Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 054 (The Jews Neglect the Righteousness of God)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)
4. ന്യായപ്രമാണ ആചരണത്താലല്ല, വിശ്വാസത്താല്‍ മാത്രമത്രെ നീതീകരിക്കപ്പെടുന്നത് (റോമര്‍ 9:30 - 10:21)

മ) യഹൂദന്മാര്‍ വിശ്വാസത്താലുള്ള നീതിയെ അവഗണിച്ചുകൊണ്ട് ന്യായപ്രമാണത്തിന്റെ പ്രവൃത്തിയില്‍ ആശ്രയിക്കുന് (റോമര്‍ 9:30 - 10:3)


റോമര്‍ 9:30 - 10:3
30 ആകയാല്‍ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികള്‍ നീതി പ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നെ. 31 നീതിയുടെ പ്രമാണം പിന്തുടര്‍ന്ന യിസ്രായേലോ ആ പ്രമാണത്തിങ്കല്‍ എത്തിയില്ല. 32 അതെന്തുകൊണ്ട്? വിശ്വാസത്താലല്ല, പ്രവൃത്തികളാല്‍ അന്വേഷിച്ചതുകൊണ്ടുതന്നെ അവര്‍ ഇടര്‍ച്ചക്കല്ലിന്മേല്‍ തട്ടി ഇടറി. "ഇതാ, ഞാന്‍ സീയോനില്‍ ഇടര്‍ച്ചക്കല്ലും തടങ്ങല്‍പ്പാറയും വെയ്ക്കുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകയില്ല'' എന്ന് എഴുതിയിരിക്കുന്നുവല്ലോ. 10:1 സഹോദരന്മാരേ, അവര്‍ രക്ഷിക്കപ്പെടണമെന്നുതന്നെ എന്റെ ഹൃദയവാഞ്ഛയും അവര്‍ക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു. 2 അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ച് എരിവുള്ളവര്‍ എന്ന് ഞാന്‍ അവര്‍ക്ക് സാക്ഷ്യം പറയുന്നു. 3 അവര്‍ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിക്കാന്‍ അന്വേഷിച്ചുകൊണ്ട് ദൈവത്തിന്റെ നീതിക്ക് കീഴ്പ്പെട്ടില്ല.

പ്രവൃത്തികളില്‍ അധിഷ്ഠിതമായ നീതിയെ ആശ്രയിക്കുന്നവര്‍ നാശത്തിലേക്കാണ് പോകുന്നതെന്നും യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമേ ദൈവനീതിയെ പ്രാപിക്കുവാന്‍ സാധിക്കുകയുള്ളു എന്ന സത്യം റോമിലുള്ള സഭാവിശ്വാസികളെ ബോധ്യപ്പെടുത്തുവാന്‍ പരോക്ഷമായൊരു പരിശ്രമമാണ് പൌലോസിവിടെ ചെയ്യുന്നത്. വളരെ ഖണ്ഡിതമായിരുന്നു പൌലോസിന്റെ ചോദ്യം. സഭയുടെ ഒന്നാമത്തെ സുന്നഹദോസില്‍വെച്ച് ന്യായപ്രമാണപ്രകാരമുള്ള നീതിയെ പിന്തുടരുന്നവരുടെ മുമ്പാകെ പൌലോസ് ഇപ്രകാരം ഏറ്റുപറഞ്ഞു: അതായത് ന്യായപ്രമാണ തല്പരരില്‍ ആരുംതന്നെ ന്യായപ്രമാണം മുഴുവനും നിവര്‍ത്തിച്ചിട്ടില്ല. എന്നു മാത്രമല്ല, പ്രവര്‍ത്തിയാല്‍ ആരും രക്ഷ പ്രാപിക്കുന്നില്ല; ക്രിസ്തുവിലുള്ള ദൈവത്തിന്റെ കൃപയാലത്രെ മനുഷ്യന്‍ രക്ഷ പ്രാപിക്കുന്നത് (അ. പ്ര. 15:6-11). ക്രിസ്തുവിന്റെ കൃപയെ അഗണ്യമായി വിചാരിക്കുന്നവന്‍ ഇരുട്ടില്‍ നടക്കുന്ന ഒരു മനുഷ്യനു തുല്യ മാണ്. അവന്‍ വേഗത്തില്‍ ഇടര്‍ച്ചക്കല്ലില്‍ തട്ടി താഴെ വീണ് തകരുന്നു (യെശ. 8:14; 28:16).

യഹൂദന്മാരെ താന്‍ ദൈവത്തോടു നിരപ്പിച്ചുവെങ്കിലും ക്രിസ്തു അവരില്‍ മിക്കപേര്‍ക്കും ന്യായവിധിയുടെ ഹേതുവായിത്തീര്‍ന്നു; എന്തെന്നാല്‍ നിസ്തുല്യമായ കൃപയെ അവര്‍ നിരാകരിച്ചുകളഞ്ഞു. എങ്കിലും തങ്ങളുടെ രക്ഷിതാവിനെ തിരിച്ചറിഞ്ഞ് അവനെ കൈക്കൊണ്ടവര്‍ രക്ഷ പ്രാപിച്ചു.

