Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 067 (Love your Enemies and Opponents)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം മൂന്ന് - ക്രിസ്തുവിനെ പിന്‍പറ്റുന്നവരുടെ ജീവിതത്തിലൂടെ ദൈവനീതി വെളിപ്പെടുന്നു (റോമര്‍ 12:1 - 15:13)

4. നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും സ്നേഹിക്കുക (റോമര്‍ 12:17-21)


റോമര്‍ 12:17-21
17 ആര്‍ക്കും തിന്മയ്ക്കു പകരം, തിന്മ ചെയ്യാതെ സകല മനുഷ്യരുടെയും മുമ്പില്‍ യോഗ്യമായതു മുന്‍കരുതി, 18 കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിന്‍. 19 പ്രിയമുള്ളവരേ, നിങ്ങള്‍ തന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടം കൊടുപ്പിന്‍; പ്രതികാരം എനിക്കുള്ളത്; ഞാന്‍ പകരം ചെയ്യും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു, എന്നാല്‍ 20 "നിന്റെ ശത്രുവിനു വിശക്കുന്നുവെങ്കില്‍ അവനു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നുവെങ്കില്‍ കുടിപ്പാന്‍ കൊടുക്ക; അങ്ങനെ ചെയ്താല്‍ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും'' എന്ന് എഴുതിയിരിക്കുന്നുവല്ലോ. 21 തിന്മയോടു തോല്ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക.

കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്' എന്ന കല്പനയെ നമ്മുടെ കര്‍ത്താവ് ജയിച്ചു. അതിനറുതിവരുത്തിക്കൊണ്ട് (പുറ. 21:24; ലേവ്യ. 24:19-20; മത്താ 5:38-42). ശത്രുക്കളെ സ്നേഹിക്കുക, സഹായിക്കുക, അനുഗ്രഹിക്കുക, എന്നിങ്ങനെയുള്ള പുതിയ ഒരു കല്പന അവന്‍ നമുക്കു നല്കി. ഇങ്ങനെ ചെയ്യുകയാല്‍ പഴയനിയമത്തിന്റെ എല്ലാ ആശയങ്ങളെയും മറികടന്ന് ഈ ദുഷ്ടലോകത്തില്‍ സ്വര്‍ഗ്ഗത്തിന്റെ ക്രമീകരണത്തിലേക്ക് അവന്‍ നമ്മെ ആനയിച്ചു.

യേശുക്രിസ്തുവിന്റെ പ്രമാണങ്ങളെ പരിശുദ്ധാത്മാവിന്റെ നിയോഗത്താല്‍ പ്രായോഗികമാക്കിക്കൊണ്ടു ജീവിക്കുവാനും അതു സഭകളെ ഉപദേശിപ്പാനും അപ്പോസ്തലര്‍ കഠിന പ്രയത്നം ചെയ്തു. അതുകൊണ്ട് ആരെങ്കിലും നിങ്ങളെ ചതിക്കുകയോ, നിങ്ങളെപ്പറ്റി തിന്മയായതു പറയുകയോ ചെയ്താല്‍ നിങ്ങളുടെ അവകാശങ്ങളും പ്രശംസയും മുറുകെപ്പിടിക്കുവാന്‍ ശണ്ഠയടിച്ചും വിദ്വേഷത്തോടുംകൂടെ ശ്രമിക്കരുത്. പീഡിതനുവേണ്ടി നീതിയോടു ന്യായവിധി നടത്തുന്നകര്‍ത്താവിനോടു പറയുകയാണു വേണ്ടത്. സത്യത്തിനു സാക്ഷ്യം പറയുക; കാഠിന്യവും പരുക്കഭാവവും ഉപേക്ഷിക്കുക. സമാധാനം ഉണ്ടാകുവാന്‍ ഉത്സാഹിക്കുക; നിങ്ങള്‍ സമയത്തെയും സാവകാശങ്ങളെയും സ്വയം പരിത്യജിക്കുക. ദൈവത്തിന്റെ സമാധാനം നിങ്ങളും ശത്രുക്കളുടെമേലും വരേണ്ടതിനു പ്രാര്‍ത്ഥിക്കുക. ഏതു കഠിനമായതൊക്കെയും മയപ്പെടുത്തി, അതിനെ നിങ്ങളോടു ആര്‍ദ്രതയുള്ളതാക്കിത്തീര്‍ക്കുവാന്‍ ദൈവത്തിനു സാധിക്കും.

