Home
Links
Bible Versions
Contact
About us
Impressum
Site Map


WoL AUDIO
WoL CHILDREN


Bible Treasures
Doctrines of Bible
Key Bible Verses


Afrikaans
አማርኛ
عربي
Azərbaycanca
Bahasa Indones.
Basa Jawa
Basa Sunda
Baoulé
বাংলা
Български
Cebuano
Dagbani
Dan
Dioula
Deutsch
Ελληνικά
English
Ewe
Español
فارسی
Français
Gjuha shqipe
հայերեն
한국어
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
Кыргызча
Lingála
മലയാളം
Mëranaw
မြန်မာဘာသာ
नेपाली
日本語
O‘zbek
Peul
Polski
Português
Русский
Srpski/Српски
Soomaaliga
தமிழ்
తెలుగు
ไทย
Tiếng Việt
Türkçe
Twi
Українська
اردو
Uyghur/ئۇيغۇرچه
Wolof
ייִדיש
Yorùbá
中文


ગુજરાતી
Latina
Magyar
Norsk

Home -- Malayalam -- Romans - 057 (Is Israel Responsible for their Unbelief?)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)
4. ന്യായപ്രമാണ ആചരണത്താലല്ല, വിശ്വാസത്താല്‍ മാത്രമത്രെ നീതീകരിക്കപ്പെടുന്നത് (റോമര്‍ 9:30 - 10:21)

റ) യിസ്രായേല്യരുടെ അവിശ്വാസത്തിന് കാരണക്കാര്‍ അവരാണോ? (റോമര്‍ 10:16-21)


റോമര്‍ 10:16-21
16 എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: "കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചത് ആര് വിശ്വസിച്ചു" എന്ന് യെശയ്യാവ് പറയുന്നുവല്ലോ. 17 ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. 18 എന്നാല്‍ അവര്‍ കേട്ടില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: "അവരുടെ നാദം സര്‍വ്വഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു." 19 എന്നാല്‍ യിസ്രായേല്‍ ഗ്രഹിച്ചില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. "ജനമല്ലാത്തവരെക്കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് എരിവ് വരുത്തും; മൂഢജാതിയെക്കൊണ്ട് നിങ്ങള്‍ക്ക് കോപം ജനിപ്പിക്കും" എന്ന് ഒന്നാമത് മോശെ പറയുന്നു. 20 യെശയ്യാവോ: "എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവര്‍ക്ക് ഞാന്‍ പ്രത്യക്ഷനായി" എന്ന് ധൈര്യത്തോടെ പറയുന്നു. 21 യിസ്രായേലിനെക്കുറിച്ചോ: "അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്ക് ഞാന്‍ ഇടവിടാതെ കൈനീട്ടി എന്ന് അവന്‍ പറയുന്നു.

മശിഹൈക ആഗമനത്തിനായി കാത്തിരുന്ന യഹൂദന്മാരില്‍ അധികമാളുകളും അവനെ തിരിച്ചറിയുകയോ അവനിലുള്ള വിജയത്തിന്റെ സദ്വര്‍ത്തമാനം മനസ്സിലാക്കുകയോ ചെയ്യാതെ എപ്പോഴും ദൈവ വചനത്തോട് മറുത്തുനിന്നു എന്ന് തന്ത്രപരമായ പ്രസ്താവനയിലൂടെ പൌലോസ് റോമിലെ സഭയോടു പറയുകയുണ്ടായി. പ്രവാചകനായ യെശയ്യാവിന്റെ കാലത്ത് ഇത് വളരെ വ്യക്തമായിരുന്നു. തന്റെ ജനത്തെ ഓര്‍ത്ത് ദുഃഖിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് 2700 സംവത്സരങ്ങള്‍ക്ക്മുമ്പ് അദ്ദേഹം ചോദിക്കുന്നു. "ഞങ്ങള്‍ കേള്‍പ്പിച്ചത് ആര്‍ വിശ്വസിച്ചു" (യെശ. 53:1).

