Home
Links
Bible Versions
Contact
About us
Impressum
Site Map


WoL AUDIO
WoL CHILDREN


Bible Treasures
Doctrines of Bible
Key Bible Verses


Afrikaans
አማርኛ
عربي
Azərbaycanca
Bahasa Indones.
Basa Jawa
Basa Sunda
Baoulé
বাংলা
Български
Cebuano
Dagbani
Dan
Dioula
Deutsch
Ελληνικά
English
Ewe
Español
فارسی
Français
Gjuha shqipe
հայերեն
한국어
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
Кыргызча
Lingála
മലയാളം
Mëranaw
မြန်မာဘာသာ
नेपाली
日本語
O‘zbek
Peul
Polski
Português
Русский
Srpski/Српски
Soomaaliga
தமிழ்
తెలుగు
ไทย
Tiếng Việt
Türkçe
Twi
Українська
اردو
Uyghur/ئۇيغۇرچه
Wolof
ייִדיש
Yorùbá
中文


ગુજરાતી
Latina
Magyar
Norsk

Home -- Malayalam -- Romans - 016 (He who Judges Others Condemns Himself)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
മ - സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു; ദൈവം സകലരെയും തന്റെ നീതിയില്‍ വിധിക്കും (റോമര്‍ 1:18 - 3:20)
2. യഹൂദന്മാര്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന് (റോമര്‍ 2:1 - 3:20)

മ) അന്യരെ വിധിക്കുന്നവന്‍ തന്നെത്താന്‍ കുറ്റം വിധിക്കുന് (റോമര്‍ 2:1-11)


റോമര്‍ 2:3-5
3 ആവക പ്രവര്‍ത്തിക്കുന്നവരെ വിധിക്കുകയും അതുതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ വിധിയില്‍നിന്ന് തെറ്റി ഒഴിയും എന്ന് നിനയ്ക്കുന്നുവോ? 4 അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്ക് നടത്തുന്നു എന്നറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ? 5 എന്നാല്‍ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് നിനക്കുതന്നെ കോപം ശേഖരിച്ചുവെയ്ക്കുന്നു.

ഏറ്റവും ഭയാനകമായ മാലിന്യം വ്യഭിചാരമോ, അഹന്തയോ, ദൈവത്തോടുള്ള പകയോ അല്ല, മറിച്ച് കപടഭക്തിയാണെന്നുള്ള കാര്യം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? കപടഭക്തന്‍ നീതിമാനും, നേരുള്ളവനും, ഭക്തനുമെന്നഭിമാനിക്കുമ്പോള്‍ത്തന്നെ അന്തരംഗത്തില്‍ കാപട്യവും, അശുദ്ധിയും, വഞ്ചനയും നിറഞ്ഞവനാണ്. ദൈവമുമ്പാകെ വിശുദ്ധനെന്ന് സ്വയം അഭിമാനിക്കയാല്‍ പരിശുദ്ധനായ ദൈവം സകല മനുഷ്യരുടെയും, ദൂതന്മാരുടെയും, വിശുദ്ധന്മാരുടെയും മുമ്പില്‍ നിന്റെ മുഖത്തെ മൂടുപടം നീക്കി നിന്റെ പാപം എന്ന സത്യം വെളിച്ചത്തു കൊണ്ടുവരും. നിന്റെ അശുദ്ധി നീ മനസ്സിലാക്കുന്നതിലും അധികമാണ്. വ്യാജമായ പ്രത്യാശയില്‍ ആശ്രയിക്കരുത്. വ്യക്തമായ പരിശോധനാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടല്ലാതെ ഒരു വിമാനത്തില്‍ സഞ്ചരിക്കാന്‍ യാത്രികരെ അനുവദിക്കാത്തതുപോലെ, ഒരിക്കലും ഒഴിഞ്ഞുമാറുവാന്‍ കഴിയാത്ത ദൈവിക ന്യായവിധിയെ അഭിമുഖീകരിച്ചിട്ടല്ലാതെ ആര്‍ക്കും നിത്യതയിലേക്ക് പോകുവാന്‍ കഴിയുന്നതല്ല. തങ്ങളുടെ മരണ ദിവസത്തെയും ഭീകരനായ കൊയ്ത്തിന്റെ യജമാനന്റെ ആഗമനത്തെയും ആളുകള്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? തങ്ങളുടെ ജീവിതലക്ഷ്യം തെറ്റിപ്പോയെന്നും ന്യായവിധിയുടെ മണിക്കൂറുകളിലാണ് തങ്ങള്‍ നില്ക്കുന്നത് എന്നും ആളുകള്‍ മനസ്സിലാക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്.

