Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 060 (The devil, murderer and liar)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)

f) പിശാച് - കൊലയാളിയും കള്ളം പറയുന്നവനും (യോഹന്നാന്‍ 8:37-47)


യോഹന്നാന്‍ 8:44
44നിങ്ങള്‍ പിശാചെന്ന പിതാവിന്റെ മക്കള്‍; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്യാനും ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കൊലപാതകനായിരുന്നു; അവനില്‍ സത്യം ഇല്ലായ്കകൊണ്ടു സത്യത്തില്‍ നില്ക്കുന്നതുമില്ല. അവന്‍ ഭോഷ്ക്കു പറയുമ്പോള്‍ സ്വന്തത്തില്‍നിന്ന് എടുത്തുപറയുന്നു; അവന്‍ ഭോഷ്ക്കു പറയുന്നവനും അതിന്റെ അപ്പനുമാകുന്നു.

യേശുവിനെ സ്നേഹിക്കാത്ത എല്ലാവരുടെയും പിതാവു പിശാചാണെന്നാണു യേശു പറയുന്നത്. ദൈവത്തെ അറിയുന്നുവെന്ന് അവകാശപ്പെടുന്ന യഹൂദന്മാരെക്കുറിച്ചുള്ള സത്യം ഇതിനാല്‍ യേശു ചൂണ്ടിക്കാട്ടി. കര്‍മ്മാചാരവാദികള്‍ ദൈവത്തില്‍നിന്ന് അകലെയായിരുന്നു. പിശാചായിരുന്നു അവരുടെ പിതാവ്.

പിശാചു ചെല്ലുന്നിടത്തെല്ലാം ഒച്ചപ്പാടുണ്ടാക്കുന്നു. ദൈവത്തിന്റെ സൃഷ്ടിയെ നിലംപതിപ്പിക്കണമെന്നാണ് അവന്റെ ഉദ്ദേശ്യം. ഓരോരുത്തരുടെയും ബലഹീനവശം നോക്കിയിട്ട് അവരെ തന്ത്രങ്ങളാല്‍ കുടുക്കി, അവരുടെമേല്‍ ആധിപത്യം സ്ഥാപിച്ച് അവരെക്കൊണ്ടു പാപം ചെയ്യിപ്പിക്കുന്നു. പിന്നെയവന്‍ ദൈവത്തിന്റെ സിംഹാസനത്തിലേക്കു തിരിഞ്ഞ്, പാപം ചെയ്തവനെ കുറ്റപ്പെടുത്തുകയും ആ സാധുവിന്റെമേലുള്ള ശിക്ഷയെ ന്യായീകരിക്കുകയും ചെയ്യുന്നു - എത്ര ഹീനമായ ചതി!

ദുഷ്ടമോഹങ്ങളുടെ ആകെത്തുകയാണു സാത്താനെന്നു യേശു പ്രഖ്യാപിക്കുന്നു - അവയാണല്ലോ സാത്താന്റെ നല്ല ഇഷ്ടം ഇല്ലാതാക്കിയത്. അവന്‍ സ്വയത്തിന് (ലെഹള) അടിമയായി എല്ലാവരെയും വെറുക്കുന്നു. ക്രിസ്തുവിന്റെ ശത്രുക്കളില്‍ അതേ ആത്മാവില്‍ ജീവിച്ച്, മറ്റുള്ളവരെയും തങ്ങളെത്തന്നെയും നശിപ്പിക്കുകയും ചെയ്യുന്നു - അവരുടെ മോഹങ്ങളാണ് അവരെ നിയന്ത്രിക്കുന്നത്. കര്‍ത്താവിനെക്കൂടാതെ ജീവിക്കുന്നവരെല്ലാം തിന്മയിലേക്കു ചായുന്നവരാണ്, അതിനു സാത്താന്‍ അവരെ പ്രചോദിപ്പിക്കുകയാണ്.

എന്തെല്ലാമാണു സാത്താന്റെ മോഹങ്ങള്‍? അവന്‍ ആദിമുതല്‍ക്കുതന്നെ കൊലപാതകനാണെണു യേശു പറയുന്നു. മനുഷ്യനില്‍ ദൈവത്തിന്റെ സ്വരൂപത്തോടു വെറുപ്പുതോന്നിപ്പിക്കുന്നതു നിമിത്തമാണത്. ജീവദാതാവായ ദൈവത്തില്‍നിന്ന് അവന്‍ വേര്‍പെടുകയും ചെയ്തു. അവനില്‍ നിത്യമരണമുണ്ടായി. അവനാണു മരണത്തിന്റെ അധികാരി. ജീവനുള്ള എല്ലാറ്റിനെയും കൊന്നൊടുക്കുകയെന്നതാണ് അവന്റെ ലക്ഷ്യം.