പ്രതികാരം ക്രൈസ്തവികതയുടെ ഭാഗമേയല്ല. ദൈവം മാത്രമേ നീതിമാനായുള്ളൂ. അവന്റെ പരിശുദ്ധിയില്‍ അവന്‍ സകല സാഹചര്യങ്ങളെയും മനസ്സിലാക്കി, നീതിയോടും ജ്ഞാനത്തോടുംകൂടെ അവന്‍ ന്യായം വിധിക്കുന്നു (ആവ. 32:35). മറ്റുള്ളവരെപ്പറ്റി നമുക്കുള്ള അറിവ് പരിമിതമായതുകൊണ്ട് അവരെ വിധിക്കുന്നതിനെതിരെ കര്‍ത്താവു പറഞ്ഞിട്ടുണ്ട്. "വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത്'' എന്നു യേശു പറഞ്ഞു.

"നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും. നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നുകിട്ടും. എന്നാല്‍ സ്വന്തകണ്ണിലെ കോല്‍ ഓര്‍ക്കാതെ സഹോദരന്റെ കണ്ണിലെ കരട് നോക്കുന്നത് എന്ത്? അല്ല, സ്വന്തകണ്ണില്‍ കോലിരിക്കെ നീ സഹോദരനോട്: നില്ക്ക്, നിന്റെ കണ്ണില്‍നിന്നു കരട് എടുത്തുകളയട്ടെ എന്നു പറയുന്നത് എങ്ങനെ? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണില്‍നിന്നു കോല്‍ എടുത്തുകളക;പിന്നെ സഹോദരന്റെ കണ്ണില്‍നിന്നു കരട് എടുത്തുകളവാന്‍ വെടിപ്പായികാണും'' (മത്താ. 7:1-5).

നമ്മുടെ കര്‍ത്താവിന്റെ ഈ പറഞ്ഞ പ്രസ്താവന നമ്മുടെ അഹന്തയുടെയും സ്വയവഞ്ചനയുടെയും നിറുകയില്‍നിന്നു നമ്മെ താഴെ കൊണ്ടുവന്ന് ആരും തങ്ങളില്‍ത്തന്നെ പൂര്‍ണ്ണരല്ല എന്നു കാണിച്ചു തരുന്നു. നാമെല്ലാവരും അപൂര്‍ണ്ണരും, തെറ്റുകള്‍ പറ്റുന്നവരും, പാപികളെ വേഗത്തില്‍ വിധിക്കുന്നവരും, സ്വയം മാനസാന്തരപ്പെടേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാത്തവരുമാകുന്നു. ശത്രുക്കളെ സ്നേഹിക്കുക എന്നു യേശു പറഞ്ഞതിനെ പൌലോസ് പ്രായോഗികമായി വിശദീകരിച്ചിട്ടുണ്ട്. നിന്റെ ശത്രുവിന് അപ്പം വാങ്ങുവാന്‍ മാര്‍ഗ്ഗമില്ലാതിരിക്കുമ്പോള്‍ അവനെ സഹായിക്കുക; വിശന്നിരിക്കുവാന്‍ അവനെ അനുവദിക്കരുത്. അവന്റെ വീട്ടില്‍ വെള്ളമില്ലാതിരിക്കുകയും, നിങ്ങളുടെ വീട്ടില്‍ വെള്ളം ധാരാളം ഉണ്ടായിരിക്കുകയും ചെയ്താല്‍ അവനു ദാഹിക്കാതിരിക്കേണ്ടതിനു കുറച്ചു വെള്ളം അവന് എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യുമ്പോള്‍ നിന്റെ ശത്രുവിന്റെ ആവശ്യങ്ങളില്‍ നീയുമൊരു പങ്കാളിയായിത്തീരുകയാണ്. ശലോമോന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിന്റെ ശത്രുവിനു വിശക്കുന്നുവെങ്കില്‍ അവനു തിന്മാന്‍ കൊടുക്കുക. ദാഹിക്കുന്നുവെങ്കില്‍ കുടിപ്പാന്‍ കൊടുക്കുക. ഇങ്ങനെ ചെയ്കയില്‍ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും. കര്‍ത്താവു നിനക്കു പ്രതിഫലം തരികയും ചെയ്യും'' (സദൃ. 25:21-22). ഈ ജ്ഞാനം ഒരു പുതിയ തത്വശാസ്ത്രമല്ല. മൂവായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തു വെളിച്ചം കണ്ട സിദ്ധാന്തമാണത്. ജ്ഞാനമുള്ളതോ ഇല്ലാത്തതോ അല്ല ഇവിടുത്തെ പ്രശ്നം, മറിച്ച് അഹന്തയുള്ളതും കഠിനവുമായ ഹൃദയം അതു വഴങ്ങുവാനോ, ക്ഷമിക്കുവാനോ, കര്‍ത്താവിനോടു പാപക്ഷമയ്ക്കായി അപേക്ഷിക്കുവാനോ തയ്യാറാകുന്നില്ല എന്നതാണു മുഖ്യമായ പ്രശ്നം.

