Home
Links
Bible Versions
Contact
About us
Impressum
Site Map


WoL AUDIO
WoL CHILDREN


Bible Treasures
Doctrines of Bible
Key Bible Verses


Afrikaans
አማርኛ
عربي
Azərbaycanca
Bahasa Indones.
Basa Jawa
Basa Sunda
Baoulé
বাংলা
Български
Cebuano
Dagbani
Dan
Dioula
Deutsch
Ελληνικά
English
Ewe
Español
فارسی
Français
Gjuha shqipe
հայերեն
한국어
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
Кыргызча
Lingála
മലയാളം
Mëranaw
မြန်မာဘာသာ
नेपाली
日本語
O‘zbek
Peul
Polski
Português
Русский
Srpski/Српски
Soomaaliga
தமிழ்
తెలుగు
ไทย
Tiếng Việt
Türkçe
Twi
Українська
اردو
Uyghur/ئۇيغۇرچه
Wolof
ייִדיש
Yorùbá
中文


ગુજરાતી
Latina
Magyar
Norsk

Home -- Malayalam -- Romans - 022 (All Men are Corrupt)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
മ - സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു; ദൈവം സകലരെയും തന്റെ നീതിയില്‍ വിധിക്കും (റോമര്‍ 1:18 - 3:20)

3. സകല മനുഷ്യരും മലിനരും കുറ്റക്കാരുമാകുന്നു (റോമര്‍ 3:9-20)


റോമര്‍ 3:9-10
9 ആകയാല്‍ എന്ത്? നമുക്ക് വിശേഷതയുണ്ടോ? അശേഷമില്ല; യഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിന്‍ കീഴാകുന്നുവെന്ന് നാം മുമ്പെ തെളിയിച്ചുവല്ലോ. 10 നീതിമാന്‍ ആരുമില്ല; ഒരുത്തന്‍ പോലുമില്ല.

യഹൂദന്മാര്‍ക്കും യവനന്മാര്‍ക്കുമെതിരെയുള്ള തന്റെ പരാതികളെ ദൈവനാമത്തില്‍ പൌലോസ് സംഗ്രഹിച്ച് ഒരു വസ്തുത അവര്‍ക്ക് തെളിയിച്ചുകൊടുത്തു. അതായത് ഇരുവരില്‍ ആര്‍ക്കും പ്രത്യേക പദവിയോ, മുന്‍ഗണനയോ അന്യോന്യമില്ല. എല്ലാവരും പാപം ചെയ്തിരിക്കുന്നു; അവരുടെ പാപങ്ങള്‍ അനുഭവവേദ്യവുമാണ്. അവര്‍ ദൈവത്തിന്റെ നേര്‍വഴി വിട്ട് പാപത്തിന് അടിമപ്പെട്ട് സ്വന്തമോഹത്തിലും ചതിവിലും കുടുങ്ങിപ്പോയി. പൌലോസ് തന്റെ ആവലാതിയില്‍ തന്നെക്കൂടി ഉള്‍ പ്പെടുത്തി നമ്മോടൊത്തുചേര്‍ന്നു പറയുന്നു, താനും പാപിയാണെന്ന്.

വെറുപ്പുളവാകുംവിധം നിങ്ങളെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും എപ്പോഴെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങളുടെ പാപം നിങ്ങളെ അലോസരപ്പെടുത്തുന്ന ഒന്നാണ്; അത് നിങ്ങളുടെ ദേഹിയെയും ആത്മാവിനെയും അലോസരപ്പെടുത്തുന്നു. പൌലോസിന്റെ പരാതിയുമായി നിങ്ങളെ താരതമ്യപ്പെടുത്തുക; താന്‍ ആരെപ്പറ്റിപ്പറയുന്നുവോ അത് നിങ്ങള്‍ തന്നെ എന്ന് മനസ്സിലാക്കുവാന്‍ അതുമൂലം നിങ്ങള്‍ക്ക് സാധിക്കും.

