Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 076 (The Secret of Paul’s Ministry)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
മൂന്നാം ഭാഗത്തിന്റെ അനുബന്ധം - പൌലോസിന്റെ സ്വഭാവവിശേഷതയെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് റോമിലെ ആത്മിക നേതൃത്വത്തിന് നല്കുന് (റോമര്‍ 15:14 – 16:27)

2. പൌലോസിന്റെ ശുശ്രൂഷയുടെ രഹസ്യം (റോമര്‍ 15:17-21)


റോമര്‍ 15:17-21
17 ക്രിസ്തുയേശുവില്‍ എനിക്കു ദൈവസംബന്ധമായി പ്രശംസയുണ്ട്. 18 ക്രിസ്തു ഞാന്‍ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവര്‍ത്തിച്ചതല്ലാതെ മറ്റൊന്നും മിണ്ടുവാന്‍ ഞാന്‍ തുനിയുകയില്ല. 19 അങ്ങനെ ഞാന്‍ യരൂശലേം മുതല്‍ ഇല്ലൂര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു. 20 ഞാന്‍ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേല്‍ പണിയാതിരിക്കേണ്ടതിനു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല, 21 "അവനെക്കുറിച്ച് അറിവു കിട്ടിയിട്ടില്ലാത്തവര്‍ കാണും; കേട്ടിട്ടില്ലാത്തവര്‍ ഗ്രഹിക്കും'' എന്ന് എഴുതിയിരിക്കുന്നതുപോലെയത്രെ, സുവിശേഷം അറിയിപ്പാന്‍ അഭിമാനിക്കുന്നത്.

പൌലോസ് തന്റെ ശുശ്രൂഷകളിലും വിജയത്തിലും പരസ്യമായി സന്തോഷിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. തന്റെ പ്രവര്‍ത്തനങ്ങളും വാക്കുകളും സ്വതവെ വരുന്നതല്ല, തന്നില്‍ അധിവസിച്ചുകൊണ്ടു താന്‍ മുഖാന്തരം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യേശുക്രിസ്തുവില്‍നിന്നത്രെ വരുന്നത് എന്നു താന്‍ പ്രസ്താവിക്കുന്നു. യേശുക്രിസ്തുവിനാല്‍ ഉളവാകുന്ന ഫലത്തെയും സ്വാധീനതയെയുമല്ലാതെ മറ്റൊന്നും പറയുവാന്‍ താന്‍ തുനിയുന്നില്ല. രക്ഷിതാവിന്റെ നടത്തിപ്പിനു തന്നെത്താന്‍ സമര്‍പ്പിച്ച ഒരു അടിമദാസനായിട്ടത്രെ തന്നെത്തന്നെ വിലയിരുത്തുന്നത്. അപ്പോസ്തലന്റെ ജീവിതരഹസ്യം താന്‍ "ക്രിസ്തുവില്‍ ആയിരിക്കുന്നു'' എന്നുള്ളതാണ്. ക്രിസ്തുവിന്റെ ചിന്തയായിരുന്നു തന്റെ ചിന്ത, ക്രിസ്തു തനിക്കു നല്കിയതു താന്‍ സംസാരിച്ചു, അവന്‍ കല്പിച്ചതു താന്‍ പ്രവര്‍ത്തിച്ചു. അപ്പോസ്തലനായ പൌലോസിന്റെ ജീവിതത്തിലൂടെയുള്ള കര്‍ത്താവിന്റെ ലക്ഷ്യം ബര്‍ബ്ബരരായ ജനതയെ യേശുക്രിസ്തുവിനോടുള്ള അനുസരണത്തിലേക്ക് ആനയിക്കുക എന്നുള്ളതായിരുന്നു.

പൌലോസിന്റെ പ്രസംഗങ്ങളും രചനകളും മാത്രം ഈ ശുശ്രൂഷയ്ക്കു മതിയാകുമായിരുന്നില്ല. തന്നിമിത്തം ക്ഷീണിച്ച അനേകം യാത്രകളും, വിചിത്രമായ ഭക്ഷണവും, കൈകൊണ്ടുള്ള അദ്ധ്വാനവും, അത്ഭുത പ്രവര്‍ത്തനവുമൊക്കെ തനിക്കാവശ്യമായിവന്നു. തന്റെ പ്രസംഗവും, പ്രവൃത്തികളും, വീര്യപ്രവൃത്തികളുമെല്ലാം ത്രിയേകദൈവത്താലത്രെ സാധ്യമായത് എന്നു താന്‍ സാക്ഷിച്ചു. സ്വയം പരിത്യജിച്ചുകൊണ്ടു ക്രിസ്തുവിനെ മഹത്വപ്പെടുത്തി എന്നതാണു തന്റെ ഫലകരമായ ശുശ്രൂഷയുടെ രഹസ്യം.