യഹൂദന്മാരില്‍ അസംഖ്യം പേരും ന്യായപ്രമാണം പാലിക്കുന്നതില്‍ ശുഷ്കാന്തിയുള്ളവരും, കല്പനകളെ അനുസരിക്കുവാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്നവരുമായിരുന്നു. അവരുടെ ശുഷ്കാന്തി നിമിത്തം അവനവരോട് വലിയ സ്നേഹമായിരുന്നു; ജീവിതത്തിന്റെ അവസരങ്ങളെ അവര്‍ വിനിയോഗിക്കുമെന്നും, തങ്ങള്‍ക്ക് ഏല്പിച്ചുകൊടുത്ത മഹത്തായ ദാനത്തെ അവര്‍ സ്വീകരിക്കുമെന്നും അവന്‍ പ്രത്യാശിച്ചു. അതുകൊണ്ട് അവര്‍ക്കുവേണ്ടി ഒരുക്കിയിട്ടുള്ള രക്ഷയിലേക്ക് അവരെ വഴി നടത്തണമെന്ന് പൌലോസ് അവര്‍ക്കുവേണ്ടി ദൈവത്തോട് കേണപേക്ഷിച്ചു.

റോമാസാമ്രാജ്യത്തിലെ നിരവധി സാമ്പത്തിക കേന്ദ്രങ്ങളില്‍ ന്യായപ്രമാണതല്പരരായ യഹൂദന്മാരെ പൌലോസ് കണ്ടുമുട്ടി. തങ്ങളെത്തന്നെ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനതയായി കരുതിപ്പോന്ന അവര്‍ മറ്റുള്ളവരെ ചപ്പും ചവറുമായി കണ്ടു. ക്രിസ്തുവിലുള്ള പുതിയ നീതിയെ അവര്‍ തിരിച്ചറിഞ്ഞില്ല. തങ്ങളുടെ സത്യസന്ധതയെ തെളിയിക്കുവാന്‍ വേണ്ടി അവര്‍ ഉപവസിക്കുകയും, പ്രാര്‍ത്ഥിക്കുകയും, യാഗം കഴിക്കുകയും, സംഭാവനകള്‍ നല്കുകയും, 613 കല്പനകളെയും അനുഷ്ഠിപ്പാന്‍ തീര്‍ത്ഥാടനങ്ങള്‍ ചെയ്യുകയും ഒക്കെ ചെയ്തു; ഇങ്ങനെ പ്രവര്‍ത്തിക്കയാല്‍ യഥാര്‍ത്ഥ ദൈവനീതിയെ അവര്‍ തള്ളിക്കളഞ്ഞു. എത്ര വഞ്ചനാപരമായ ചിന്തയാണിത്! എത്രയോ ഭയാനകമായ കഷ്ടതയാണ് അവര്‍ അവരുടെമേല്‍ വരുത്തിവെച്ചത്?

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, ഞങ്ങള്‍ അശുദ്ധരായ ജാതികളായിരുന്നു; എന്നാല്‍ അവിടുത്തെ കൃപയാല്‍ ഒന്നിനു പിറകെ ഒന്നായി ഞങ്ങള്‍ അനുഗ്രഹങ്ങള്‍ പ്രാപിച്ചു. അവിടുത്തെ സ്വന്ത നീതിയെ ഞങ്ങള്‍ക്ക് മഹാദാനമായി തന്നല്ലോ. ഇതര മതസ്ഥര്‍ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെടുമെന്ന് ചിന്തിക്കുന്നവരിലേക്കുതന്നെ ഇതേ അനുഗ്രഹങ്ങള്‍ പകരണമേ. അവരുടെ അഹന്ത ഇല്ലാതെയായി അവിടുത്തെ പ്രിയമക്കള്‍ എന്ന നിലയില്‍ അങ്ങയെ വിശ്വസിച്ച് അവിടുത്തെ ആശ്രയിപ്പാന്‍ അവരെ സഹായിക്കണമേ.

ചോദ്യങ്ങള്‍:

  1. വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട ലക്ഷോപലക്ഷം ആളുകള്‍ നീതീകരണം പ്രാപിച്ച് അതില്‍ ഉറയ്ക്കുന്നത് എന്തുകൊണ്ട്?
  2. ഇതര മതവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ ദൈവത്തില്‍നിന്നുള്ള നീതീകരണം പ്രാപിപ്പാനായി അവരുടെ നിയമങ്ങളെ പാലിക്കുന്നത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on January 21, 2013, at 10:38 AM | powered by PmWiki (pmwiki-2.3.3)