ന്യായവിധിയുടെ ആ മഹാദിവസത്തില്‍ ലോകത്തിലെ സര്‍വ്വമനുഷ്യരും, കറുത്തവരും മഞ്ഞനിറമുള്ളവരും ചുവന്നവരും തവിട്ടുനിറമുള്ളവരും വെളുത്തവരും, പുരുഷനും സ്ത്രീയും, ബന്ധിതനും സ്വതന്ത്രനും, ദരിദ്രനും ധനവാനും, ഉയര്‍ന്നവനും താണവനും, ജ്ഞാനിയും ഭോഷനും, വൃദ്ധരും ബാലരും ഇങ്ങനെ എല്ലാവരും ദൈവമുമ്പാകെ ഒത്തുചേരും. ആ സന്ദര്‍ഭത്തില്‍ ഓരോരുത്തരുടെയും പ്രവൃത്തികളും, വാക്കുകളും, ചിന്തകളും രേഖപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങള്‍ തുറക്കപ്പെടും. റെക്കോര്‍ഡറുകളുടെയും, ക്യാമറകളുടെയും, അതിസൂക്ഷ്മ ഫിലിമുകളുടെയും ഒരു കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. എങ്കില്‍ സ്രഷ്ടാവായ ദൈവത്തിന് തന്റെ സൃഷ്ടികളില്‍ ഓരോരുത്തരുടെയും വിവരങ്ങള്‍ എത്ര ലളിതമായ മാര്‍ഗ്ഗത്തില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നത് ഗ്രഹിപ്പാന്‍ പ്രയാസമില്ലല്ലോ. സമയകാലപരിമിതികളൊന്നും നിത്യതയിലില്ല. നിങ്ങളുടെ ഓരോരുത്തരുടെയും കാര്യങ്ങള്‍ മനഃപൂര്‍വ്വമായി നിരീക്ഷിക്കുവാന്‍ ദൈവത്തിനു സമയമുണ്ടായിരിക്കും. ഹൃദയങ്ങളെയും നിരൂപണങ്ങളെയും ശോധന ചെയ്യുന്നവന്റെ മുമ്പില്‍ സ്വയം സംരക്ഷിക്കുവാന്‍ ഒരു വാക്കുപോലും ഉച്ചരിക്കേണ്ട ആവശ്യം നിങ്ങള്‍ക്ക് വരികയില്ല. മറ്റുള്ളവരെയോ, നിങ്ങളുടെ മാതാപിതാക്കളെയോ, അദ്ധ്യാപകരെയോ, മറ്റാരെയുമോ കുറ്റപ്പെടുത്തുന്നതുകൊണ്ട് പ്രയോജനമുണ്ടാകയില്ല. നിങ്ങള്‍ കുറ്റക്കാരാണ്; അതുകൊണ്ട് ദൈവം നിങ്ങളെ ശിക്ഷ വിധിക്കും. ആകയാല്‍ മഹാനായ ഈ ന്യായാധിപതിയുടെ മുമ്പാകെ നില്ക്കുവാന്‍ ഒരുങ്ങിക്കൊള്‍ക; അവന്റെ ന്യായവിധിയുടെ നാഴികയെ തെറ്റി ഒഴിയുവാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല.

ദൈവമഹത്വത്തിന്റെ വെളിപ്പാടിനാല്‍ ഇന്നുതന്നെ മനസ്സിലാക്കിക്കൊള്‍ക, നിങ്ങള്‍ മലിനരാണ്. ദുഃഖം, സങ്കടം ഇവയെ ജീവിതത്തില്‍ സൂക്ഷിക്കാതെ ദൈവമുമ്പാകെ നിങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുക; കുറ്റക്കാരെന്ന് സ്വയം സമ്മതിച്ച് നിങ്ങളുടെ പ്രവൃത്തികളെ ഏറ്റുപറയുക. നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍ ഒന്നും മറച്ചുവെക്കരുത്; നിങ്ങളുടെ മുഴുജീവിതവും ദോഷമയമാണെന്ന് പരിശുദ്ധനായ ദൈവമുമ്പാകെ സമ്മതിക്കുക. ആത്മാവിനുണ്ടാകുന്ന ഈ തകര്‍ച്ചാനുഭവം മാത്രമാണ് രക്ഷയ്ക്കുള്ള ഏക പോംവഴി. അരിഷ്ടനായ മനുഷ്യന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ പ്രവേശിക്കുന്നതിനെക്കാള്‍ പ്രയാസം.

