Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 068 (Our security in the union of Father and Son)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
3. യേശു നല്ല ഇടയന്‍ (യോഹന്നാന്‍ 10:1-39)

d) നമ്മുടെ ഭദ്രത (Security) പിതാവിന്റെയും പുത്രന്റെയും ഒരുമയില്‍ (യോഹന്നാന്‍ 10:22-30)


യോഹന്നാന്‍ 10:22-26
22അനന്തരം യെരൂശലേമില്‍ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു. 23യേശു ദൈവാലയത്തില്‍ ശലോമോന്റെ മണ്ഡപത്തില്‍ നടന്നുകൊണ്ടിരുന്നു. 24യഹൂദന്മാര്‍ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കില്‍ സ്പഷ്ടമായി പറയുക എന്ന് അവനോടു പറഞ്ഞു. 25യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം ആകുന്നു. 26നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തില്‍ ഉള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല.

പ്രതിഷ്ഠോത്സവം സന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും വേളയായിരുന്നു. ബി.സി. 515 ല്‍ ബാബിലോണിലേക്കു പ്രവാസികളായിപ്പോയതിനുശേഷം ദൈവാലയം പുനഃസ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇതു നടത്തിയത്. ബി.സി. 165 ല്‍ മക്കാബിയര്‍ ആയിരുന്നു ദൈവാലയം പുനര്‍നിര്‍മ്മിച്ചത്. ഡിസംബര്‍ ആദ്യപകുതിയില്‍, മഴയുടെയും തണുപ്പിന്റെയും സമയത്തായിരുന്നു ഈ ഉത്സവം നടന്നിരുന്നത് - യെശൂശലേം സമുദ്രനിരപ്പില്‍നിന്ന് 750 മീറ്റര്‍ ഉയരത്തിലാണല്ലോ സ്ഥിതിചെയ്യുന്നത്.

ഈ സന്ദര്‍ഭത്തില്‍, ഉപദ്രവിക്കപ്പെട്ട യേശു വീണ്ടും ദൈവാലയത്തില്‍ വന്നു. ശലോമോന്റെ മണ്ഡപത്തില്‍ അവന്‍ ചെയ്ത പ്രസംഗം സന്ദര്‍ശകരൊക്കെ ശ്രദ്ധിച്ചു. ഈ കിഴക്കന്‍ മണ്ഡപത്തെക്കുറിച്ചു പ്രവൃത്തികള്‍ 3:11 ലും 5:12 ലും നാം കാണുന്നു.

ഈ സന്ദര്‍ഭത്തില്‍, യഹൂദന്മാര്‍ യേശുവിനെ ആക്രമിക്കാനൊരുങ്ങി. യേശു, മശീഹ ആണോ അല്ലയോ എന്നു പരസ്യമായി അറിയിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മശീഹയില്‍നിന്ന് ആളുകള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ശ്രേഷ്ഠവും വിശാലവുമായിരുന്നു അവന്‍ തന്നെക്കുറിച്ചു പ്രഖ്യാപിച്ച കാര്യങ്ങള്‍. ആ കൂട്ടിച്ചേര്‍ത്ത ഗുണഗണങ്ങള്‍ അവര്‍ കാത്തിരുന്നതിനെക്കാള്‍ ഉപരിയായതാണ് അവര്‍ക്ക് ഇടര്‍ച്ചയ്ക്കു കാരണമായത്. എന്നാല്‍ ചിലര്‍ വിശ്വസിച്ചത് യേശു, മശീഹ ആയിരിക്കുമെന്നു തന്നെയാണ്. കാരണം, അവന്റെ വ്യക്തിത്വം, അധികാരം, പ്രവൃത്തികള്‍ എന്നിവയൊക്കെ മതിപ്പുളവാക്കുന്നവയായിരുന്നു.