ഈ നീച പ്രവൃത്തിയുടെ കാരണം വഞ്ചനയാണ്. ആദിമദമ്പതികളെ അവിശ്വാസത്തിലേക്കും ദൈവകല്പനാലംഘനത്തിലേക്കും പിശാചു കള്ളം പറഞ്ഞു പറ്റിച്ചു. ദൂതസൈന്യത്തിനു നേതൃത്വം കൊടുക്കുന്നതിലൂടെ അവന്‍ സ്വയമായും വിഡ്ഢിയായി. ദൈവത്തെക്കാള്‍ ശ്രേഷ്ഠനും മനോഹര രൂപിയും താന്‍ തന്നെയാണെന്നായിരുന്നു അവന്റെ സങ്കല്പം.

ആത്മവഞ്ചന സാത്താന്റെ സാരാംശമാണ്. അവന്റെ അധികാരാസക്തിയുടെ പരിധികള്‍ ഗ്രഹിക്കാതെ അടികാണാക്കുഴിയിലേക്കു പതിച്ചു. ക്രിസ്തു ഇതിനു വിരുദ്ധമാണ്. അവന്‍ സൌമ്യതയും താഴ്മയുമുള്ളവനാണ്. അങ്ങനെ കള്ളന്മാരുടെ പടക്കൂട്ടത്തെ വഞ്ചകന്‍ ഒരുക്കുന്നു, അവരുടെ വായില്‍നിന്നുള്ള കള്ളങ്ങള്‍ സര്‍പ്പവിഷംപോലെ ആളുകളെ ബാധിക്കുന്നു. ഒരാള്‍ക്കു മറ്റൊരാളില്‍ വിശ്വാസമില്ല.

ഒരു സ്ത്രീ അവളുടെ അമ്മയോടു പറഞ്ഞു: "എല്ലാവരും കള്ളം പറയുന്നവരാണ്; അവര്‍ പരസ്പരം മുഖസ്തുതി പറയുന്നു. എല്ലാവരും തന്നെത്താന്‍ മാനിക്കുന്നു, വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ കോപ്പിയടിക്കുന്നു, കച്ചവടക്കാര്‍ കബളിപ്പിക്കുന്നു. ദമ്പതികള്‍ തമ്മിലും വഞ്ചന നടക്കുന്നു. ആരും മറ്റെയാളെ വിശ്വസിക്കുന്നില്ല. എന്നിട്ടും ഓരോരുത്തരും തന്നെത്താന്‍ കരുതുന്നതു താന്‍ മാത്രമാണു ശരിയായ വ്യക്തിയെന്നാണ്." സാത്താന്റെ പ്രേരണകള്‍ വ്യാജമാണ്! ഓരോ കള്ളത്തെയും സത്യമായിക്കേള്‍പ്പിക്കുന്നതുകൊണ്ട്, ഈ കള്ളങ്ങളില്‍ ചില അര്‍ദ്ധസത്യങ്ങള്‍ പലപ്പോഴും കാണും. അവന്‍ വഞ്ചകനും വ്യാജങ്ങളുടെ പിതാവുമാണ്.

യോഹന്നാന്‍ 8:45-47
45ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല. 46നിങ്ങളില്‍ ആര് എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാന്‍ സത്യം പറയുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കാത്തത് എന്ത്? 47ദൈവസന്തതിയായവന്‍ ദൈവവചനം കേള്‍ക്കുന്നു; നിങ്ങള്‍ ദൈവസന്തതിയല്ലായ്കകൊണ്ടു കേള്‍ക്കുന്നില്ല.

സത്യം പറയുന്നതും ദൈവത്തിന്റെ സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നവന്‍ യേശു മാത്രമാണ്. അവന്റെ വചനങ്ങള്‍ വിശ്വസിക്കുന്നവര്‍ അനുഗൃഹീതരാണ്. പ്രപഞ്ചത്തിന്റെ സത്യം അവനറിയുന്നു, അവന്‍ പറയുന്ന കാര്യങ്ങളിലെല്ലാം താഴ്മയും സത്യവുമുള്ളവനാണ്.

ഈ സത്യത്തിന്റെ സദ്വാര്‍ത്ത പലരും അംഗീകരിക്കുന്നില്ല. അതിന്റെ കാരണം അതു പറയുന്നതു യേശു ആയതുകൊണ്ടാണ്. യേശു പറഞ്ഞത് ഒരു രാഷ്ട്രീയ നേതാവോ മതസ്ഥാപകനോ ആയിരുന്നു പറഞ്ഞതെങ്കില്‍, ആളുകള്‍ വിശ്വസിക്കുമായിരുന്നു. പക്ഷേ ഒരു സാധാരണക്കാരനെന്ന നിലയില്‍ യേശു പറഞ്ഞപ്പോള്‍, ആളുകള്‍ അവനെ പരസ്യമായി തള്ളിക്കളഞ്ഞു. കാരണം, സ്വയത്യാഗത്തെക്കാള്‍ അവര്‍ ആഗ്രഹിച്ചതു മഹത്വവും ആധിപത്യവുമാണ്.

