Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 053 (Disparate views on Jesus)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)

b) ജനങ്ങളുടെയും മതവിചാരണക്കോടതിയുടെയും യേശുവിനെ പ്പറ്റിയുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ (യോഹന്നാന്‍ 7:14-53)


യോഹന്നാന്‍ 7:45-49
45ചേവകര്‍ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കല്‍ മടങ്ങിവന്നപ്പോള്‍ അവര്‍ അവരോട്: നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത് എന്ത് എന്നു ചോദിച്ചതിന്: 46ഈ മനുഷ്യന്‍ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ലായെന്നു ചേവകര്‍ ഉത്തരം പറഞ്ഞു. 47പരീശന്മാര്‍ അവരോട്: നിങ്ങളും തെറ്റിപ്പോയോ? 48പ്രമാണികളില്‍ ആകട്ടെ പരീശന്മാരില്‍ ആകട്ടെ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ? 49ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്ന് ഉത്തരം പറഞ്ഞു.

യേശു ദൈവാലയത്തില്‍ ജനത്തെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോള്‍, പരീശന്മാര്‍ പ്രതീക്ഷിച്ചത് അവരുടെ സേവകര്‍ അവനെ പിടിച്ചുകൊണ്ട് അവരുടെയടുക്കല്‍ ചെല്ലുമെന്നാണ്. ജീവിതകാലം മുഴുവന്‍ ഒരു മഹാപുരോഹിതനായിരിക്കും സംഘത്തലവനെങ്കിലും, അവര്‍ പലരുണ്ടായിരുന്നു. സമയാസമയങ്ങളില്‍ റോമന്‍ ഭരണാധികാരികള്‍ ഇവരെ പിരിച്ചുവിടുമായിരുന്നു. ഇക്കാരണത്താല്‍, റോമാക്കാര്‍ നീക്കിക്കളഞ്ഞ നിരവധി മഹാപുരോഹിതന്മാര്‍ യേശുവിന്റെ കാലത്തുണ്ടായിരുന്നു; അവരൊക്കെ പുരോഹിതകുടുംബത്തില്‍പ്പെട്ടവരുമായിരുന്നു. സ്വതന്ത്രമായി ചിന്തിച്ചിരുന്ന സദൂക്യരായിരുന്നു ഇവര്‍; പരീശന്മാരുടെ നിയമവാദത്തോട് ഇവര്‍ക്കു ചായ്വൊന്നുമില്ലായിരുന്നു.

മതസമിതിയില്‍ പുരോഹിതന്മാരോടൊപ്പം പരീശന്മാരും ഇരുന്നു. നിയമജ്ഞരെന്ന നിലയില്‍ അവര്‍ ഗ്രീക്കു ചിന്താഗതി തള്ളിക്കളയുകയും, അവരുടെ കൂട്ടരുടെ വിശ്വാസത്തിന്റെയും പ്രവൃത്തിയുടെയും അടിസ്ഥാനമായി ന്യായപ്രമാണത്തെ സ്ഥാപിക്കുകയും ചെയ്തു. കഠിനഹൃദയരായ അവര്‍, തങ്ങളോടും മറ്റുള്ളവരോടും കാര്‍ക്കശ്യം പുലര്‍ത്തിയാണു ദൈവത്തെ മാനിച്ചിരുന്നത്.

പരീശന്മാരും സദൂക്യരും യേശുവിനെ പിടികൂടാന്‍ കഴിയാഞ്ഞതിനുകോപിച്ചു. ശിഷ്യന്മാര്‍ അവനെ പ്രതിരോധിക്കുകയോ ജനം അവനു സംരക്ഷണം കൊടുക്കുകയോ ചെയ്തില്ല. എന്നാല്‍ അവന്റെ വാക്കുകള്‍ എല്ലാവരിലും മതിപ്പുളവാക്കി. അതുകൊണ്ട് അവനെ വിലങ്ങുവെയ്ക്കാന്‍ അവര്‍ക്കു ധൈര്യമുണ്ടായില്ല, അവനിലൂടെ ദൈവശക്തി ഒഴുകുന്നുവെന്ന് അവര്‍ക്കു ബോദ്ധ്യമുണ്ടായിരുന്നു.

കോപാകുലരായ പരീശന്മാര്‍ ദൈവാലയത്തിലെ ചേവകരോട് അലറി, "നിങ്ങളും മടയരായിപ്പോയോ? ബഹുമാന്യരായ സമിതിയംഗങ്ങളില്‍ ആരുംതന്നെ അവനില്‍ വിശ്വസിച്ചിട്ടില്ല. നേരുള്ള ഒരൊറ്റ വിശ്വാസിയും ഈ ഗലീലക്കാരനെ അനുഗമിക്കുകയില്ല."