പൌലോസ് തന്റെ ചിന്ത ഇവ്വിധം സംഗ്രഹിക്കുന്നു: "തിന്മയോടു തോല്ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക'' (റോമര്‍ 12:21). ഈ വാക്യത്തിലൂടെ അപ്പോസ്തലന്‍ നിങ്ങളോടു പറയുവാന്‍ ആഗ്രഹിക്കുന്ന വസ്തുത: തിന്മ നിങ്ങളിലേക്കു ചൂഴ്ന്നുകടക്കുവാന്‍ അനുവദിക്കരുത്. തിന്മയോടു തോല്ക്കാതെ, സകല ബുദ്ധിയെയും കവിയുന്ന ദൈവജ്ഞാനത്താലും സ്നേഹത്താലും നന്മ പ്രവര്‍ത്തിച്ചുകൊണ്ടു തിന്മയെ ജയിക്കുക. സുവിശേഷത്തിന്റെ രഹസ്യമിതാണ്. യേശു ലോകത്തിന്റെ പാപത്തെ ചുമന്നൊഴിക്കുകയും തന്റെ വിശുദ്ധ സ്നേഹത്താലും പ്രായശ്ചിത്തബലിയാലും അതിനെ ജയിക്കുകയും ചെയ്തു. ക്രിസ്തു ജയാളിയായിത്തീര്‍ന്നിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ തിന്മയെയും ഹൃദയകാഠിന്യത്തെയും അതിജീവിക്കുവാന്‍ നിങ്ങള്‍ക്കു സാധിച്ചാല്‍ മറ്റുള്ളവരുടെ തിന്മയെ വഹിക്കുവാനുള്ള ശക്തി നിങ്ങള്‍ക്കു ലഭിക്കുകയും നിങ്ങളുടെ പ്രാര്‍ത്ഥനയാലും സ്നേഹത്തിന്റെ സഹിഷ്ണുതയാലും അതിനെ അതിജീവിക്കുവാന്‍ നിങ്ങള്‍ പ്രാപ്തരായിത്തീരുകയും ചെയ്യും.

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, അവിടുന്നു ദൈവത്തിന്റെ മൂര്‍ത്തീഭാവമായതുകൊണ്ട് ഞങ്ങള്‍ നിന്നെ വാഴ്ത്തുന്നു. അവിടുന്നു പ്രതികാരബുദ്ധിയില്ലാതെ ഞങ്ങളെ സ്നേഹിക്കുകയും, ശത്രുക്കളോടു ക്ഷമിക്കുകയും ചെയ്തതുകൊണ്ടാണല്ലോ "പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്നറിയായ്കയാല്‍ ഇവരോടു ക്ഷമിക്കണമേ എന്നു പ്രാര്‍ത്ഥിച്ചത്. ഞങ്ങള്‍ ആത്മാവിനാല്‍ നിറയപ്പെട്ടവരായി ഞങ്ങളുടെ ശത്രുക്ക ളോടു ക്ഷമിപ്പാനും, അവരെ സഹായിപ്പാനും, അനുഗ്രഹിപ്പാനും, അവിടുന്ന് അവരെ വഹിച്ചതുപോലെ വഹിപ്പാനും ഞങ്ങളെ പ്രാപ്തരാക്കണമേ.''

ചോദ്യം:

  1. പകയും വിദ്വേഷവും കൂടാതെ എങ്ങനെയാണു നമ്മുടെ ശത്രുക്കളോടു ക്ഷമിക്കുവാന്‍ കഴിയുക?

www.Waters-of-Life.net

Page last modified on January 22, 2013, at 07:14 AM | powered by PmWiki (pmwiki-2.3.3)