റോമര്‍ 3:11-12
11 ഗ്രഹിക്കുന്നവന്‍ ഇല്ല; ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. 12 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പോലുമില്ല.

ദൈവത്തിന്റെ പരിശുദ്ധിയുടെ പ്രകാശത്തിന്‍ മുമ്പില്‍ നാമെല്ലാം അശുദ്ധരാണ്. ക്രിസ്തുവല്ലാതെ നീതിമാന്‍ ആരുമില്ല. നമ്മുടെ മനസ്സ് കട്ടിയുള്ള ഒരു മൂടല്‍മഞ്ഞിനാല്‍ ചുറ്റപ്പെട്ടിരിക്കുന്നു; ദൈവത്തെയോ നാം ആയിരിക്കുന്ന നിലവാരത്തെയോ കാണുവാന്‍ നമുക്ക് സാധിക്കയില്ല. നമ്മുടെ പാപത്തിന്റെ ഭയങ്കരത്വം നാം അറിയുന്നില്ല. ദൈവത്തിന്റെ മഹത്വമന്വേഷിക്കുന്നവനത്രെ ബുദ്ധിമാന്‍. ഓരോരുത്തനും താന്താന്റെ വഴിയില്‍, താന്താന്റെ മാനം അന്വേഷിച്ച് സ്വന്തമോഹങ്ങളാല്‍ ബന്ധിക്കപ്പെട്ടിട്ട് ആശ്വാസം തേടുകയാണ്. എല്ലാവരും കര്‍ത്താവിന്റെ വഴിയില്‍നിന്നകന്നുപോയിരിക്കുന്നു. ആരും ശരിയായ വഴിയില്‍ നടക്കുന്നില്ല. നിങ്ങളുടെ ജീവിതനിലകളില്‍ നിങ്ങള്‍ നല്ലവരേ അല്ല. അവര്‍ എല്ലാവരും പിന്മാറി, പ്രയോജനമില്ലാത്തവരായി ചിതറിപ്പോയിരിക്കുന്നു. നാമെല്ലാവരും പ്രകൃത്യാ ദുഷ്ടസ്വഭാവമുള്ളവരാണ്; നമ്മുടെ മനസ്സാക്ഷി നമ്മുടെ യഥാര്‍ത്ഥ പ്രകൃതി അറിയുന്നു.

റോമര്‍ 3:13
13 അവരുടെ തൊണ്ട തുറന്ന ശവക്കുഴി; നാവുകൊണ്ട് അവര്‍ ചതിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്ക് കീഴെയുണ്ട്.

മനുഷ്യന്റെ അഴിമതി അവന്റെ നാവിലൂടെ വെളിപ്പെടുന്നു. നാം ഓരോരുത്തരും കൊലയാളികളും കശാപ്പുകാരുമാണ്. കാരണം, മറ്റുള്ളവരുടെ സമാധാനം, സന്തോഷം, പ്രശസ്തി ഇവയെല്ലാം നമ്മുടെ മൂര്‍ച്ചയുള്ള നാവിനാല്‍ നാം നശിപ്പിക്കുന്നു. ഭോഷ്ക്ക്, അപവാദം, അവഹേളനം, ലജ്ജാകരമായ ഫലിതങ്ങള്‍ എന്നിവയാല്‍ അന്തരീക്ഷത്തെ നാം മലിനമാക്കുകയും, ദൈവിക വഴികളെപ്പറ്റി നാം ആവലാതിപ്പെടുകയും ചെയ്യുന്നു. നമ്മുടെ എതിര്‍പ്പു വായില്‍നിന്നു വരുന്ന കയ്പേറിയ ദൂഷണങ്ങളാലത്രെ. ദൈവത്തിന്റെ ശിക്ഷണത്തോട് നാം അനുസരണക്കേട് കാണിക്കുന്നു; കടുത്ത പ്രഹരവും ഒഴിച്ചുകൂടാനാവാത്ത ന്യായവിധിയും നമുക്കര്‍ഹമായിരിക്കുന്നു എന്നുള്ളത് നാം അറിയുന്നില്ല.

