Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 023 (The Revelation of the Righteousness of God)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ആ - വിശ്വാസത്താലുള്ള പുതിയ നീതീകരണം സകലമനുഷ്യര്‍ക്കും നല്കപ്പെട്ടിരിക്കുന് (റോമര്‍ 3:21 - 4:22)

1. ക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തില്‍ വെളിപ്പെട്ട ദൈവനീതി (റോമര്‍ 3:21-26)


റോമര്‍ 3:21-24
21 ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന ഏവര്‍ക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി തന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. 22 അതിനു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. 23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു. 24 അവന്റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രെ നീതീകരിക്കപ്പെടുന്നത്.

നിങ്ങള്‍ പാപികളോ? കഴിഞ്ഞകാല പ്രവൃത്തികളാല്‍ വേദനപ്പെടുന്ന പാപികളോടു മാത്രമുള്ള ചോദ്യമാണിത്. അവരുടെ രക്തം ദോഷമുള്ളതെന്നും, അവരുടെ ജീവിതരീതികള്‍ മോശപ്പെട്ടതെന്നും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ലോകത്തെ ദൈവം ന്യായം വിധിക്കുന്നതിനിടയില്‍ ദൈവം നിങ്ങളോട് പറയുന്ന സുവിശേഷസന്ദേശം വന്ന് കേള്‍ക്കുക.

ദൈവത്തിന്റെയും പ്രകൃതിയുടെയും പ്രമാണങ്ങള്‍കൊണ്ട് പൌലോസ് ഒരു വസ്തുത തെളിയിച്ചിരിക്കുന്നു; അതായത് ഭക്തനും പാപിയും, തെരഞ്ഞെടുക്കപ്പെട്ടവനും, നഷ്ടപ്പെട്ടവനും, സംസ്കാരസമ്പന്നനും, ശൂന്യനും, വൃദ്ധനും, യുവാവും എല്ലാവരും ഒരുപോലെ പാപികളാണ്; എല്ലാവരും തങ്ങളുടെ മനസ്സില്‍ അധഃപതിച്ചുപോയവരാണ്.

സകല മനുഷ്യരെപ്പോലെ നിങ്ങളും ദൈവതേജസ്സ് നഷ്ടപ്പെട്ടവരാണെന്ന് നിങ്ങള്‍ അറിയുന്നുവെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. സൃഷ്ടിയില്‍ നമുക്കു നല്കപ്പെട്ട ദൈവതേജസ്സ് നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പാപത്തെ ഓര്‍ത്തു നിങ്ങള്‍ വിലപിക്കുന്നുണ്ടോ?

ദൈവത്തിന്റെ ന്യായപ്രമാണം നമുക്കു വിരോധമായിപ്പറയുന്ന കുറ്റസംഗതിക്ക് ദൈവം നല്കുന്ന ഉത്തരമെന്താണ്? ദുഷ്ടത പ്രവര്‍ത്തിക്കുന്ന അസംഖ്യം ലംഘനക്കാര്‍ക്ക് ലഭിക്കുവാന്‍ പോകുന്ന ന്യായവിധി എന്താണ്? എനിക്കും നിങ്ങള്‍ക്കുമെതിരെയുള്ള അവന്റെ നീതിയുള്ള വിധി എന്താണ്?