യഹൂദന്മാരില്‍ അനേകര്‍ സുവിശേഷം ശ്രവിച്ചുവെങ്കിലും അവര്‍ അത് ഗ്രഹിക്കുകയോ അതില്‍ വിശ്വസിക്കുകയോ ചെയ്തില്ല. തങ്ങള്‍ക്ക് നല്കപ്പെട്ട കൃപയെ അവരില്‍ ചിലര്‍ മനസ്സിലാക്കിയെങ്കിലും അതനുസരിക്കുവാന്‍ അവര്‍ തയ്യാറായില്ല. സ്നേഹനിധിയായ കര്‍ത്താവിനെക്കാള്‍ അധികം അവിശ്വസനീയമായ സാഹചര്യങ്ങളെയും കഠിനപ്പെട്ടുപോയ ആ ജനതയെയും അവര്‍ സ്നേഹിച്ചു. സൃഷ്ടാവിനെക്കാള്‍ അധികം മനുഷ്യരെ അവര്‍ ഭയപ്പെട്ടു.

വിശ്വാസം കേള്‍വിയാല്‍ വരുന്നു എന്നു പ്രസ്താവിച്ചുകൊണ്ട് ഈ ചാഞ്ചാട്ടത്തിനു പൌലോസ് മറുപടി നല്കി. സുവിശേഷം ഏതു വിധം നിങ്ങളില്‍ എത്തിയെന്നതിനല്ല ഇവിടെ പ്രാധാന്യം. അത് ഒരുപക്ഷേ ഒരു പാട്ടു മുഖേനയോ, ചില ബൈബിള്‍ വാക്യങ്ങള്‍ മുഖേനയോ ഒക്കെ ആകാം. എന്നാല്‍ ദൈവം നിങ്ങളുടെ ഹൃദയവാതിലില്‍ മുട്ടുമ്പോള്‍ ഉടന്‍തന്നെ അവന് തുറന്നുകൊടുക്കുക. അതല്ലെങ്കില്‍ അവന്‍ നിങ്ങളെ വിട്ടു കടന്നുപോകും. മറ്റുള്ളവരോട് സുവിശേഷം പ്രസംഗിക്കുന്നവര്‍ ഏറ്റവും ഉന്നതമായ ഭംഗിവാചകത്തില്‍ അത് പ്രസ്താവിക്കണമെന്നില്ല, സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നവിധം ലളിതമായ വാക്കുകളിലാണ് അതവതരിപ്പിക്കേണ്ടത്. എപ്പോഴും പ്രസംഗകന്‍ കേള്‍വിക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലായിരിക്കണം അവതരിപ്പിക്കുക. അതിന്റെ ഉള്ളടക്കം ഭാഗികമായിട്ടല്ല, സമ്പൂര്‍ണ്ണമായി തന്നെ അവന്‍ അവതരിപ്പിക്കണം. ഏതു പ്രസംഗിയും തന്റെ പ്രസംഗം ജീവിതത്തില്‍ പ്രായോഗികമാക്കുവാന്‍ പരിശീലിക്കണം. അത് വ്യക്തിപരവും ഹൃദ്യവുമായ നിലയില്‍ സംസാരിക്കണം. പ്രാര്‍ത്ഥനയെ വചനത്തിന്റെ ധ്യാനം, ദൈവഹിതം ഇവ അകമ്പടി സേവിക്കണം. പ്രസംഗകര്‍ താന്‍ പറയുന്നതെല്ലാം വിശ്വസിക്കുകയും തന്റെ സാക്ഷ്യം മുഖാന്തരം ദൈവത്തെ സ്തുതിക്കുകയും ദൈവത്തിനു നന്ദി പറയുകയും വേണം.

