Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 003 (Identification and apostolic benediction)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
പ്രവേശകം: വന്ദനംപറച്ചില്‍, ദൈവത്തിന്റെ നീതിയെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുക എന്നതത്രെ തന്റെ ലേഖനത്തിന്റെ ഉദ്ദേശ്യം (റോമര്‍ 1:1-17)

മ) താരതമ്യനിരൂപണവും അപ്പോസ്തലിക ആശീര്‍വ്വാദവും (റോമര്‍ 1:1-7)


റോമര്‍ 1:2-4
2 ദൈവം തന്റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധരേഖകളില്‍ 3 തന്റെ പ്രവാചകന്മാര്‍ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിനായി വേര്‍തിരിച്ച് വിളിക്കപ്പെട്ട അപ്പോസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലോസ്... 4 ജഡം സംബന്ധിച്ച് ദാവീദിന്റെ സന്തതിയില്‍നിന്ന് ജനിക്കുകയും മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേല്‍ക്കയാല്‍ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ച് ദൈവപുത്രന്‍ എന്ന് ശക്തിയോടെ നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ...

നൈല്‍നദി തരിശായ അതിന്റെ തീരത്തെ നനച്ച് കുതിര്‍ത്ത് ഫലപ്രദമാക്കുന്നതുപോലെ, സുവിശേഷം വിശ്വാസികളില്‍ ശക്തിപകര്‍ന്ന് അവരെ ഫലമുള്ളവരും സന്തോഷമുള്ളവരും ആക്കിത്തീര്‍ക്കുന്നു. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും പ്രവൃത്തിയുമാണ് സുവിശേഷത്തിന്റെ ഏറ്റവും വലിയ മര്‍മ്മം. ഒരു പുസ്തകത്തിലേക്കല്ല, കാലാതീതനായ ഒരു വ്യക്തിയിലേക്കാണ് ഇവിടെ നമ്മെ ആഹ്വാനം ചെയ്തിരിക്കുന്നത്. ദൈവാത്മാവിനാല്‍ ഒരു കന്യകയിലൂടെ ഒരു പുരുഷന്‍ ജനിക്കുമെന്നും അവന് ദൈവപുത്രന്‍ എന്ന് പേര്‍ വിളിക്കപ്പെടുമെന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പെ ദൈവം തന്റെ പ്രവാചകന്മാര്‍ മുഖാന്തരം വിളംബരം ചെയ്തിരുന്നു. ന്യായപ്രമാണം മുഴുവനും ഈ സംഭവത്തെപ്പറ്റിയുള്ള പ്രവചനങ്ങളാല്‍ നിറയപ്പെട്ടിരിക്കയാണ്. അതുകൊണ്ട് ഏതു പ്രവാചകനും തന്റെ സന്ദേശങ്ങളിലൂടെ ക്രിസ്തു ദൈവപുത്രന്‍ എന്നേറ്റുപറയുന്നു. നമ്മുടെ അനാരോഗ്യകരമായ ചിന്തകളില്‍നിന്നും നമ്മെ ഉയര്‍ത്തി നൂതനവും ആഴവുമായ ഒരു കാഴ്ചപ്പാടിലേക്ക് നമ്മെ രൂപാന്തരപ്പെടുത്തുവാനുള്ള പ്രഖ്യാപനം ത്രിയേക ദൈവം ഐക്യദാര്‍ഢ്യത്തോടെ ചെയ്തുവെങ്കില്‍ പരിശുദ്ധനായ ഈ ദൈവത്തോട് മറുത്തുനില്‍ക്കുവാന്‍ ആര്‍ക്ക് കഴിയും? ക്രിസ്തു പ്രത്യക്ഷമായതു മുതല്‍ ദൈവത്തെ കരുണാസമ്പന്നനും സ്നേഹമുള്ളവനുമായ ഒരു പിതാവായി നാം മനസ്സിലാക്കുവാന്‍ തുടങ്ങി, കാരണം കരുണാസമ്പന്നനായ ദൈവപുത്രന്റെ സ്വരൂപം ദൈവത്തെക്കുറിച്ചുള്ള ഒരു പുതിയ ആശയം നമുക്ക് പകര്‍ന്നുതന്നു; അത് ദൈവം സ്നേഹമാകുന്നു എന്നുള്ളതാണ്.

