Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 095 (The world hates Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
D - ഗെത്സമെനയ്ക്കുള്ള യാത്രയിലെ വിടവാങ്ങല്‍ (യോഹന്നാന്‍ 15:1 - 16:33)

3. ക്രിസ്തുവിനെയും ശിഷ്യന്മാരെയും വെറുക്കുന്ന ലോകം (യോഹന്നാന്‍ 15:18 - 16:3)


യോഹന്നാന്‍ 16:1-3
1നിങ്ങള്‍ ഇടറിപ്പോകാതിരിക്കാന്‍ ഞാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 2അവര്‍ നിങ്ങളെ പള്ളിഭ്രഷ്ടര്‍ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവരെല്ലാം ദൈവത്തിനു വഴിപാടു കഴിക്കുന്നുവെന്നു വിചാരിക്കുന്ന നാഴിക വരുന്നു. 3അവര്‍ പിതാവിനെയും എന്നെയും അറിയായ്കകൊണ്ട് ഇങ്ങനെ ചെയ്യും.

മൂന്നു കാരണങ്ങളാല്‍ ലോകം ശിഷ്യന്മാരോടു വിദ്വേഷം കാട്ടുമെന്നു യേശു അവരെ അറിയിച്ചു:

  • അവര്‍ ലോകത്തില്‍നിന്നല്ല, ദൈവത്തില്‍നിന്നു ജനിച്ചതിനാല്‍.
  • ദൈവപുത്രനായ ക്രിസ്തുവിനെയോ ദൈവത്തിന്റെ സ്വരൂപത്തെയോ ആളുകള്‍ തിരിച്ചറിയാത്തതിനാല്‍.
  • മതഭ്രാന്തന്മാര്‍ സത്യദൈവത്തെ അറിയാത്തതിനാലും, അജ്ഞാതവും സങ്കീര്‍ണ്ണവു(നിഗൂഢ)മായ ഒരു ദൈവത്തെ അവര്‍ ആരാധിക്കുന്നതിനാലും.

നരകത്തിന്റെ വിദ്വേഷം തുടരുന്നുവെന്നതിനു സംശയമില്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിലേക്കു തിരിയുന്ന യാളെ വിശ്വാസത്യാഗി(apostate)യെന്ന നിലയില്‍ മതഭ്രാന്തന്മാര്‍ കാണുന്നിടത്തുവെച്ചു കൊല്ലുന്നു. കൊല്ലുന്നവരുടെ വിചാരം അവര്‍ ദൈവത്തെ സേവിക്കുന്നുവെന്നാണ്. വാസ്തവത്തില്‍ അവര്‍ സേവിക്കുന്നതു പിശാചിനെ യാണ്. പരിശുദ്ധപിതാവാണു സത്യദൈവമെന്ന് അവരറിയുന്നില്ല; ക്രിസ്തുവിന്റെ രക്തത്തിന്റെ ശക്തി അവര്‍ അനുഭവിച്ചിട്ടുമില്ല. പരിശുദ്ധാത്മശക്തി അവരിലില്ല. അങ്ങനെ, പരിശുദ്ധത്രിത്വത്തിന്റെ പ്രതിനിധികളെ പീഡിപ്പിക്കുന്നതിനും കൊല്ലുന്നതിനും വിവിധ നിലകളില്‍ പരിശോധിക്കുന്നതിനുമായി ഒരു ദുരാത്മാവ് അവരെ നയിക്കുന്നു. യഹൂദന്മാര്‍ ചെയ്തതുപോലെ ക്രിസ്തുവിന്റെ മടങ്ങിവരവുവരെ നടക്കും.

