഈ വിഷയം സംബന്ധിച്ച സുദീര്‍ഘമായ ഗവേഷണത്തെ പൌലോസ് ഇപ്രകാരം സംഗ്രഹിക്കയുണ്ടായി: ദൈവം സഹിഷ്ണുതയുള്ളവനും ആശ്വസിപ്പിക്കുന്നവനുമാണ് (റോമര്‍ 15:5). സ്വര്‍ത്ഥരും മരുക്കമില്ലാത്തവരുമായ മനുഷ്യവര്‍ഗ്ഗത്തെ വഹിക്കുവാന്‍ സൃഷ്ടാവിനുതന്നെ ദീര്‍ഘക്ഷമ അനിവാര്യമാണ്. തന്റെ സന്തോഷം ആരില്‍ അധിവസിക്കുന്നുവോ ആ യേശുക്രിസ്തുവിലാണ് അവന്‍ ആശ്വാസം കണ്ടെത്തുന്നത്. ഈ സൂചനയോടെ, ആത്മാവിന്റെ സഹിഷ്ണുതയില്‍ പൌലോസ് റോമില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുകയാണ്. വിശ്വാസികളില്‍നിന്നല്ല, യേശുക്രിസ്തുവില്‍നിന്നു മാത്രമുള്ള ഐക്യതയെ അവര്‍ അവര്‍ക്കു പ്രദാനം ചെയ്യുന്നു. കാരണം ക്രിസ്തുവിലത്രെ സഭയെന്ന ചിന്ത ഏകീകരിക്കപ്പെടുന്നത്. ക്രിസ്തുവില്‍നിന്നു നേരിട്ടു ലഭിക്കുന്നതല്ലാതെ സഭയ്ക്ക് ഒരൈക്യതയോ വിജയമോ ഇല്ല. അപ്പോള്‍ എല്ലാവരും ചേര്‍ന്നു സ്തുതികളില്‍ പങ്കാളികളായിത്തീരുകയും സര്‍വ്വശക്തനും ന്യായാധിപനുമായി പ്രപഞ്ചത്തിന്റെ സൃഷ്ടാവ് കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവാണെന്ന് എല്ലാ നിശ്ചയത്തോടുംകൂടെ പഠിക്കുവാന്‍ കഴിയും.

തന്റെ കഷ്ടാനുഭവമരണത്താല്‍ നമ്മെ പരിശുദ്ധനായ ദൈവത്തോടു നിരപ്പിച്ചതു യേശു മാത്രമാണ്. അവന്‍ തന്റെ പുനരുത്ഥാനവും, സ്വര്‍ഗ്ഗാരോഹണം, എന്നിവയാല്‍ പുത്രത്വവും വീണ്ടും ജനനവും നമുക്കു പ്രദാനം ചെയ്തു. തന്നിമിത്തം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തില്‍ സന്തോഷിപ്പാനും അവനെ മഹത്വപ്പെടുത്തുവാനും നാം പ്രാപ്തരായിത്തീര്‍ന്നു. അവനും അവന്റെ പുത്രനും പൂര്‍ണ്ണതയുള്ളവരായി ആത്മിക ഐക്യതയില്‍ ആയിരിക്കുന്നതുപോലെ, സഭാവിശ്വാസികള്‍ യേശുക്രിസ്തുവുമായി അഭേദ്യമായ ഐക്യതയിലും ബന്ധത്തിലും ആയിരിക്കേണ്ടതാണ്.

പ്രാര്‍ത്ഥന: കര്‍ത്താവായ ദൈവമേ, അവിടുത്തെ പുത്രന്‍ മുഖാന്തരം അവിടുത്തെ പിതൃത്വത്തെ ഞങ്ങള്‍ക്കു വെളിപ്പെടുത്തി, ഞങ്ങളെ ദൈവത്തോടു നിരപ്പിച്ച് അവിടുത്തെ സ്നേഹബന്ധത്താല്‍ പരിശുദ്ധാത്മാവിന്റെ ഐക്യതയില്‍ ഞങ്ങളെ ആക്കിയതിനാല്‍ ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു. വിശ്വാസികളുടെ വിഭിന്നമായ അഭിപ്രായങ്ങള്‍ക്കുമേല്‍ ഈ ദിവ്യസ്നേഹം യഥാര്‍ത്ഥവും പൂര്‍ണ്ണവുമായ ആത്മിക ഐക്യതയെ ഞങ്ങളുടെ സഭകളില്‍ ഉണ്ടാക്കുവാന്‍ സഹായിക്കണമേ.

ചോദ്യം:

  1. റോമര്‍ 15:5-6 വാക്യങ്ങള്‍കൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണ്?

www.Waters-of-Life.net

Page last modified on January 22, 2013, at 07:28 AM | powered by PmWiki (pmwiki-2.3.3)