എന്നാലും ദൈവം കരുണാസമ്പന്നനാണ്. കരുണ കൂടാതെ തന്റെ സൃഷ്ടികളെ അവന്‍ നശിപ്പിക്കയില്ല. പാപത്തെ ഉപേക്ഷിക്കുവാന്‍ മാനസാന്തരപ്പെട്ടു തിരിഞ്ഞ പാപികളെ അവന്‍ സ്നേഹിക്കുന്നു. സകല മനുഷ്യരും പാപികളാണെന്നും, അവന്റെ പരിശുദ്ധിയുടെ മുമ്പാകെ യാതൊരുവനും വിശുദ്ധനല്ലെന്നും ദൈവം അറിയുന്നു. അവിടുന്നു സഹിഷ്ണുതയുള്ളവനും ദീര്‍ഘക്ഷമയുള്ളവനുമത്രെ. അവന്റെ ദീര്‍ഘക്ഷമ നിമിത്തം പാപി ഒരിക്കലായിട്ട് മരിച്ചു മാറ്റപ്പെടുവാന്‍ അവന്‍ അനുവദിക്കുന്നില്ല. അവന്റെ നീതി ഏതു മനുഷ്യനെയും ഇപ്പോള്‍ത്തന്നെ വിസ്തരിച്ച് ന്യായവിധി നടത്തുവാന്‍ ആവശ്യപ്പെടുന്നു; എന്നാല്‍ അവന്റെ സന്മനസ്സ് മാനസാന്തരപ്പെടുവാന്‍ ഒരവസരം കൂടി നമുക്ക് നല്‍കുന്നു. ദൈവം അനുവദിക്കുന്നതുകൊണ്ട് മാത്രമാണ് നാമൊക്കെ ജീവിക്കുന്നത്. ഒരൊറ്റ നിമിഷംകൊണ്ട് ഈ ലോകത്തെ ഇല്ലാതാക്കുവാനുള്ള ശക്തിയും അധികാരവും ദൈവത്തിനുണ്ട്. എന്നാല്‍ നമ്മെ കരുതുന്ന, കരുണയുള്ള കര്‍ത്താവ് പ്രവര്‍ത്തിക്കുവാന്‍ തിടുക്കം കാണിക്കുന്നില്ല; സകലരും മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിയുവാന്‍ അവന്‍ ദീര്‍ഘക്ഷമ കാണിക്കയാകുന്നു. പുതുക്കമുള്ള ഒരു ഹൃദയം നിങ്ങള്‍ക്ക് നല്കപ്പെടേണ്ടതിനും, സ്ഥിരതയുള്ള ആത്മാവിനാല്‍ പുതുക്കം പ്രാപിക്കേണ്ടതിനും അനുതാപമുള്ള ഹൃദയത്തോട് മാനസാന്തരത്താല്‍ നിങ്ങള്‍ ദൈവത്തോടപേക്ഷിച്ചിട്ടുണ്ടോ? നിങ്ങളുടെ പാപത്തെ നീതിയുടെ വസ്ത്രത്താല്‍ മൂടേണ്ടതിന് ദൈവത്തിന്റെ ദയയെ നിങ്ങള്‍ ഉപയുക്തമാക്കിയിട്ടുണ്ടോ? ന്യായവിധിയില്‍നിന്നും തെറ്റിയൊഴിയുക എന്ന ഉദ്ദേശ്യത്തോടെ, വ്യാജ ഉപദേശങ്ങളിലേക്കും തത്വശാസ്ത്രങ്ങളിലേക്കും തിരിഞ്ഞ് ദൈവസ്നേഹത്തെ നിങ്ങള്‍ അനാദരിച്ചിട്ടുണ്ടോ? ന്യായവിധിയുടെ ഭയാനകമായ ആ നാള്‍ നിശ്ചയമാണ്. തന്നെത്താന്‍ ത്യജിച്ച്, ജഡിക ഉല്ലാസങ്ങള്‍ക്ക് മരിക്കാത്ത ഏവനും ഹൃദയത്തെയും നിരൂപണങ്ങളെയും ശോധന ചെയ്യുന്നവനെ തുച്ഛീകരിക്കയാകുന്നു. അവന്‍ മയങ്ങുന്നില്ല; ഉറങ്ങുന്നില്ല; ഏതു മനുഷ്യന്റെയും യഥാര്‍ത്ഥ സ്വഭാവം പൂര്‍ണ്ണമായും അവന്‍ അറിയുന്നു.

