Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 018 (The Law, or the Conscience Condemns Man)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
മ - സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു; ദൈവം സകലരെയും തന്റെ നീതിയില്‍ വിധിക്കും (റോമര്‍ 1:18 - 3:20)
2. യഹൂദന്മാര്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന് (റോമര്‍ 2:1 - 3:20)

യ) ന്യായപ്രമാണം അഥവാ മനസ്സാക്ഷി മനുഷ്യനെ കുറ്റപ്പെടുത്തുന് (റോമര്‍ 2:12-16)


റോമര്‍ 2:12-16
12 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും. 13ന ്യായപ്രമാണം കേള്‍ക്കുന്നവരല്ല ദൈവസന്നിധിയില്‍ നീതിമാന്മാര്‍; ന്യായപ്രമാണം ആചരിക്കുന്നവരത്രെ നീതീകരിക്കപ്പെടുന്നത്. 14 ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളത് സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കുതന്നെ ഒരു ന്യായപ്രമാണം ആകുന്നു. 15 അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റംചുമത്തുകയോ പ്രതിവാദിക്കുകയോ ചെയ്തുംകൊണ്ട് അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; 16 ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളില്‍ തന്നേ.

റോമിലെ സഭയില്‍ ഇരുവിഭാഗക്കാരുണ്ടായിരുന്നു: യഹൂദന്മാരില്‍നിന്ന് വന്നവരും യവനായരില്‍നിന്ന് വന്നവരുമായ ക്രിസ്ത്യാനികള്‍. ഒന്നാമത്തെ കൂട്ടര്‍ ന്യായപ്രമാണത്തിലും വാഗ്ദത്തങ്ങളിലും അറിവുള്ളവരും പഴയനിയമ പാരമ്പര്യങ്ങളെ അനുഷ്ഠിച്ചുപോന്നവരുമായിരുന്നു; എന്നാല്‍ യവനായ ക്രിസ്ത്യാനികളാകട്ടെ അത്തരം ദൈവിക പ്രമാണത്തിന്‍ കീഴുള്ളവരല്ല; അവര്‍ ക്രിസ്തുവിന്റെ ആത്മാവിന്റെ ശക്തിയാല്‍ ജീവിച്ചുവരുന്നവരായിരുന്നു.

യഹൂദപശ്ചാത്തലത്തില്‍നിന്ന് വന്ന ക്രിസ്ത്യാനികളോട് പൌലോസ് പറയുന്നു- ദൈവിക വിശുദ്ധിയുടെ പ്രതീകമായ ന്യായപ്രമാണപ്രകാരം ദൈവം അവരെ കുറ്റം വിധിക്കും. ദൈവവചനത്തിന്റെ കേള്‍വി മാത്രം രക്ഷയ്ക്ക് പര്യാപ്തമല്ല. ആത്മീയമായ ചിന്തയും നീണ്ട പ്രാര്‍ത്ഥനയും അതിനു മതിയാകുന്നതല്ല; ഹൃദയത്തിന്റെയും ജീവിതത്തിന്റെയും അനുസരണത്തെ ദൈവം ആവശ്യപ്പെടുന്നു. അവന്റെ വചനം നമ്മില്‍ ജന്മം കൊണ്ടിട്ട് അവന്റെ വചനത്താല്‍ നമ്മുടെ ജീവിതം സമ്പൂര്‍ണ്ണമായി മാറ്റപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ന്യായപ്രമാണത്തിനു വിരോധമായി ചെയ്യുന്ന ഏതു ലംഘനത്തിനും യഹൂദന്‍ ശിക്ഷ വഹിക്കേണ്ടിവരും, കാരണം ഏതു ലംഘനത്തെയും ദൈവത്തോടുള്ള ശത്രുതയായിട്ടത്രെ ന്യായപ്രമാണം കണ്ടുവരുന്നത്.

ഈ വക സത്യങ്ങളെ പൌലോസ് എഴുതുമ്പോള്‍ യഹൂദന്മാരില്‍നിന്ന് വന്ന വിശ്വാസികള്‍ ന്യായവാദമായിപ്പറയുന്ന വാക്കുകള്‍ പൌലോസ് തന്റെ അന്തരാത്മാവില്‍ ശ്രവിക്കയുണ്ടായി. അതിപ്രകാരമായിരുന്നു: "ഞങ്ങള്‍ക്ക് പ്രമാണമില്ല; പത്തു കല്പനകള്‍ ഞങ്ങള്‍ അറിയുന്നതുമില്ല; അങ്ങനെയെങ്കില്‍ ന്യായവിധിദിവസത്തില്‍ ദൈവം ഞങ്ങളോടേര്‍പ്പെടുന്നതെങ്ങനെ? ഞങ്ങള്‍ ന്യായവിധിയില്‍നിന്ന് വിമുക്തരാണല്ലോ.''

