Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 055 (The Aggravation of the Offense of the Israelite People)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)
4. ന്യായപ്രമാണ ആചരണത്താലല്ല, വിശ്വാസത്താല്‍ മാത്രമത്രെ നീതീകരിക്കപ്പെടുന്നത് (റോമര്‍ 9:30 - 10:21)

യ) മറ്റേതൊരു ജനതയെക്കാളും അധികം യിസ്രായേല്യരോടു കരുണ കാണിച്ചതുകൊണ്ട് അവരുടെ അതിക്രമവും അത്യന്തം വര്‍ദ്ധിച്ചു (റോമര്‍ 10:4-8)


റോമര്‍ 10:4-8
4 വിശ്വസിക്കുന്ന ഏവനും നീതി ലഭിപ്പാന്‍ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനമാകുന്നു. 5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച്: "അത് ചെയ്ത മനുഷ്യന്‍ അതിനാല്‍ ജീവിക്കും" എന്ന് മോശെ എഴുതിയിരിക്കുന്നുവല്ലോ. 6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: "ക്രിസ്തുവിനെ ഇറക്കണം എന്നു വിചാരിച്ച് ആര് സ്വര്‍ഗ്ഗത്തില്‍ കയറുമെന്നോ, 7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയില്‍നിന്ന് കയറ്റണം എന്നു വിചാരിച്ച് ആര് പാതാളത്തില്‍ ഇറങ്ങുമെന്നോ നിന്റെ ഹൃദയത്തില്‍ പറയരുത്." 8 എന്നാല്‍ അത് എന്തു പറയുന്നു? "വചനം നിനക്ക് സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;" അതു ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസവചനം തന്നെ.

ന്യായപ്രമാണത്തിന്റെ ആത്യന്തിക ലക്ഷ്യം കിസ്തു തന്നെ എന്ന് പൌലോസ് പറയുന്നു, കാരണം അവന്‍ വഴിയും, സത്യവും, ജീവനുമാണ്. അവന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല (യോഹ. 14:6).

ന്യായപ്രമാണത്തിന്റെ സകല ആവശ്യകതകളെയും അതിന്റെ എല്ലാ അര്‍ത്ഥത്തിലും ക്രിസ്തു പൂര്‍ണ്ണമായി നിവര്‍ത്തിച്ച് പിന്‍പറ്റുവാന്‍ ഒരു മാതൃകയായിത്തീര്‍ന്നു. അതുകൊണ്ട് നാം നമ്മെ അവനുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മെത്തന്നെ മലിനരായിട്ടാണ് നാം കാണുന്നത്. യഹൂദനെയും യവനനെയും സംബന്ധിച്ച കാര്യമാണിത്. എല്ലാവരും പാപം ചെയ്ത് ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു. എല്ലാവരിലും സ്നേഹത്തിന്റെയും സത്യത്തിന്റെയും അപര്യാപ്തതയുണ്ട് (റോമര്‍ 3:23).

അതേസമയം യേശുക്രിസ്തു തന്റെ പ്രായശ്ചിത്തമരണംമൂലം ലോകത്തെ മുഴുവനായി ദൈവത്തോടു നിരപ്പിച്ചു (2 കൊരി. 5:18-21). പഴയനിയമം മുഴുവനായി ക്രിസ്തു നിവര്‍ത്തിച്ചതുകൊണ്ട് അവനത്രെ നമ്മുടെ പുതിയനിയമം. അവനില്‍ കൃപയുടെ പ്രമാണം നാം ദര്‍ശിക്കുന്നു. അവന്റെ പ്രായശ്ചിത്തമരണത്താല്‍, നമ്മുടെ പുതിയ അവകാശം നിവര്‍ത്തിക്കപ്പെടുകയും, നിത്യജീവന്‍ പ്രാപിക്കത്തക്കവണ്ണം കൃപയാല്‍ സൌജന്യമായി നാം നീതീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ക്രിസ്തു നമ്മുടെ നീതിയായിത്തീര്‍ന്നു. അവങ്കലേക്ക് തിരിയുന്നവനാരും ശിക്ഷിക്കപ്പെടുകയില്ല (യെശ. 45:24; യിരെ: 23:6; 33:16).