പലരും യഥാര്‍ത്ഥമായി യേശുവിനെ സ്നേഹിച്ചു. എന്നാല്‍ അവര്‍ പാവങ്ങളും വെറുക്കപ്പെട്ടവരും, ദുഷ്ടന്മാരും ദുര്‍മ്മാര്‍ഗ്ഗികളുമായിരുന്നു. അവരോടൊപ്പം ഭക്ഷണം കഴിച്ച് അവരെ അവന്റെ സാന്നിദ്ധ്യംകൊണ്ട് അവന്‍ മാനിച്ചു. എന്നാല്‍ ഭക്തജനം ഇവരെ പുച്ഛിച്ചു, ശപിക്കപ്പെട്ടവരെന്നു കണക്കാക്കി. നിയമത്തിന്റെ കണ്ണടയിലൂടെയാണ് അവര്‍ ഇവരെ നോക്കിയത്. വാസ്തവത്തില്‍ യേശുവിനെ അനുഗമിച്ചവരില്‍ അധികവും ഇതുപോലെ പുച്ഛിക്കപ്പെട്ടവരായിരുന്നു. അവരില്‍ ചിലര്‍ അവരുടെ പാപങ്ങള്‍ യോഹന്നാന്‍ സ്നാപകനോട് ഏറ്റുപറഞ്ഞിരുന്നു; തന്മൂലം നേതാക്കന്മാര്‍ ഈ ജനസഞ്ചയത്തെ വെറുത്തു. തങ്ങളും ഇതേ ഭാഷ സംസാരിച്ചവരും ആചാരങ്ങള്‍ അനുഷ്ഠിച്ചവരുമാണെന്ന കാര്യം അവര്‍ മറന്നുപോയി. ജനവിഭാഗങ്ങള്‍ക്കിടയില്‍ എന്തെല്ലാം കലഹങ്ങളും ഭിന്നതകളും നിലകൊണ്ടാലും ജനമെല്ലാം ഒരു സംഘമായി ഒന്നിച്ചുനിന്നു.

യോഹന്നാന്‍ 7:50-53
50അവരില്‍ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കല്‍ വന്നിരുന്ന നിക്കോദേമോസ് അവരോട്: 51ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ട്, അവന്‍ ചെയ്യുന്നത് ഇന്നതെന്ന് അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു. 52അവര്‍ അവനോട്: നീയും ഗലീലക്കാരനോ? പരിശോധിച്ചു നോക്കുക; ഗലീലയില്‍നിന്നു പ്രവാചകന്‍ എഴുന്നേല്ക്കുന്നില്ലല്ലോ എന്ന് ഉത്തരം പറഞ്ഞു. 53അങ്ങനെ ഓരോരുത്തന്‍ താന്താന്റെ വീട്ടില്‍ പോയി.

അവിടെയുണ്ടായിരുന്നവരില്‍ ഒരാള്‍ക്ക് ഈ സമിതിയുടെ വിദ്വേഷത്തില്‍ ആശങ്കയുണ്ടായി. യേശുവിന്റെ അടുക്കല്‍ രാത്രിയില്‍ വന്ന നിക്കോദേമോസ് ആയിരുന്നു അത്. വീണ്ടും ജനനത്തിന്റെ ആവശ്യം ക്രിസ്തു അവനു കാട്ടിക്കൊടുത്തിരുന്നു. അപ്പോഴും ആ മനുഷ്യന്‍ യേശുവിന്റെ സ്വാധീനത്തിന്‍കീഴിലായിരുന്നു. യേശുവിനോട് അദ്ദേഹത്തിനു താത്പര്യമുണ്ടെന്ന കാര്യം പരസ്യമായി പ്രസ്താവിക്കാതെ ഒരു മദ്ധ്യസ്ഥത വഹിക്കാനാണ് ആഗ്രഹിച്ചത്. കോടതിനിയമത്തിന്റെ ശൈലിയാണ് അദ്ദേഹം അവലംബിച്ചത്. ഹാജരാകാത്തയാളിനെ വിധിക്കുന്നതു കോടതികള്‍ തള്ളിക്കളയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മനഃസാക്ഷിയുള്ള ഈ മനുഷ്യന്റെ പറച്ചില്‍ കേട്ടു ന്യായാധിപന്മാര്‍ പൊട്ടിച്ചിരിച്ചു. വളരെ ഔപചാരികമായി കോടതി സമ്മേളിച്ചാലും, കപടമായി നിരപരാധിയെ ശിക്ഷ വിധിക്കാം. യേശു ഗലീലക്കാരനായതിനാല്‍ കള്ളപ്രവാചകനാണെന്നുള്ളതിനു നിര്‍ണ്ണായകമായ തെളിവുണ്ടെന്നു ഗൂഢാലോചനക്കാര്‍ക്കു തോന്നി. പഴയനിയമത്തില്‍ ശ്രദ്ധിക്കാത്ത ഒരു പ്രദേശമായി ഗലീലയെ യഹൂദന്മാര്‍ അവമതിച്ചിരുന്നു. വാഗ്ദത്ത മശീഹ, അല്ലെങ്കില്‍ ഒരു പ്രവാചകന്‍ അന്ത്യകാലത്ത് അവിടെനിന്നു വരുമെന്ന സൂചനതിരുവെഴുത്തു നല്‍കുന്നേയില്ല. യേശു കള്ളനാണെന്നു പരീശന്മാര്‍ക്കു ബോദ്ധ്യമായി. അങ്ങനെ അവര്‍ നിക്കോദേമോസിനെ പരിഹസിച്ചു. അവര്‍ക്കു മുമ്പില്‍ യേശുവിനെ ഹാജരാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അവന്റെ ശക്തിയേറിയ വചനങ്ങള്‍ നിക്കോദേമോസിനു ബോദ്ധ്യം വരുത്തിയതുപോലെ അവര്‍ക്കും അതു ബോദ്ധ്യമാകുന്നതിനുവേണ്ടിയായിരുന്നു അങ്ങനെ ആഗ്രഹിച്ചത്.

ചോദ്യം:

  1. പുരോഹിതന്മാരും പരീശന്മാരും സാധാരണക്കാരെ പുച്ഛിച്ചതെന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 10, 2012, at 01:06 PM | powered by PmWiki (pmwiki-2.3.3)