റോമര്‍ 3:14-17
14 അവരുടെ വായില്‍ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു. 15 അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബദ്ധപ്പെടുന്നു. 16 നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ട്. 17 സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല.

നമ്മുടെ വെറുപ്പ് പെട്ടെന്ന് മാറുകയില്ല. എന്നാലും നാം നമ്മുടെ ശത്രുക്കളെ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ കഠിനമനുഷ്യരില്‍നിന്ന് ഒഴിഞ്ഞുമാറുവാന്‍ നാം ആഗ്രഹിക്കുന്നു. തങ്ങളുടെ ശത്രുക്കളെ വെറുക്കുന്നവര്‍ രക്തപ്പുഴകള്‍ ഒഴുക്കുന്നു. കാരണം മനുഷ്യന്‍ തന്റെ കോപത്താല്‍ മൃഗമായിത്തീരുന്നു. നമ്മില്‍ സമാധാനമില്ല. അതു വകവയ്ക്കാതെ സമാധാനത്തെക്കുറിച്ച് വായ് തോരാതെ നാം സംസാരിക്കുന്നു. എല്ലാവരും കൊലയാളികളാണ്. അവരുടെ ഹൃദയം അവജ്ഞ, അസൂയ, അഹങ്കാരംകൊണ്ട് നിറഞ്ഞിരിക്കുന്നു. കാരണം അവര്‍ ദൈവം സ്നേഹവും, സത്യവും, പരിശുദ്ധനെന്നും അറിയുന്നില്ല. അവര്‍ സത്യത്തിന്റെ വിവേകം നഷ്ടപ്പെട്ടവരും, നിലനില്പില്ലാത്തവരും, പരിഭ്രാന്തരുമാണ്. എന്നിട്ടും അവര്‍ പ്രശ്നപരിതലത്തിലേക്ക് അവരെത്തന്നെ വലിച്ചിഴച്ചിരിക്കുന്നു.

റോമര്‍ 3:18
18അവരുടെ ദൃഷ്ടിയില്‍ ദൈവഭയമില്ല.

ദൈവത്തെ അറിയാത്തവര്‍ ഭോഷന്മാരും, ദൈവത്തെ ഭയപ്പെടാത്തവര്‍ ജ്ഞാനമില്ലാത്തവരുമാകുന്നു; യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭം; പരിശുദ്ധനെക്കുറിച്ചുള്ള അറിവ് വിവേകം. അവിശ്വാസം ഈ നാളുകളില്‍ പ്രബലപ്പെട്ടുവരികയാണ്; ദൈവമില്ല എന്ന നിലയിലാണ് മനുഷ്യന്‍ പെരുമാറുന്നത്. അതുകൊണ്ട് പാപം അതിശക്തമായി തെരുവീഥികളിലും, മാസികകളിലും, ഹൃദയങ്ങളിലുമായി വര്‍ദ്ധിച്ച് തല ഉയര്‍ത്തുന്നതില്‍ അûുതപ്പെടുവാനില്ല.

റോമര്‍ 3:19-20
19 ന്യായപ്രമാണം പറയുന്നതെല്ലാം ന്യായപ്രമാണത്തിന്‍കീഴിലുള്ളവരോട് പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞ് സര്‍വ്വലോകവും ദൈവസന്നിധിയില്‍ ശിക്ഷാ യോഗ്യമായിത്തീരേണ്ടതത്രെ. 20 അതുകൊണ്ട് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്റെ സന്നിധിയില്‍ നീതീകരിക്കപ്പടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്റെ പരിജ്ഞാനമത്രെ വരുന്നത്.