ഇങ്ങനെ അവര്‍ ക്രിസ്തുവിനെക്കൊണ്ട് ഒരു ക്രിസ്തീയ ദേശീയ മുന്നേറ്റത്തിന് ആഹ്വാനം നല്‍കാന്‍ നിര്‍ബന്ധിച്ചു. എല്ലാറ്റിനുമുപരി, ഈ ഉത്സവം മക്കാബ്യന്‍ മുന്നേറ്റത്തിന്റെ ഒരു സ്മാരകം കൂടിയായിരുന്നു. ദേശത്തിന്റെ രാജാവ് എന്ന തന്റെ അവകാശം ഔദ്യോഗികമായി അവന്‍ ആവശ്യപ്പെടുമെന്നും, ആയുധങ്ങളെടുക്കാന്‍ ജനത്തെ ആഹ്വാനം ചെയ്യുമെന്നുമായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. അവനെ അനുഗമിച്ചു യുദ്ധം ചെയ്യുന്നതിനും, സാമ്രാജ്യഭരണത്തിന്റെ നാണക്കേടു ദൂരെക്കളയുന്നതിനും അവര്‍ തയ്യാറായിരുന്നു. യേശുവിന്റെ പദ്ധതികള്‍ വേറെയായിരുന്നു: താഴ്മ, സ്നേഹം, മനസ്സിന്റെ മാറ്റം. താന്‍ മസീഹ് ആണെന്ന് അവന്‍ യഹൂദന്മാരോടു പറഞ്ഞില്ല, അതേസമയം അവനതു ശമര്യസ്ത്രീയോടു പറഞ്ഞു. ജന്മനാ അന്ധനായിരുന്നവനോട്, യേശുവിന്റെ ദൈവികപുകഴ്ചയെക്കുറിച്ച് യേശു പറഞ്ഞു. രാഷ്ട്രീയക്കാരനും സാഹസികനുമായ ഒരു മസീഹിനെയായിരുന്നു യഹൂദന്മാര്‍ ആഗ്രഹിച്ചത്. യേശു ഒരു ആത്മീയ വിമോചകനായിരുന്നു, അനുകമ്പയുള്ളവനായിരുന്നു. ആളുകള്‍ സ്വപ്നം കണ്ടത് അധികാരം, സ്വാതന്ത്യ്രം, മാനം എന്നിവയായിരുന്നു. സ്വയത്യാഗം, അനുതാപം, പുതുക്കം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് യേശു വന്നത്. അവന്‍ അവന്റെ മഹത്വം വിളിച്ചുപറഞ്ഞു. എന്നാല്‍ അവര്‍ ഇതു ഗ്രഹിച്ചില്ല. കാരണം, അവനില്ലാത്ത ഒരു കാര്യമാണ് അവര്‍ ആവശ്യപ്പെട്ടത്. മനസ്സുകള്‍ കൂടിക്കണ്ടില്ല, വിശ്വാസം അവരുടെ ഹൃദയങ്ങളില്‍ ഉരുവായുമില്ല. യേശുവിന്റെ ആത്മാവിന് അവരുടെ ഹൃദയം തുറന്നില്ല. അവന്റെ അത്ഭുതങ്ങള്‍ നടന്നതു പിതാവിന്റെ നാമത്തിലാണ്, അവനെ വഹിച്ചതും വിജയത്തിലേക്കു നയിച്ചതും പിതാവാണ്.

പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു കേള്‍ക്കാന്‍ യഹൂദന്മാര്‍ക്കു മനസ്സില്ലായിരുന്നു - അത് അവരുടെ നിലയുടെ അടിസ്ഥാനമായിരുന്നു. അക്രമം, പണം, അധികാരോന്നമനം എന്നിവയാണ് ഇന്നുവരെ അവര്‍ ആവശ്യപ്പെടുന്നത്.

യോഹന്നാന്‍ 10:27-28
27എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു; ഞാന്‍ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. 28ഞാന്‍ അവയ്ക്കു നിത്യജീവന്‍ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകുകയില്ല; ആരും അവയെ എന്റെ കൈയില്‍നിന്നു പിടിച്ചുപറിക്കുകയുമില്ല.

സൌമ്യതയുള്ള ദൈവകുഞ്ഞാടാണ് യേശു; ആടുകളെന്നും കുഞ്ഞാടുകളെന്നുമാണ് അവന്‍ തന്റെ അനുയായികളെ വിളിക്കുന്നത് - അവര്‍ അവന്റെ സ്വഭാവം ധരിക്കുന്നവരാണ്. അവരുടെ പ്രഥമഗുണമെന്നത് 'അവര്‍ ശ്രദ്ധിക്കുന്ന'വരാണെന്നാണ്. പരിശുദ്ധാത്മാവ് അവരുടെ മനസ്സുകളെയും ഹൃദയങ്ങളെയും തുറക്കുന്നതാണ് അതിനു കാരണം. അങ്ങനെ, യേശുവിന്റെ ശബ്ദവും ഹിതവും അവരുടെ ഉള്ളിന്റെയുള്ളിലേക്കു തുളച്ചുകയറി അവരെ പുതിയ സൃഷ്ടികളാക്കി മാറ്റുന്നു. ശ്രദ്ധിക്കാനുള്ള മനസ്സാണു ശിഷ്യത്വത്തിന്റെ തുടക്കം.