പ്രസംഗം ഒരു സൈദ്ധാന്തിക ഉപദേശമല്ല, അത് കര്‍ത്താവിന്റെ വിളിയാണ്; അവനാല്‍ അധികാരപ്പെടുത്തിയവര്‍ക്ക് നല്കിയ കല്പനയും നിയോഗവുമാണ്. അതുകൊണ്ട് സുവിശേഷത്തിലുള്ള വിശ്വാസത്തേക്കാള്‍ പ്രധാനം കര്‍ത്താവിലുള്ള വിശ്വാസമാണ്. കേള്‍വിക്കാരെ കേള്‍പ്പിക്കുവാനും, ഉപദേശിപ്പാനും, നിര്‍ദ്ദേശിപ്പാനും, വിളിപ്പാനും, പ്രോത്സാഹിപ്പിപ്പാനും, ചലിപ്പിക്കുവാനും ഒക്കെയായിട്ടാണ് കര്‍ത്താവ് തന്റെ വചനം നമുക്ക് നല്കിയിരിക്കുന്നത്. പ്രസംഗിക്കുന്നവന്‍ ക്രിസ്തുവിന്റെ സ്ഥാനത്തു നിന്നല്ല, പ്രത്യുത ക്രിസ്തുവിന്റെ സ്ഥാനപതിയായിട്ടാണ് പ്രസംഗിക്കുന്നത്. അപ്പോസ്തലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിനുവേണ്ടി സ്ഥാനപതികളായി ദൈവത്തോടു നിരന്നുകൊള്‍വിന്‍ എന്ന് ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു. അത് ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതു പോലെയാകുന്നു" (2 കൊരി. 5:20).

ഒരുപക്ഷേ യഹൂദന്മാരില്‍ അനേകര്‍ സുവിശേഷം കേട്ടിട്ടില്ലായിരിക്കും എന്ന് പൌലോസ് അത്ഭുതപ്പെടുന്നു. ഒരുപക്ഷേ ഏകരക്ഷിതാവിനെപ്പറ്റി ആരും അവരോട് പറഞ്ഞിരിക്കയില്ല. അപ്പോസ്തലന്റെ ചോദ്യത്തിന്റെ ഉത്തരം സങ്കീര്‍ത്തനം 19:5 ല്‍ നമുക്ക് കാണാം. ദൈവത്തിന്റെ വചനം നീതിസൂര്യനെപ്പോലെയാണ്. ആകാശത്തിന്റെ അറ്റത്തുനിന്ന് അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു. അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല. സൂര്യന്‍ ഭൂമിയെ പ്രകാശിപ്പിക്കുന്നതുപോലെ, സുവിശേഷം ലോകത്തെ പ്രകാശിപ്പിക്കുന്നു. യേശുവിന്റെ കാലത്ത് പുരുഷാരം അവന്റെ അത്ഭുതപ്രവൃത്തികളെ കാണുവാനും വചനത്തെ കേള്‍ക്കുവാനും കൂടിവന്നു. ഇന്ന് കേള്‍ക്കുവാന്‍ മനസ്സുള്ളവന്‍ കേള്‍ക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. സുവിശേഷ സന്ദേശം കേള്‍ക്കുവാന്‍ താല്‍പര്യപ്പെടുന്ന ഏവനും റേഡിയോ, ടെലിവിഷന്‍ എന്നിവ ഒരു സഹായമായിരിക്കുന്നു.

ഇന്നത്തെ മനുഷ്യന് താന്‍ എന്തു തെരഞ്ഞെടുക്കണം എന്നതില്‍ നിശ്ചയമില്ല. പണമോ അതോ ആത്മാവോ? പണമോ അതോ ദൈവമോ? ഏതാണ് തെരഞ്ഞെടുക്കേണ്ടത്. മാനം, പദവി, ലൈംഗികത, വിനോദം ഏതു ഞാന്‍ തിരഞ്ഞെടുക്കും? അതോ ദൈവവചനം കേട്ട് ഞാന്‍ അനുസരിക്കണമോ? ജീവിതത്തിന്റെ സകല വശത്തും സ്വയംസംതൃപ്തിക്കായി മനുഷ്യന്‍ ഏല്പിച്ചു കൊടുക്കുകയാണ്. അപ്പോള്‍ പിന്നെ സ്രഷ്ടാവായ ദൈവത്തെ കേള്‍ക്കുവാനും അവനെ സേവിക്കുവാനും ആര്‍ക്കാണാവശ്യം? ഒരുപക്ഷേ യിസ്രായേല്‍ജനതയോടു സംസാരിച്ചത് അവര്‍ക്ക് മനസ്സിലായിക്കാണുകയില്ല. ഒരുപക്ഷേ സുവിശേഷം പൂര്‍ണ്ണമായി അവരെ അറിയിച്ചിട്ടില്ലായിരിക്കും. എന്നാല്‍ ഈ ചോദ്യത്തിന് മോശെ മുഖാന്തരം ദൈവം മറുപടി പറഞ്ഞിട്ടുണ്ട്. "ദൈവമല്ലാത്തതിനെക്കൊണ്ട് എനിക്ക് എരിവ് വരുത്തി, മിത്ഥ്യാമൂര്‍ത്തികളാല്‍ എന്നെ മുഷിപ്പിച്ചു. ഞാനും ജനമല്ലാത്തവരെക്കൊണ്ട് അവര്‍ക്ക് എരിവു വരുത്തും; മൂഢജാതിയെക്കൊണ്ട് അവരെ മുഷിപ്പിക്കും" (ആവ. 32:21).

