Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 042 (In Christ, Man is Delivered)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)

6. ക്രിസ്തുവില്‍ മനുഷ്യന്‍ പാപത്തില്‍നിന്നും, മരണത്തില്‍നിന്നും, ശിക്ഷാവിധിയില്‍നിന്നും വിടുവിക്കപ്പെടുന് (റോമര്‍ 8:1-11)


റോമര്‍ 8:3-8
3 ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാഞ്ഞതിനെ (സാധിപ്പാന്‍) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു, പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു. 4 ജഡത്തെയല്ല ആത്മാവിനെ അത്രെ അനുസരിച്ചുനടക്കുന്ന നമ്മില്‍ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിനുതന്നെ. 5 ജഡസ്വഭാവമുള്ളവര്‍ ജഡത്തിനുള്ളതും ആത്മസ്വഭാവമുള്ളവര്‍ ആത്മാവിനുള്ളതും ചിന്തിക്കുന്നു. 6 ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നെ. 7 ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വമാകുന്നു; അത് ദൈവത്തിന്റെ ന്യായപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടുവാന്‍ കഴിയുന്നതുമല്ല. 8 ജഡസ്വഭാവമുള്ളവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിവില്ല.

പഴയനിയമം ജഡമോഹത്തെയും പാപത്തെയും അതിജീവിക്കുവാന്‍ പ്രാപ്തിയില്ലാത്തതാകയാല്‍ ക്രിസ്തു ഒരു പുതിയനിയമം സ്ഥാപിക്കയുണ്ടായി. യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തോടെ പുതിയനിയമത്തിനു തുടക്കമായി. ബലഹീനമായ മാനുഷശരീരത്തിന്മേലുള്ള ദൈവിക വിജയത്തിന്റെ പ്രഥമ പടിയായിരുന്നു അത്, കാരണം ക്രിസ്തുവില്‍ അധിവസിച്ചിരുന്ന പരിശുദ്ധാത്മാവിനാല്‍ അവന്‍ തന്റെ ശരീരത്തെ സമ്പൂര്‍ണ്ണമായി നിയന്ത്രിച്ചു. തന്നിമിത്തം പിശാചിന് അവനെതിരെ ഒന്നും പറയുവാന്‍ സാധിക്കുമായിരുന്നില്ല.

പൂര്‍വ്വപിതാക്കന്മാരില്‍നിന്നും തന്നിലേക്ക് പകര്‍ന്ന പാപത്തെ സ്വര്‍ഗ്ഗസ്ഥ പിതാവിന്റെ ആത്മാവ് അവന്റെ ശരീരത്തില്‍ മരിപ്പിച്ചതുകൊണ്ട് ക്രിസ്തു എല്ലായ്പ്പോഴും വിശുദ്ധ ജീവിതം നയിക്കുന്നവനായിരുന്നു. തന്നിമിത്തം തെറ്റുകുറ്റങ്ങള്‍ കൂടാതെ അവന്‍ ജീവിച്ചു. തന്റെ സ്നേഹം, അനുകമ്പ, എന്നിവയിലൂടെ ന്യായപ്രമാണത്തിന്റെ എല്ലാ ആവശ്യകതകളും അവന്‍ നിറവേറ്റി. തന്റെ മരണത്താല്‍ നമ്മുടെ പാപങ്ങളെ അവന്‍ തന്റെ ശരീരത്തില്‍ വഹിച്ചതും നമ്മെ ദൈവത്തിന്റെ നീതി ധരിപ്പിച്ചതും അവന്റെ ജീവിതത്തിന്റെ അത്യുച്ചകോടിയിലാണ്. ദൈവികമായ ഈ നീതീകരണത്തെ സാങ്കേതികവും പരമ്പരാഗതവുമായ വിശ്വാസത്തിലൂടെയല്ല നാം തിരിച്ചറിയുന്നത്. ദൈവത്തിന്റെ നീതി സത്യത്തില്‍ സ്ഥാപിതമായ തന്റെ ന്യായയുക്തമായ സ്നേഹമാണ്; അത് പ്രായോഗിക ജീവിതത്തിലത്രെ അന്വര്‍ത്ഥമായിത്തീരുന്നത്. മഹത്തായ ഈ സ്നേഹം ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്നു; അതുകൊണ്ട് 'ക്രിസ്തു എന്നില്‍ ജീവിക്കുന്നു' എന്ന് നമുക്ക് പറയുവാന്‍ കഴിയും. അവന്‍ ന്യായപ്രമാണത്തിലേക്ക് നമ്മെ നടത്തി അത് നിവര്‍ത്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഒരു വിശ്വാസി ജഡത്തിന്റെ മലിനമോഹങ്ങള്‍ക്കനുസൃതമായിട്ടല്ല, പ്രത്യുത പരിശുദ്ധാത്മ താല്‍പര്യങ്ങളായ നന്ദി, സന്തോഷം, ആശ്വാസം എന്നിവയാലത്രെ ജീവിക്കേണ്ടത്.

