Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 113 (Piercing Jesus' side)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
A - അറസ്റ് മുതല്‍ ശവസംസ്കാരം വരെയുള്ള സംഭവങ്ങള്‍ (യോഹന്നാന്‍ 18:1 - 19:42)
4. യേശുവിന്റെ ക്രൂശും മരണവും (യോഹന്നാന്‍ 19:16b-42)

e) യേശുവിന്റെ വിലാപ്പുറം (പാര്‍ശ്വം) കുത്തിത്തുളയ്ക്കുന്നു (യോഹന്നാന്‍ 19:31-37)


യോഹന്നാന്‍ 19:31-37
31അന്ന് ഒരുക്കനാളും ആ ശബ്ബത്ത്നാള്‍ വലിയതും ആയതുകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുത് എന്നുവെച്ച് അവരുടെ കാലുകള്‍ ഒടിച്ച് എടുപ്പിക്കണമെന്നു യഹൂദന്മാര്‍ പീലാത്തോസിനോട് അപേക്ഷിച്ചു. 32ആയതിനാല്‍ പടയാളികള്‍ വന്ന് ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റവന്റെയും കാലൊടിച്ചു. 33അവര്‍ യേശുവിന്റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചുപോയി എന്നു കണ്ടതിനാല്‍ അവന്റെ കാലുകള്‍ ഒടിച്ചില്ല. 34എങ്കിലും, പടയാളികളിലൊരുത്തന്‍ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. 35ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യമാകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യം പറയുന്നു എന്ന് അവന്‍ അറിയുന്നു. 36"അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോവുകയില്ല'' എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന് ഇതു സംഭവിച്ചു. 37"അവര്‍ കുത്തിയവനിലേക്കു നോക്കും" എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.

സ്വന്തം ന്യായപ്രമാണത്തെക്കുറിച്ചു മതഭ്രാന്തുപിടിച്ച യഹൂദന്മാര്‍ക്കു മാനുഷികവികാരങ്ങളില്ലായിരുന്നു. കൊല്ലപ്പെട്ടവരുടെ ശരീരങ്ങള്‍ സന്ധ്യയോടെ നീക്കംചെയ്യണമെന്നതു മോശൈകപ്രമാണമായിരുന്നു. അങ്ങനെ ഈ മൂന്നു ക്രൂശിതന്മാര്‍ക്കും യഹൂദന്മാര്‍ ഈ നിയമം ബാധകമാക്കി. അവരുടെ ആഘോഷവേളയില്‍ ഈ വൃത്തികെട്ട കാഴ്ച കാണാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു. മൂന്നുപേരുടെയും കാലുകള്‍ ഒടിപ്പിച്ച് അവരെ വേഗം ഒടുക്കിക്കളയാന്‍ അവര്‍ പീലാത്തോസിനോട് അപേക്ഷിച്ചു. ക്രൂശിക്കപ്പെട്ടവര്‍ ചിലപ്പോള്‍ മൂന്നു ദിവസം ജീവിച്ചിരിക്കും. കൈകാലുകളില്‍ ആണിയടിച്ചുകയറ്റുന്നതു പലപ്പോഴും മതിയായ രക്തവാര്‍ച്ചയ്ക്കു കാരണമാകുകയില്ല. അതിനാല്‍, തകര്‍ക്കുന്ന അടികള്‍കൊണ്ടു ശരീരങ്ങള്‍ക്ക് അംഗഭംഗം വരുത്താനായി പടയാളികള്‍ പോയി.

യേശുവിന്റെ മുമ്പിലെത്തിയ പടയാളികള്‍, അവന്‍ മരിച്ചുകഴിഞ്ഞെന്നു കണ്ടു. ചമ്മട്ടിയുടെ അടിയേറ്റ അവന്റെ ഇളംശരീരം ബലഹീനമായിരുന്നു, നമ്മുടെ കുറ്റത്തിന്റെയും ലോകത്തിന്മേലുള്ള ദൈവക്രോധത്തിന്റെയും ഭാരംകൊണ്ടും അവന്‍ പ്രാണവേദനയിലായിരുന്നു. നമ്മെ ദൈവവുമായി അനുരഞ്ജിപ്പിക്കാന്‍ യേശു സ്വയം മരിച്ചു. മതപരമായ കാര്യങ്ങള്‍ പ്രത്യേകമായി പരിഗണിച്ചല്ല യേശു മരിച്ചുവെന്ന് ഉറപ്പുവരുത്താന്‍ യഹൂദന്മാര്‍ ആകാംക്ഷ കാട്ടിയത്. യേശു മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി, ഒരു പടയാളി കുന്തംകൊണ്ട്, ക്രിസ്തുവിന്റെ ഹൃദയത്തിനടുത്തായി പാര്‍ശ്വഭാഗത്തു കുത്തിത്തുളച്ചു. രക്തവും വെള്ളവും പുറപ്പെട്ടതിന്റെ തെളിവ്, അവന്‍ വെള്ളിയാഴ്ച ആറുമണിക്കുമുമ്പു മരിച്ചുവെന്നാണ്.''