മോശെ മുഖാന്തരം ദൈവം ജനത്തോടു പറയുന്നതിന്റെ സാരമിതാണ്: "എന്റെ വാക്കു കേള്‍ക്കുവാന്‍ നിങ്ങള്‍ തയ്യാറല്ലാത്തതുകൊണ്ട് അനഭ്യസ്തരും തെരഞ്ഞെടുക്കപ്പെടാത്തവരുമായ ഒരു ജനതയ്ക്ക് ഞാന്‍ എന്നെത്തന്നെ വെളിപ്പെടുത്തി എന്റെ സ്നേഹം അവര്‍ക്ക് നല്കും. നിങ്ങള്‍ക്ക് പകരം ഞാന്‍ തെരഞ്ഞെടുത്തിട്ടില്ലാത്തവരും അരിഷ്ടരുമായ ഒരു ജനത്തോടു ഞാന്‍ സ്നേഹം കാണിക്കുന്നതു കണ്ട് നിങ്ങള്‍ അസൂയാലുക്കളും ക്രോധമുള്ളവരുമായിത്തീരും. അവര്‍ എന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും."

ക്രിസ്തുവിന് 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് യെശയ്യാപ്രവാചകനിലൂടെ ദൈവം വിളിച്ചുപറഞ്ഞു: "എന്നെ ആഗ്രഹിക്കാത്തവര്‍ എന്നെ അന്വേഷിപ്പാന്‍ ഇടയായി. എന്നെ അന്വേഷിക്കാത്തവര്‍ക്ക് എന്നെ കണ്ടെത്തുവാന്‍ സംഗതി വന്നു" (യെശ. 65:1; റോമര്‍ 9:30).

ഇന്നാളുകളില്‍ അവിശ്വാസികള്‍ ദൈവത്തിന്റെ അസ്തിത്വത്തെ തിരിച്ചറിയേണ്ടതിന് ദൈവം അവരുടെ വഴികളെ തടുക്കുന്നു. തന്നെ ആദരിക്കാത്തവരോട് സ്വപ്നങ്ങള്‍, ഇതര സംഭവവികാസങ്ങള്‍, രോഗങ്ങള്‍ എന്നിവയിലൂടെ ദൈവം സംസാരിക്കുന്നു. ശാസ്ത്രലോകത്തെ പല ശാസ്ത്രജ്ഞന്മാരും പ്രപഞ്ചവികാസത്തിനുള്ള കാരണം സ്രഷ്ടാവാം ദൈവത്തില്‍ കണ്ടെത്തുമ്പോള്‍, ദൈവത്തിന്റെ സ്വന്തജനം അവനെ അവഗണിച്ച് ദൂരവെ പോകുന്നു. അറിയാത്ത ജനത്തെ തന്നെ അറിയുന്ന ജനമാക്കി മാറ്റുവാന്‍ ദൈവത്തിനൊരായിരം വഴികളുണ്ട്. പൌലോസിന്റെ പ്രേഷിതപ്രയാണകാലത്ത് പൌലോസ് ദുഃഖത്തോടും സന്തോഷത്തോടും കൂടെ മനസ്സിലാക്കിയ ഒരു രഹസ്യമാണിത് (അ. പ്ര. 28:24-31).