വ്യക്തിപരമായി വചനം ശ്രദ്ധിക്കുന്നവരെയെല്ലാം ക്രിസ്തു അറിയുന്നു. അവന്‍ അവരെ സ്നേഹിക്കുന്നു, അവരുടെ രഹസ്യങ്ങള്‍ കാണുന്നു, അവരെ മെനയുന്ന രൂപം അവനറിയുന്നു. യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ലക്ഷ്യമില്ലാത്തവരും ഗൌരവമില്ലാത്തവരുമല്ല. അവര്‍ അറിയപ്പെടുന്നവരും അവരുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെട്ടതുമാണ്. ഓരോരുത്തരും ഒരു അത്ഭുതമാണ്, ദൈവത്തിന്റെ പുതുസൃഷ്ടിയാണ്.

യേശു ഒരു നല്ലയിടയനെപ്പോലെയാണ്. അവന്റെ ആടുകള്‍ക്ക് അവന്റെ ശബ്ദവുമായി പരിചയമുണ്ട്. അവന്റെ നേതൃത്വത്തിനു കീഴടങ്ങി സന്തോഷത്തോടെ അവര്‍ അവനെ അനുഗമിക്കുന്നു. വഴിതെറ്റിയ ചിന്തകള്‍ക്കൊന്നിനും അവരുടെ ഹൃദയത്തില്‍ സ്ഥാനമില്ല, അവര്‍ സൌമ്യതയുള്ള കുഞ്ഞാടുകളാണ്.

അവരിലുണ്ടായ ഈ മാറ്റം ക്രിസ്തുവിന്റെ പ്രവൃത്തിമൂലമാണ്. അവന്‍ അവര്‍ക്കു ദൈവസ്നേഹവും, പാപത്തെയും മരണത്തെയും ജയിക്കാനുള്ള ശക്തിയും നല്‍കി. അവര്‍ മരിക്കാതെ എന്നേക്കും ജീവിക്കും, അവര്‍ക്കു നിത്യജീവന്റെ ദാനമായ അവന്റെ ജീവനുണ്ടല്ലോ. ന്യായവിധിയില്‍നിന്നും നശിച്ചുപോകലില്‍നിന്നും അവര്‍ക്കു വിടുതല്‍ കിട്ടിയതാണ്, നിത്യമരണത്തില്‍നിന്നും അവര്‍ വിടുതല്‍ പ്രാപിച്ചു, ക്രിസ്തുവിന്റെ രക്തത്താല്‍ നീതീകരിക്കപ്പെടുകയും ചെയ്തു.

ക്രിസ്തുവിന്റെ രക്തത്താല്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാരും തന്നെ നശിച്ചുപോവുകയില്ല. മനുഷ്യരാശിയെ രക്ഷിക്കാന്‍ സ്വര്‍ഗ്ഗീയമഹിമ അവന്‍ വെടിഞ്ഞ്, അവര്‍ക്കു ജീവന്‍ നല്‍കാന്‍ അവന്‍ കഷ്ടമനുഭവിച്ചു. അവരെ പാലിക്കാന്‍ അവന്‍ സര്‍വ്വവും ചെലവിട്ടു. നിങ്ങളുടെ നാഥന്റെ കരങ്ങളില്‍ നിങ്ങള്‍ക്കു വിശ്വാസമുണ്ടോ? ക്രിസ്തുവിന്റെ ശക്തിയും ശേഷിയും നിങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ടോ? ഒന്നുകില്‍ പാപലോകത്തില്‍ അലഞ്ഞുതിരിയുകയോ, അല്ലെങ്കില്‍ ദൈവമക്കളായി ദത്തെടുക്കപ്പെട്ടു ക്രിസ്തുവില്‍ പരിശുദ്ധാത്മനിറവുള്ള സ്വതന്ത്രരായിരിക്കുകയോ ആകും. നമ്മുടെ പ്രവൃത്തിയെക്കാള്‍ ശ്രേഷ്ഠമാണു നമ്മുടെ നാഥന്റെ സംരക്ഷണം. കാരണം, അതു നമ്മുടെ അറിവിന്റെ ചക്രവാളത്തിനപ്പുറത്തേക്കു പോകുന്നു, നാം നില്‍ക്കുന്നതു വിജയിച്ചവന്റെ സമീപത്താണ്.

യോഹന്നാന്‍ 10:29-30
29അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവന്‍; പിതാവിന്റെ കൈയില്‍നിന്നു പിടിച്ചുപറിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. 30ഞാനും പിതാവും ഒന്നാകുന്നു.