മൂന്നു തലങ്ങളില്‍ ദൈവം വിജയിക്കുന്നവനാണെന്ന് ഈ സംഭവം ക്രിസ്ത്യാനികളോടു പറയുകയാണ്. ഒന്നാമതായി, ക്രൂശിക്കപ്പെട്ടവന്‍ ദൈവികമായ ബലിയാണെന്ന് ആരും അവകാശപ്പെടാതിരിക്കാനായി, അവന്റെ (ക്രിസ്തുവിന്റെ) കാലുകള്‍ ഒടിക്കാന്‍ യഹൂദന്മാരെ സാത്താന്‍ പ്രേരിപ്പിച്ചു. പെസഹാക്കുഞ്ഞാടിന്റെ അസ്ഥികള്‍ ഒടിക്കരുത് (പുറപ്പാട് 12:46). അങ്ങനെ ദൈവം തന്റെ പുത്രനെ മരണത്തിലും പരിരക്ഷിച്ചു, ദൈവകുഞ്ഞാടെന്ന അവന്റെ നിയോഗം ആര്‍ക്കും നിഷേധിക്കാനും കഴിയില്ലല്ലോ.

രണ്ടാമതായി, പടയാളി യേശുവിന്റെ പാര്‍ശ്വം കുത്തിത്തുളയ്ക്കുമെന്നതിനു തെളിവുണ്ട് (സെഖര്യാവ് 12:10). സെഖര്യാവ് 11:13 ല്‍, പഴയനിയമത്തിന്റെ ആളുകള്‍ അവരുടെ ഇടയനു മുപ്പതു വെള്ളിക്കാശിലധികം വില കല്പിച്ചില്ലെന്നാണു പ്രവാചകന്‍ കാണുന്നത്. ഇത്ര കുറഞ്ഞ വിലയാണെങ്കിലും, ദാവീദ്ഗൃഹത്തിന്മേലും യെരൂശലേമിലെ ജനത്തിന്റെമേലും കൃപയുടെയും പ്രാര്‍ത്ഥനയുടെയും ആത്മാവിനെ ദൈവം പകരും. അങ്ങനെ അവരുടെ കണ്ണുകള്‍ തുറന്ന്, ക്രൂശിക്കപ്പെട്ടവന്‍ ആരാണെന്നും അവന്റെ പിതാവ് ആരാണെന്നും അവര്‍ തിരിച്ചറിയും. ഈ പ്രകാശം കൂടാതെ അവര്‍ ദൈവത്തെയോ അവന്റെ രക്ഷയെയോ അറിയുകയില്ല. ദൈവാത്മാവിനെ പ്രാപിക്കാനുള്ള (ലഭിക്കാനുള്ള) ഏക ഉപാധി ക്രൂശിക്കപ്പെട്ടവനാണ്. നാം വായിക്കുന്നതുപോലെ, "അവര്‍ ക്രൂശിക്കപ്പെട്ടവനിലേക്കു നോക്കും."

മൂന്നാമതായി, ക്രൂശിന്റെ ചുവട്ടില്‍ നിന്ന ശിഷ്യന്‍ അവിടെ സംഭവിച്ചതും പറഞ്ഞതുമായ സകലത്തിനും ദൃക്സാക്ഷിയായിരുന്നു. പടയാളികളെക്കണ്ട് അവന്‍ ഓടിപ്പോയില്ല, അവന്റെ കര്‍ത്താവിന്റെ മരണശേഷം അവന്‍ കര്‍ത്താവിനെ വിട്ടുപോയുമില്ല. യേശുവിന്റെ പാര്‍ശ്വം കുത്തിത്തുളയ്ക്കുന്നത് അവന്‍ കണ്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സ്നേഹത്തിനു സാക്ഷ്യം പറയുകയാണ് - നാം ത്രിത്വത്തിന്റെ ഐക്യതയില്‍ വിശ്വസിച്ചു നിത്യജീവന്‍ പ്രാപിക്കേണ്ടതിന്.

പ്രാര്‍ത്ഥന: യേശുനാഥാ, നീ പാപത്തെയും സാത്താനെയും ന്യായവിധിയെയും ജയിച്ചവനാണ്. നീ ജീവിക്കുന്നവനാണ്, ആത്മാവിന്റെ ഐക്യതയില്‍ പിതാവിന്റെ കൂടെയുള്ള രാജാവാണ്.

ചോദ്യം:

  1. ക്രിസ്തുവിന്റെ അസ്ഥികള്‍ ഒടിക്കാത്തതില്‍നിന്നു നാം പഠിക്കുന്ന പാഠമെന്ത്?

www.Waters-of-Life.net

Page last modified on May 16, 2012, at 10:43 AM | powered by PmWiki (pmwiki-2.3.3)