ദൈവം യെശയ്യാവിനോടു പിന്നെയും പറയുന്നു: "സ്വന്തവിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയില്‍ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്ക് ഞാന്‍ ഇടവിടാതെ കൈ നീട്ടുന്നു. അവര്‍ എന്റെ മുഖത്തുനോക്കി എല്ലായ്പ്പോഴും എന്നെ കോപിപ്പിക്കുന്നൊരു ജനമായിരിക്കുന്നു" (യെശ. 65:2-3). പ്രവാചകവാക്കുകളില്‍നിന്നും ഒരു കാര്യം നമുക്ക് മനസ്സിലാക്കാം; അതായത് ഒരു കുഞ്ഞ് വീണ് നശിച്ചുപോകാതിരിക്കേണ്ടതിന് അതിന്റെ നേരെ തന്റെ മാതാവ് കൈ നീട്ടുന്നതുപോലെ, അനുസരണംകെട്ട ആ ജനത്തിന്റെ നേരെ ദൈവം തന്റെ കൈകളെ നീട്ടി. അത്രമാത്രം അവരെ രക്ഷിപ്പാന്‍ അവന്‍ ആഗ്രഹിച്ചുവെങ്കിലും അവനെ കേള്‍ക്കുവാന്‍ അവര്‍ക്ക് മനസ്സായില്ല. ബോധപൂര്‍വ്വം അവര്‍ അവനോട് അനുസരണക്കേട് കാണിച്ചു; ദ്വേഷത്തോടെ അവനോടവര്‍ മത്സരിച്ചു.

ദൈവത്തെ ഉപേക്ഷിച്ച് വിരക്തിയോടവനെ കാണുകയും, തങ്ങളുടെ മത്സരത്തില്‍ തുടരുകയും ചെയ്യുന്നവരെ സ്നേഹിക്കുന്ന ദൈവസ്നേഹം എത്ര ശ്രേഷ്ഠമാണ്! അവന്‍ എല്ലായ്പ്പോഴും അവരെ സ്നേഹിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ഈ ജനതയില്‍ വലിയൊരു കൂട്ടത്തെയും അന്ത്യനാളില്‍ ദൈവം ന്യായം വിധിക്കും. അവര്‍ ബോധപൂര്‍വ്വം അനുസരണംകെട്ടവരായിത്തീരുന്നു. അവരെ രക്ഷിപ്പാന്‍ അവനെ അവര്‍ സമ്മതിക്കുന്നതുമില്ല. തന്റെ മുമ്പിലുള്ള കുഴിയെക്കുറിച്ച് മുന്നറിയിച്ചിട്ടും അതിലേക്ക് വഴുതിവീഴുന്ന അന്ധനെപ്പോലെയാണവര്‍. ദൈവം അവരെ സ്നേഹിച്ചിട്ടും അവര്‍ ഈ സ്ഥിതിയില്‍ എത്തുവാന്‍ കാരണം അവര്‍ തന്നെയാണെന്ന് ദൈവം അവരോട് പറഞ്ഞു.

പ്രാര്‍ത്ഥന: യേശുക്രിസ്തുവിന്റെ പിതാവായ ദൈവമേ, അവിടുന്നു ഞങ്ങളുടെയും പിതാവാണല്ലോ. ഒരു കുഞ്ഞ് വീഴാതിരിപ്പാന്‍ ഒരമ്മ അവളുടെ കൈനീട്ടി അവനെ പിടിക്കുമ്പോലെ തൃക്കരം ഞങ്ങളുടെ നേരെ നീട്ടിയല്ലോ. അവിടുത്തെ സ്നേഹത്തിനായി ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. യിസ്രായേല്‍ജനത്തിന്റെ കാതുകളെ അവിടുന്നു തുറക്കണമേ. യേശുവിന്റെ വചനം കേട്ട് അവയെ സന്തോഷത്തോടും നന്ദിയോടുംകൂടെ അനുസരിപ്പാന്‍ അവരെ സഹായിക്കണമേ.

ചോദ്യങ്ങള്‍:

  1. ഇന്നും താല്‍പര്യമുള്ള പക്ഷം ഏതു മനുഷ്യനും സുവിശേഷം കേട്ട്, അത് ഗ്രഹിച്ച്, അംഗീകരിക്കുവാന്‍ എങ്ങനെയാണ് സാധിക്കുക?
  2. ലോകത്തിലെ സകല ജാതികളില്‍നിന്നുമായി ദൈവത്തിന് ഒരു പ്രത്യേക ജനത്തെ ദൈവം തെരഞ്ഞെടുക്കുന്നത് എന്തിന്?

www.Waters-of-Life.net

Page last modified on January 21, 2013, at 10:43 AM | powered by PmWiki (pmwiki-2.3.3)