രാജാവും, പ്രവാചകനും, സങ്കീര്‍ത്തനക്കാരനുമായ ദാവീദിന്റെ വംശാവലിയില്‍ ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചു. ദാവീദിന്റെ പിന്‍ഗാമികളിലൊരുവന്‍ അത്യുന്നതനായ ദൈവത്തിന്റെ പുത്രനായിരിക്കുമെന്നുള്ള വാഗ്ദത്തം ദാവീദ് മുമ്പുകൂട്ടി പ്രാപിച്ചിരുന്നു (2 ശമൂ. 7:14). ജഡാവതാരത്താല്‍, നിത്യനായ ക്രിസ്തു ജഡത്തിന്റെ ബലഹീനത ധരിച്ചുകൊണ്ട് നമ്മെപ്പോലെ പാപം ഒഴികെ സകലത്തിലും പരീക്ഷിതനായിത്തീര്‍ന്നു. അവന്‍ പാപമില്ലാത്തവനായിരുന്നു. മരണത്തിന് അവന്റെ മേല്‍ യാതൊരു ആധിപത്യവും ഉണ്ടായിരുന്നില്ല. അവനില്‍ സമ്പൂര്‍ണ്ണമായി അധിവസിച്ചിരുന്ന പരിശുദ്ധാത്മാവ് പാപശരീരത്തെ അതിജീവിച്ചു. മനുഷ്യന്റെ ശത്രുവായ മരണത്തിന്മേല്‍ ജയാളിയായി, മരണത്തിന്മേല്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ട് അവന്‍ കല്ലറയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ യേശു തന്റെ ശക്തിയെ അനിവാര്യമായും അതിശക്തമായും തെളിയിച്ചുകൊടുത്തു. മഹത്വകരമായ ഈ സംഭവം നിമിത്തം അവന്റെ പുത്രത്വത്തെ ദൈവം സ്ഥിരീകരിക്കുകയും അവന്റെ വലതുഭാഗത്തേക്ക് ഉയര്‍ത്തി അവനു കര്‍ത്തൃത്വം കല്പിച്ചു. അവിടെ പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊത്ത് ഏകദൈവമായി എന്നേക്കും അവന്‍ വാഴുന്നു. "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സര്‍വ്വ അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു'' എന്നു യേശു തന്നെ പ്രസ്താവിച്ചുവല്ലോ.

പൌലോസില്‍ വ്യാപരിച്ച ക്രിസ്തുവിന്‍ ശക്തി അവനില്‍നിന്നും സഭകളിലേക്ക് പ്രവഹിച്ചു. കന്യകാസുതനായി ജനിച്ച അവനെ ജീവിക്കുന്ന കര്‍ത്താവായി അംഗീകരിച്ച് ഒറ്റുപറയുന്ന ഏവനിലും ദൈവത്തിന്റെ ശക്തി ഇന്നും പ്രാവര്‍ത്തികമായിത്തീരുന്നു. "യേശുക്രിസ്തു കര്‍ത്താവ്'' എന്ന പ്രസ്താവന ക്രൈസ്തവികതയുടെ പ്രാരംഭം മുതല്‍ നമ്മുടെ വിശ്വാസത്തിന്റെ രത്നച്ചുരുക്കമായി നിലകൊള്ളുക യാണ്. വിശുദ്ധ ത്രിത്വത്തിന്റെ മര്‍മ്മം, രക്ഷയുടെ ശക്തി, പ്രത്യാശ ഇതിന്റെയെല്ലാം അര്‍ത്ഥം മേല്‍പ്പറഞ്ഞ പ്രസ്താവനയില്‍ അടങ്ങിയിട്ടുണ്ട്.

പ്രാര്‍ത്ഥന: മനുഷ്യാവതാരം ചെയ്ത് തന്റെ മരണത്താല്‍ പാപത്തെയും മരണത്തെയും അതിജീവിച്ചിരിക്കയാല്‍ ദൈവപുത്രാ, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. നിന്നോടുള്ള നന്ദിയായി ഞങ്ങളുടെ മര്‍ത്യജീവിതത്തെ സ്വീകരിച്ചാലും. നിന്റെ സ്നേഹത്തിന്റെ രാജ്യത്തിന് യോഗ്യരാകുവാന്‍ തക്കവണ്ണം നിന്റെ പരിശുദ്ധാത്മാവിനാല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ. നിന്റെ വിശ്വസ്ത ദാസന്മാരായി ഞങ്ങളുടെ രാജ്യത്തുള്ള എല്ലാ ബന്ധിതദാസരോടുമൊത്ത് ഞങ്ങള്‍ വിശ്വസ്ത സാക്ഷികളായിത്തീരുവാന്‍ ഞങ്ങളുടെ വിചാരങ്ങളുടെയും വാക്കുകളുടെയും സ്വഭാവങ്ങളുടെയും മേല്‍ അവിടുന്നു വിജയം കൊള്ളണമേ.

ചോദ്യം:

  1. "യേശു ദൈവപുത്രന്‍ എന്നു പറയുന്നതിന്റെ അര്‍ത്ഥം എന്താണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 08:56 AM | powered by PmWiki (pmwiki-2.3.3)