ന്യായപ്രമാണത്തിന്‍ കീഴുള്ള ഭക്തന്മാരൊക്കെയും പാപികളത്രെ; കാരണം ന്യായപ്രമാണം കേവലം പാപബോധമുള്ളവരാകുവാന്‍ മാത്രം പ്രയോജനമുള്ളതായിരുന്നു. ന്യായപ്രമാണത്തിലെ കല്പനകളെ അനുസരിക്കുമെങ്കില്‍ അനുഗ്രഹിക്കാമെന്നുള്ള വാഗ്ദത്തമാണ് ന്യായപ്രമാണം നല്കുന്നത്. എന്നാല്‍ അതിലെ വ്യവസ്ഥകള്‍ പാലിപ്പാന്‍ ഒരു മനുഷ്യനും സാധിക്കയില്ല. എപ്പോഴൊക്കെ സ്വപരിശ്രമത്താല്‍ അതു പാലിപ്പാന്‍ നാം ശ്രമിക്കുമോ അപ്പോഴൊക്കെ നമ്മുടെ രക്തത്തിലെ ദുഃസ്വഭാവങ്ങള്‍ വെളിപ്പെട്ടുവരും. ദൈവത്തിന്റെ ശിക്ഷാവിധിക്ക് നാം യോഗ്യരായിരിക്കുന്നു. നമ്മുടെ എല്ലാ സ്നേഹപ്രവൃത്തികളും സ്വാര്‍ത്ഥതയാല്‍ മലിനപ്പെട്ടവയാണ്, അവ ദൈവത്തിനു പ്രസാദകരമല്ലതാനും. പൌലോസിന്റെ മേല്‍പ്പറഞ്ഞ പ്രമാണങ്ങളോട് നിങ്ങള്‍ക്ക് യോജിപ്പുണ്ടോ? നിങ്ങള്‍ വിവേകമതികളും ഹൃദയത്തില്‍ നുറുക്കമുള്ളവരുമാകുവാന്‍ ആഗ്രഹിക്കുന്നപക്ഷം പൌലോസിന്റെ എഴുത്തുകള്‍ ഒരാവര്‍ത്തികൂടി വായിച്ചുനോക്കുക.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങള്‍ നിരാശപ്പെട്ടവരോ അവിശ്വാസികളോ ആകാതവണ്ണം ക്രിസ്തുവില്‍ ഞങ്ങള്‍ക്ക് പ്രത്യാശ തന്നതുകൊണ്ട് ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ ഹൃദയത്തിലും, വാക്കുകളിലും, പ്രവൃത്തിയിലും, നടപ്പിലും, കാഴ്ചയിലും തെറ്റുകാരാണ്. ഞങ്ങളുടെ ഹൃദയങ്ങള്‍ ചതിവ്, പക, മോഹം, ഭോഷ്ക്ക് എന്നിവയാല്‍ നിറയപ്പെട്ടിരിക്കുന്നു. ഞാന്‍ എത്രയോ വൃത്തിഹീനനാണ്! എന്റെ പാപങ്ങളെ പൊറുക്കണമേ. എന്റെ ജീവിതത്തിലെ പാപങ്ങളും കീടങ്ങളും തകര്‍ന്ന് മാറുവാന്‍ തക്കവണ്ണം നിന്റെ വിശുദ്ധിയിലേക്ക് എന്നെ ആനയിക്കണമേ. അങ്ങയെ മാത്രം ഞാന്‍ ആരാധിക്കട്ടെ. കര്‍ത്താവേ, പാപത്തില്‍നിന്നും സമ്പൂര്‍ണ്ണമായി എന്നെ വിടുവിക്കണമേ.

ചോദ്യം:

  1. മാനവജാതിയുടെ മുഴുവന്‍ അശുദ്ധിയെയും വിശദമാക്കുവാന്‍ നമ്മുടെ പാപങ്ങളെ ഏതു പ്രകാരത്തില്‍ പൌലോസ് വിശദീകരിച്ചിരിക്കുന്നു?