ഇതിനവന്‍ ആത്മാര്‍ത്ഥമായി പറയുന്ന ഉത്തരമിതാണ്- ദൈവത്തിന്റെ നീതി ഏതു കാര്യത്തിലും മാറ്റമില്ലാത്തതായി കാണുന്നു. ന്യായപ്രമാണം അറിയാത്തവരോടും, കല്പനകളും വാഗ്ദത്തങ്ങളും കേട്ടിട്ടില്ലാത്തവരോടും, ദൈവത്തിന്റെ സ്നേഹത്തെയും വിശുദ്ധിയെയും കുറിച്ച് അറിവില്ലാത്തവരോടുമെല്ലാം ഇക്കാര്യം അങ്ങനെതന്നെ. എന്തെന്നാല്‍ സ്രഷ്ടാവാം ദൈവം ഏതു മനുഷ്യന്റെയും ഉള്ളില്‍ ഇന്ദ്രിയജ്ഞാനവും, ശ്രദ്ധയും, നിയന്ത്രണവും, മുന്നറിയിപ്പും, അധിക്ഷേപവും, ഭര്‍ത്സനവും നല്കുന്ന ഒരു മനസ്സാക്ഷി വെച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പുകാരന്‍ ചിലപ്പോള്‍ സംശയാസ്പദമായ നിലയില്‍ നിശ്ശബ്ദത പാലിച്ചേക്കാം. എന്നിരുന്നാലും നിങ്ങളുടെ തെറ്റിനെ അത് നിങ്ങള്‍ക്ക് നിശ്ചയമായും ബോധ്യപ്പെടുത്തും; തന്നിമിത്തം നിങ്ങളുടെ അന്തരംഗത്തില്‍ ഒരു പോരാട്ടം തുടങ്ങും. നിങ്ങളില്‍ അവശേഷിക്കുന്ന ദൈവസാദൃശ്യത്തെ എക്കാലവും നിശ്ശബ്ദമാക്കുവാന്‍ സാധ്യമല്ല. നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ കുറ്റപ്പെടുത്തും. ദൈവകൃപയിലല്ലാതെ മറ്റെവിടെയും നിങ്ങള്‍ക്ക് ഒരു ആശ്വാസമുണ്ടാകയില്ല. മനസ്സാക്ഷി തങ്ങളെ നിരന്തരമായി നിരീക്ഷിച്ച് നിങ്ങളില്‍ ആക്ഷേപം ഉളവാക്കുമ്പോഴും തങ്ങളുടെ പാപങ്ങളെ ഏറ്റുപറയുവാന്‍ മനസ്സില്ലാതെ മനസ്സാക്ഷിക്ക് വിരോധമായി നില്ക്കുകയാലത്രെ ഇന്ന് പലരെയും ദുഃഖിതരും ഭയപ്പെടുന്നവരുമായി കാണുന്നത്. നിങ്ങളുടെ ഉള്ളില്‍ ദൈവം വച്ചിരിക്കുന്ന മനസ്സാക്ഷി എന്ന ധാര്‍മ്മിക പ്രമാണത്തെ ഓര്‍ത്ത് നിങ്ങള്‍ ദൈവത്തിന് നന്ദിപറയാറുണ്ടോ? നിങ്ങളുടെ മനസ്സാക്ഷിയെ സുവിശേഷത്താല്‍ അഭ്യസിപ്പിക്കുക; ദൈവസ്നേഹത്താല്‍ അതിനു നിറം ചാര്‍ത്തുക; എങ്കില്‍ അത് ഏറ്റവും കൃത്യമായിട്ട് നിങ്ങളെ മുന്നറിയിക്കുകയും, ദൈവിക വഴികളില്‍ അത് നിങ്ങളെ നടത്തുകയും ചെയ്യും. അങ്ങനെ എല്ലാ സല്‍പ്രവൃത്തികള്‍ക്കും നിങ്ങള്‍ ഒരുക്കപ്പെട്ടവരായി യോഗ്യതയുള്ളവരായിത്തീരും. അങ്ങനെയെങ്കില്‍ ദൈവശബ്ദത്തിനനുസരണമായുള്ള ജീവിതം ജീവിച്ചു എന്ന കാരണത്താല്‍ അന്ത്യന്യായവിധിയിലേക്ക് നിങ്ങള്‍ വഴുതിപ്പോകയില്ല.