മരിച്ചവരുടെയും ജീവനുള്ളവരുടെയും ലോകത്ത് നിശ്ശബ്ദതയുടെയും ഭയാശങ്കയുടെയും നടുവില്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഭൂമിയിലേക്ക് നിപതിച്ച അതിശക്തമായ വചനം: "എല്ലാവരും നീതീകരിക്കപ്പെട്ടിരിക്കുന്നു!" നമ്മുടെ മനസ്സും ഉണര്‍ന്നെഴുന്നേറ്റ് പറയുന്നു: "അത് സാധ്യമല്ല!" സാത്താനും പറയുന്നു: "ഒരിക്കലും സാധിക്കയില്ല!" എന്നാല്‍ ദൈവത്തിന്റെ ആത്മാവ് ആശ്വാസദായകനായി ലോകത്തിന്റെ പാപത്തിനായി അറുക്കപ്പെട്ട ദൈവകുഞ്ഞാടിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രസ്താവിക്കുന്നു: "ദൈവം സകല പാപികള്‍ക്കുംവേണ്ടി തന്റെ പുത്രനെ ശിക്ഷിച്ചിരിക്കുന്നു." പാപിയെ ശുദ്ധീകരിക്കുവാന്‍ പരിശുദ്ധനായ ദൈവം തന്റെ വിശുദ്ധപുത്രനെ തകര്‍ത്തുകളഞ്ഞു. ദൈവസന്നിധിയിലേക്ക് സൌജന്യമായ പ്രവേശനം നമുക്ക് ലഭ്യമാകുവാന്‍ ക്രിസ്തു തന്റെ കഷ്ടാനുഭവങ്ങളിലൂടെ നമ്മുടെ ആത്മിക കടബാധ്യതകള്‍ തീര്‍ത്തിരിക്കുന്നു. ഇപ്പോഴാകട്ടെ നിങ്ങള്‍ സ്വതന്ത്രരും, വീണ്ടെടുക്കപ്പെട്ടവരും, വിടുവിക്കപ്പെട്ടവരുമായിത്തീര്‍ന്നിരിക്കുന്നു. പാപത്തിനോ, പിശാചിനോ, മരണത്തിനോ നിങ്ങളുടെ മേല്‍ അധികാരമില്ല. നിങ്ങള്‍ കുറ്റമറ്റവരായി എന്നേക്കും ദൈവത്താല്‍ സ്വീകരിക്കപ്പെട്ടവരായിത്തീര്‍ന്നിരിക്കുന്നു.

രക്ഷയുടെ സുവിശേഷത്തെ വിശ്വാസത്താല്‍ നിങ്ങള്‍ സ്വീകരിക്കുമോ? നിങ്ങള്‍ കണ്ണാടിയില്‍ നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്കു മുന്നില്‍ നിങ്ങളെത്തന്നെ കാണാം. എങ്കില്‍ പുതിയ ഒരനുഭവം നിങ്ങള്‍ക്കുണ്ടാകും. ദൈവം തന്റെ ഏകജാതനായ പുത്രന്റെ മരണം മുഖാന്തരം നിങ്ങളെ സ്നേഹിച്ച് നിങ്ങളുടെ പാപങ്ങളില്‍നിന്നും നിങ്ങളെ നീതീകരിച്ചിരിക്കയാല്‍ അതിന്റെ അടയാളമായ നന്ദിയും സന്തോഷവും നിങ്ങളുടെ കണ്ണുകളില്‍ തിളങ്ങുന്നത് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും. ഒന്നുകില്‍ ഈ സത്യം നിങ്ങള്‍ സ്വീകരിക്കുന്നു, അല്ലെങ്കില്‍ തിരസ്കരിക്കുന്നു. സര്‍വ്വലോകത്തിന്റെയും നീതീകരണം നിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു; ഇനി വീണ്ടും ക്രിസ്തു ക്രൂശില്‍ മരിക്കേണ്ട ആവശ്യമില്ല. വിശ്വസിക്കുന്നവന്‍ രക്ഷിക്കപ്പെടും. രക്ഷയെ മുറുകെ പിടിക്കുന്നവന്‍ ശിക്ഷാവിധിയില്‍ അകപ്പെടുകയില്ല. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.

എല്ലാവരും പാപം ചെയ്ത് ഒരുപോലെ മരണശിക്ഷയ്ക്ക് യോഗ്യരായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍ അവന്റെ നിത്യശുശ്രൂഷയ്ക്ക് അവകാശം ലഭിക്കത്തക്കവിധം എല്ലാവരെയും ദൈവം നീതീകരിച്ചിരിക്കുന്നു. സാര്‍വ്വത്രികമായ ഈ കൃപാവ്യാപാരം എല്ലാ മതങ്ങളിലുമില്ല. അത് സുവിശേഷത്തില്‍ മാത്രം കാണപ്പെടുന്നു. ദൈവസ്നേഹം എല്ലാവരെയും രക്ഷിക്കുന്നു; ന്യായശാസ്ത്രികളെയും നഷ്ടപ്പെട്ടവരെയും, പ്രശസ്തരെയും അവിശ്വാസികളെയും, തത്വശാസ്ത്രികളെയും സാധാരണക്കാരെയും, കുട്ടികളെയും പ്രായമുള്ളവരെയും എല്ലാം എല്ലാം. ദൈവം എല്ലാവരെയും നീതീകരിച്ചിരിക്കുന്നു. അവന്റെ കൃപയോട് എത്രത്തോളം നിങ്ങള്‍ മൌനം പാലിക്കും? വരൂ, നിങ്ങളുടെ സ്നേഹിതരോടു പറയൂ; സുവിശേഷം മുഖാന്തരം അവരുടെ കാരാഗൃഹവാതില്‍ തുറക്കപ്പെട്ടിരിക്കുന്നു എന്ന് പറയുക. വേഗത്തിലാകട്ടെ; ദൈവത്തിലുള്ള പുതിയ സ്വാതന്ത്യ്രം അവര്‍ക്ക് കാണിച്ചുകൊടുക്കുക.