നിങ്ങളോടു ചോദിക്കുവാനുള്ള സുപ്രധാന ചോദ്യങ്ങള്‍: നിങ്ങള്‍ പരിശുദ്ധാത്മാവുള്ളവരാണോ? ക്രിസ്തു നിങ്ങളില്‍ വസിക്കുന്നുണ്ടോ? ലോകത്തിന്റെ വീണ്ടെടുപ്പുകാരനെ നിങ്ങളുടെ ഹൃദയത്തിന്റെ കേന്ദ്രബിന്ദുവായി നിങ്ങള്‍ കാണുന്നുവോ? ജീവന്റെ പുതുക്കത്തില്‍ നടക്കുവാന്‍ കഴിയേണ്ടതിന് ക്രൂശുമരണത്താല്‍ നീ നീതീകരിക്കപ്പെട്ടിട്ടുണ്ടോ? വിശ്വാസം ഒരു സങ്കല്പമല്ല, ഒരു നിഗമനവുമല്ല; നീതീകരിക്കപ്പെട്ടവരില്‍ കാണപ്പെടുന്ന ദൈവസാന്നിദ്ധ്യവും ആത്മിക ശക്തിയുമാണത്.

ആത്മികനെ അവന്റെ താല്‍പര്യങ്ങള്‍കൊണ്ട് തിരിച്ചറിയാം. ക്ഷമയും സമാധാനവും അവന്റെ താല്‍പര്യങ്ങളാണ്. താങ്കള്‍ സമാധാനം ഉണ്ടാക്കുന്ന വ്യക്തിയാണോ? സകല മനുഷ്യരും ദൈവത്തിങ്കലേക്ക് തിരിഞ്ഞ് ദൈവമക്കളായിത്തീരുവാനും, അങ്ങനെ ദൈവത്തിന്റെ ജീവന്‍ ജഡികരായവരില്‍ നിഴലിപ്പാനും, തന്നിമിത്തം അവര്‍ ആത്മിക താല്‍പര്യമുള്ളവരായിത്തീരേണ്ടതിനും നിരപ്പിന്റെ ശുശ്രൂഷയ്ക്കായി നിങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ?

ദൈവത്തിന്റെ ആത്മാവിനെ കൂടാതെ ജീവിക്കുന്നവര്‍ ജഡികരും, ബലഹീനരും, പ്രശ്നക്കാരും, ചിന്താമണ്ഡലത്തില്‍ ലംഘനക്കാരും, സ്വഭാവത്തില്‍ വിശുദ്ധ ത്രിത്വത്തെ വിരോധിക്കുന്നവരും, ലൌകികമോഹങ്ങളെയും താല്‍പര്യങ്ങളെയും ആരാധിക്കുന്നവരുമാകുന്നു. ഇങ്ങനെയുള്ളവര്‍ അന്ത്യത്തില്‍ ദൈവത്തിന്റെ നീതിയുള്ള വിധിക്ക്, ദൈവക്രോധത്തിനും മരണത്തിനും അവകാശികളായിത്തീരും. ജഡികനായ മനുഷ്യന്‍ ദൈവത്തിന്റെ ന്യായപ്രമാണത്തിനു കീഴ്പ്പെടുവാന്‍ മനസ്സാകാതെ, വിദ്വേഷത്തോടെ അവനോടെതിര്‍ത്തുനില്ക്കുന്നു. മാനസാന്തരപ്പെട്ട്, കര്‍ത്താവില്‍ വിശ്വസിച്ച് രൂപാന്തരപ്പെട്ടിട്ടല്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുവാനോ, അവനെ സ്നേഹിപ്പാനോ അവന് സാധിക്കയില്ല. ഹൃദയത്തില്‍ ആത്മാധിവാസമില്ലാത്ത മനുഷ്യന്‍ നഷ്ടപ്പെട്ടവനാണ്. അവന്‍ നാശത്തില്‍നിന്ന് നാശത്തിലേക്ക് വഴുതിവീഴുന്നു. മറ്റൊരുവിധത്തില്‍പ്പറഞ്ഞാല്‍, ദൈവാത്മാവിനാല്‍ സ്നേഹിക്കപ്പെടാത്തവന്‍ ആരും അവനുള്ളവനല്ല, അവന്‍ പിശാചിന്റെ അിമത്തത്തിലത്രെയാകുന്നു.