ചില വിശ്വാസികള്‍ക്ക്, യേശു എന്ന ഈ യുവാവു തങ്ങളെ മരണം, സാത്താന്‍, ദൈവക്രോധം എന്നിവയില്‍നിന്നു സൂക്ഷിക്കുമെന്നതില്‍ സംശയവിചാരമുണ്ടാകാം. ഇതു ഗ്രഹിക്കാവുന്നതിനും അപ്പുറമാണ്. അതുകൊണ്ടാണു യേശുവിന്റെ ശിഷ്യന്മാര്‍ക്ക്, പിതാവിനെയും അവന്റെ സര്‍വ്വശക്തിയെയും യേശു ചൂണ്ടിക്കാട്ടിയത്. യേശുവിനെ വ്യക്തിപരമായി അനുഗമിക്കുന്ന ഓരോരുത്തരെയും അതുകൊണ്ടാണ് അവന്‍ തിരഞ്ഞെടുത്തത്. ദൈവഹിതത്താലും അവന്റെ തിരഞ്ഞെടുപ്പിനാലുമല്ലാതെ ആരും യേശുവിനെ അനുഗമിക്കുന്നില്ല.

പുത്രനോടു പറ്റിച്ചേരുന്നവരെക്കുറിച്ചെല്ലാം പിതാവായ ദൈവത്തിന് ഉത്തരവാദിത്വമുണ്ട്. പിതാവു വലിയവനാണ്, സര്‍വ്വശക്തനാണ്. യേശു തന്നില്‍ത്തന്നെ പ്രസാദിക്കാതെ പിതാവിനു കീഴടങ്ങിയവനാണ്.

ഇത്രത്തോളം സ്വയത്യാഗംമൂലം ദൈവത്വത്തിന്റെ പൂര്‍ണ്ണത അവനിലുണ്ടായിരുന്നു. ക്രിസ്തു പിതാവിന് അധീനനാണെന്ന നിലയില്‍ ചിലര്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ പരിശുദ്ധാത്മാവിന്റെ പ്രകൃതം നമ്മോടു പറയുന്നത്, തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും എന്നാണ്. യേശു പിതാവിനു സകല മഹത്വവും കൊടുത്തതിനാല്‍, "ഞാനും പിതാവും ഒന്നാകുന്നു" എന്നു പറയാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ മറ്റൊരു ദൈവത്തോടു ചേരുന്നുവെന്നു പറയുന്നവരുടെ തടസ്സവാദത്തെ ഖണ്ഡിക്കുന്നതാണ് ആ തുറന്നുപറച്ചില്‍: ഞങ്ങള്‍ മൂന്നു ദൈവങ്ങളെയല്ല, ഒരു ദൈവത്തെയാണ് ആരാധിക്കുന്നത്. ക്രിസ്തുവും പിതാവും തമ്മിലുള്ള ഈ തികഞ്ഞ യോജിപ്പിനെ നിഷേധിക്കുന്നവര്‍ അഹങ്കാരികളാണ്, താഴ്മയില്‍നിന്നാണ് ഉയര്‍ച്ചയുണ്ടാകുന്നതെന്ന കാര്യം അവര്‍ ഗ്രഹിക്കുന്നുമില്ല.

പ്രാര്‍ത്ഥന: യേശുവേ, നീ നല്ലയിടയനാണ്. ആടുകള്‍ക്കുവേണ്ടി നീ നിന്റെ ജീവന്‍ നല്‍കി. നീ ഞങ്ങള്‍ക്കു ജീവന്‍ നല്‍കി, ഞങ്ങള്‍ മരിക്കുകയില്ലല്ലോ. മരണം, സാത്താന്‍, പാപം, ദൈവക്രോധം എന്നിവയില്‍നിന്നു ഞങ്ങളെ സൂക്ഷിക്കുന്നതിനായി നന്ദി. നിന്റെ കൈയില്‍നിന്നു ഞങ്ങളെ പിടിച്ചുപറിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. നിന്റെ താഴ്മ ഞങ്ങളെ പഠിപ്പിച്ചാലും. അങ്ങനെ ഞങ്ങള്‍ക്കു നിന്റെ പിതാവിനെ അറിയാനും, ഞങ്ങളുടെ ബലഹീനതയില്‍ നിന്റെ ശക്തി കാണുന്നതിനു ഞങ്ങളെത്തന്നെ ത്യജിക്കാനുമിടയാകുമല്ലോ.

ചോദ്യം:

  1. യേശുവിന്റെ ആട്ടിന്‍കൂട്ടത്തെ അവന്‍ എങ്ങനെയാണു നയിക്കുന്നത്?

www.Waters-of-Life.net

Page last modified on May 11, 2012, at 11:09 AM | powered by PmWiki (pmwiki-2.3.3)