യേശു യഹൂദന്മാരോട് ഊന്നിച്ചോദിച്ചു, "നിങ്ങള്‍ വിശ്വസിക്കാത്തത് എന്തുകൊണ്ടാണ്? വഞ്ചനയോ നിഗളമോ ദുഷ്ടതയുള്ള പെരുമാറ്റമോ എന്നില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ല, ഞാന്‍ സദാ സത്യം സംസാരിക്കുകയും അതു ജീവിച്ചുകാണിക്കുകയും ചെയ്യുന്നു. സത്യത്തിന്റെ അവതാരമാണു ഞാന്‍; നിഷ്ക്കളങ്കനും നേരുള്ളവനുമായുള്ള എന്നില്‍ കൌശലമോ വഞ്ചനയോ ഇല്ല."

അവസാനമായി, മത്സരികളായ സ്വന്തജനത്തോടു യേശു വിളിച്ചുപറഞ്ഞു, "ദൈവത്തിന്റെ അടുക്കല്‍നിന്നുള്ളവന്‍ അവന്റെ വചനം കേള്‍ക്കുകയും അവന്റെ ശബ്ദം തിരിച്ചറിയുകയും ചെയ്യുന്നു. മറ്റെല്ലാ ശബ്ദങ്ങളില്‍നിന്നും മാതാപിതാക്കളുടെ ശബ്ദം ഒരു കുഞ്ഞു തിരിച്ചറിയുന്നതുപോലെതന്നെ; കുഞ്ഞു കരയുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അമ്മയും ഓടിച്ചെല്ലുന്നുണ്ടല്ലോ. അതുപോലെതന്നെ ദൈവത്താല്‍ വിളിക്കപ്പെട്ട വ്യക്തി സ്വര്‍ഗ്ഗീയപിതാവിന്റെ ശബ്ദം കേള്‍ക്കുന്നു. എന്നാല്‍ സുവിശേഷം ഗ്രഹിക്കാന്‍ കഴിയാത്തവര്‍ ദൈവത്തില്‍നിന്നുള്ളവരല്ല." ഒരാള്‍ ഭക്തനായിരിക്കാം, പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യുന്നുണ്ടാകാം, എന്നാലും ആ വ്യക്തിയുടെ പിതാവു പിശാച് ആയിരിക്കും. നമ്മുടെ ഭക്തി നമ്മെ രക്ഷിക്കുകയില്ല, ക്രിസ്തുവിന്റെ രക്തത്താലുള്ള വീണ്ടും ജനനം മാത്രമേ രക്ഷിക്കുകയുള്ളൂ. അങ്ങനെയാണ് ആത്മാവു നമ്മുടെമേല്‍ വരുന്നതും നമ്മില്‍ വസിക്കുന്നതും. താങ്കളുടെ പിതാവാരാണ്, ദൈവമോ പിശാചോ? പെട്ടെന്ന് ഉത്തരം പറയരുത്, മറിച്ചു നിങ്ങളുടെ ഉദ്ദേശ്യങ്ങളെ ദുഷ്ടനായവന്റെ ഉദ്ദേശ്യങ്ങളുമായി താരതമ്യം ചെയ്യുക, പിന്നെ ക്രിസ്തുവിന്റെ പ്രവൃത്തികളുമായി സാമ്യപ്പെടുത്തുക, തുടര്‍ന്ന് അനുതപിക്കുക.

പ്രാര്‍ത്ഥന: ഓ, സ്വര്‍ഗ്ഗീയപിതാവേ, ഞങ്ങളുടെ പാപത്തെക്കുറിച്ചും നിന്റെ സ്നേഹത്തെക്കുറിച്ചുമുള്ള സത്യം ഞങ്ങളെ പഠിപ്പിച്ചതിനായി നിനക്കു നന്ദി. എന്റെ വ്യാജങ്ങള്‍ ക്ഷമിക്കണമേ, എല്ലാ പകയില്‍നിന്നും നിഗളത്തില്‍നിന്നും എന്നെ വിടുവിക്കണമേ, സാത്താന്റെ അധികാരത്തില്‍നിന്ന് എന്നെ പിടിച്ചെടുക്കണമേ, അങ്ങനെ ഞാന്‍ എന്നെത്തന്നെ ത്യജിക്കുകയും ആത്മവഞ്ചനയില്‍ തുടരാതിരിക്കുകയും ചെയ്യുമല്ലോ. നിന്റെ സുവിശേഷത്തിനായി എന്റെ കാതുകളും ഹൃദയവും തുറന്ന എന്നെ എളിമയും വിശ്വസ്തതയുമുള്ള ഒരു വ്യക്തിയാക്കിത്തീര്‍ക്കണമേ.

ചോദ്യം:

  1. പിശാചിന്റെ സ്വഭാവഗുണങ്ങള്‍ എന്തെല്ലാമാണെന്നാണു യേശു നമുക്കു വ്യക്തമാക്കിയത്?

www.Waters-of-Life.net

Page last modified on May 11, 2012, at 09:50 AM | powered by PmWiki (pmwiki-2.3.3)