Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 122 (Jesus appears to the disciples)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)

2. മാളികമുറിയില്‍ ശിഷ്യന്മാര്‍ക്കു യേശു പ്രത്യക്ഷനാകുന്നു (യോഹന്നാന്‍ 20:19-23)


യോഹന്നാന്‍ 20:22-23
22ഇങ്ങനെ പറഞ്ഞശേഷം അവന്‍ അവരുടെമേല്‍ ഊതി അവരോട്: പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിന്‍. 23ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.

"പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു" വെന്നു കേട്ട ശിഷ്യന്മാര്‍ അമ്പരന്നു കാണും. യഹൂദന്മാരെ ഭയന്ന് അവര്‍ അപ്പോഴും അടച്ചിട്ട മുറിയിലായിരുന്നു. അവരില്‍ യാതൊരു ബലവുമില്ലെന്ന് അവര്‍ക്കറിയാമായിരുന്നു, സമ്പൂര്‍ണ്ണ പരാജയമായിരുന്നു അവര്‍ അനുഭവിച്ചത്. ആദാം ജീവനുള്ള ദേഹി (soul) ആയിത്തീരേണ്ടതിന് അവന്റെ മൂക്കില്‍ ദൈവം ഊതിയതുപോലെ (ജീവദായകമായ ആത്മാവിനെ) യേശുവും ശിഷ്യന്മാരിലേക്ക് ഊതി. ഇതിലൂടെ യേശു സ്രഷ്ടാവിന്റെ പങ്കാണു നിറവേറ്റിയത്. ആ ശിഷ്യന്മാരില്‍ അവനൊരു പുതിയ സൃഷ്ടി ആരംഭിച്ചു,അവന്റെ ആത്മാവും ശക്തിയും അധികാരത്തോടെ അവരുടെമേല്‍ ഉണ്ടായിരിക്കുമെന്ന ഉറപ്പും അവര്‍ക്കു നല്‍കി, അവരുടെ ജീവിതത്തില്‍ പിതാവിന്റെ സ്വരൂപം പ്രദര്‍ശിപ്പിക്കാന്‍ അവരെ ശക്തരാക്കി.

ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചപ്പോള്‍, ജനത്തിനു പാപമോചനം കൊടുക്കാനുള്ള അധികാരവുമായി ക്രിസ്തു അവരെ നിയോഗിച്ചയച്ചു. ആ വ്യവസ്ഥകള്‍ അംഗീകരിക്കുന്നവര്‍ക്കെല്ലാം പാപക്ഷമ ലഭിക്കുമെന്ന് അവര്‍ പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നു, ആ വ്യവസ്ഥകള്‍ തള്ളിക്കളയുന്നവര്‍ക്കു പാപക്ഷമ കിട്ടുകയില്ലെന്നും അവര്‍ പ്രഖ്യാപിക്കേണ്ടിയിരുന്നു.

ക്രിസ്തുവിന്റെ പ്രതിനിധികളായി അവര്‍ പാപക്ഷമ വിളിച്ചറിയിക്കേണ്ടതുണ്ടായിരുന്നു. അവരുടെ ഏറ്റുപറച്ചിലിന്റെ അടിസ്ഥാനത്തില്‍ അവരെ ക്രിസ്തുവിന്റെ സഭയില്‍ സ്വീകരിക്കും.

ഈ ദുഷ്ടലോകത്തില്‍ യേശുവിന്റെ ഒരു സ്ഥാനപതിയായിരിക്കാന്‍ യേശു നിങ്ങളെ വിളിക്കുന്നു. നിങ്ങളിലൂടെ അവന്റെ രക്ഷിക്കുന്ന ശക്തി പ്രകടമാകണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. പൊതുജീവിതത്തില്‍ ഓരോ സ്ഥാനപതിയും ഭരണത്തലവനുമായി ദിവസവും ആശയവിനിമയം നടത്തുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്, അവ ദിവസവുംപ്രാവര്‍ത്തികമാക്കുന്നുമുണ്ട്. നിങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു കുട്ടിദൈവമല്ല, നിങ്ങള്‍ കര്‍ത്താവിന്റെ ദാസനാണ്. മറ്റുള്ളവരെ നിങ്ങളിലൂടെ രക്ഷിക്കാന്‍ അവന്‍ കാത്തിരിക്കുന്നു. ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേട്ടാല്‍, നിങ്ങളുടെ ഹൃദയങ്ങള്‍ കഠിനമാക്കരുത്. നിങ്ങളുടെ മനസ്സും മനഃസാക്ഷിയും തുറക്കുക, പരിശുദ്ധാത്മാവു നിങ്ങളെ ക്രിസ്തുവിന്റെ ധീരസാക്ഷിയാക്കട്ടെ - അപ്പോള്‍ത്തന്നെ, എളിമയും ജ്ഞാനവുമുള്ള സാക്ഷി.

പ്രാര്‍ത്ഥന: യേശുനാഥാ, നീ എന്റെ വീട്ടില്‍ വരുന്നതിനുള്ള യോഗ്യത എനിക്കില്ല. എന്നാലും നീ എന്നോടു സംസാരിച്ചു നിന്റെ പരിശുദ്ധാത്മാവിനെ എനിക്കു നല്‍കി, എന്നെ നീ പ്രകാശിപ്പിച്ചു, വീണ്ടും ജനിപ്പിച്ചു. നിന്റെ സാക്ഷിയായി മനുഷ്യകുലത്തിലേക്ക് എന്നെ നീ അയച്ചു. നിന്റെ ശക്തി എന്റെ ബലഹീനതയില്‍ തികഞ്ഞുവരുന്നതിനായി നിനക്കു നന്ദി. കപടഭക്തി കൂടാതെ എന്നെ കാക്കണമേ, എല്ലാ സ്വാര്‍ത്ഥചിന്തകളില്‍നിന്നും എന്നെ ശുദ്ധീകരിക്കണമേ - അങ്ങനെ ഞാന്‍ എപ്പോഴും നിന്റെ ഹിതം ചെയ്യട്ടെ. അപ്പോള്‍ നിന്റെ സമാധാനം അനേകരിലേക്കു ചെല്ലും.

ചോദ്യം:

  1. ആരാണു പരിശുദ്ധാത്മാവ്? ക്രിസ്തുവിന്റെ സാക്ഷിയായ നിങ്ങളിലൂടെ അവന്‍ എന്താണു ചെയ്യുന്നത്?

www.Waters-of-Life.net

Page last modified on May 16, 2012, at 11:34 AM | powered by PmWiki (pmwiki-2.3.3)