പൌലോസിന്റെ പരസ്യശുശ്രൂഷ യരൂശലേം തുടങ്ങി ഇല്ലൂര്യദേശത്തോളവും, ഗ്രീസിന്റെ പടിഞ്ഞാറെ ഭാഗംവരെയും വ്യാപിക്കയുണ്ടായി. ഈ പ്രവിശ്യകളെല്ലാംതന്നെ റോമന്‍ സാമ്രാജ്യത്തിന്റെ അധികാര പരിധിയില്‍പ്പെട്ട ദേശങ്ങളായിരുന്നു. തികച്ചും അപകടകരമായ ഈ യാത്രയെല്ലാം കാല്‍നടയായിട്ടാണു താന്‍ വര്‍ത്തിച്ചത്. അവിശ്വാസികളെയും, അജ്ഞരെയും, ജാതികളെയും യേശുവിനായി നേടുവാന്‍ തന്റെ ശുശ്രൂഷകളില്‍ താന്‍ അത്യദ്ധ്വാനം ചെയ്തു. യേശുവിന്റെ നാമം അറിഞ്ഞിട്ടില്ലാത്ത പട്ടണങ്ങളിലും, ടൌണുകളിലും, പ്രദേശങ്ങളിലും സുവിശേഷം അറിയിക്കുന്നതിലാണു പൌലോസ് അഭിമാനംകൊണ്ടിരുന്നത്. മറ്റുള്ളവര്‍ ഇട്ട അടിസ്ഥാനത്തിന്മേല്‍ പണിയുവാന്‍ അവന്‍ ആഗ്രഹിക്കാതെ തനിക്കുമുമ്പെ ആരും കടന്നുചെന്നിട്ടില്ലാത്ത ഇടങ്ങളില്‍ അപകടങ്ങളും കാഠിന്യവും അനുഭവിച്ചുകൊണ്ടു കടന്നുപോയി താന്‍ സുവിശേഷം അറിയിക്കയാണുണ്ടായത്. തന്റെ ശുശ്രൂഷകളാല്‍ യെശയ്യാവു മുഖാന്തരം ദൈവം നല്കിയ വാഗ്ദത്തത്തെ താന്‍ നിവര്‍ത്തിച്ചു. "അവന്‍ പല ജാതികളെയും കുതിച്ചുചാടുമാറാക്കും; രാജാക്കന്മാര്‍ അവനെ കണ്ടു വായ്പ്പൊത്തി നില്ക്കും; അവര്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും'' (യെശ. 52:15).

യിസ്രായേല്‍ജനം തങ്ങള്‍ മാത്രം ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനം എന്നു ചിന്തിച്ചിരുന്നതുകൊണ്ട് അവരില്‍ ഭൂരിഭാഗവും ദൈവികമായ ഈ പദ്ധതിയെപ്പറ്റി ബോധവാന്മാരായില്ല. എന്നാല്‍ ബൈബ്ളികമായ തെളിവുകളിന്മേല്‍ അടിസ്ഥാനപ്പെടുത്തി, ജാതികള്‍ക്കു നല്കപ്പെട്ട വാഗ്ദത്തപ്രകാരം പൌലോസ് തന്റെ ശുശ്രൂഷയുടെ സത്യം ജാതികള്‍ക്കു വിശദമാക്കിക്കൊടുത്തു.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, അവിടുത്തെ വിശ്വസ്ത ദാസന്‍ സ്വന്തനാമത്തില്‍ സംസാരിക്കാതെ, സ്വശക്തിയില്‍ പ്രവര്‍ത്തിക്കാതെ ക്രിസ്തുവിന്റെ നാമത്തില്‍ സംസാരിച്ചും പ്രവര്‍ത്തിച്ചും അവിടുത്തെ ശക്തി പ്രാപിച്ചിരിക്കയാല്‍ യേശുക്രിസ്തു മുഖാന്തരം അവിടുത്തേക്ക് ഞങ്ങള്‍ നന്ദിപറയുന്നു. അവിടുത്തെ ദാസന്മാര്‍ സ്വന്ത ഇഷ്ടത്താല്‍ സംസാരിക്കയോ പ്രവര്‍ത്തിക്കയോ ചെയ്യാതിരിപ്പാനും, ക്രിസ്തുവിന്റെ ആത്മികശരീരത്തില്‍ എന്നേക്കും സ്ഥിരതയുള്ളവരായിരിപ്പാന്‍ തക്കവണ്ണവും അവരെ കാക്കണമേ.

ചോദ്യം:

  1. അപ്പോസ്തലനായ പൌലോസിന്റെ ശുശ്രൂഷയുടെ രഹസ്യം എന്താണ്?

www.Waters-of-Life.net

Page last modified on January 22, 2013, at 07:33 AM | powered by PmWiki (pmwiki-2.3.3)