ദൈവത്തിന്റെ ദയയെ മുറുകെ പിടിക്കുക; താങ്കള്‍ നിശ്ചയമായും രക്ഷിക്കപ്പെടും. അവന്റെ കരുണയുടെ ആര്‍ദ്ര ആഴങ്ങളിലേക്ക് കടന്നുചെല്ലുക, നിങ്ങള്‍ക്ക് പ്രത്യാശ ലഭിക്കും. നിങ്ങളുടെ മനസ്സിനെ രൂപാന്തരപ്പെടുത്തി ദൈവം ആരാകുന്നു എന്നറിയത്തക്കവിധം അവന്റെ സ്നേഹത്തെ തിരിച്ചറിയുക. അവന്‍ സ്നേഹിക്കുന്ന പിതാവാണ്; അല്ലാതെ, വ്യക്തികളെ കരുതാതെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്വേച്ഛാധികാരിയല്ല. നിങ്ങളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ദൈവം കാണുകയും, കേള്‍ക്കുകയും, അറിയുകയും ചെയ്യുന്നു. നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരെയും, നിങ്ങളുടെ പശ്ചാത്തലത്തെയും, നിങ്ങളുടെ സ്വഭാവത്തിനു കാരണമായ എല്ലാ സാഹചര്യങ്ങളെയും ചുറ്റുപാടുകളെയും അവനറിയാം. നിങ്ങളുടെ പരീക്ഷകളെയും വക്രതയുള്ള നിങ്ങളുടെ ഇച്ഛയെയും അവന്‍ അറിയുന്നു. ദൈവം അനീതിയുള്ളവ നല്ല; അവിടുന്നു നല്ലവനാണ്. അവന്‍ നീതി പ്രവര്‍ത്തിക്കുവാനും കരുണ ചുമത്തുവാനുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു. പാപപങ്കിലമായ നിങ്ങളുടെ ആത്മാവിനെ വെറുത്ത് ദുഷ്ടതയെ ഏറ്റുപറഞ്ഞ് അവന്റെ നാമത്തില്‍ അവയെല്ലാം ഉപേക്ഷിച്ച് സമ്പൂര്‍ണ്ണമായി അവന് നിങ്ങളെത്തന്നെ സമര്‍പ്പിക്കുമെങ്കില്‍, അവന്‍ നിങ്ങളോടു ക്ഷമിച്ച് നിങ്ങളെ ശുദ്ധീകരിക്കും.

ദൈവത്തിന്റെ പരിശുദ്ധിയെയും ദയയെയും നിങ്ങള്‍ അറിഞ്ഞിട്ടും നിങ്ങള്‍ മാനസാന്തരപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അയ്യോ കഷ്ടം! അങ്ങനെയെങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനപ്പെട്ടു. മനസ്സ് ഇരുണ്ടുപോയി. മെരുക്കമില്ലാത്ത ഒരു കപടഭക്തന്‍ ആത്മാവില്‍ മലിനനായിത്തീര്‍ന്നവനാണ്; അവന് മനനം തിരിയുവാന്‍ സാധ്യമല്ല. ദൈവത്തിന്റെ വിളിയെ കേള്‍ക്കുവാനോ തിരിച്ചറിയുവാനോ ഇനി അവന് സാധ്യമല്ല. ദൈവവചനം പ്രയോജനമില്ലാതെ അവന്‍ വായിക്കയാണ്. അതുകൊണ്ട് ഇന്ന് എന്ന് പറയുന്നിടത്തോളം മാനസാന്തരപ്പെട്ട് നിങ്ങളുടെ രക്ഷയ്ക്കായി ഉത്സാഹിക്കുക; പിന്നീട് ഒരുപക്ഷേ അതിന് അവസരം ലഭിച്ചേക്കുകയില്ല.