ക്വിസ് 1

പ്രിയ വായനക്കാരാ,
ഈ ചെറുപുസ്തകത്തിലൂടെ അപ്പോസ്തലനായ പൌലോസ് റോമര്‍ക്കെഴുതിയ ലേഖനത്തെപ്പറ്റിയാണ് താങ്കള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്ക് താങ്കള്‍ ഉത്തരം പറയുവാന്‍ പ്രാപ്തനായിരിക്കുന്നു. 90% ഉത്തരം നല്കുന്ന പക്ഷം ഈ വിഷയത്തിന്റെ അടുത്ത ഭാഗം നിങ്ങളുടെ പഠനത്തിനും പ്രയോജനത്തിനുമായി ഞങ്ങള്‍ അയച്ചുതരുന്നതാണ്. ഉത്തരസൂചികയില്‍ നിങ്ങളുടെ മുഴുവന്‍ പേരും മേല്‍വിലാസവും കൃത്യമായി എഴുതുവാന്‍ മറക്കരുത്.

  1. റോമാലേഖനം എഴുതുവാനുള്ള കാരണവും ഉദ്ദേശ്യവും എന്താണ്?
  2. റോമിലെ സഭ സ്ഥാപിച്ചത് ആരാണ്?
  3. ഈ ലേഖനം ആര്, എപ്പോള്‍, എവിടെവെച്ച് എഴുതി?
  4. പൌലോസ് ഈ ലേഖനത്തില്‍ ഏതു രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്?
  5. ഈ ലേഖനത്തിന്റെ രൂപരേഖ എന്താണ്?
  6. ഈ ലേഖനത്തിന്റെ ആദ്യവാചകത്തില്‍ പൌലോസ് തന്നെത്താന്‍ സ്വീകരിച്ചിട്ടുള്ള തലവാചകങ്ങള്‍ ഏതെല്ലാമാണ്?
  7. 'ക്രിസ്തു ദൈവപുത്രന്‍' എന്ന പ്രസ്താവനയുടെ അര്‍ത്ഥം എന്ത്?
  8. കൃപ എന്നാല്‍ എന്ത്? മനുഷ്യന്‍ അതിനു നല്കുന്ന ഉത്തരം എന്ത്?
  9. അപ്പോസ്തലിക ആശീവ്വാദത്തിലെ ഏതു പ്രസ്താവനയാണ് ഏറ്റവും പ്രധാനപ്പെട്ടത്? നിങ്ങളുടെ ജീവിതത്തോടുള്ള ബന്ധത്തില്‍ അതിനുള്ള പ്രായോഗികത എന്താണ്?
  10. എന്തുകൊണ്ട് പൌലോസ് എല്ലായ്പ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുന്നു?
  11. പൌലോസിന്റെ പദ്ധതികളെ എപ്പോഴെല്ലാം, എങ്ങനെ ദൈവം തടഞ്ഞു?
  12. 16-ാം വാക്യത്തിലെ ഏതു പ്രസ്താവനയാണ് സുപ്രധാനമായി നിങ്ങള്‍ കാണുന്നത്? എന്തുകൊണ്ട്?
  13. ദൈവനീതി നമ്മുടെ വിശ്വാസത്തോട് ഏതു വിധം ബന്ധപ്പെട്ടിരിക്കുന്നു?
  14. ദൈവക്രോധം വെളിപ്പെട്ടിരിക്കുന്നതിന്റെ കാരണമെന്ത്?
  15. ദൈവത്തെക്കൂടാതെ ജീവിക്കുന്ന മനുഷ്യന്‍ ഒരു ലൌകിക ദൈവത്തെ ഉണ്ടാക്കുന്നതിന്റെ ആവശ്യം എന്താണ്?
  16. ദൈവത്തെ അയോഗ്യമായി ആരാധിക്കുന്നതിന്റെ ഫലങ്ങള്‍ എന്തെല്ലാമാണ്?
  17. ദൈവക്രോധത്തിന്റെ പ്രത്യക്ഷതയെ പൌലോസ് എപ്രകാരം ചിത്രീകരിച്ചിരിക്കുന്നു?
  18. പാപത്തിന്റെ പട്ടികയില്‍ തന്നിരിക്കുന്നതും ഇന്ന് ലോകത്തില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്നതുമായ അഞ്ച് പാപങ്ങള്‍ ഏതെല്ലാമാണ്?
  19. മറ്റുള്ളവരെ വിധിക്കുന്നതില്‍ മനുഷ്യന്‍ തന്നെത്താന്‍ വിധിക്കുന്നത് എങ്ങനെ?
  20. ദൈവത്തിന്റെ ന്യായവിധിയെപ്പറ്റി പൌലോസ് വെളിപ്പെടുത്തുന്ന രഹസ്യങ്ങള്‍ എന്തെല്ലാമാണ്?
  21. അന്ത്യന്യായവിധിക്കുള്ള ദൈവിക പ്രമാണങ്ങള്‍ എന്തെല്ലാം?
  22. ന്യായവിധിയുടെ ദിവസത്തില്‍ ജാതികളോട് ദൈവം ഏര്‍പ്പെടുന്നത് ഏതു വിധം?
  23. ന്യായപ്രമാണം യഹൂദനു നല്കുന്ന വിശേഷ അധികാരവും അതിനോട് അവര്‍ക്കുള്ള കടപ്പാടുകളും എന്തെല്ലാമാണ്?
  24. പഴയ പുതിയ നിയമങ്ങളില്‍ 'പരിച്ഛേദന' എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി എന്താണ്?
  25. റോമാലേഖനത്തില്‍ കാണപ്പെടുന്ന പരസ്പരവിരുദ്ധമായ ചോദ്യങ്ങള്‍ ഏവ? അവയുടെ ഉത്തരങ്ങള്‍ എന്തെല്ലാമാണ്?
  26. മാനവജാതിയുടെ പാപത്തെ വിശദമാക്കുന്നതിന് ഏതുപ്രകാരമാണ് അപ്പോസ്തലന്‍ നമ്മുടെ പാപത്തെ വിവരിച്ചിരിക്കുന്നത്?