എന്നാല്‍ ക്രിസ്തുവിന്റെ വചനത്തിന്റെ ആഴങ്ങളിലേക്ക് കടക്കാതെ, മനസ്സാക്ഷിയുടെ ആവലാതിയെ അംഗീകരിക്കാതെ നിങ്ങളുടെ മത്സരത്തില്‍ നിങ്ങള്‍ തുടരുകയും, സ്വയം നീതീകരിച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍, അന്ത്യനാളില്‍ നിങ്ങളുടെ മനസ്സാക്ഷി നിങ്ങള്‍ക്ക് വിരോധമായി എഴുന്നേറ്റ് നിങ്ങളെ കുറ്റം വിധിക്കുകയും ദൈവത്തെ നീതീകരിക്കുകയും ചെയ്യും. നിങ്ങളുടെ ഭയാശങ്കകള്‍ക്കുള്ള ഏക പരിഹാര മാര്‍ഗ്ഗം സുവിശേഷത്തിലേക്ക് മടങ്ങിവരിക എന്നതു മാത്രമാണ്. നിങ്ങളുടെ രക്ഷിതാവും വിധികര്‍ത്താവും അവന്‍ തന്നെ എന്ന് അത് നിങ്ങള്‍ക്ക് കാണിച്ചുതരും. ആകയാല്‍ വേഗത്തില്‍ കര്‍ത്താവിന്റെയടുക്കല്‍ വരിക; എങ്കില്‍ നിങ്ങളുടെ ആത്മാക്കള്‍ വിശ്രാമം കണ്ടെത്തും.

ഒടുവിലത്തെ ന്യായവിധി നമ്മുടെ ക്രിസ്തുവിലാണ് ഭരമേല്പിക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുത നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? ഈ ന്യായാധിപതിയുടെ പൂര്‍ണ്ണനാമം "ക്രിസ്തു എന്നു മാത്രമല്ല, പിന്നെയോ "യേശു എന്നു കൂടിയുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? ഈ നാമങ്ങളുടെ പ്രത്യേകത യേശു എന്നത് അവന്റെ വ്യക്തിപരമായ നാമവും ക്രിസ്തു എന്നത് അവന്റെ ഔദ്യോഗിക നാമവുമാണ്. ദൈവികഗുണലക്ഷണങ്ങളും സ്വഭാവങ്ങളും നിറഞ്ഞ ദൈവത്തിന്റെ അഭിഷിക്തനാണ് യേശു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സര്‍വ്വാധികാരം ലഭിച്ച അവനത്രെ നമ്മുടെ രക്ഷിതാവും ന്യായാധിപനും.

അപ്പോസ്തലന്‍ സുവിശേഷം ലോകത്തോടു പ്രസംഗിച്ചുവോ ആ സുവിശേഷത്തിനനുസരണമായി ലോകത്തെ അതിന്റെ സകല രഹസ്യങ്ങളുമായി ദൈവം ന്യായം വിധിക്കുമെന്നത്രെ പൌലോസ് പ്രസ്താവിക്കുന്നത്. ന്യായവിധിയുടെ ദിവസത്തെപ്പറ്റി പൌലോസ് പ്രസംഗിച്ച സുവിശേഷത്തിലും റോമാലേഖനത്തില്‍ നല്കപ്പെട്ട വെളിപ്പാടുകള്‍ മുഖാന്തരവും ന്യായവിധിയുടെ ദിവസത്തെപ്പറ്റി പറഞ്ഞിട്ടുള്ളത് നാം ഗ്രഹിക്കേണ്ടത് അഃ്യന്താപേക്ഷിതമാണ്.

പ്രാര്‍ത്ഥന: കര്‍ത്താവായ ദൈവമേ, എന്നെ ഞാന്‍ അറിയുന്നതിനെക്കാള്‍ അധികം അങ്ങ് അറിയുന്നുവല്ലോ? എന്റെ എല്ലാ പ്രവൃത്തികളും തിരുമുമ്പാകെ നഗ്നമായി കിടക്കുന്നു. ഞാന്‍ എന്റെ പാപങ്ങളെ ഏറ്റുപറയുന്നു. ഭയാനകമായ ആ ദിവസത്തിനു മുമ്പെ എന്റെ പാപങ്ങളെ ദൈവപുത്രന്റെ മുമ്പാകെ കൊണ്ടുവരുവാന്‍ കഴിയേണ്ടതിന് മറഞ്ഞിരിക്കുന്ന എല്ലാ തെറ്റുകളും എന്നെ ബോദ്ധ്യപ്പെടുത്തണമേ. എന്റെ മനസ്സാക്ഷിയുടെ ശബ്ദത്തെ ഞാന്‍ അനുസരിക്കാതിരുന്നെങ്കില്‍, അവിടുത്തെ ശബ്ദത്തെ ഞാന്‍ ചെവിക്കൊണ്ടിട്ടില്ലെങ്കില്‍ അവ എന്നോടു ക്ഷമിക്കണമേ. നിന്റെ സ്നേഹത്തിന്റെ കല്പനകളെ പ്രമാണിപ്പാനുള്ള ശക്തിയും നിര്‍ണ്ണയവും എനിക്കു നല്കണമേ.

ചോദ്യം:

  1. ന്യായവിധിയുടെ ദിവസത്തില്‍ ദൈവം ജാതികളോടേര്‍പ്പെടുന്നതെങ്ങനെ?

www.Waters-of-Life.net

Page last modified on January 21, 2013, at 09:15 AM | powered by PmWiki (pmwiki-2.3.3)