പ്രിയ സഹോദരാ, ക്രിസ്തുവിനെയും അവന്റെ രക്ഷയെയും വ്യക്തിപരമായി താങ്കള്‍ സ്വായത്തമാക്കിയിട്ടുണ്ടോ? അവനെ കരുണാസമ്പന്നനായ രക്ഷിതാവായി നീ മനസ്സിലാക്കിയിട്ടുണ്ടോ? അങ്ങനെയെങ്കില്‍ ക്രിസ്തുവിനോട് താങ്കള്‍ നന്ദിപറയണം. കാരണം അവന്‍ മാത്രമാണ് തന്റെ കഷ്ടാനുഭവമരണത്താല്‍ നിങ്ങളെ വിശുദ്ധീകരിച്ചത്, നീതീകരിച്ചത്, രക്ഷിച്ചത്. വിശ്വാസത്താല്‍ അവനെ ബഹുമാനിക്കുക; ഇടവിടാതെ അവനു നന്ദി കരേറ്റുക. അവന്റെ മഹത്വകരമായ കൃപയെ ഓര്‍ത്ത് ശിഷ്ടമുള്ള ആയുസ്സെല്ലാം നന്ദിയുള്ളവരായി ജീവിക്കുക.

പ്രാര്‍ത്ഥന: സ്നേഹനിധിയായ യേശുക്രിസ്തുവും കര്‍ത്താവുമായുള്ളോവേ, അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി ക്രൂശില്‍ മരിച്ചതിനാല്‍ ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു; നന്ദിയര്‍പ്പിക്കുന്നു. യേശുവിന്റെ പ്രായശ്ചിത്തമരണത്താല്‍ ഞങ്ങളുടെ പാപങ്ങളെ ക്ഷമിച്ചതുകൊണ്ട് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. പരിശുദ്ധാത്മാവേ, കൃപയുടെ പരിജ്ഞാനം നീ ഞങ്ങള്‍ക്കു നല്കി, സമ്പൂര്‍ണ്ണമായി ഞങ്ങളെ നീതീകരിച്ച്, പാപക്ഷമയുടെ ഉറപ്പു ഞങ്ങള്‍ക്ക് തന്നതിനായി ഞങ്ങള്‍ അങ്ങേക്കു നന്ദി അര്‍പ്പിക്കുന്നു. പരിശുദ്ധ ത്രിത്വമേ, ഞങ്ങളുടെ ജീവിതത്തിന് അര്‍ത്ഥം തന്നതുകൊണ്ട് അങ്ങേയ്ക്ക് മഹത്വം. അവിടുത്തോട് എന്നും നന്ദിയുള്ളവരായിരിപ്പാന്‍ ഞങ്ങളെ ബുദ്ധി ഉപദേശിക്കണമേ. അവിടുത്തെ വലിയ കൃപയോടു നന്ദിയുള്ളവരായി ഞങ്ങളുടെ ജീവിതത്തിലൂടെ അത് വെളിപ്പെടുത്തുവാന്‍ തക്കവണ്ണം ഞങ്ങളുടെ ജീവിതത്തെ ശുദ്ധീകരിക്കണമേ.

ചോദ്യം:

  1. വിശ്വാസത്താലുള്ള നമ്മുടെ നീതീകരണം എന്നതിലെ പ്രധാന ആശയങ്ങള്‍ എന്തെല്ലാമാണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 09:31 AM | powered by PmWiki (pmwiki-2.3.3)