റോമാലേഖനത്തെക്കുറിച്ചുള്ള പഠനപരമ്പര ഉള്‍ക്കൊള്ളുന്ന എല്ലാ ചെറുപുസ്തകങ്ങളും നിങ്ങള്‍ മുഴുവനായി പഠിച്ച് ഓരോന്നിന്റെയും അവസാനഭാഗത്തുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം അയച്ചുതരുന്നപക്ഷം താഴെപ്പറയുന്നത് ഞങ്ങള്‍ നിങ്ങള്‍ക്ക് അയച്ചു തരുന്നതാണ്.

ഇലൃശേളശരമലേ ീള അറ്മിരലറ ടൌറശല
ശി ൌിറലൃമിെേറശിഴ വേല ഘലലൃേേ ീള ജമൌഹ ീ വേല ഞീാമി

ക്രിസ്തുവിനുവേണ്ടി നിങ്ങളുടെ ഭാവിശുശ്രൂഷയ്ക്കുള്ള പ്രോത്സാഹനമായി കണക്കാക്കണം. നിത്യമായ ഒരു നിധി നിങ്ങള്‍ക്കു ലഭിക്കുന്നതിനു പൌലോസ് റോമര്‍ക്ക് എഴുതിയ ലേഖനം പരീക്ഷയെഴുതി പൂര്‍ത്തീകരിക്കുന്നതിനു ഞങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങള്‍ നിങ്ങളുടെ ഉത്തരങ്ങള്‍ക്കായി പ്രതീക്ഷിച്ചുകൊണ്ട് നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കും. ഞങ്ങളുടെ വിലാസം:

Waters of Life
P.O.Box 600 513
70305 Stuttgart
Germany

Internet: www.waters-of-life.net
Internet: www.waters-of-life.org
e-mail: info@waters-of-life.net

www.Waters-of-Life.net

Page last modified on January 21, 2013, at 09:28 AM | powered by PmWiki (pmwiki-2.3.3)