ഭയാനകമായ ആ മണിക്കൂറില്‍ അവന്റെ ദയയെ കുറിച്ച് കേട്ടിട്ടും അത് നിരാകരിച്ചവരുടെ നേരെ അവന്റെ കോപം പ്രത്യേകമായി ജ്വലിക്കും. അവര്‍ നുറുങ്ങിയ ഹൃദയത്തോടെ അവനില്‍ തിരിഞ്ഞില്ല. അത്തരക്കാര്‍ക്ക് ന്യായവിധിദിവസത്തില്‍ ആശയ്ക്ക് യാതൊരു വകയുമില്ല; കാരണം അവര്‍ തങ്ങളുടെ ആത്മീയ ആസ്ഥാനത്തെ നാനാവിധമാക്കിക്കളകയും ദൈവമുമ്പാകെ കുറ്റക്കാരും, ദൂഷകരും, പകയ്ക്കുന്നവരും, അനീതിയുള്ളവരും, തെറ്റുകാരും മാത്രമായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരക്കാരെ അന്ത്യന്യായവിധിദിവസത്തില്‍ രംഗത്തുകൊണ്ടുവന്ന് കുറ്റം ചുമത്തി ശിക്ഷിക്കേണ്ടത് ആവശ്യമായിരിക്കുന്നു; കാരണം അവര്‍ തങ്ങളുടെ പാപങ്ങളെ ഏറ്റുപറയുകയോ മാനസാന്തരപ്പെടുകയോ ചെയ്തില്ല.

പ്രാര്‍ത്ഥന: പരിശുദ്ധനായ ദൈവമേ, പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനാല്‍ ആത്മാര്‍ത്ഥമായ ഒരു മാനസാന്തരത്തെ എനിക്ക് നല്കണമേ. എന്റെ മടങ്ങിവരവ് പൂര്‍ണ്ണമല്ലായ്കയാല്‍ എന്നെ നിങ്കലേക്ക് മടക്കി വരുത്തണമേ. അവിടുത്തെ വിശുദ്ധിയെയും സ്നേഹത്തെയും തള്ളിക്കളയുവാന്‍ എനിക്കിടയാകരുതേ; എന്റെ അസഹിഷ്ണുതയെ പൊറുക്കണമേ. കര്‍ത്താവേ, അവിടുത്തെ നീതിയുള്ള കോപത്തിന്‍കീഴില്‍ ഞാന്‍ നശിക്കേണ്ടവനാണല്ലോ? നിന്റെ ക്രോധത്തില്‍ എന്നെ ശിക്ഷിക്കരുതേ. നിന്റെ ദയയാല്‍ എന്നെ ശുദ്ധീകരിക്കണമേ. എന്റെ ജീവിതത്തിലെ എല്ലാ ധാര്‍ഷ്ട്യഭാവങ്ങളെയും എന്നോടകറ്റി സ്വയത്തിന് മരിച്ചിട്ട് നിന്റെ ദയയില്‍ ജീവിക്കാന്‍ എന്നെ സഹായിക്കണമേ. എല്ലാ കപടഭക്തിയില്‍നിന്നും എന്നെ വിടുവിച്ച് രക്ഷിക്കണമേ. എന്റെ ഹൃദയത്തെ കാഠിന്യത്തിനേല്പിച്ചുകൊടുക്കരുതേ. അങ്ങ് എന്റെ ന്യായാധിപതിയും രക്ഷകനുമല്ലോ. അങ്ങില്‍ ഞാന്‍ ആശ്രയിക്കുന്നു.

ചോദ്യം:

  1. ദൈവിക ന്യായവിധികളെപ്പറ്റി പൌലോസ് നമുക്ക് വെളിപ്പെടുത്തിയിട്ടുള്ള രഹസ്യങ്ങള്‍ എന്തൊക്കെയാണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 09:12 AM | powered by PmWiki (pmwiki-2.3.3)