ആത്മികര്‍ സുബോധമുള്ളവനുമാണ്. തനിക്ക് നല്കപ്പെട്ട ദൈവസമാധാനം അവന്‍ കാത്തുസൂക്ഷിക്കുകയും, ശത്രുക്കളെ സ്നേഹിക്കുകയും, തന്റെ ശക്തിക്കും സംരക്ഷണത്തിനുമായി അനുദിനം ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും, മനുഷ്യര്‍ നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കത്തക്കവിധം അവരെ യേശുക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ആത്മനിറവുള്ളവരോ? ആത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്നവരോ? അഹന്ത കൂടാതെ അവന്റെ സ്നേഹത്തെ നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ?

പ്രാര്‍ത്ഥന: ഞങ്ങളുടെ കര്‍ത്താവായ യേശുവേ, സ്നേഹവാനായ ദൈവമേ, അവിടുത്തെ ആത്മാവിനെ തിരിച്ചറിവാനും, സ്നേഹത്തെ ഗ്രഹിപ്പാനും ഞങ്ങളുടെ മനസ്സ് അപര്യാപ്തമാണല്ലോ. അവിടുത്തെ അളവറ്റ കൃപയാല്‍ അവിടുത്തെ സഹിഷ്ണുതയും സ്വഭാവങ്ങളുംകൊണ്ട് ഞങ്ങളെ നിറച്ചല്ലോ? തന്നിമിച്ചം അവിടുത്തെ ഇഷ്ടം സന്തോഷത്തോടെ പ്രവൃത്തിച്ചുകൊണ്ടു പിതാവിനോടും പരിശുദ്ധാത്മാവിനോടുംകൂടെ ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു. അവിടുത്തെ ആത്മാവിന്റെ ശക്തിയാല്‍ ഞങ്ങള്‍ അവിടുത്തെ പിന്‍പറ്റേണ്ടതിന് അവിടുത്തെ സമാധാനത്തില്‍ ഞങ്ങളെ കാത്തുകൊള്ളണമേ. ജഡികമായ ഏവരും രക്ഷിക്കപ്പെട്ട്, രൂപാന്തരപ്പെട്ടു വിശുദ്ധീകരക്കപ്പടുവാന്‍ തക്കവണ്ണം കര്‍ത്താവിങ്കലേക്കുള്ള സമര്‍പ്പണത്തിനായി അവരെ ആഹ്വാനം ചെയ്യുവാനുള്ള ജ്ഞാനവും ഇച്ഛാശക്തിയും ഞങ്ങള്‍ക്കു നല്‍കണമേ.

ചോദ്യം:

  1. ആത്മിക മനുഷ്യന്റെ താല്‍പര്യങ്ങള്‍ എന്തൊക്കെയാണ്? ജഡികരില്‍ കുടികൊള്ളുന്ന സ്വഭാവങ്ങള്‍ ഏതെല്ലാം?

www.Waters-of-Life.net

Page last modified on January 21, 2013, at 10:09 AM | powered by PmWiki (pmwiki-2.3.3)