എന്റെ കല്പനകളെ പ്രമാണിക്കുന്നവന്‍ ജീവിക്കും എന്ന് കര്‍ത്താവ് ന്യായപ്രമാണത്തില്‍ മോശെയോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍ യേശു ഒഴികെ കല്പനകളെ മുഴുവന്‍ പ്രമാണിച്ച ആരും തന്നെയില്ല. അതുകൊണ്ട് സ്വന്ത നന്മയാല്‍ എന്നേക്കും ജീവിക്കുന്ന ആരും ഇല്ല. അതുകൊണ്ടാണ് ദൈവക്രോധത്തില്‍നിന്ന് തങ്ങളെ രക്ഷിക്കുവാന്‍ കഴിയുന്ന മശിഹയുടെ ആഗമനത്തെ പ്രാര്‍ത്ഥന, ശുശ്രൂഷ, ഉപവാസം എന്നിത്യാദികളിലൂടെ പ്രതീക്ഷിച്ചുവന്നത്. മറുവശത്ത് യഥാര്‍ത്ഥ മശിഹയായി ഭൂമിയില്‍ അവതരിച്ച ക്രിസ്തുവിനെക്കുറിച്ച് കേള്‍ക്കുവാനോ, അവനെ സമീപിക്കുവാനോ അവര്‍ക്ക് മനസ്സില്ലതാനും. വിശ്വാസത്താലുള്ള നീതീകരണം സാധിപ്പാന്‍ ഇനി ഒരു ക്രിസ്തു സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരികയോ, മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുകയോ ചെയ്യേണ്ട ആവശ്യകതയില്ല; എന്തെന്നാല്‍ ക്രിസ്തു വന്ന് മരിച്ച് ഉയിര്‍ത്തെഴുന്നേറ്റുകഴിഞ്ഞിരിക്കുന്നു (ലൂക്കോ. 2:11; മത്താ. 28:5,6). ദൈവവചനം അനേകരിലും എത്തിക്കഴിഞ്ഞു. നാം പ്രസംഗിച്ചുവരുന്ന സുവിശേഷം യേശുക്രിസ്തുവിന്റെ സമ്പൂര്‍ണ്ണ അധികാരമുള്ള സുവിശേഷമാണ്. ആരെല്ലാം അത് കേട്ട് വിശ്വസിക്കുമോ സുവിശേഷത്താലുള്ള അനുഗ്രഹം അവര്‍ക്ക് ഹൃദയത്തില്‍ ലഭിക്കും; വായ്കൊണ്ട് ഏറ്റുപറയുന്നവന്റെ അധരത്തിന്മേല്‍ അതിരിക്കും. നാം ചിന്തിക്കുന്നതിലും അധികം സമ്പന്നരത്രെ നാം; അതുകൊണ്ട് ഈ ആത്മമന്നയില്‍ ഒരംശം മറ്റുള്ളവര്‍ക്ക് നാം പങ്കിടേണ്ടത് അനിവാര്യമാണ്. അവര്‍ മര്‍ത്യരും അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവരുമായിരിക്കെ മഹാന്മാരും ശക്തരുമെന്ന് അവര്‍ ചിന്തിക്കുന്നതുകൊണ്ടുതന്നെ നാം അതു ചെയ്യേണ്ടത്.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ ന്യായപ്രമാണത്തെ നിവര്‍ത്തിച്ച്, ലോകത്തിന്റെ പാപത്തെ പ്രായശ്ചിത്തമരണത്താല്‍ നീക്കി ഞങ്ങള്‍ക്ക് പാപപരിഹാരം വരുത്തുവാന്‍ അവിടുത്തെ പുത്രനെ അയച്ചുതന്നതിനായിട്ട് സ്തോത്രം. ലോകത്തിന്റെ പാപത്തിന് പുത്രന്‍ പരിഹാരം വരുത്തിയിരിക്കയാല്‍ ന്യായപ്രമാണത്തിന് ഇനി ഞങ്ങളെ കുറ്റപ്പെടുത്തുവാന്‍ കഴികയില്ല. യേശുക്രിസ്തു ന്യായപ്രമാണത്തെ നിവര്‍ത്തിച്ച് കൃപായുഗത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുവന്നതിനാല്‍ സ്തോത്രം. ആമേന്‍.

ചോദ്യങ്ങള്‍:

  1. ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനമാകുന്നു എന്ന് പൌലോസ് പറയുന്നതിന്റെ താല്‍പര്യം എന്താണ്?
  2. എന്തുകൊണ്ടാണ് യഹൂദന്മാര്‍ ഇപ്പോഴും തങ്ങളുടെ മശിഹയുടെ ആഗമനത്തെ പ്രതീക്ഷിച്ചിരിക്കുന്നത്?

www.Waters-of-Life.net

Page last modified on January 21, 2013, at 10:37 AM | powered by PmWiki (pmwiki-2.3.3)