മനുഷ്യരാശിയുടെ അറിവും വെളിച്ചവും വര്‍ദ്ധിച്ചുവന്നുകഴിയുമ്പോള്‍, ഭാവിയില്‍ കാര്യങ്ങള്‍ നന്നായിരിക്കുമെന്നു കരുതേണ്ട. ലോകാവസാനം വരെ, പരസ്പരം പൊരുതുന്ന രണ്ട് ആത്മാക്കള്‍ (spirits) ലോകത്തിലുണ്ടാവും - ഉയരത്തില്‍നിന്നുള്ള ഒരാത്മാവ്, താഴെനിന്നുള്ള മറ്റൊരാത്മാവ്. സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയില്‍ ഒരു പാലവുമില്ല. ഒന്നുകില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മയിലേക്കു നിങ്ങള്‍ പ്രവേശിക്കുന്നു, അല്ലെങ്കില്‍ നരകത്തിന്റെ ബന്ധനത്തിലും നിങ്ങളുടെ അകൃത്യത്തിന്റെ തടവറയിലും നിങ്ങള്‍ പതിക്കും. യേശുവിനെ അനുഗമിച്ചാല്‍ നിങ്ങളൊരു സ്നേഹധനനായ വ്യക്തിയായി, നിങ്ങളുടെ സാക്ഷ്യംകൊണ്ടു പിതാവിനെ മാനിക്കും. എന്നാല്‍ നിങ്ങള്‍ അവന്റെ മകന്‍/മകളായില്ലെങ്കില്‍, മറ്റുള്ള ആത്മാക്കളുടെയും ചിന്തകളുടെയും ബന്ധനത്തിലാവുകയും ദൈവത്തോടുള്ള ശത്രുത്വത്തിലെത്തുകയും ചെയ്യും.

നിങ്ങള്‍ വാസ്തവമായി യേശുവില്‍ വസിച്ചാല്‍, അതിനു ദൈവത്തിനു കൊടുക്കേണ്ട വിലയെക്കുറിച്ചു യേശു നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. നിങ്ങളുടെ ഭാവി കഠിനവും വേദനാജനകവുമായിരിക്കും. ക്രിസ്തുവിനും അനുയായികള്‍ക്കുമെതിരെ നരകം പൊട്ടിത്തെറിക്കുമ്പോഴാകും അങ്ങനെയുണ്ടാവുക. യേശുവിനെ വിശ്വസ്തതയോടെ അനുഗമിക്കുന്ന എല്ലാവരെയും ലോകം പകയ്ക്കുന്നു. തന്മൂലം ഒന്നുകില്‍ ദൈവത്തെ പിതാവായി നിങ്ങള്‍ക്കു കിട്ടുകയും ലോകത്തിനു നിങ്ങളൊരു അന്യ നായിത്തീരുകയും ചെയ്യും. അല്ലെങ്കില്‍, ദൈവത്തിന്റെ ശത്രുവായിരിക്കുന്ന നിങ്ങളെ ലോകം സ്വന്തമായി സ്വീകരിക്കുകയും ചെയ്യും. അതിനാല്‍ ജീവിതത്തിനും നിത്യമരണത്തിനുമിടയിലുള്ളതു തിരഞ്ഞെടുക്കുക.

പ്രാര്‍ത്ഥന: യേശുനാഥാ, മരണം തിരഞ്ഞെടുത്തതിനായി നിനക്കു നന്ദി; നീ പിതാവിനോടു വിശ്വസ്തത പുലര്‍ത്തി. ലോകത്തിന്റെ ആത്മാവില്‍നിന്നു ഞങ്ങളെ കീറിയെടുത്തിട്ടു നിന്റെ സ്നേഹത്തില്‍ നട്ടാലും, അങ്ങനെ ഞങ്ങള്‍ ദൈവമക്കളായിത്തുടരട്ടെ. നിന്റെ സ്നേഹമാണു ഞങ്ങളുടെ ശക്തിയും വഴികാട്ടിയും.

ചോദ്യം:

  1. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരോടു ലോകം വിദ്വേഷം കാട്ടുന്നത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 14, 2012, at 11:10 AM | powered by PmWiki (pmwiki-2.3.3)